Friday, August 10, 2012

സത്നാം സിങ്ങിന്‍റെ കൊലപാതകവും അമ്മേടെ നായന്മാരും

 ആള്‍ ദൈവം അമ്രിതാനന്ദമയിയുടെ അടുത്തേക്ക് ഓടിയടുതത്തിനു പോലീസ് പിടിയിലായ സത്നാം സിംഗ് എന്ന ഗയക്കാരന്‍ യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ടത് അധികനാളായില്ല. 

                      തള്ളയുടെ അനുഗ്രഹവും പൂത്ത കാശും കൈനീട്ടി വാങ്ങുന്ന മുഖ്യധാര മാധ്യമ ചെറ്റകള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായില്ല എന്നതും സ്വാഭാവികം. ദിവസങ്ങള്‍ നീളുന്ന ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.  കാരണം സത്നാം ഒരു രാഷ്ട്രീയ നേതാവല്ല. സത്നാമിന് വേണ്ടി ചാനല്‍ ചര്‍ച്ച നടത്താനും തെരുവില്‍ ചോര ചിന്താനും വേണ്ടി ആരുമില്ല. സത്നാം എന്ന ചെറുപ്പകാരന്‍റെ  മരണം അമ്രിതനന്ദമായി മഠവുമായി  ബന്ധപെട്ട അനവധി ദുരൂഹതകളില്‍  ഒന്ന് മാത്രമായി അവസാനിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു ...........

                   ദര്‍ശന പുണ്യം തേടുന്ന അനേകം ഭക്തര്‍ക്ക് ഇടയില്‍ നിന്നും സുധാമണിയുടെ അടുത്തേക്ക് ഓടി അടുത്തതിനാണ് സത്നാമിനെ പിടികൂടിയത്.  അമ്മക്ക് ചുറ്റും ഒരു പ്രഭാവലയം കണ്ടതിനാലാണ് താന്‍ അടുത്തേക്ക് ഓടിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.പ്രാഥമിക അന്വേഷണത്തില്‍ തന്നെ കക്ഷിക് മാനസിക വിഭ്രാന്തി ഉള്ളതായി മനസിലായി.എന്നാല്‍ അക്കാര്യം പോലീസ് കോടതിയില്‍ ബോധിപ്പിച്ചില്ല. സാധാരണ നിലയ്ക്ക് മണ്ടയ്ക്ക് ഒരു കിഴുക്കും കൊടുത്ത് പെറ്റി അടിച്ചു വിടുന്ന കേരള പോലീസ് സടകുടഞ്ഞെണീറ്റു. വധശ്രമ കേസാണ് സത്നമിന്റെ പേരില്‍ ചാര്‍ത്തപെട്ടത്. ഭീകരനായ സത്നാം ആര്‍ക്കും ഒരു പോറല്‍ പോലും എല്പ്പിച്ചില്ല എന്നതൊന്നും ആരും കണക്കിലെടുത്തില്ല. 

              പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റപെട്ട യുവാവ്‌ രാത്രിയില്‍ ചുമ്മാ മരിച്ചു കിടക്കുന്ന നിലയിലാണത്രെ  കാണപ്പെട്ടത്.!!!! ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റതു മൂലമാണ് മരണം സംഭവിച്ചത് എന്നും പിന്നീട് അറിയാനായി. കിട്ടിയപാടെ ഭക്ത ശിരോമണികളും പോലീസ് ഏമാന്മാരും നല്ലത് പോലെ കൈകാര്യം ചെയ്തു എന്നുറപ്പ്!!!  അവനെ ആര് കൊന്നെന്നോ എങ്ങനെ മരിച്ചെന്നോ ഒരുത്തനും അന്വേഷിച്ചില്ല. അമ്മച്ചി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞു ഹര്‍ത്താല്‍ ദിനത്തില്‍ പോലും പാഞ്ഞെത്തിയ ആഭ്യന്തര മന്ത്രി അടക്കം ഒരുത്തനും സത്നാമിനെ തിരിഞ്ഞു നോക്കിയില്ല. നിയമ സഭയില്‍ നിന്നും ആരും ഇറങ്ങിപ്പോക്ക് നടത്തിയില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. 
  
                 സത്നാമിനെ അന്വേഷിചു  എത്തിയ ബന്ധുക്കള്‍ക്ക് വണ്ടിക്കൂലിയും കൊടുത്ത് നാട്ടിലേക്ക് വച്ച്പിടിച്ചുകൊള്ളന്‍ പറഞ്ഞു നമ്മുടെ മുഖ്യന്‍, ദോഷം പറയരുതല്ലോ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.             സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആരുമാകാം. സത്നാമിനെ കൊണ്ടുപോയ പോലീസുകാര്‍, ജയില്‍ അധികൃതര്‍, മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, അങ്ങനെ ഏതെങ്കിലും അമ്മ ഭക്തര്‍. അതുമെന്തിനു?  ലവളു തന്നെ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഗുണ്ടാ സംഘം തന്നെ പോരെ? അമൃത ആശുപത്രിക്ക് ഉള്ളില്‍ വച്ച് നഴ്സിംഗ്  സംഘടനാ നേതാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ചു അതേ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു കഴിവ് തെളിയിച്ചവര്‍!!!! സത്നാം പിടിയിലായ ഉടന്‍ അയാളില്‍ ഭീകര ബന്ധം ആരോപിക്കുകയും മാനസിക രോഗി എന്ന പരിഗണന പോലും ലഭിക്കാത്ത വിധം അയാളില്‍ വധശ്രമ കുറ്റം ചാര്‍ജ് ചെയ്യാന്‍ ചരട് വലിക്കുകയും ചെയ്ത ട്രസ്റ്റ്‌ ഭാരവാഹികള്‍ ഉള്‍പ്പടെ ആരും !!! 
  
                 സത്നാമിന് എങ്ങനെ നീതി കിട്ടുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?  അമ്മച്ചിയോടുള്ള ആരാധന മൂത്ത് കൈയ്യില്‍ കിട്ടിയ ഭ്രാന്തനെ തല്ലികൊല്ലാന്‍ കൂട്ട് നിന്ന കേരള പോലീസാണോ നീതി നടപ്പാക്കുക?
അതോ 'അമ്മ'ക്ക് നേരെ ആക്രമണം ഉണ്ടായെന്നറിഞ്ഞ ഉടന്‍ ഹര്‍ത്താല്  പോലും നോക്കാതെ അങ്ങോട്ടോടിയ തിരുവഞ്ചൂരിന്‍റെ ആഭ്യന്തര മന്ത്രാലയമോ/     അതോ അവരോടുള്ള അടങ്ങാത്ത പ്രേമം മൂത്ത് അവരുടെ കാലു കഴുകിയ വെള്ളം കുടിക്കുന്ന സംസ്ഥാനത്തെ മോസ്റ്റ്‌ എലിജിബിള്‍ 'നിരീശ്വരവാദി' ആയ എ കെ ആന്റണിയുടെ കോണ്‍ഗ്രസ്‌ സര്‍ക്കാരോ?


                      അമ്രിതാനന്ദമയി ട്രസ്റ്റ്‌ എന്ന പ്രസ്ഥാനത്തിന്‍റെ സ്വാധീനം എത്രത്തോളമാണ് എന്നത് ഈ മരണത്തിനു മുന്‍പേ അറിയാവുന്നതാണ്. അമ്രിതാനന്ദമയി നേരിട്ട് ഓര്‍ഡര്‍ ഇട്ട് സത്നാമിനെ  കൊന്നു എന്നൊന്നും ആരും പറഞ്ഞില്ല. ഭക്തിയുടെ മറവില്‍ മയി നടത്തുന്ന, അല്ലെങ്കില്‍ ഭക്തിയുടെയും മയിയുടെയും മറവില്‍ ട്രസ്റ്റ്‌ നടത്തുന്ന കോടികളുടെ കള്ളപ്പണ - കള്ളക്കടത്ത് ബിസിനെസ്സ്ന്റെ കാണാകഥകള്‍ പുറത്തു വരാത്തോളം കാലം ഒരാളും ഇതൊന്നും വിശ്വസിക്കുകയുമില്ല.  സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്കാരിക രംഗത്ത് ഇവരുടെ ആരാധകരും ഭക്തരും പിടിയാളുകളും ഉണ്ടെന്നുറപ്പ്. ആ സാഹചര്യത്തില്‍  ഈ അന്വേഷണം പ്രഹസനം മാത്രമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട 

                 എന്തായാലും കേരളത്തില്‍ വച്ച് കേരള പോലീസിന്‍റെ കയ്യില്‍ വച്ച് ഒരു അന്യസംസ്ഥാനകാരനും അഭ്യസ്തവിധ്യനുമായ യുവാവ് ഒരു കൂട്ടം ആള്‍ദൈവ ലോബിയുടെ കരങ്ങളാല്‍ കൊല്ലെപ്പെട്ടെങ്കില്‍ അതിന്‍റെ പുറകിലുള്ളവരെ പുറത്തു കൊണ്ട് വരിക തന്നെ വേണം. സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആയവരെയും അതിനുള്ള സാഹചര്യം ഒരുക്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇതുപോലത്തെ തട്ടിപ്പുകാരുടെ ആത്മീയ മുഖം മൂടി വലിച്ചു കീറണം.!

ലാസ്റ്റ് എഡിഷന്‍ ; എന്തായാലും കേരളാ പോലീസ് ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.   സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍  സത്നാമിനെ ഭീകരവാദിയായും തീവ്രവാധിയായും ചിത്രീകരിച്ചു ചാനല്‍ പ്രസ്താവന നടത്തിയ അമ്മയുടെ പ്രിയപുത്രന്‍ സ്വാമി അമൃത സ്വരൂപാനന്ത പുരിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുമോ ! പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തരാന്‍ അയാള്‍ക് സാധിക്കും എന്നുറപ്പ് !!!  എങ്ങാനും  IG ശ്രീലേഖ IPS ന്‍റെ  അന്വേഷണം കാര്യത്തോട് അടുത്താല്‍  പോലീസും പത്രക്കാരും ചാനല്‍ ബു.ജികളും  എല്ലാം അമ്രിതാനന്തമയി അമ്മേടെ നായന്മാര്‍ ആയി   അത്താഴപട്ടിണിക്കാരായ കുറച്ചു പോലീസുകാരെയും ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു  അന്വേഷണ റിപ്പോര്‍ട്ട്‌ അടുപ്പില്‍ കളയാതിരുന്നാല്‍  ഭാഗ്യം . . . 

48 comments:

 1. മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡോക്ടര്‍ കെ.കുട്ടപ്പന്‍ MAMBKBBS , മരിച്ച യുവാവിന്റെ അന്തരീകാവയങ്ങളില്‍ മര്‍ദ്ധനത്തിന്റെ പാടുകള്‍ക്ക് പകരം 50 കിലോയോളം ഭാരം വരുന്ന ശാപം ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങളാണ് കണ്ടുവരുന്നത് ...മഹദ് വ്യക്തികളെ അപമാനിക്കാനോ ഉപദ്രവിക്കാനോ ശ്രമിച്ചാല്‍ ശാപം ഏല്‍ക്കുമെന്ന് കുട്ടികാലത്ത് മുത്തശ്ശിപറഞ്ഞ് കേട്ടിട്ടുണ്ടെങ്കില്‍ ഇത്തരത്തില്‍ ശാപം ഏറ്റ് മരിക്കുന്നവരുടെ മ്യതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നത് ആദ്യമായാണെന്നും ഡോക്ടര്‍ കൂട്ടിചേര്‍ത്തു. മരണത്തില്‍ ദുരൂഹതയില്ലെന്നും , ഇത് ദൈവനിന്ദയ്ക്ക് കിട്ടിയ ശിക്ഷയാണെന്നും ബാക്കിയുള്ളവര്‍ക്കൊരു പാഠമാവട്ടെ എന്നും ഡോക്ടര്‍ അറിയിച്ചു.

  മരിച്ച യുവാവിന്റെ മ്യതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍ വാര്‍ത്താമാധ്യങ്ങളോടെ പ്രതികരിച്ചതാണ് ഇത്

  ReplyDelete
  Replies
  1. super ചെകുത്താന്‍ super

   Delete
 2. ഡേ പയ്യൻസ്... സൂക്ഷിച്ചോ...
  നീയൊക്കെ എന്തു കരുതി? ഞങ്ങടെ അമ്മേടേ ശാപം കിട്ടിയാ ആ ഭീകരൻ മരിച്ചത്... അമ്മയോടു കളിച്ചാൽ നിന്റെ ബ്ലോഗ് ശപിച്ചു ഭസ്മമാക്കിക്കളയും... മര്യാദക്കു നടന്നാൽ ഒന്നു കെട്ടിപ്പിടിച്ചു തരാം.. പോരു..

  ReplyDelete
 3. കൊള്ളാം... നന്നായി എഴുതി... വാക്കുകളിൽ ക്ഷോഭം നിറയുന്നത് കാണാം...
  സത്യസന്ധമായ അവലോകനം...
  ഞാൻ ഒന്നും പറയണില്ല... ഡോ. പറഞ്ഞപോലെ ശാപം കിട്ടി എന്റെ കീബോർഡ് പോയാലോ....

  ReplyDelete
 4. "അമ്മേടെ നായന്മാര്‍്" തന്നെ യഥാര്‍ത്ത കുറ്റവാളികളാകുമ്പോള്‍ അന്വേഷണമൊക്കെ വെറും പ്രഹ്സനമായിമാറും..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഹായ് പെടച്ചു.... ജോറാക്കീട്ട് ന്ട്.. നീയ് കൊള്ളാല്ലോ ഗഡീ....ഇങനോക്കെയാണു തീവ്രവാദികള്‌ ന്ടാവണത് ട്ടാ... മ്മട കാര്യാട്ടാ ഗഡീ പറഞെ....

  ReplyDelete
 7. നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ശരിക്കും അറിഞ്ഞാല്‍ നമ്മള്‍ തോക്കെടുത്ത് പോകും .പണവും അധികാരവും ഇല്ലാത്തവര്‍ കഴുതകളാണ് ഇവിടെ ............ആശംസകള്‍

  ReplyDelete
 8. പത്രക്കാരാ..സത്നാമിനു വേണ്ടി പേന ചലിപ്പിച്ചതിന് അഭിവാദ്യങ്ങൾ! സത്നാം ഭാഗ്യവാനാണ്. ഭീകരനെന്ന പേര് പേറി മാസങ്ങളോ കൊല്ലങ്ങളൊ ഇരുമ്പഴിക്കുള്ളില് കിടന്ന് നരകിക്കേണ്ടി വന്നില്ല. അവന്റെ മാതാപിതാക്കള്ക്ക് പൊന്നുമോനെ വിട്ടുകിട്ടാനായി അധികാരികളുടെ കാല്ക്കീഴില് അവരുടെ വാർദ്ധക്യം ചിലവിടേണ്ടി വന്നില്ല.രാജ്യസ്നേഹികളുടെ കൂര്‌ത്ത നോട്ടങ്ങളേറ്റുവാങ്ങി ശപിക്കപ്പെട്ട ജന്മം തള്ളിനീക്കേണ്ടി വന്നില്ല.സത്നാം നേരെ മരണത്തിലേക്ക് വലിച്ചെറിയപ്പെട്ടു. കണ്ണുകള് മൂടിക്കെട്ടിയ നീതിദേവതയുടെ ബധിരകര്ണ്ണങ്ങളിൽ പതിക്കാതെ പിടഞ്ഞു വീഴുന്ന ആയിരക്കണക്കിന് രോദ്നങ്ങള് ഇന്നും നമ്മുടെ ഇരുമ്പഴികള്ക്ക് പിറകിൽ നിന്നുയരുന്നുണ്ട്. അവര്ക്കായി ഉയരുന്ന ശബ്ദ്മാണ് വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും ശബ്ദം.അവര്ക്കായി  മുഴക്കപ്പെടുന്ന മുദ്രാവാക്യങ്ങളാണ് മനുഷ്യത്വത്തിന്റെ പക്ഷം.

  ReplyDelete
 9. നല്ല ലേഖനം..ആവുന്ന വിധം പ്രതികരിക്കാം പക്ഷേ നമ്മുടെനാട്ടില്‍ നീതി എന്നത് മരീചികയാണ്.

  ReplyDelete
 10. നമ്മെ ഭരിക്കുന്നവര്‍ക്ക് രാജാവ് നഗ്നനാണെന്നു പറയാനുള്ള ശേഷിയില്ല. നല്ല ലേഖനം. ചീരാമുളകിന്റെ കമന്റിനു ഒരു കയ്യൊപ്പ്..

  ReplyDelete
 11. പത്രക്കാരാ.. പ്രതികരണം നന്നായി. അഭിനന്ദനങ്ങള്‍.. !!

  ReplyDelete
 12. മനുഷ്യത്വമുള്ളവർ ഉണരുക.

  ReplyDelete
 13. "പഴകിയ ഭക്ഷണം പിടിച്ചെടുത്ത കൊച്ചിയിലെ ലെ മെറീഡിയന്‍ ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററിന് 2010-11 ലെ മികച്ച ഫൈവ് സ്റ്റാര്‍ ഡീലക്‌സ് ഹോട്ടലിനുള്ള കേരള സര്‍ക്കാരിന്റെ ടൂറിസം എക്‌സലന്‍സ് അവാര്‍ഡ്."

  ഇപ്പൊഴത്തെ ഭരണത്തിന്റെ നേര്‍സൂചകമാകുന്നു ഈ അവാര്‍ഡ്.


  പങ്കാളിത്ത പെന്‍ഷന്‍ തന്നെ മറ്റൊരുദാഹരണം. നിലവിലെ ജീവനക്കാരെ ഒഴിവാക്കിയതിനാല്‍ ജീവനക്കാരുടെ സംഘടനകളും, സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കാത്ത യുവജനങ്ങളും പ്രതിഷേധിക്കാത്ത വിധത്തില്‍ അവതരിപ്പിക്കുന്നു. നിയമം പാസായതിനു ശേഷം ഒരു ഒത്തുകളി കേസിലൂടെ ഹൈക്കോടതി വിധി സംഘടിപ്പിച്ച് നിയമം എല്ലാവര്‍ക്കും ബാധകമാക്കി കോടതിവിധി ലംഘിക്കാനാവില്ല എന്ന പഴിപറഞ്ഞ് സാമൂഹ്യ സുരക്ഷയുടെ ആണിക്കല്ലായ പെന്‍ഷന്‍ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ വിദഗ്ദ്ധമായി പിന്‍‌വലിയുന്നു.സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചാകരക്കൊയ്ത്തിനു കളമൊരുങ്ങുന്നു.

  ReplyDelete
 14. നന്ന് പ്രതികരണം രൂക്ഷമാകണം , നാം മ്ര്‍ത ദേഹങ്ങള്‍ അല്ല പച്ച മനുഷ്യരാണ് ,സഹജീവികള്‍ക്ക് ആയി ഉറക്കെ ശബ്ദിക്കാന്‍ നമുക്ക് കഴിയണം ,, അതെ ഉറക്കെ ,,,

  ReplyDelete
 15. കേള്‍ക്കേണ്ട കര്‍ണങ്ങള്‍ ബധിരമെങ്കില്‍ നമ്മുടെ ഒച്ച ഉയരണം, ഒരുപാട് ഒരുപാട് ഉച്ചത്തില്‍

  ReplyDelete
  Replies
  1. ഹോ ! ഈ പത്രക്കാരന്‍ പത്രലോകത്തിനു ശരിക്കും ഒരു നഷ്ട്ടമായല്ലോ.... വാര്‍ത്തകളുടെ അടിസ്ഥാന സത്യം നോകാതെ തനികിഷ്ട്ടമുള്ള രീതിയില്‍ വളച്ചൊടിച്ചു എഴുതുന്ന അവരുടെ ആ ശൈലി ഉണ്ടല്ലോ, ആ ആദ്യ കടമ്പ തന്നെ താങ്കള്‍ ഉയര്‍ന്ന ശതമാനത്തോടെ വിജയിച്ചല്ലോ..ആവൂ എന്താ ഒരു ഭാഷാ..!!! അവര്‍ണനീയം! പത്രക്കാരുടെ ആ സഭ്യതയും മാന്യതയും അങ്ങട് വിളങ്ങിനില്‍ക്കല്ലേ..വെല്യ വെല്യ എഴുത്തുകാരൊക്കെ ഇവിടുന്നു കണ്ടുപടിക്കണം. എങ്ങനെ ആള്‍ക്കാരെയൊക്കെ സംബോധന ചെയ്യണം, ഉള്ളത് കണ്ടാലും മനസിലാകാതെ വിശ്വസിക്കാതെ എങ്ങനെ അതൊക്കെ തലതിരിച്ചു എഴുതണം എന്നൊക്കെ.
   അപ്പൊ ഇനി ഭാവിയില്‍ പട്ടാമ്പിക്കാരനായ ഈ പുരോഗമനചിന്തഗതികാരന്റെ എന്തൊക്കെ ലേഖനങ്ങള്‍(?) മലയാളികള്‍ കണ്ടു സഹിക്കണം ആവൊ?

   Delete
 16. വളരെ മൃഗീയമായ രീതിയില്‍ കൊല്ലപ്പെട്ട ആ ചെറുപ്പക്കാരന് വേണ്ടി ശബ്ദിക്കാന്‍ ടി.പി.ക്ക് വേണ്ടി ചിലവാക്കിയതിന്റെ പത്തിലൊന്ന് മഷി മാധ്യമങ്ങള്‍ ചിലവാക്കിയിരുന്നെന്കില്‍ .പത്രക്കാര ,നിങ്ങള്‍ ആണ് യഥാര്‍ത്ഥ മാധ്യമധര്‍മ്മം നടത്തുന്നത് .ആ ചെറുപ്പക്കാരന്‍ മറവിയിലാഴും,യാതൊരു അന്വേഷനങ്ങലോ തുടര്‍നടപടികളോ പ്രതീക്ഷിക്കുകയും വേണ്ടാ ,ഉമ്മനും കൂട്ടരും അതിനോന്നുമില്ല സമയം

  ReplyDelete
 17. I think IG B Sandhya is the investigating officer, not Sreelekha IPS

  ReplyDelete
 18. This comment has been removed by the author.

  ReplyDelete
 19. അപരിചിതനായ ഒരാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച് സ്വന്തം അമ്മയുടെ അടുത്തേക്ക് അതിക്രമിച്ചു കയറുമ്പോള്‍ മക്കള്‍ വെറുതെ നോക്കി നില്‍ക്കുമോ ? അതോ അമ്മയെ സംരക്ഷിക്കാന്‍ ശ്രമിക്കുമോ ? ഹാളിന്‍റെ നടുവിലൂടെ വസ്ത്രം ഊരിയെറിഞ്ഞ് “ബിസ്മി” ഉറക്കെ ചൊല്ലി അമ്മയുടെ അടുത്തേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവിനെക്കുറിച്ച് ഒരു അന്വേഷണം മാത്രമേ മഠം ആവശ്യപ്പെട്ടിട്ടുള്ളൂ. അല്ലാതെ നിങ്ങളൊക്കെ പ്രചരിപ്പിക്കുന്നത് പോലെ വധശ്രമത്തിനു കേസ്സൊന്നും നല്കിയിട്ടില്ല. അന്വേഷണം ആവശ്യപ് പെട്ടുകൊണ്ട് മഠം നലികിയ നിവേദനത്തിന്‍റെ പകര്‍പ്പ് കണ്ടതുകൊണ്ട് എനിക്കത് ഉറപ്പിച്ചു പറയാന്‍ സാധിക്കും.സത്നം സിങ്ങിന്‍റെ ബന്ധു സഹോദരന്‍ സത്നംസിങ്ങിനു കൊല്ല്ലം ജില്ലയില്‍ വച്ചല്ല മര്‍ദനം ഏറ്റത് എന്ന് മാധ്യമങ്ങളോട് പറഞ്ഞത് സൌകര്യപൂര്‍വ്വം മറന്നു കൊണ്ട് സത്നംസിംഗ് മൂന്നാഴ്ചയോളം ഇവിടെ താമസിച്ചിരുന്നു, അമ്മയെ കാണാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു എന്നൊക്കെ അസത്യപ്രചരണങ്ങള്‍ നടത്തുന്നവരോട് വ്യക്തമാക്കട്ടെ, അദ്ദേഹം ഇവിടെ മൂന്നാഴ്ചയോളം താമസിച്ചിരുന്നു എന്ന പ്രചരണം തെറ്റാണ്. കാരണം ആശ്രമത്തില്‍ താമസിക്കുന്നവരുടെ രേഖകള്‍ കൃത്യമായി ഇവിടെ സൂക്ഷിക്കുന്നു. അദ്ദേഹം അമ്മയെ കാണാന്‍ ഒരിക്കല്‍ പോലും ആഗ്രഹം പ്രകടിപ്പിച്ചിട്ടുമില്ല, അതിനു ശ്രമിച്ചിട്ടുമില്ല.വസ്തുതകള്‍ മറച്ചുകൊണ്ട് സ്വന്തം ഭാവനയ്ക്കനുസരിച്ച് കഥകള്‍ മെനെഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമം ഒരു മഹാപരാധത്തിന്‍റെ തുടക്കമോ? ഒടുക്കമോ?കാലം തെളിയിക്കട്ടെ!
  ഒരു യഥാര്‍ത്ഥ പത്രകാരന്‍ സത്യത്തിന്റെ സംരക്ഷകന്‍ ആകണം, അവന്‍ ശാപങ്ങളെ ഭയക്കില്ല കാരണം അവന്‍ വിശ്വസിക്കുന്നു താന്‍ സമൂഹത്തോട് വിളിച്ചു പറയുന്ന സത്യമാണ് തന്‍റെ രക്ഷാകവചം എന്ന്.
  http://rameshazhagesan.blogspot.in/2012/08/blog-post.html

  ReplyDelete
  Replies
  1. അറബി അറിയാത്ത സത്നാം ബിസ്മി ചൊല്ലിയെന്നോ? അപ്പൊ അതാകുമല്ലേ സത്നാമിനെ ഭീകരവാധിയെന്നും തീവ്രവാധിയെന്നും മുദ്രകുത്താന്‍ ഉള്ള കാരണം?
   സത്നാമിനെ പിടികൂടിയ ഉടന്‍ നിങ്ങടെ ആ അമ്രിതസ്വരൂപന്‍ എന്താ ചാനലില്‍ പറഞ്ഞത്? "ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ പ്രശനം നിസ്സാരമായി തള്ളാന്‍ ആകില്ലെന്ന് !!!" എന്താ ആ പറഞ്ഞതിന് അര്‍ഥം?
   പറഞ്ഞതെല്ലാം തെറ്റാണെന്നും സത്നാം ഒരു മാനസിക രോഗി മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോ എന്തെ ബ്രമ്മചാരിയുടെ നാവിറങ്ങി പോയോ?

   പിന്നെ മഠം പരാതി നല്‍കിയില്ലെന്ന് !!!
   കാല്‍പായ കടലാസില്‍ പരാതി എഴുതി പോലീസ് സ്റ്റേഷന്‍ കയറി നിരങ്ങല്‍ ഒക്കെ ഞങ്ങള്‍ മനുഷ്യ കീടങ്ങള്‍ക്ക് മാത്രം പറഞ്ഞതല്ലേ സ്വാമീ? അമ്മച്ചി "ആക്രമിക്കപ്പെട്ട" വിവരം കേട്ടപാതി കേള്‍ക്കാത്ത പാതി സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി തന്നെ എഴുന്നള്ളിയില്ലേ മടത്തിലെക്ക്?
   അതിനു ശേഷമല്ലേ തലേന്ന് പിടികൂടിയിട്ടും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സത്നാമിനെ കോടതിയില്‍ ഹാജരാക്കാതിരുന്ന പോലീസ് വധശ്രമ കേസ് ചാര്‍ജ് ചെയ്തതും സത്നാം തന്നെ ആക്രമിച്ചെന്നു ഒരു പോലീസേമാന്‍ പരാതി നല്കിയതും !!
   അപ്പൊ, തന്നെ സന്ദര്‍ശിച്ച പോലീസ് മന്ത്രിയെ അമ്മച്ചി കെട്ടിപ്പിടിച്ചു മുത്തം കൊടുത്തതല്ലാതെ കേസ്നെ പറ്റി നിര്‍ദേശം ഒന്നും നല്‍കിയില്ലെന്ന് വേണോ വിശ്വസിക്കാന്‍?

   പിന്നെ സത്നാം മടത്തില്‍ താമസിച്ചതോ താമസിക്കാതതോ എങ്ങനെയാണ് ഈ കൊലപാതകത്തെ ബാധിക്കുന്നത്?
   അതുകൊണ്ട് സുഭഗന്‍, നാരായണങ്കുട്ടി, ഭാസ്കര ദാസ്‌, പ്രദീപ്കുമാര്‍, ദുരന്ധര്‍, സിധരാമന്‍, അങ്ങനെ ഒരുപാട് ആത്മാക്കളുടെ പേരുകള്‍ നിര്‍ദയം തുടച്ചു മാറ്റപ്പെട്ട താങ്കളുടെ മടത്തിലെ അന്തേവാസി രേജിസ്റെര്‍ ഇനിയും തപ്പി താങ്കള്‍ ബുദ്ധിമുട്ടേണ്ട.
   ഇതുപോലത്തെ മുട്ടാപോക്ക് ന്യായങ്ങള്‍ കൊണ്ട് വരികയും വേണ്ട.

   താങ്കളുടെ അമ്മച്ചി പാതി രാത്രി പാല് കൊണ്ട് കാലു കഴുകി എണീറ്റുപോയി സത്നാമിനെ ഞെക്കി കൊന്നു എന്നൊന്നും ഞാന്‍ പറഞ്ഞില്ല!!!. ആ കാലുകഴുകിയ പാല് കുടിച്ച ഏതോ "അമ്മേടെ പുന്നാര" മക്കള്‍ തന്നെയാകും മരണത്തിനു കാരണം. പക്ഷെ ഇപ്പോളത്തെ ട്രെന്‍ഡ് അനുസരിച്ച് കൊന്നവര്‍ അല്ലല്ലോ കൊല്ലിച്ചവര്‍ അല്ലെ താരങ്ങള്‍? എന്നാലും അതിനും മാത്രം നട്ടെല്ല് രാധമ്മെടെ പോലീസിനു ഇല്ലാത്തോണ്ട് സ്വാമി പേടിക്കേണ്ട, മടത്തിലെക്ക് ഒരു പോലീസ് പട്ടിയും മണം പിടിച്ചു വരില്ല. ഇതുപോലത്തെ പൊതുജന പട്ടികള്‍ ഇങ്ങനെ കുരച്ചോണ്ടിരിക്കും എന്ന് മാത്രം . . .

   പത്രക്കാരന് ഒരു രക്ഷകവച്ചവും വേണ്ട. നിന്റെയൊക്കെ ആസനം താങ്ങി നൂറു വര്‍ഷം ജീവിക്കുന്നതിലും നല്ലത് തൂങ്ങിചാകുന്നതാ. അതുകൊണ്ട് ബ്രഹ്മചാരി പിള്ളേര്‍ക്ക് കൈത്തരിപ്പ്‌ മാറ്റാന്‍ ഉണ്ടെകില്‍ ഇങ്ങു വിട്ടേക്ക്. പത്രക്കാരന്റെ വിലാസം ബ്ലോഗ്ഗെരില്‍ ഉണ്ട്. അപ്പൊ ശരി. ദര്‍ശനത്തിനു സമയമായികാനും. പത്രക്കാരനെ ധര്‍മം പഠിപ്പിച്ചു സമയം കളയാതെ സ്വാമി ചെന്നാട്ടെ !!!

   Delete
  2. ഇസ്ലാമിക മന്ത്രം ഉരുവിട്ട് എന്നത് ഒരു സത്യം മാത്രമാണ് , എല്ലാ ടി വി ചാനെലുകളും അയാള്‍ "ബിസ്മില്ലഹിര്‍ രഹ്മാനിര്‍ രഹിം" എന്ന് പറയുന്ന രംഗം പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ അദേഹത്തെ കുറിച്ചു സംശയം ഉയര്‍ന്നുവരാന്‍ കാരണം ഏറെയുണ്ട് താനും .
   സത്നം രണ്ടു മാസമായി സ്വദേശത്തുനിന്നും മിസ്സിംഗ്‌ ആയിരുന്നു, ഈ സമയം ആള്‍ എവിടെ ആയിരുന്നു എന്ത് ചെയ്തു എന്നൊന്നും ആര്‍ക്കും അറിയില്ല.
   കേരളത്തില്‍ വന്നു അദ്ദേഹം സന്ദര്‍ശിച്ച ആത്മീയ കേന്ദ്രങ്ങളില്‍ ഒന്നും തന്നെ ആള്‍ ഈ വിധ വിഭ്രാന്തി കാണിക്കുക ഉണ്ടായില്ല. (ഇരുപതു ദിവസം അദ്ദേഹം തങ്ങിയ വര്‍ക്കല ആശ്രമത്തിലെ മുനി നാരായണ പ്രസാദ് ഇത് സാക്ഷ്യപെടുത്തുന്നുണ്ട് .)
   അമ്മയെ ആദ്യമായി കാണുന്ന ഈ ആള്‍ രാവിലെ തന്നെ സ്റ്റേജില്‍ ദര്‍ശനത്തിനു വന്ന അമ്മയെ കണ്ടിട്ടുണ്ട് . അപ്പോഴും ഈ വിഭ്രാന്തി കാണിച്ചില്ല.
   സമയം ഉച്ച്ചയായപ്പോഴേക്കും അമ്മയ്ക്ക് ചുറ്റും ഒരു കാന്തിക വലയം കാണുന്നതും ജന്മന ബ്രാഹ്മണനായ ഈ ആള്‍ ഖുര്‍ ആന്‍ സൂക്തം ഉരുവിട്ട് സ്റ്റേജിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആര്‍ക്കും ഒരു സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. അപ്പൊ ഇതുവരെ ഇല്ലാതിരുന്ന ഭ്രാന്തു എവിടെ നിന്ന് വന്നു ?
   അതെ തുടര്‍ന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ആശങ്ക മാത്രമാണ് സ്വാമി അമൃത സ്വരൂപാനന്ദ മാധ്യമങ്ങലോടു പങ്കു വച്ചത് .
   പിന്നെ -"അറബി അറിയാത്ത സത്നാം ബിസ്മി ചൊല്ലിയെന്നോ? അപ്പൊ അതാകുമല്ലേ സത്നാമിനെ ഭീകരവാധിയെന്നും തീവ്രവാധിയെന്നും മുദ്രകുത്താന്‍ ഉള്ള കാരണം?"- എന്നാ പ്രസ്താവന പത്രക്കാരന്റെ മാത്രം ഭാവനയാണ് . ആശ്രമത്തിലെ ഒരാള്‍ പോലും അയാളെ തീവ്രവാദി എന്ന് വിളിച്ചതായി അറിവില്ല. പക്ഷെ അന്വേഷിക്കണം എന്ന് മാത്രമാണ് ആവശ്യപെട്ടത്‌. അതിനു എന്തിനാണ് താങ്കള്‍ ഇത്ര വെപ്രാളം പിടിക്കുന്നത്. എന്താ ആ ദിശയിലുള്ള അന്വേഷണം പാടില്ല എന്നുണ്ടോ ?
   -"ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ പ്രശനം നിസ്സാരമായി തള്ളാന്‍ ആകില്ലെന്ന് !!!" എന്താ ആ പറഞ്ഞതിന് അര്‍ഥം?"- ഇന്റലിജന്‍സ് ബ്യുറോ പറഞ്ഞതനുസരിച്ച് കേരളം തീവ്രവാദത്തിന് വളം വയ്ക്കുന്ന ഒരു സ്ഥലമായിട്ടുണ്ട് . അനേകം ഹിന്ദു ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അവരുടെ ലക്ഷ്യത്തിലുണ്ട് . ഇത് സത്യമാണ് എന്ന് ആഭ്യന്തര മന്ത്രിയും,മുന്‍ മുഖ്യ മന്ത്രിയും ഒപ്പ് വച്ചതാണ് താനും ( ഈയടുത്ത് നടന്ന ശബരിമല, ഗുരുവായൂര്‍ ബോംബ്‌ ഭീഷണികള്‍ ഉദാഹരണം) ഇന്ത്യയുടെ മൊത്തത്തിലുള്ള സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല എന്ന് സ്ഥിരം പേപ്പര്‍ വായിക്കുന്ന ആര്‍ക്കും മനസിലകാവുന്നത്തെ ഉള്ളൂ. അപ്പൊ ഈ പറഞ്ഞതിന് അര്‍ഥം ഏതു പത്രക്കാരനും സ്വയം മനസിലാകും.

   -"ആ കാലുകഴുകിയ പാല് കുടിച്ച ഏതോ "അമ്മേടെ പുന്നാര" മക്കള്‍ തന്നെയാകും മരണത്തിനു കാരണം."- അത്ര ഉറപ്പുള്ള താങ്കള്‍ ചെന്ന് അന്വഷണ സംഘത്തിനു വേണ്ട തെളിവുകള്‍ കൊടുക്കുകയല്ലേ വേണ്ടത് ? അല്ലാതെ ഇവിടെ കിടന്നു നിലവിളിച്ച്ചിട്ടു എന്ത് കാര്യം ? വായനക്കാരെ രോഷ വികാരം കൊള്ളിക്കാണോ ? വിഡ്ഢികലാക്കാനോ ?

   -"പത്രക്കാരന് ഒരു രക്ഷകവച്ചവും വേണ്ട. നിന്റെയൊക്കെ ആസനം താങ്ങി നൂറു വര്‍ഷം ജീവിക്കുന്നതിലും നല്ലത് തൂങ്ങിചാകുന്നതാ."- അപ്പൊ പിന്നെ ഒരു പ്രശ്നവും ഇല്ല പത്രകാര താങ്കളെ കൊണ്ടേ ഇതൊക്കെ പറ്റൂ. ഗോ എഹെട്
   Delete
  3. സത്നാം അമ്രിതയുടെ അടുത്തേക്ക് ഓടിയടുക്കുന്നതും മക്കള്‍ അയാളെ കൈകാര്യം ചെയ്യുന്നതും മാത്രമാണ് വീഡിയോ യില്‍ ഉള്ളത്.ബിസ്മി ചൊല്ലിയ കഥയൊക്കെ കയ്യില്‍ വച്ചാ മതി. ഇനി അതുമല്ല,
   സത്നാം ആരോ ആകട്ടെ.
   അയാള്‍ ഏതെങ്കിലും തരത്തില്‍ അമൃതയെ ആക്രമിക്കുകയോ ദേഹോപദ്രവം എല്പ്പികുകയോ ചെയ്തിട്ടില്ല. ഒരു പേന കത്തി പോലും അയാളുടെ കയ്യില്‍ ഉണ്ടായിട്ടില്ല. എന്നിട്ടും അയാളുടെ മേല്‍ ചാര്‍ത്തിയത് വധ ശ്രമ കേസ് !! അതും അഭ്യന്തര മന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം. ആ കക്ഷി രണ്ടാം ദിവസം ചത്തു മലച്ചു കിടക്കുന്നു. ദേഹത്ത് 77 മുറിവുകള്‍.

   ഇനി സത്നാം ഒരു കൊടും തീവ്രവാദിയോ ഭീകരനോ ആകട്ടെ, അയാളെ തല്ലികൊല്ലാന്‍ ഉത്തരവിടാന്‍ ഇവളാര്?
   കോടികളുടെ ആസ്തിയും തലയില്‍ കളിമണ്ണ് മാത്രമുള്ള കുറെ മണ്ടന്മാര്‍ വിശ്വാസികലായും ഉണ്ടെന്നു കരുതി എന്തുമാകാമെന്നോ?

   പിന്നൊരു കാര്യം. അമ്മച്ചിക്ക് ഇതിലൊക്കെ ഇടപെടാന്‍ സമയവും അനുവാദവും ഉണ്ടോ എന്നുറപ്പില്ല. ലവളെ മുന്നില്‍ നിര്‍ത്തി കോടികളുടെ ബിസിനസ്‌ നടത്തുന്ന സ്വരൂപാദികളുടെ പങ്കാണ് ആദ്യം അന്വേഷിക്കേണ്ടത്.

   മര്യാദക് ഒരു അന്വേഷണം നടന്നാല്‍ മറുപടി പറയേണ്ടി വരും സ്വാമീ ...
   അതിനു പത്രക്കാരന്‍റെ തെളിവൊന്നും വേണ്ട. നേരത്തെ പറഞ്ഞപോലെ മുട്ടിപ്പായി പ്രാര്‍ഥിക്കാന്‍ നോക്ക്

   Delete
  4. ബിസ്മി ചൊല്ലിയ കഥയൊക്കെ കയ്യില്‍ വച്ചാ മതി പോലും. പത്രകാരാ പേര് മാത്രം വച്ചത് കൊണ്ട് കാര്യമില്ല. തലക്കകത്ത് വല്ലതും വേണം. വീഡിയോ ലിങ്ക് ഇതാ ഒന്ന് കൂടി കണ്ണ് തുറന്നു കാണൂ എന്നിട്ട് വന്നു വായട്ടിടടിക്കൂ. http://www.youtube.com/watch?v=fT9-NRQTo9w
   പത്രപ്രവര്‍ത്തനം വായില്‍ തോന്നിയത് വിളിച്ചു പറയുന്നതല്ല എന്നാണു ഞാന്‍ മനസിലാക്കിയിരിക്കുന്നത് . താങ്കളുടെ ഭാഷയില്‍ നിന്നും ഇതൊരു പക്വതയില്ലാത്ത ഒരു പയ്യന്റെ ജല്‍പ്പനമായി കാണാനേ തോന്നുന്നുള്ളൂ. പക്ഷെ ഉള്ളത് പറയണമല്ലോ എന്ത് പൊട്ടത്തരവും നാണമില്ലാതെ വിളിച്ചു പറയാനുള്ള ആ ആര്‍ജ്ജവം ( ?) ഫയങ്കരം തന്നെ.

   Delete
  5. ലവള്,ഇവള്,തള്ള,അമ്മച്ചി....എന്തിര് ഫാഷകള്‍ അപ്പി,ചീളുകേസുകള്‍!!!
   ചോരയ്ക്കു നല്ല തെളപ്പാ...ഇവന്‍ പുലിയാ കഴുതപുലി......

   Delete
  6. ചെലക്കാണ്ട് പോടാ

   Delete
  7. ഇപ്പൊ എന്തായി? ഇനിയിപ്പോ ആ ഗായത്രി തന്നെയാണോ ഈ ചേതനാ?

   Delete
  8. orappa buddy ethu aaa pooothana thaneaaa

   Delete
 20. “ഇപ്പോളത്തെ ട്രെന്‍ഡ് അനുസരിച്ച് കൊന്നവര്‍ അല്ലല്ലോ കൊല്ലിച്ചവര്‍ അല്ലെ താരങ്ങള്‍?”
  ആ പറഞ്ഞത് സത്യം, വളര്‍ത്തി വലുതാക്കി പിന്നെ ലിസ്റ്റുണ്ടാക്കി തട്ടികളയുന്ന പ്രവര്‍ത്തന രീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ആരെങ്കിലും പറഞ്ഞാലേ അറിയൂ?ജാതിയും മതവും കൂടികുഴച്ചു കുറേകാലം ഭരിച്ചപോഴും തിരഞ്ഞെടുപ്പ് സമയത്തും ഒക്കെ നിങ്ങള്‍ക്ക് ഈ അവസ്ഥയെ കുറിച്ച് നല്ല ബോധം ഉണ്ടായിരുന്നല്ലോ ? അതൊക്കെ സൌകര്യപൂര്‍വ്വം മറന്നു ഇപ്പോ അര്‍ഥം അന്വേഷിച്ചാല്‍ പത്രകാരനു ഇരുട്ടില്‍ ഇങ്ങനെ തപ്പേണ്ടി വരും . സ്വന്തം വിശ്വസങ്ങള്‍ ആധാരമാക്കി കുറെ ഉഹാപോഹങ്ങള്‍ക്ക് വാക്കുകളുടെ അകമ്പടി കൊടുത്തപ്പോള്‍ യാഥാര്‍ഥ്യത്തില്‍ നിന്നും ഒരുപാടു അകന്നു പോയി.യാഥാര്‍ത്ഥ്യം പത്രകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊക്കെയാണ്
  അറബി അറിയാത്ത സത്നാം ബിസ്മി ചൊല്ലി

  "ആക്രമിക്കപ്പെട്ട" വിവരം കേട്ടപാതി കേള്‍ക്കാത്ത പാതി സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി തന്നെ എഴുന്നള്ളി

  പോലീസ് വധശ്രമ കേസ് ചാര്‍ജ് ചെയ്തതും സത്നാം തന്നെ ആക്രമിച്ചെന്നു ഒരു പോലീസേമാന്‍ പരാതി നല്കി

  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റപെട്ട യുവാവ്‌ രാത്രിയില്‍ ചുമ്മാ മരിച്ചു കിടക്കുന്ന നിലയിലാണത്രെ കാണപ്പെട്ടത്.!!!! ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റതു മൂലമാണ് മരണം സംഭവിച്ചത് എന്നും പിന്നീട് അറിയാനായി

  മുന്നുമാസമായി വിട് വിട്ടിറങ്ങിയ ബ്രാഹ്മണയുവാവ്‌ ഏങ്ങനെ അമൃതപുരിയില്‍ എത്തി ?എന്തിനു ബിസ്മി ചൊല്ലി അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു ?പോലീസിനു കിഴടങ്ങിയ യുവാവ്‌ ജയിലില്‍ ഏങ്ങനെ കൊല്ലപെട്ടു?കൊല്ലം ജില്ലയില്‍ നിന്ന് മര്‍ദനം കിട്ടിയിട്ടില്ല എന്നു ആ യുവാവിന്‍റെ ബന്ധുസഹോദരന്‍ വ്യക്തമാക്കിയിട്ടുമുണ്ട്
  സത്യമാണ് ഇതെല്ലാം മറന്ന് കുറേ പൊതുജനപട്ടികള്‍ ഇങ്ങനെ കുരച്ചോണ്ടിരിക്കും.

  ReplyDelete
  Replies
  1. സത്നാം എന്തിനിവിടെ വന്നു? അയാള്‍ ചൊല്ലിയത് ബിസ്മിയാണോ ഗായത്രീ മന്ത്രമാണോ? ഇതൊന്നുമല്ല ഇവിടെ പ്രശ്നം. മറിച്ച് "സത്നാംസിംഗ് മാന്‍ അതിദാരുണമായി കൊല്ലപ്പെട്ടു" എന്നതാണ്. അതിനു പിന്നിലെ രഹസ്യമാണ് കണ്ടെത്തേണ്ടത്. അതല്ലാതെ വാചക കസര്‍ത്ത് നടത്തി വിഷയം മാറ്റാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ഇത് വായിക്കുന്നവര്‍ക്ക് മനസ്സിലായികൊളും.


   പിന്നെ പത്രക്കാരന്‍ താങ്കള്‍ പറഞ്ഞ സാധനം തന്നെയാണ്. "പക്വത ഇല്ലാത്ത പയ്യന്‍" "...
   വ്യക്തമായ രാഷ്ട്രീയവുമുണ്ട്. ഇത് രണ്ടും പ്രൊഫൈലില്‍ എഴുതിവചിട്ടുമുണ്ട്. ഒന്ന് കൂടിയുണ്ട് ഭാഷയിലെ ബഹുമാനവും മാന്യതയും കൊടുക്കെണ്ടാവര്‍ക്ക് കൊടുക്കാന്‍ എനിക്കറിയാം. അത് ആള്‍ദൈവത്തിന്റെ ആസനം തങ്ങുന്നവര്‍ക്ക് കൊടുക്കേണ്ട കാര്യവുമില്ല...
   പ്രാര്‍ഥനയുടെ കാര്യം മറക്കണ്ട

   Delete
  2. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു ചൊല്ലുണ്ട് .ഒന്ന് ഓര്‍മിപ്പിച്ചു എന്നെ ഉള്ളൂ. സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട് . അതിലുള്ള പോരായ്മകള്‍ സര്‍കാരിനെ അരിയിക്കേണ്ടത് അല്ലാതെ അത് അമ്മയുടെ ചുമലില്‍ കെട്ടി വയ്ക്കുക അല്ല വേണ്ടത്.
   പത്രക്കാരന് ആവശ്യമുള്ളത് മാത്രം അനേഷിക്കുക എന്നതല്ലലോ പോലീസിന്റെ പണി. എല്ലാ ദിശയിലും അന്വേഷണം നടക്കണം. അങ്ങിനെ നോക്കുമ്പോള്‍ സത്നാം എന്തിനിവിടെ വന്നു? അയാള്‍ ചൊല്ലിയത് ബിസ്മിയാണോ ഗായത്രീ മന്ത്രമാണോ? എന്നതിനൊക്കെ വ്യക്തമായ ഉത്തരം വേണം താനും.

   ഈയാളുടെ ബഹുമാനവും മാന്യതയും ഒന്നും ഞങ്ങള്‍ക്ക് വേണ്ടേ... അത് പൂട്ടി കെട്ടി കോടുക്കേണ്ടവര്‍ക്ക് കൊടുത്തേക്കൂ.

   പ്രാര്‍ത്ഥന ചെയ്തോളാമേ .. (മഞ്ഞ) പത്രക്കാരന്‍ തന്റെ കാര്യം നോക്കിയാ മതിയേ.

   Delete
 21. -----------സത്നാം എന്തിനിവിടെ വന്നു? അയാള്‍ ചൊല്ലിയത് ബിസ്മിയാണോ ഗായത്രീ മന്ത്രമാണോ? ഇതൊന്നുമല്ല ഇവിടെ പ്രശ്നം--------

  അപ്പൊ നിങ്ങള്‍ പറഞ്ഞു വരുന്നത് നിങളുടെ മാത്രം പ്രശ്നം‍.. .
  പയന്‍സ് മല്ലര്‍ന്നു കിടന്നു തുപ്പുകയാണോ? അപ്പൊ പരിഹാരവും അങ്ങനെ തുപ്പി തുപ്പി കണ്ടുപിടിയ്ക്കാന്‍ നോക്ക്.പക്ഷേ വസ്തുതകള്‍ മനസില്ക്കാനും വസ്തുനിഷ്ട്ടമായി എഴുതാനുമൊക്കെ നീ കുറേ കാലം ഇങ്ങനെ തുപ്പേണ്ടി വരും!!!!!!!

  പക്വത,വിവേകം,സാമാന്യ മര്യാദ.....ഇതൊക്കെ പ്രൊഫയലില്‍ തന്നെ ചില്ലിട്ടു വച്ചാ മതി, കൊടുത്തും വാങ്ങിയും ശീലമില്ലാത്തവര്‍!

  ReplyDelete
  Replies
  1. ക്ഷമിക്കണം. ഇതൊരു സഹോദരി ആണെന്ന് ബ്ലോഗ്‌ വായിച്ചപ്പോളാ മനസ്സിലായത്‌. മോശപ്പെട്ട ഭാഷ ഉപയോഗിച്ചതിനു ക്ഷമ ചോദിക്കുന്നു. എന്‍റെയൊരു രാഷ്ട്രീയ സ്വയം സേവക സുഹൃത്തുണ്ട്, അയാളാണെന്ന് കരുതി.

   പിന്നെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ബിസ്മിയല്ല പ്രശ്നം. സത്നാമിന്റെ മരണമാണ്. അതിന്‍റെ കാരണക്കാരാണ്. അതാണ്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഈ മടത്തെ ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുന്നതാര്? അത് അമ്മയായാലും അമ്മയുടെ പൊന്നുമക്കള്‍ ആയാലും അവരെ ആണ് പുറത്തുകൊണ്ട് വരേണ്ടത്..

   Delete
  2. തന്റെ ബ്ലോഗില്‍ നാല് ക്ലിക്ക് കിട്ടാന്‍ വേണ്ടി പയ്യന്‍സ് കാണിക്കുന്ന ഓരോ മുട്ട് പണികളെ. പാവം ...

   Delete
  3. ഈ ബ്ലോഗ്ഗിലെ ക്ലിക്ക് പുഴുങ്ങി തിന്നാ പത്രക്കാരനും കെട്ട്യോളും കുട്ട്യോളും കഴിയുന്നത്. മൂത്ത മോളെ കെട്ടിച്ചു വിടാറായി. അതുകൊണ്ട് കുറെ അധികം ക്ലിക്കിന്‍റെ ആവശ്യമുണ്ട്. എല്ലാരും തുടര്‍ന്നും സഹകരിക്കുമല്ലോ ?

   Delete
 22. അമൃതാനന്ദമയീ മഠത്തിലെത്തുംമുമ്പ് സത്‌നാംസിംഗ് വര്‍ക്കല നാരായണ ഗുരുകുലത്തിലായിരുന്നു. അവിടത്തെ മഠാധിപതി ഗുരു മുനി നാരായണപ്രസാദ്, സത്‌നാംസിംഗിനെപ്പറ്റി ഇന്ത്യവിഷന്‍ ലേഖകനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:’മിടുക്കനായിരുന്നു സത്‌നാംസിംഗ്. മൂന്നാഴ്ച ഇവിടെ ആശ്രമത്തിലുണ്ടായിരുന്നു. ആദ്ധ്യാത്മിക – തത്ത്വചിന്താവിഷയങ്ങളില്‍ അതീവ തല്പരന്‍. അയാളുടെ താല്പര്യംകണ്ട് ടാജ് ഹോട്ടലില്‍ നടന്ന വിശ്വ തത്ത്വചിന്താസമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. മൂന്നാഴ്ചകൊണ്ട് അയാള്‍ ഗുരുകുലത്തിന്റെ അരുമയായി.

  ഒരു കാര്യം കൂടി ഗുരു കൂട്ടിച്ചേര്‍ത്തു: ‘സത്‌നാംസിംഗ് പോവുന്നതിന്റെ തലേന്ന് എന്നോട് പറഞ്ഞത് മുമ്പ് അയാളുടെ ശരീരത്തില്‍കൂടി ചേര ഇഴയുമായിരുന്നെന്നാണ്. തലേന്നും അങ്ങനെ ഇഴഞ്ഞതായി അയാള്‍ പറഞ്ഞു.മയക്കുമരുന്ന് ഉപയോഗിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ ഉപയോഗിക്കുമായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. അതിനുശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ല. വായനയിലെ അയാളുടെ താല്പര്യം കണ്ട് ലൈബ്രറിയോട് ചേര്‍ന്നുള്ള മുറിയാണ് നല്‍കിയത്. അന്നുരാത്രി ഏതോ ചെകുത്താന്‍ ഗുരുകുലം ആക്രമിക്കാന്‍ വരുന്നുവെന്ന് വിളിച്ചുകൂവി ബഹളംവച്ച് പോവുകയായിരുന്നു.

  ReplyDelete
 23. appol avanu vattu thanne alle???

  ReplyDelete
 24. പുതിയ നിയമം ഇറങ്ങിയത് അറിഞ്ഞില്ലേ?
  ഭ്രാന്തന്മാരെ ആര്‍ക്കു വേണേലും കൊല്ലാം
  കൊല്ലുന്നോര്‍ക്ക് സമ്മാനോമുണ്ടത്രെ

  ReplyDelete
 25. സത്നാം സിംഗിനെ തങ്ങള്‍ ഗൂഗിള്‍ എന്നാണു വിളിച്ചിരുന്നതെന്ന് ഹൈസ്കൂള്‍ സഹപാടി സിദ്ധാര്‍ത് പഠക്....
  അസാധാരണ ബുദ്ധി ആയിരുന്നത്രെ അവനു...
  കേരളത്തില്‍ മൃഗീയമായി കൊല്ലപ്പെട്ട ബീഹാര്‍ സ്വദേശി സത്നാം സിംഗിന്റെ ഇരുപത്തി മൂന്നാം പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളും സഹപാഠികളും ജന്ദര്‍ മന്‍തരില്‍ ഒത്തുകൂടി...
  സത്നാം ഇനി തിരിച്ചു വരില്ല, പക്ഷെ അവനു നീതി കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു...
  സത്നാമിനെ അമൃതാനന്ദമയ
  ി മഠത്തില്‍ പോലിസ് പിടി കൂടി എന്നറിഞ്ഞപ്പോള്‍ തങ്ങള്‍ സന്തോഷിച്ചതായി അടുത്ത സുഹൃത്ത് അനിരുധ് സിംഗ് പറഞ്ഞു. കഴിഞ്ഞ മെയില്‍ വീട് വിട്ട സത്നാം ബീഹാറിലേക്ക് ഉടന്‍ തിരിച്ചു വരുമല്ലോ എന്ന പ്രതീക്ഷയില്‍ ആയിരുന്നു തങ്ങള്‍ ... പക്ഷെ മൂന്നു ദിവസമേ അത് നീണ്ടു നിന്നുള്ളൂ..
  നൂറു ശതമാനം സാക്ഷരത ഉള്ള നാട്..... ഇതാണ് ഉത്തരേന്ത്യക്ക് കേരളം.... ആ സവിശേഷതയെ അവര്‍ ആദരിക്കുന്നു...
  എന്ത് കൊണ്ടാണ് കേരളത്തിനു സഹിഷ്ണുതയും സ്നേഹവും കൈമോശം വരുന്നത് ....?

  ഫേസ്ബുക്ക് ല്‍ വന്ന ഒരു പോസ്റ്റ്‌ ആണ്... ആര്‍ക്കു പോയി.... അവന്‍റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും.....

  ReplyDelete
 26. ഹോ ! ഈ പത്രക്കാരന്‍ പത്രലോകത്തിനു ശരിക്കും ഒരു നഷ്ട്ടമായല്ലോ.... വാര്‍ത്തകളുടെ അടിസ്ഥാന സത്യം നോകാതെ തനികിഷ്ട്ടമുള്ള രീതിയില്‍ വളച്ചൊടിച്ചു എഴുതുന്ന അവരുടെ ആ ശൈലി ഉണ്ടല്ലോ, ആ ആദ്യ കടമ്പ തന്നെ താങ്കള്‍ ഉയര്‍ന്ന ശതമാനത്തോടെ വിജയിച്ചല്ലോ..ആവൂ എന്താ ഒരു ഭാഷാ..!!! അവര്‍ണനീയം! പത്രക്കാരുടെ ആ സഭ്യതയും മാന്യതയും അങ്ങട് വിളങ്ങിനില്‍ക്കല്ലേ..വെല്യ വെല്യ എഴുത്തുകാരൊക്കെ ഇവിടുന്നു കണ്ടുപടിക്കണം. എങ്ങനെ ആള്‍ക്കാരെയൊക്കെ സംബോധന ചെയ്യണം, ഉള്ളത് കണ്ടാലും മനസിലാകാതെ വിശ്വസിക്കാതെ എങ്ങനെ അതൊക്കെ തലതിരിച്ചു എഴുതണം എന്നൊക്കെ.
  അപ്പൊ ഇനി ഭാവിയില്‍ പട്ടാമ്പിക്കാരനായ ഈ പുരോഗമനചിന്തഗതികാരന്റെ എന്തൊക്കെ ലേഖനങ്ങള്‍(?) മലയാളികള്‍ കണ്ടു സഹിക്കണം ആവൊ?

  ReplyDelete
 27. ഈ anonymous ചേട്ടന് ഇ dialogue മാത്രമേ അറിയുകയുള്ളു തോന്നണു.

  ReplyDelete
 28. ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ടായേ തീരൂ. പ്രത്യേകിച്ച്, കയറ്റം വഴിവിട്ടതായിരുന്നെങ്കിൽ !!! ഇറക്കം ആരംഭിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കുമാരി സുധാമണിയുടെ മൂടും താങ്ങി നടന്നിരുന്ന കുറേ അഭ്യസ്തവിദ്യർക്ക് തലവഴി ഇടാനുള്ള മുണ്ടിന് കേരളത്തിലും വിദേശത്തുമൊക്കെ ക്ഷാമം അനുഭവപ്പെടാൻ പോകുകയാണ്.

  ReplyDelete

Related Posts Plugin for WordPress, Blogger...
There was an error in this gadget