
ഇല്ലാത്ത കാശും കൊടുത്തു ക്യൂ നിന്ന് ഇടിയും വാങ്ങി ആ കോപ്പിലെ പടം കണ്ടിറങ്ങിയപ്പോ മുതലുള്ള പ്രതീക്ഷയോടുള്ള കാത്തിരിപ്പാണ് ആവിയായിപോയത് .
അല്ലാ , എനിക്കിതു തന്നെ വരണം, ഉള്ളിലെ യുക്തിവാദി ആയിരം വട്ടം പറഞ്ഞതാ, ഇതെല്ലാം സായിപ്പിന്റെ ഉഡായിപ്പാണെന്നു, കേട്ടില്ല, എന്നിട്ടിപ്പോ എന്തായി? ലോകം അവസാനിക്കുന്നത് പോയിട്ട് ഇന്റെര്‍വെല്‍ പോലും ആയ മട്ടില്ല. ഒരു മെഗാ സീരിയല്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.
എന്തൊക്കെ ബഹളമായിരുന്നു? 2012 സിനിമ, മായന്മാരുടെ കലണ്ടര്‍, നീബ്രു ഗ്രഹം, ജ്യോതിഷ പ്രവചനം, ലോകാവസാനം, ഒലക്കേടെ മൂട് !!!
2012ല്‍ എല്ലാം കൂടി പണ്ടാരമടങ്ങും എന്ന് വിച്ചാരിച്ച്
എത്ര ക്ലാസുകള്‍ ഞാന്‍ കട്ടാക്കി?,
എത്ര പരീക്ഷകള്‍ എഴുതാതിരുന്നു ?
എത്രയെത്ര പ്രണയാഭ്യര്ഥനകള് ഞാന്‍ തട്ടിയെറിഞ്ഞു ?(അതും നല്ല കിളി പോലത്തെ കൊച്ചുങ്ങള് ),
അഞ്ചക്ക ശമ്പളമുള്ള എത്രയെത്ര ജോലികള്‍ വേണ്ടെന്നു വച്ചു?,
അവസാനം പവനായി ശവമായി!!!
വണ്ടിയുടെ ഇന്‍ഷുറന്‍സ് അടച്ചില്ല,
ലൈസന്‍സ് പുതുക്കിയില്ല,
ബാങ്ക് ലോണിന്റെ തവണ അടച്ചില്ല,
സിം കാര്‍ഡ് ലൈഫ് ടൈം ആക്കിയില്ല,
ആന്‍ന്ട്രോയിഡ് ഉള്ള മോവീല് വാങ്ങിയില്ല,
ജിമ്മില്‍ പോയില്ല(കത്തി ചാമ്പലാകാന്‍ പോകുമ്പോ എന്തിനാ 6 പായ്ക്ക്?),
എന്തിനേറെ പറയുന്നു, പല്ലിന്റെ റൂട്ട് കനാല്‍ പോലും ചെയ്തില്ല!!!
ഇനി എനിക്കൊന്നും നോക്കാനില്ല. ലോകം അവസാനിക്കുകയോ അവസാനിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ, ഞാനെന്റെ പാട് നോക്കാന്‍ പോവാ. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഹല്ല പിന്നെ !!!
ലാസ്റ്റ് എഡിഷന് : പണ്ടേ തിലകന് ചേട്ടന് പറഞ്ഞതാ "കലണ്ടര്‍ മനോരമ തന്നെ" എന്ന്. കേട്ടില്ല . അവന്മാരുടെ ഒരു കലണ്ടെറും കോപ്പും. ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ ? മായന്മാര് ആണത്രേ, മായന്മാര്!! ആരോ അറിഞ്ഞിട്ട പേരാ, അക്ഷരം മാറിപോയോ എന്ന സംശയമേ ഉള്ളൂ !!!