
എല്ലാരും സന്തോഷ് പണ്ഡിറ്റ്നെ പറ്റി ചര്‍ച്ച ചെയ്യുന്നു . ഇന്റര്‍വ്യൂ ചെയ്യുന്നു , ലേഖനം എഴുതുന്നു,ബ്ലോഗ് എഴുതുന്നു , മെസ്സേജ് അയക്കുന്നു , ഫോണ്‍ വഴി തെറി വിളിക്കുകയും അത് റെക്കോര്‍ഡ് ചെയ്ത് നാട്ടാരെ കാണിച്ച് ആളാകുകയും ചെയ്യുന്നു, മുന്‍നിര ചാനലുകള്‍ അയാളെ പ്രൈംടൈമില് ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, ഓണ പരിപാടികളില്‍ അതിഥിയാക്കുന്നു. ഏതൊരു മലയാളിക്കും സുപരിചിതമായ പേരായി സന്തോഷ് പണ്ഡിറ്റ് മാറി.
"ആരെയും ഞാന്‍ ഭീഷണിപെടുത്തി ഈ സിനിമ കാണാന്‍ പറഞ്ഞില്ല. എന്നെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ ഈ സിനിമ കാണൂ."എന്ന്
പക്ഷെ എല്ലാം വികൃതമായ അവതരണ രീതി ആണെന്ന് മാത്രം.
ചുരുക്കി പറഞ്ഞാല്‍ സന്തോഷിന്റെ സിനിമയുടെ കഥക്ക് മലയാളത്തിലെ ഏതൊരു ഒന്നാം കിട കണ്ണീര് സീരിയലിനേക്കാളും നിലവാരമുണ്ട്. ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്ന പല സൂപ്പര്‍ താര ചിത്രങ്ങളെക്കാളും യുക്തിസഹമാണത്.
ഇനി വിഷയം സന്തോഷാണ് .
ആള് അത്ര സുന്ദരന്‍ ഒന്നുമല്ല. മെലിഞ്ഞ് ഇരു നിറത്തില്‍ ഒരു ശരാശരി മലയാളിയുടെ ശരീരഘടനയാണ് സന്തോഷിന്.
മലയാള സിനിമയിലെ നായക സങ്കല്‍പ്പമായ ഒത്ത ശരീരവും പാല് പോലെ വെളുത്ത നിറമൊന്നും അയാള്‍ക്കില്ല.
അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല. (ഇന്നത്തെ സൂപര്‍ താരങ്ങളുടെ അത്ര പോലും)
അദ്ദേഹത്തിന് സിനിമ ഡയലോഗ് പറയാന്‍ ഒട്ടും അറിയില്ല.
സാധാരണ സംഭാഷണത്തില്‍ പോലും ആലങ്കാരികമായി സംസാരിക്കാനും അറിയില്ല.
ഏതൊരു സാധാരണക്കാരന്റെയും പോലെ നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിന്റെ കൂടെ കൃത്രിമ ആവേശം കൂടി ആകുമ്പോള്‍ കൂടുതല്‍ വികൃതമാകുന്നു. അതാണ് നാം സന്തോഷിന്റെ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും കണ്ടത്...
ഈ പറഞ്ഞ ഇല്ലായ്മകള്‍ സന്തോഷിന്റെത് മാത്രമല്ല, നമ്മളുടെതും കൂടിയാണ്. ഈ പറഞ്ഞ കഴിവുകളൊന്നും സന്തോഷിനെ കളിയാക്കി ചിരിക്കുന്ന, സന്തോഷിനെ തെറി വിളിക്കുന്ന, അതിനായി മാത്രം കൃഷ്ണനും രാധയും കാണാന്‍ പോകുന്ന, സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്യുന്ന, സന്തോഷിനെ പറ്റി ശാസ്ത്രീയമായി ചര്‍ച്ച നടത്തുന്ന, എന്തിനേറെ പറയുന്നു ? സന്തോഷിനെ പറ്റി ബ്ലോഗ് എഴുതുന്ന നമുക്ക് മിക്കവര്‍ക്കുമില്ല !!!
എന്നാല്‍ ആ നമ്മളെയും സന്തോഷിനെയും വേര്‍തിരിക്കുന്ന ഘടകം എന്താണെന്ന് വച്ചാല്‍ ഈ ഇല്ലായ്മകളെ നാം മനസ്സിലാക്കിയിട്ടുണ്ട് എന്നാല്‍ സന്തോഷ് ആകട്ടെ ഇതിനെ കുറിച്ച് ഒട്ടും തന്നെ ബോധവാനല്ല എന്നതുമാണ്...
നിര്‍ഭാഗ്യവശാല്‍ ആ വ്യത്യാസം തന്നെയാണ് നമ്മെ തെറി വിളിക്കുന്നവരും സന്തോഷിനെ നമ്മളുടെ പണം വാരുന്നവനും ആക്കി മാറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം!!!
ലാസ്റ്റ് എഡിഷന്: "രാത്രി ശുഭരാത്രി" എന്ന പാട്ട് ഇറങ്ങിയപ്പോ മുതല്‍ യൂടൂബ് വഴി കേട്ടുകൊണ്ടിരിക്കുന്ന തെറികളും കളിയാക്കലുകളും കൂസാതെ അയാള്‍ തന്റെ രണ്ടു പടങ്ങള്‍ പുറത്തിറക്കി. ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടി. നമ്മള് വീണ്ടും വീണ്ടും അയാളെ കണ്ടു കൊണ്ടിരുന്നു. ഇപ്പൊ ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ , "ഇയാള്‍ക്ക് വട്ടാണോ അതോ നമുക്ക് മുഴുവന്‍ വട്ടാണോ ?"
സന്തോഷ് പണ്ഡിറ്റ് എന്ന പേര് ഇപ്പോള്‍ കഴിവ് കുറഞ്ഞവന്മാരെ വിളിക്കാനുള്ള ഒന്നായി തീര്‍ന്നിരിക്കുന്നു..
ReplyDeleteപൊട്ടത്തരങ്ങളും ഒരു ആഘോഷമായി തീരുന്നതിന് തെളിവാണ് പണ്ഡിറ്റ്..
എല്ലാം ഒരു രസം അത്രേയുള്ളൂ..
നമുക്കും അയാൾക്കും വട്ടാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവാണ് ഒരർഥത്തിൽ അയാൾ. നല്ലൊരു ശതമാനം ആളുകളും സിനിമാ നടനോ നടിയോ അല്ലെങ്കിൽ അവരേപ്പോലെയോ ആകണം എന്ന് ചിന്തിക്കുമ്പോൾ അയാൾ അത് തെളിയിച്ചു കാട്ടി..
ReplyDeleteസന്തോഷ് പണ്ഡിറ്റ്നു ഇതും ഒരു പബ്ലിസിറ്റി അല്ലെ ;)
ReplyDeletevillage girl
വട്ടായി പോയി,,,,,,,,,,,,,,,,വട്ടായി പോയി,,,,,,,,,,,
ReplyDeleteകുഴപ്പമില്ലാത്ത വിലയിരുത്തല്‍ ,,,,എന്നാലും പലരെയും വിഡ്ഢി കാളാക്കി "ബുദ്ധിമാനായ "സന്തോഷ് സന്തോഷത്തോടെ പണം വാരുന്നു ,ചര്‍ച്ചകള്‍ കൊഴുകുന്നു,പരിഹാസം മൂക്കുന്നു , സന്തോഷിണ്ടേ കീശയും വളരുന്നു,,,,,,,
review kollaaaaaam..:)
ReplyDeleteസന്തോഷ് പണ്ഡിറ്റ് കാണിച്ചതിന്റ നാലിലൊന്ന് ഭാഗം താങ്കള്‍ ക്ക് കാണിക്കുവാന്‍ പറ്റുമോ? അങ്ങനെ കാണിച്ചിട്ട് പറ സന്തോഷ് പണ്ടിട്ടിനു വാട്ടാണ് എന്ന്. അല്ലാണ്ട്
ReplyDeleteസദാചാര പോലീസ്പോലെ ഞങ്ങള്ക് തിന്നാന്‍ പറ്റുന്നില്ല
അതുകൊണ്ട് നിയും തിന്നണ്ടാ? താങ്കലപോലുള്ള പോലുള്ള ആള്‍ക്കാര്‍ക്കാണ് വട്ടു . അല്ലാണ്ട് സന്തോഷ് പണ്ഡിറ്റ്-നോ നാട്ടുകാര്‍ക്കോ അല്ല വട്ടു.
പാവം അയാളും ജീവിച്ച് പോട്ടെ.
ReplyDeleteനന്നായി എഴുതി. ആശംസകൾ.
ReplyDeleteHe is confident in what he is doing. what others are saying is not affecting his actions...
ReplyDeleteEllavareyum pole ayalum oru indiyakkaran ... Ella rights um ayalkkum undu ....
ReplyDeleteവളരെ നല്ല ബ്ലോഗ് ആണ്. എഴുതികൊണ്ടിരിക്കുക . നന്ദി .
ReplyDeleteഇപ്പോള്‍ സന്തോഷ് പണ്ടിറ്റിന്റെ ഇമേജ് തന്നെ മാറിയില്ലേ?
ReplyDelete