"ഒരു ജനതയുടെ ആത്മാവിഷ്കാരം" അതാണ് കൈരളി ചാനല്‍..എന്നാല്‍ ടെലിബ്രാന്‍ഡ് ഷോ എന്ന ഓമനപ്പേരില്‍ കൈരളി സംപ്രേക്ഷണം ചെയ്യുന്ന ശുദ്ധ അസംബന്ധങ്ങള്‍ കാണുമ്പോള്‍, സ്വാഭാവികമായും തോന്നുന്ന ചോദ്യം ഇതാണ്. ഏത് ജനതയുടെ ആത്മാവിഷ്കാരം ആണ് കൈരളി ചാനല്‍? ദിവസം രണ്ടും മൂന്നും മണിക്കൂര്‍ നേരം ഇവര്‍ സംപ്രേക്ഷണം ചെയ്യുന്ന രുദ്രാക്ഷമഹാത്മ്യ കഥകള്‍ ഏത് ജനതയെ ആണ് ലക്ഷ്യമിടുന്നത്?
ധന ആകര്‍ഷണ യന്ത്രം, ഐശ്വര്യ ലക്ഷ്മി യന്ത്രം, നസര്‍ സുരക്ഷ കവചം തുടങ്ങിയ പേരുകളില്‍ അനേകം ഉല്പന്നങ്ങളുടെ വില്പന ആണ് ഇത്തരം ടെലിബ്രാന്‍ഡ് ഷോകളില്‍ നടക്കുന്നത്. മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അവകാശവാദങ്ങള്‍, അത് മൊഴിയാന്‍ പ്രശസ്തര്‍ ആയ മോഡല്‍ സുന്ദരികളും സുന്ദരന്മാരും, കൃത്യമായ വിലാസം പോലും ഇല്ലാത്ത അനുഭവസ്ഥരുടെ അഭിപ്രായങ്ങള്‍, ശാസ്ത്രസത്യങ്ങളെ വളച്ചൊടിച്ചു വിശധീകരണങ്ങള്‍,... വര്‍ഷങ്ങള്‍ക് മുന്പേ നാം തുടച്ചു നീക്കി എന്ന് അഹങ്കരിക്കുന്ന അന്ധവിശ്വാസങ്ങള്‍ തിരിച്ചു വരുകയാണ്, പുതിയ രൂപത്തിലും ഭാവത്തിലും... സമൂഹത്തിലെ അപചയങ്ങള്‍ തുറന്നു കാട്ടാന്‍ ബാധ്യസ്തര്‍ ആയ മാധ്യമങ്ങള്‍ തന്നെ ഇതിനു കുട പിടിക്കുന്നു.. പണത്തിനു വേണ്ടി ആണ് ചനെലുകള്‍ ഇത് ചെയ്യുന്നത് എന്നാകും മറുപടി. ശരി ആയിക്കോട്ടെ. "ദീപ്സ്തന്ഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം" എന്ന നിലപാട് എടുക്കുന്ന വലതു പക്ഷ സിന്‍ഡികേറ്റ് മാധ്യമങ്ങള്‍ എന്ത് വേണേല്‍ ചെയ്യട്ടെ. എന്നാല്‍ പുരോഗമന സാംസ്കാരിക ഗുലാന്‍മാര്‍ ആയ കേരള ജനതയുടെ ആത്മാവിഷ്കാരം കൈരളി പീപ്പിള്‍ ചാനല്‍ അങ്ങനെ ചെയ്യാമോ? സമൂഹത്തിലെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാട്ടാന്‍ ഉള്ള സുവര്‍ണ്ണാവസരം അല്ലെ കൈരളി ചില്ലറ കാശിനു വേണ്ടി തുലച്ചത്? സിക്സ് പായ്ക്ക് മസ്സില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സായിപ്പിന്റെ ടെലിബ്രാന്‍ഡ് കമ്പനി തരുന്ന പൈസ പോരെ കഞ്ഞികുടിക്കാന്‍ ? ഇതാണോ അബ്ദുള്ളകുട്ടി പറഞ്ഞ വൈരുധ്യാത്മക ബൌദ്ധികവാദം?
ചാനലിന്റെ ഓഹരികള്‍ അധികവും സാധാരണകാര്‍ ആയ ഇടതുപക്ഷ അനുഭാവികളുടെ ചെറിയ ചെറിയ സംഭാവന ആണ് എന്നാണല്ലോ വെപ്പ്. ആകെ ഉള്ള പ്രേക്ഷകരും അവര്‍ തന്നെ. കൈരളി, പീപ്പിള്‍, ചാനലുകള്‍ക്ക് കേരളത്തില്‍ ആകെ ഉള്ള പ്രേക്ഷകരുടെ എണ്ണം സംസ്ഥാനത്തെ CPIM വോട്ട് ന്റെ എണ്ണത്തിന്റെ പകുതി പോലും വരില്ല എന്ന് റേറ്റിംഗ് കണക്കുകള്‍ അനുസരിച്ച് പരസ്യമായ ഒരു രഹസ്യം ആണ്.പിന്നെ ആര്‍ക്കു വേണ്ടി ആണ് കൈരളി ഇത് സംപ്രേക്ഷണം ചെയ്യുന്നത് ? ആരെ ആണ് ഇവര്‍ ലക്‌ഷ്യം വെക്കുന്നത്?
ലോട്ടറി പ്രശ്നത്തില്‍ കൈരളി ചാനല്‍ ഓണ്‍ലൈന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ലൈവ് ആയി കാണിക്കുന്നത് വിവാദമായപ്പോള്‍ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് "ഒരു പരസ്യവും ചാനലിന്റെ പൊതു നയത്തെ സ്വാധീനിക്കില്ല" എന്നാണു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ഉള്ള ശ്രമം ആയെ അതിനെ കാണാന്‍ പറ്റു. നാളെ ആ സംപ്രേക്ഷണം തങ്ങള്‍ക് ലഭിച്ചാല്‍ എന്താ പുളിക്കുമോ എന്ന ചിന്തയില്‍ ആകാം മട്ട് ചാനലുകളും അതിനെ പറ്റി മൌനം പാലിച്ചു.
എന്നാല്‍ ഈ വിഷയത്തെ ഗൌരവമായി തന്നെ ആണ് ചാനെല്‍ കണ്ടത്. പാര്‍ട്ടി നയവും ചാനെല്‍ നയവും തമ്മില്‍ യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണ് എന്ന് പാര്‍ട്ടി മനസിലാക്കി എന്ന് വേണം കരുതാന്‍. അങ്ങനെ ഓടുന്ന പട്ടിക ഒരു മുഴം മുന്നേ തന്നെ എറിയാന്‍ ഉള്ള ശ്രമം ആയി പിന്നീട്. കൈരളിയുടെ ഓഹരി ഉടമകളുടെ ഒരു ചടങ്ങില്‍ വച്ചു "കൈരളി ചാനല്‍ ഒരു പാര്‍ട്ടിയുടെയും ചാനല്‍ അല്ല എന്നും ഇത്ര കാലം ആയിട്ടും ഒരു പാര്‍ട്ടിയുടെയും സംഭാവന റെസീപ്റ്റ് താന്‍ ചാനലില്‍ കണ്ടിട്ടില്ല" എന്നും ചെയര്‍മാന്‍ മമ്മൂട്ടി പ്രസ്താവിച്ചു. പ്രസ്ഥാനത്തിന്റെ ദ്രിശ്ശ്യമാധ്യമം എന്ന ചിന്തയില്‍ (ആ ഒരൊറ്റ ചിന്തയില്‍) ഒരു മാസത്തെ വരുമാനം വരെ നല്‍കി ചാനല്‍ ഓഹരികള്‍ വാങ്ങി അട്ടത്ത് വച്ച സാധാ സഖാക്കള്‍ ഇത് കേട്ട് നെഞ്ഞത്ത് കൈവച്ചു പോയി എന്നാണു കേള്‍ക്കുന്നത്. ചാനലിനെ സംബന്ധിച്ചിടത്തോളം വെറുമൊരു ഐക്കണ്‍ ചെയര്‍മാന്‍ മാത്രം ആണ് ശ്രീ മമ്മൂട്ടി.ചനെലിന്റെ നയപരമായ കാര്യങ്ങളില്‍ സ്വതന്ത്രമായ ഒരു നിലപാട് എടുക്കാനുള്ള അവസ്ഥയൊന്നും അദ്ദേഹത്തിന് ഉള്ളതായി അറിവില്ല, അത് കൊണ്ട് തന്നെ ആ വാക്കുകള്‍ മമ്മൂട്ടിയുടെ വായില്‍ തിരുകിയത് പാര്‍ട്ടി സംസ്ഥാന ബുദ്ധിജീവികള്‍ തന്നെ ആണെന്ന് ആര്‍ക്കും മനസിലാകും. അനവസരത്തില്‍ അനാവശ്യമായ ഈ ഒരു പ്രസ്താവന തകര്‍ത്തത് വിശ്വാസം ആണ്. കൈരളിയിലും പാര്‍ട്ടിയിലും ജനങ്ങള്‍ കൊടുത്ത വിശ്വാസം. വിശ്വാസം അതല്ലേ കൈരളി എല്ലാം?
രാഷ്ട്രിയ പ്രശ്നങ്ങളില്‍ ഇടതുപക്ഷ നിലപാട് പറയുന്നതും സിനിമ പാട്ടിനു പകരം മാപ്പിള പാട്ട്, മലയാള കവിത ഒക്കെ വച്ചു റിയാലിറ്റി ഷോ നടത്തുന്നതും ആണോ പുരോഗമനവാദം ? ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകേണ്ട കൈരളി ഇങ്ങനെ ആണോ ചെയ്യേണ്ടത്?
വാല്‍കഷ്ണം: സിബിഐ തെറ്റ് ചെയ്‌താല്‍ സേതുരാമയ്യര്‍ അടക്കം സകലമാന സിബിഐ കാരും വെറും ഉണ്ണാക്കന്‍മാര്‍ ആണെന്നും, കൈരളി ചാനല്‍ തെറ്റ് ചെയ്‌താല്‍ അത് പാര്‍ട്ടി ചാനലേ അല്ല എന്നും ഒക്കെ അങ്ങ് പറഞ്ഞു കളയുന്ന ഈ പുതിയ നയപ്രകാരം എകെജി സെന്റര്‍ പാര്‍ട്ടി ഓഫീസ് അല്ല എന്നും ദേശാഭിമാനി പാര്‍ട്ടി പത്രം അല്ല എന്നുമൊക്കെ ഏതവസരത്തിലും പറഞ്ഞു കളയും, സഖാക്കളേ ജാഗ്രതെ !!!!!
മുതലാളിത്തം പ്രചരിപ്പിക്കലാണല്ലോ ഇപ്പോള്‍ കമ്യൂണിസ്റ്റ്കാരുടെ ലക്ഷ്യം. ഓ മറ്റേത് practical അല്ലന്നേ!
ReplyDeleteda font is not clear wot happnd?
ReplyDeletetry the fonts available on top right of the blog
ReplyDeleteകൈരളിയിലെ ചില 'ഹാസ്യ' പരിപാടികളില്‍ വന്ന 'തമാശ'കളെ പരാമര്‍ശിച്ച് എഴുതിയത് (മീന്‍ മണത്തിന്റെ രാഷ്ട്രീയം)മോന്‍ വായിച്ചിരുന്നോ?
ReplyDeleteപ്രിയ സുഹ്രുത്തേ...... കൈരളി മാത്രം അല്ല ഇതിനെല്ലാം ഉത്തരവാതി....മാറുന്ന മലയാളിക്കും കൂട്ടുത്തരവാദിത്വം ഉണ്ട്......
ReplyDeleteThis comment has been removed by the author.
ReplyDelete