Friday, April 22, 2011

തിരൂര്‍ മീറ്റ്‌ അനുഭവങ്ങള്‍ പാളിച്ചകള്‍



                                      അങ്ങനെ ഞാനും പങ്കെടുത്തു ഒരു ബ്ലോഗേഴ്സ് മീറ്റില്‍. ബൂലോകത്തെ കുറെ ബ്ലോഗ്ഗെര്മാര്‍ ഭൂലോകത് ഒത്തു ചേര്‍ന്ന് കള്ളടിച്ചു  പിരിയുന്നതാണ് ബ്ലോഗേഴ്സ് മീറ്റ്‌ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവര്‍ക്ക് തെറ്റി. മലയാള ഭാഷയുടെ പിതാവ് തുഞ്ചന്റെ മണ്ണില്‍ മലയാളത്തെ സ്നേഹിക്കുന്ന മലയാളത്തിന്റെ മണമുള്ള ബ്ലോഗ്ഗെഴുത്തുകാര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അത് ചരിത്രമായി. ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്കാരം എന്ന് വേണേല്‍ മനോരമീകരിച്ചു പറയാം.
                                മലയാളം ബ്ലോഗിങ്ങ് രംഗത്ത് പത്രക്കാരന്‍ എത്തി ചേര്‍ന്നിട്ട് അധിക കാലം ആയിട്ടില്ല. ബ്ലോഗ്‌ പുലികളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായ ഗ്രൂപ്പുകളില്‍ ഒന്നും തന്നെ പത്രക്കാരന്‍ സജീവ സാന്നിധ്യവുമല്ല. ഞാനും എന്റെ ബ്ലോഗ്ഗും അഗ്രിഗേറ്റെരും എന്ന പിന്തിരിപ്പന്‍ മനോഭാവം പിന്തുടരുന്ന പത്രക്കാരന്‍ അതിനാലോക്കെ തന്നെ ഈ രംഗത്തെ മറ്റു ബ്ലോഗ്ഗെര്മാര്‍ക്ക് പോലും അത്ര പരിചിത മുഖമല്ല. അത് തന്നെ ആയിരുന്നു മീറ്റിനു പോകുമ്പോള്‍ എന്നെ ഏറ്റവും അലട്ടിയത്. എന്നാലും മോശമല്ലാത്ത വിറ്റുവരവുള്ള ഒരു ബ്ലോഗ്ഗര്‍ എന്ന നിലയില്‍ അല്‍പ സ്വല്പം അഹങ്കാരത്തോടെ തന്നെയാണ് നാട്ടില്‍ നിന്നും ട്രെയിന്‍ കയറിയത്. 5 രൂപ ടിക്കറ്റ്‌ എടുത്ത് തിരൂരില്‍ വണ്ടി ഇറങ്ങുമ്പോള്‍ സമയം 8 കഴിഞ്ഞേ ഉള്ളു. ഇവിടെ വണ്ടി ഇറങ്ങുന്ന ബ്ലോഗ്ഗെര്‍മാര്‍ അല്ലാത്ത സാധാരണക്കാരെ അല്പം അവഞ്ജയോടെ നോക്കി. ഒരു ബ്ലോഗ്ഗര്‍ ലുക്ക്‌ ഉള്ള ആരെ എങ്കിലും കിട്ടിയാല്‍ തുഞ്ചന്‍ പറമ്പിലേക്കുള്ള ഓട്ടോ ചാര്‍ജ് ലാഭിക്കാം എന്ന ചിന്തയില്‍  പത്രക്കാരന്‍ മുന്നോട്ട് നീങ്ങി. ആരെയും കണ്ടില്ല. അയ്യേ മോശം. എന്നെ പോലുള്ള ബ്ലോഗ്‌ പുലികള്‍ എഴുതുന്നതു വായിച്ചു കോരിതരിക്കാനെ നിനക്കൊക്കെ യോഗമുള്ളൂ. ജനകോടികള്‍ ആകാംക്ഷയോടെ വായിക്കുന്ന ബ്ലോഗ്‌ എഴുത്തുകാര്‍ ആയ ഇന്റര്‍നെറ്റ്‌ ലോകത്തെ അതികായന്മാര്‍ തൊട്ടടുത് ഒത്തുകൂടുമ്പോള്‍   സാധാരണക്കാരോട് വീണ്ടും പുച്ഛം.. അഹങ്കാരത്തിന്റെ  ഉത്തുങ്ക ശൃംഗങ്ങളില്‍ പത്രക്കാരന്‍ സഹബ്ലോഗ്ഗെര്‍മര്‍ക്കൊപ്പം എത്തി.  
                    ബ്ലോഗ്ഗെര്‍ക്കും വിശക്കുമല്ലോ? അങ്ങനെ ആര്‍കെ തിരൂരിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്ന ഹോട്ടലില്‍ കേറി പുട്ടും ഗ്രീന്‍പീസും ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍ പൈസ കൊടുക്കുമ്പോള്‍  ഹോട്ടലുകാരനോട് തുഞ്ചന്‍ പറമ്പിലെക്കുള്ള വഴി ചോദിച്ചു. 
അത് കേട്ടിട്ടാകണം അടുത്ത സീറ്റില്‍ ഇരുന്നു ഭക്ഷണം  കഴിക്കുകയായിരുന്ന  ഒരു ബസ്‌ ഡ്രൈവര്‍ കൂട്ടുകാരനോട് ഒരു ചോദ്യം. "തുഞ്ചന്‍ പറമ്പില്‍ എന്തോ പരിപാടി ഉണ്ടല്ലോ?" കൂട്ടുകാരന്‍: "ആര്‍ക്കറിയാം? കമ്പ്യൂട്ടര്‍ന്റെ ആള്‍ക്കാരുടെ എന്തോ കുന്ത്രാണ്ടം ആണ്." 
നിന്ന നില്‍പ്പില്‍ കഴിച്ചത് മുഴുവന്‍ ദഹിച്ചു പോയോ എന്ന് സത്യമായിട്ടും എനിക്ക് തോന്നിപോയി. 
സര്‍വജ്ഞപീഠം കയറാന്‍ പോയ ശങ്കരാചാര്യരെ ആരാണ്ട് വഴിക്ക് വച്ച്  റാഗ് ചെയ്ത കഥ പോലായി. 
ബൂലോകത്തിന്റെ ഇട്ടാ വട്ടത്തു നടക്കുന്ന സംഭവങ്ങളെ ഭൂലോക സംഭവമാക്കി അഹങ്കരിക്കുന്ന ഏതെങ്കിലും ബ്ലോഗ്ഗര്‍ ഉണ്ടെങ്കില്‍ പറഞ്ഞോട്ടെ, ബൂലോകത്തെ മഹാസംഭവങ്ങള്‍ ഒന്നും ഭൂലോകതുള്ളവര്‍ അറിയുന്നു പോലുമില്ല!!!!! അത് കൊണ്ട്  ഭൂലോക സാഹിത്യകാരന്മാര്‍ ആയെന്നു കരുതിയിരിക്കുന്ന ബ്ലോഗ്‌ സുഹൃത്തുക്കളെ  ഓര്‍ക്കുക "കാക്ക കുളിച്ചാല്‍ കൊക്കാകില്ല"
ഇവിടെ ഇപ്പൊ ചമ്മിയത് ഞാന്‍ മാത്രമാണല്ലോ? ഈ സംസാരം കേള്‍ക്കാതെ ചരിത്ര സൃഷ്ടിക്കു ഒരുങ്ങുന്ന എന്റെ സഹബ്ലോഗ്ഗര്‍മാരെ തേടി ഞാന്‍ അങ്ങനെ ഒടുവില്‍ തുഞ്ചന്‍ പറമ്പിലെത്തി.         
                        പരിചിതമുഖമായി ആകെ ഉള്ള ജാബിര്‍ മലബാറി നിറഞ്ഞ ചിരിയോടെ വരവേറ്റു. പേരും വിലാസവും ബ്ലോഗ്‌ അഡ്രസ്സും ഒക്കെ എഴുതിക്കൊടുത്തു രെജിസ്ട്രേഷന്‍ ചെയ്തപ്പോ ഉണ്ടായ സന്തോഷം 250 രൂപ എണ്ണിക്കൊടുതപ്പോള്‍ പോയി. വിഷു കൈനീട്ടം ഗോവിന്ദ!!!
ജിക്കുമോനെയും മത്താപ്പിനെയും ആണ് ആദ്യം പരിചയപെട്ടത്‌. രണ്ടുപേരെയും ചില കമന്റ്‌ ഇടങ്ങളില്‍ അല്ലാതെ ബ്ലോഗുകള്‍ കണ്ടിട്ടില്ല എങ്കിലും പുലികള്‍ ആണെന്ന് അപ്പോളാണ് അറിഞ്ഞത്.  മത്താപ്പ് എന്റെ അടുത്ത നാട്ടുകാരന്‍ കൂടി ആണെന്നതും ഒരു പുതിയ അറിവായി.  വിനുവിനെയും ഫാറൂക്കിനെയും പരിചയപ്പെട്ടതും അപ്പോളാണ്.  ബി ടെക്കും ബ്ലോഗ്ഗിങ്ങും ഒരേ തൂവല്‍ പക്ഷികള്‍ ആണെന്ന് അതോടെ വ്യക്തമായി. 
                                സദസ്സിനു മുന്നില്‍ ഉള്ള പരിചയപ്പെടുതലോടെ ബ്ലോഗേഴ്സ് മീറ്റിനു തുടക്കമായി. ആളെ കണ്ടാലും പേര് കേട്ടാലും ബ്ലോഗ്‌ ഓര്‍മയില്‍ വരാനുള്ള പ്രായം ആയിട്ടില്ലാത്തതിനാല്‍ പുലിയേതു സിംഹമേതു എന്നറിയാതെ അന്തം വിട്ടു ഞാനിരുന്നു. എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. സമയ പരിമിതിയെ അംഗീകരിച്ചു കൊണ്ട് ആ ആഗ്രഹം ഒഴിവാക്കി. 
                       വിശ്വമാനവികം സജിം മാഷായിരുന്നു ഞാന്‍ നോക്കിയിരുന്ന ഒരാള്‍ . പരിചയപ്പെടല്‍ കഴിഞ്ഞു പുറത്തിറങ്ങിയ ഉടന്‍ പുള്ളിയെ പോയി കണ്ടു, "ഓ ഞാന്‍ കരുതി പത്രക്കാരന്‍ കുറച്ചു കൂടി പ്രായമുള്ള ഒരാളാണെന്ന്. നീ ഇത്ര ചെറുതാണോ?" എന്നതായിരുന്നു ആദ്യ പ്രതികരണം. അതെനിക് നന്നായങ്ങ് ബോധിച്ചു. ആ സമയം അത് വഴി പോയ ഡോക്ടര്‍ ആര്‍കെ തിരൂര്‍നെ തടഞ്ഞു നിര്‍ത്തി പരിചയപെടുത്തി തന്നു കൊണ്ട് അവിടെ ഒരു അവൈലബിള്‍ പിബി തന്നെ കൂടി. മുന്‍ എസ്എഫ്ഐ ക്കാര്‍ ആയ അവര്‍ക്കൊപ്പം പൊതു രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് വിശദമായി സംസാരിച്ചു.
                                ഹബീബ് ചേട്ടന്‍ വിക്കി ക്ലാസ്സ്‌ എടുക്കുമ്പോള്‍ മലബാരിക്കും ജിക്കുവിനും ഒപ്പം സജീവേട്ടനെ കൊണ്ട് തലവര വരപ്പിക്കാന്‍ പോയി. സുന്ദരനായ എന്റെ കാരിക്കെചര്‍ വരക്കാന്‍ സജീവേട്ടന്‍ ഒട്ടും ബുദ്ധിമുട്ടിയില്ല. ആശിച്ചു മോഹിച്ചു ഇരുന്ന സുവനീരോ കിട്ടിയില്ല, ബ്ലോഗേഴ്സ് മീറ്റ്‌ന്റെ ഓര്‍മ്മക്കായി ഇതെങ്കില്‍ ഇത്. 
                        ഭക്ഷണ സമയം ആസ്വാദ്യകരം ആയിരുന്നു. ആദ്യത്തെ ട്രിപ്പില്‍ തന്നെ വയറു നിറച്ച ശേഷം ആര്‍ കെ തിരൂരിനൊപ്പം ഭക്ഷണം വിളമ്പാന്‍ കൂടി. ഇല ഏതു വശത്തേക് ഇടണം എന്നത് എപ്പോളും എന്നെ കുഴക്കുന്ന ഒരു സംശയമാണ്. അതും ഒരു വിധത്തില്‍ ഒപ്പിച്ചു. സഖാവ് വിഎസ്സിനോട് പൊരുതിയ ലതിക ചേച്ചിക്ക് മധുരം വേണ്ട എന്ന് പറഞ്ഞെങ്കിലും കൂട്ടുകറി കുറച്ചധികം വിളമ്പി കൊടുക്കാന്‍ മറന്നില്ല. 
                          കൂതറ ഹാഷിമിക്കയെ പരിചയപ്പെടുന്നത് അപ്പോളാണ്.  പ്രൊഫൈല്‍ ഫോട്ടോ ഒക്കെ കണ്ടപ്പോ ഇതിലും ചെറുപ്പക്കാരന്‍ ആയ ഒരാളെ ആണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.  കണ്ടവന്റെ ബ്ലോഗ്ഗില്‍ ഒക്കെ ചിതറിക്കിടക്കുന്ന കൂതറ കമന്‍റുകള്‍ ശേഖരിക്കുന്നതിന്റെയും കുക്കൂതറ എന്ന വാക്കിനു പേറ്റന്റ്‌ വാങ്ങിക്കുന്നതിന്റെയും സാധ്യതകളെ പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഹാഷിമിക്കയെ മുഖ്യാതിഥി ആക്കികൊണ്ട് ബ്ലോഗേഴ്സ് മീറ്റിനു ബദലായി ഒരു കംമെന്റെഴ്സ് മീറ്റ്‌ സംഖടിപ്പിക്കാന്‍ ഉള്ള നിര്‍ദേശവും ഞാന്‍ മുന്നോട്ട് വച്ചു.  
                         വിശ്രമമന്ദിരത്തില്‍ വച്ചാണ് ഉള്‍കാഴ്ച ബ്ലോഗ്ഗര്‍ എസ് എം സാദിക്കയെ പരിചയപ്പെടുന്നത്. എന്നെയും എന്റെ വീല്‍ചെയര്‍ നെയും കൊണ്ട് എന്റെ  മാരുതി 800 ഓടിച്ചു മീറ്റിനു വരാന്‍ ആരെങ്കിലും തയ്യാറാണോ എന്ന സാദിക്കയുടെ കമന്റ്‌ മീറ്റ്‌ ബ്ലോഗ്ഗില്‍ കണ്ടപ്പോളേ തീരുമാനിച്ചതാണ് ഇങ്ങേരെ ഒന്ന് പരിചയപ്പെടനം എന്ന്. ഇത്ര പ്രതികൂല അവസ്ഥയിലും ഇത്ര ദൂരം യാത്ര ചെയ്തെത്തിയ സാദിക്ക ഈ മീറ്റിന്റെ പൊതു വികാരത്തെ പ്രതിനിധീകരിക്കുന്നു.
                           പപ്പേട്ടന്റെ ക്ലാരയെ മനസ്സില്‍ കൊണ്ട് നടക്കുന്ന മഹേഷ്‌ വിജയനെ കണ്ടെത്തി. രണ്ടു പോസ്റ്റുകളോടെ ഇനി പെണ്ണ് കിട്ടില്ല എന്ന് ഉറപ്പ് വരുത്തിയ മഹേഷേട്ടന് എന്റെ ആദരാഞ്ജലികള്‍..
                          ഇ എ ജബ്ബാര്‍ന്റെ വിവാദമായ ബ്ലോഗ്ഗുകള്‍ എന്നെ സംബധിച്ചിടത്തോളം ഒരു റഫറന്‍സ്  ഗ്രന്ഥം ആണ്. ഖുറാന്‍ വിമര്‍ശനം എന്നതിലുപരി അതിനെ സമീപിക്കുന്ന രീതിയും അതില്‍ ഉപയോഗിക്കുന്ന തീവ്രമായ ഭാഷയും അത്യന്തം അപകടകരമാണ് എന്ന് പറഞ്ഞപ്പോള്‍ ജബ്ബാറിക്ക തന്ന മറുപടി എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ ചെറിയ മനുഷ്യന്റെ വലിയ ത്യാഗ മനോഭാവം അഭിനധിക്കാതിരിക്കാന്‍ വയ്യ. യുക്തിവാദത്തിന്റെ രാഷ്ട്രീയത്തെ പറ്റി ജബ്ബാറിക്ക പറഞ്ഞതും എന്നെ ഓര്‍മയില്‍ നില്‍ക്കുന്നു. അദ്ധേഹത്തിന്റെ ബ്ലോഗ്‌ ചില അറബ് രാഷ്ട്രങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്നറിഞ്ഞതോടെ എനിക്ക് പ്രവാസി മലയാളികളോട് തോന്നിയത് പുച്ചമാണോ സഹതാപമാണോ അതോ പുച്ഛം കലര്‍ന്ന സഹതാപം ആണോ എന്നോര്‍മയില്ല.
                         ഇനിയെന്ത് എന്ന് ചിന്തിച്ചു നടക്കുമ്പോളാണ് ജാബിറുമായി സംസാരിച്ചു നില്‍ക്കുന്ന നാമൂസ് നെ കാണുന്നത്. ഒരു ബ്ലോഗ്ഗെരുടെ അല്ല, രാഷ്തിയക്കാന്റെ ലുക്ക്‌ ആണല്ലോ ഭായ് നിങ്ങള്‍ക്ക് എന്ന് പറഞ്ഞു പരിചയപ്പെട്ടതേ ഓര്‍മയുള്ളൂ. നാമൂസിന്റെ രാഷ്ട്രീയം പുറത്തേക്കൊഴുകി. അല്പം ഒന്ന് മാറി നിന്ന് സംസാരിക്കാം എന്ന് പറഞ്ഞതിന് നാമൂസ് എന്നെയും കൊണ്ട് പുറത്തെ റോഡില്‍ എത്തി. അവിടെ ഉള്ള തട്ടുകടയില്‍ വച്ചു ഞങ്ങള്‍ ഞങ്ങളുടെ രാഷ്ടീയവും കൊച്ചു ദുശീലവും പങ്കുവച്ചു. ദുശീലം ഇല്ലാത്ത  മാന്യനായ മലബാരിക്ക് നാരങ്ങ വെള്ളം വാങ്ങികൊടുക്കാനും നാമൂസ് മറന്നില്ല.ഗാന്ധിയെയും  അംബേദ്കറിസതിന്റെ  സാധ്യതകളെയും  പറ്റി നാമൂസ് വാതോരാതെ സംസാരിച്ചു.  വിപ്ലവത്തിന്റെ വഴികളില്‍ എവിടെ വച്ചെങ്കിലും കണ്ടു മുട്ടാം എന്ന് പറഞ്ഞു നാമൂസിന് നല്ല നമസ്കാരം പറഞ്ഞു.
                           കൂട്ടത്തില്‍ ബ്ലോഗ്ഗര്‍ അല്ലാത്ത ഒരു വ്യക്തിയെ കൂടി കണ്ടു മുട്ടാന്‍ സാധിച്ചു. കാലിക്കറ്റ്‌ യുനീവേര്‍സിറ്റി ഇന്റര്‍സോണ്‍ ക്വിസ് മത്സരവേദിയില്‍ ഞങ്ങള്‍ സംഘാടകരെ  അല്പം വെള്ളം കുടിപ്പിച്ച സക്കീര്‍ എന്ന വടകരക്കാരന്‍ വഴിപോക്കന്‍. വഴിപോക്കന്‍ എന്ന് പറഞ്ഞത് വെറുതെയല്ല. ഇന്റര്‍സോണ്‍ ക്വിസ് കുറച്ചു റൌണ്ടുകള്‍ കഴിഞ്ഞപ്പോ പല മത്സരാര്‍ഥികളെകാളും പോയിന്റ്‌ സദസ്സില്‍ ഇരുന്ന സക്കീര്‍നായിരുന്നു. അവസാനം ഇയാള്‍ക്ക് കപ്പ്‌ നല്‍കേണ്ടി വരുമോ എന്ന് ഞങ്ങളും പേടിച്ചു. ക്വിസ് മാസ്റ്റര്‍ ഫസല്‍ ഗഫൂര്‍ സാറിനെ വരെ അത്ഭുതപ്പെടുത്തിയ പ്രതിഭയെ അവിടെ വച്ചു പരിചയപ്പെടാന്‍ പറ്റിയില്ല. അന്നത്തെ അതെ അശ്രദ്ധമായ വസ്ത്രദാരണതോടെ ഇവിടെ എത്തിയ സക്കീര്നിനെ പരിചയപെട്ടു. വ്യക്തമായ ഒരു മറുപടി അപ്പോളും ഇല്ല. ഒടുവില്‍ സക്കീര്‍ന്റെ നാട്ടുകാരനായ ഒരു ബ്ലോഗ്ഗര്‍ വഴിയാണ് പുള്ളി നാട്ടിലും പുലിയാണെന്ന് മനസ്സിലായത്. ഗ്രാമീണവായനശാല മത്സരങ്ങളില്‍ സ്ഥിരം വിജയിയായ ഒരു സാധാരണ കച്ചവടക്കാരന്‍. വൈകീട്ട് തിരിച്ചു പോകാന്‍ ട്രെയിന്‍ സമയം ഫോണ്‍ ചെയ്തു അന്വേഷിക്കാന്‍ പുള്ളി എന്നോട് ആവശ്യപ്പെട്ടു. മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്നും അതോടെ വ്യക്തമായി. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ഉപദേശിച്ചു കൊണ്ട് സക്കീര്‍നോട്‌ വിട പറഞ്ഞു.

കുറച്ചു വിമര്‍ശനം...

                             പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ പലരും ഹാളിനു പുറത്തു ചാടിയിരുന്നു. പുറത്തെ വരാന്തയും അടുത്തുള്ള മരതണലുകളും പരിചയപ്പെടലുകാരെ കൊണ്ടും വിശേഷം പറച്ചില്കാരെ കൊണ്ടും നിറഞ്ഞു.  അകത്തൊരു മീറ്റും പുറത്ത് അതിനേക്കാള്‍ വലിയ മീറ്റും എന്ന അവസ്ഥ അവിടെ തുടങ്ങി. സങ്കാടകര്‍ അറിഞ്ഞോ അറിയാതെയോ  ഈ മീറ്റിന്റെ ഏറ്റവും വലിയ വിജയവും പരാജയവും അതായിരുന്നു. ബൂലോകത്ത് സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന, തല്ലു കൂടുന്ന, കൂട്ട് കൂടുന്ന, ബ്ലോഗ്ഗര്‍മാര്‍ക്ക് ഭൂലോകത്തും അതിനുള്ള അവസരം ഒരുക്കി കൊടുക്കാന്‍ നമുക്ക് സാധിക്കാതെ പോയി. നൂറില്‍ പരം ബ്ലോഗ്ഗെര്മാര്‍ ചെറു കൂട്ടങ്ങളായി മാറി വിശേഷങ്ങള്‍ പങ്കു വച്ചതല്ലാതെ ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വച്ചിരുന്നു എങ്കില്‍ അത് എത്ര നന്നായേനെ?  എന്നാല്‍ അതിനു പകരം പുത്തന്‍ ബ്ലോഗ്ഗെര്മാരെ ആകര്‍ഷിക്കാനായി ഉള്ള പരിപാടികള്‍ക്കാണ് നമ്മള്‍ മുന്‍‌തൂക്കം നല്‍കിയത്. ബ്ലോഗേഴ്സ് മീറ്റ് എന്നതിനപ്പുറം ബ്ലോഗ്‌ ശില്പശാല എന്നാ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. നിലവിലുള്ള ബ്ലോഗ്ഗെര്മാരെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ശേഷമുള്ള സെഷനുകള്‍ താല്പര്യം ഉളവാക്കിയില്ല. അതെന്തായാലും നന്നായി. പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും നല്ല അവസരമായി. ബ്ലോഗ്ഗിഗിനെ പറ്റി അറിയാന്‍ എത്തിയ സുഹൃത്തുക്കള്‍ക്കും നന്ദി പറയാതെ വയ്യ.
                                 അതി ഗംഭീരമായി ഈ മീറ്റ്‌ സംഘടിപ്പിച്ച  സംഘാടകര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതുപോലെ മീറ്റില്‍ പങ്കെടുത്തു അതിനെ ജനങ്ങളില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി.
                       മീറ്റ് കഴിഞ്ഞിട്ട് ദിവസം നാലായി എങ്കിലും പൊതുവേ ഉള്ള മടിയും നെറ്റ് രണ്ടു ദിവസം പണി മുടക്കിയതും കൊണ്ടാണ് പോസ്റ്റ്‌ ഇത്ര വൈകിയത്. പിന്നെ മീറ്റിനു വന്ന ഏതാണ്ട് എല്ലാരും പോസ്റ്റ്‌ ഇട്ട സ്ഥിധിക്ക് ഞാനും ഇടാതെ വയ്യ എന്നത് കൊണ്ട് ഇട്ടതാണ്. 


ലാസ്റ്റ് എഡിഷന്‍: സുവനീര് വേണമെന്ന് പറഞ്ഞപ്പോ പോന്മാളക്കാരന്‍ ശുഷ്കാന്തിയോടെ പൈസ വാങ്ങി പെട്ടിയിലാക്കി. പിന്നെ മുഖത്ത് പോലും നോക്കാതെ  ഒരു വെള്ള പേപ്പര്‍ തന്നിട്ട് പേരും വിലാസവും എഴുതാന്‍ പറഞ്ഞു. സുവനീര് വരുവാ ?  

41 comments:

  1. 'പത്രക്കാരന്‍' കുറെ കൂടി പ്രായമുള്ള ഒരാളാണെന്നാണ്
    ഞാനും കരുതിയത്‌. ഇത്ര ചെറിയ പയ്യനാണെന്നു അറിയാതെ
    ഞാന്‍ 'അങ്ങ്', എന്ന് ഒക്കെ പറഞ്ഞു കമന്റിനു മറുപടി
    തന്നിട്ടുണ്ട്.... ഇനിയിപ്പോ, തന്ന ബഹുമാനം ഒക്കെ
    തിരിച്ചെടുത്തുട്ടോ.... :D
    മീറ്റിലെ അനുഭവങ്ങളും പാളിച്ചകളും അവയുടെ വിവരണവും ഇഷ്ടായി...

    ReplyDelete
  2. @ലിപി പത്രക്കാരനാരാ മോന്‍ ?
    തന്ന ബഹുമാനം തിരിച്ചെടുക്കല്ലേ മുത്തശ്ശി.
    ഹ ഹ

    ReplyDelete
  3. മീറ്റ് അവലോകനം നന്നായ്.എല്ലാവരേയും നേരില്‍ കണ്ടപോലെ..
    ആശംസകള്‍

    ReplyDelete
  4. അവലോകനം നന്നായി. പത്രക്കാരന് കുറച്ചുകൂടി പ്രായമുള്ള ഒരാളാകും എന്നാണ് ഞാനും ധരിച്ചിരുന്നത്. പല പോസ്റ്റുകളിലും ഫോട്ടോയും അടിക്കുറിപ്പുകളും ഒക്കെ കണ്ടിരുന്നു. ഇതിപ്പോള്‍ "പത്രക്കാരന്‍ പയ്യന്‍"..:::))

    ReplyDelete
  5. തീര്‍ച്ചയായും വരും കുട്ടാ.........
    നല്ല അവലോകനം.
    പണം എനിക്കു കിട്ടീലാ......
    കൊട്ടൊട്ടി കൊണ്ടൊയി.....!!!

    ReplyDelete
  6. കലക്കി സഖാവേ...
    പിന്നെ ചര്‍ച്ചയുടെ കാര്യം...
    മീറ്റില്‍ പങ്കെടുത്ത 197 പേര്‍ (ഇല എണ്ണിയത് പ്രകാരം...) ചര്ച്ചിച്ചിരുന്നെങ്കില്‍ അത് ചോര്‍ച്ച പോലും ആകില്ലായിരുന്നു... ക്രമസമാധാന പ്രശ്നം ആകാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ..
    പിന്നെ പത്രക്കാരന്‍ തന്നെ പറഞ്ഞത് പോലെ ഉച്ചക്ക് ശേഷം ഹാളില്‍ കയരെണ്ടവര്‍ക്ക് കയറാനും പുറത്തു കറങ്ങി ചര്ചിക്കാവുന്നവര്‍ക്ക് അതിനും അവസരം കിട്ടിയ്യിയല്ലോ...

    ReplyDelete
  7. പിള്ളേര്‍ അപ്പിയ്യിടുമ്പോ അതെടുത്തു മറ്റാന്‍ പത്രക്കടലാസ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്
    എന്തായാലും ഇപ്പളും ഇയാള്‍ അതു ശീലമാക്കിയതോണ്ടാ പത്രക്കാരന്‍ എന്ന് വിളിക്കുന്നതെന്ന് ഞാന്‍ മെറ്റിനു വന്ന ആരോടെങ്കിലും പറഞ്ഞോ....
    ന്നിട്ടും ന്നെ പറ്റി പോത്തു പോലെ ആയോന്‍ എന്നൊക്കെ പറയും പോലെ എഴുതീല്ലേ

    നാളെ അപ്പിയിടാന്‍ നിനക്ക് പത്രം കിട്ടാതിരിക്കട്ടെ..!!
    :)
    >3 :)

    ReplyDelete
  8. @ കൂതറ : വെറുതെ അല്ല ഇയാളെ നാട്ടുകാര്‍ കൂതറ എന്ന് വിളിക്കുന്നത്
    @ആര്‍ കെ : അത് ഞാനും സമ്മതിക്കുന്നു. പിന്നെ എന്തിലും ഏതിലും കുറ്റം കണ്ടെത്തുക എന്നത് ഞങ്ങള്‍ സിന്‍ഡികേറ്റ് പത്രക്കാരുടെ ശീലമായി പോയി
    @ മറ്റ് പലരോടും : അതേയ് ഞാന്‍ അത്ര ഇള്ളക്കുട്ടി ഒന്നുമല്ല. കാണാന്‍ ഒരു ലുക്ക്‌ ഇല്ലെന്നെ ഉള്ളു, ഇത് വരെ മൂന്നു തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത ആളാ...

    ReplyDelete
  9. വിമര്‍ശനത്തിനുള്ള എന്റെ മറുപടി (എന്റെ മാത്രം)

    മീറ്റിനു വന്ന 200ഓളം പേരില്‍ 40- 50 ആളുകള്‍ ബ്ലോഗിനെ കുറിച്ച് അറിയാന്‍ വന്നവരും ബ്ലോഗിനെ നല്ല രീതിയില്‍ പഠിക്കാന്‍ വന്നവരും ആയിരുന്നു. അവര്‍ വന്നത് ഒരു പഠന ക്ലാസ് ലഭിക്കാന്‍ വേണ്ടി മാത്രാ. ബ്ലോഗില്‍ സൌഹൃദ കൂട്ടായ്മ ഇല്ലാത്ത അവരിലേക്ക് മീറ്റില്‍ കൊടുക്കാന്‍ കഴിയുന്നത് ബ്ലോഗിലേയും മറ്റ് സോഷ്യല്‍ നെറ്റ്വര്‍ക്കിനെയും കുറിച്ചുള്ള സാങ്കേതിക അറിവുകള്‍ മത്രമാണ്. അവരെ പൂര്‍ണ്ണമായി ഒഴിവാക്കി കൂട്ടുകൂടാന്‍ മാത്രമായിരുന്നു ഈ ഒത്തുചേരല്‍ എങ്കില്‍ മീറ്റ് അറിയിപ്പ് ബ്ലോഗില്ലൂടെ മാത്രം എല്ലാവരിലും എത്തിച്ചാല്‍ മതിയായിരുന്നു.
    ചാനലിലും പത്ര താളുകളിലൂടേയും നല്‍കിയ പ്രചാരണം കൊണ്ട് ഉദ്ദേശിച്ചതും ഇതു പോലുള്ള ആളുകളൂടെ പങ്കാളിത്തം തന്നെ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    സൌഹൃദം പങ്കുവെക്കുവാന്‍ തുഞ്ചപറമ്പിലെ വിശാലമായ മരത്തണലുകളും മണ്ഡപങ്ങളും ഉപയോഗിച്ചവര്‍ ഏറെ എന്ന് മീറ്റ് ഫോട്ടോകളില്‍ നിന്നും മനസ്സിലക്കാവുന്നതേ ഉള്ളൂ. അതേ സമയം തന്നെ താല്പര്യ മുള്ളവര്‍ക്ക് കേള്‍ക്കാനും പഠിക്കാനുമായി നല്ല ക്ലാസുകളും നടന്നിരുന്നു.

    രണ്ട് കൂട്ടര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ലഭിച്ചില്ലെന്ന് അറിയാവുന്നതോടൊപ്പം ഇരു കൂട്ടര്‍ക്കും അസംതൃപ്തി ഉണ്ടായിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്നു.

    ശില്‍പ്പശാലയും, മീറ്റും, ഈറ്റും ഒരേ ഇടത്തില്‍ ഒത്തു ചേര്‍ന്നതില്‍ എനിക്കൊരുപാട് സന്തോഷം. ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതോടൊല്‍പ്പം തന്നെ മീറ്റിനു വന്ന ഒരാളേയും (ഒരുപാട് വൈകി വന്നവരൊഴിച്ച്) കണാതെ , ചിരിക്കാതെ പോകാന്‍ ഞാന്‍ സമ്മതിച്ചിട്ടില്ലെന്ന് എനിക്ക് തീര്‍ച്ച.
    മീറ്റില്‍ എന്നോട് ചിരിച്ച, സംസാരിച്ച എല്ലാ മീറ്റര്‍മാര്‍ക്കും ഒരുപാടൊരുപാട് നന്ദി.

    ReplyDelete
  10. "രണ്ട് കൂട്ടര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ലഭിച്ചില്ലെന്ന് അറിയാവുന്നതോടൊപ്പം ഇരു കൂട്ടര്‍ക്കും അസംതൃപ്തി ഉണ്ടായിട്ടില്ലെന്ന് തന്നെ വിശ്വസിക്കുന്നു. "

    ആ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പരിചയപെടുത്തല്‍ സെഷന്‍ അല്പം കൂടി ആകര്‍ഷകമാക്കിയിരുന്നു എങ്കില്‍ ഞാന്‍ പറഞ്ഞ പരാതിക്കും മറുപടി ആയേനെ. പരിചയപ്പെടല്‍ വല്ലാതെ ദ്രിതിപിടിച്ചു നടത്തിയത് കൊണ്ടല്ലേ നമ്മള്‍ വിചാരിച്ചതിലും ഏതാണ്ട് ഒരു മണിക്കൂര്‍ നേരത്തെ അത് അവസാനിച്ചത്? അവിടെ അല്പം കൂടി സമയം നീക്കി വക്കാമായിരുന്നു എന്നാണു എന്റെ (മാത്രം) അഭിപ്രായം.
    എന്തായാലും അകത്തെ മീറ്റിനെക്കാള്‍ എനിക്ക് ഇഷ്ടമായത് പുറത്തെ മീറ്റ്‌ ആണ് . . .

    ReplyDelete
  11. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  12. അപ്പോള്‍ ലാല്‍ സലാം..എന്തേ

    ReplyDelete
  13. ഒന്നിച്ചൊരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഏതെങ്കിലും ഒരു വിഷയത്തിലോ അല്ലെങ്കില്‍ പൊതുവായ കാര്യങ്ങളിലോ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വെക്കണമായിരുന്നു എന്ന താങ്കളുടെ അഭിപ്രായത്തോട് തീര്‍ച്ചയായും യോജിക്കുന്നു.
    ഇത്രയും ആളുകള്‍ കൂടിയ ഒരു മീറ്റില്‍ പത്രക്കാരന്‍ പറഞ്ഞത് പോലുള്ള പോരായ്മകള്‍ സാധാരണമാണ്.ആര് ആരെയാണ് നിയന്ത്രികേണ്ടത്.പുതിയ ബ്ലോഗര്‍മാര്‍ക്കുള്ള ക്ലാസ് ഒഴിവാക്കിയിരുനെങ്കില്‍ ഇതിനെല്ലാം സമയം കിട്ടിയേനെ.പക്ഷെ അവരെയും നമ്മള്‍ പരിഗണിക്കേണ്ടേ? കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വരുന്നതല്ലേ എന്തുകൊണ്ടും നല്ലത്. കേരളത്തില്‍ ബ്ലോഗ്‌ എഴുത്തുകാര്‍ അനേകം ഉണ്ട്...ബ്ലോഗ്‌ വായനക്കാര്‍ എത്രപേര്‍ ഉണ്ട്? നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊന്നു കേരളത്തില്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.സംശയമുണ്ടാങ്കില്‍ ബ്ലോഗര്‍മാരല്ലാത്ത ആരുടെയെങ്കില്ലും കമെന്റ് ഏതെങ്കിലും ബ്ലോഗില്‍ കാണിച്ചു തരാമോ? ഹിറ്റ്‌ കൌണ്ടറുകള്‍ നോക്കി കണക്കു പറയരുത്.ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നത് വഴി അനേകം സന്ദര്‍ശകരെ ലഭിക്കുന്നുണ്ടാവാം.പക്ഷെ അവരെല്ലാം ബ്ലോഗ്‌ വായിക്കുനുണ്ട് എന്ന് വിശ്വസിക്കാമോ? നീ എനിക്ക് കമെന്‍റ്താ ഞാന്‍ നിനക്ക് കമെന്‍റ് തരാം എന്നതാണ് ഇപ്പോള്‍ നടക്കുന്നത്.ഒരു വക കൊടുക്കല്‍ വാങ്ങല്‍ പരിപാടി. "കൊള്ളാം" "നന്നായിട്ടുണ്ട്" ഇതെല്ലാം ആണ് മിക്ക ബ്ലോഗിലെയും കമെന്റുകള്‍. ഇതെഴുതാന്‍ ബ്ലോഗ്‌ വായിക്കണോ? വേറെ ഒരു മാധ്യമത്തിനും ഇങ്ങനെ ഒരു ദുര്‍ഗതി ഇല്ല. കേരളത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ ഏറെയും "ഓര്‍ക്കുട്ടില്‍" തപസിരിക്കുന്നവരാന്.ഇപ്പോള്‍ കുറെ പേര്‍ ഫേസ് ബുക്കിലും.(അതില്‍ പകുതി പേര്‍ക്കെ ഇതിനെക്കുറിച്ച് ശരിയായ അറിവുള്ളൂ. എല്ലാവര്ക്കും ഉണ്ട് എനിക്കും വേണം എന്ന് കരുതി അംഗങ്ങള്‍ ആവുന്നവരുമുണ്ട്.) ബ്ലോഗ്‌ എന്ന മാദ്ധ്യമവുമായി നമ്മള്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. അതിനു ഇത്തരം മീറ്റുകള്‍ കൊണ്ട് സാധിക്കും.ബ്ലോഗ്‌ എന്ന മാധ്യമത്തിനു സ്കൂള്‍ ലവല്‍ മുതല്‍ പ്രചാരം കൊടുക്കണം. അടുത്ത വര്‍ഷത്തെ സ്കൂള്‍ പുസ്തകത്തില്‍ ഇത് സംബന്ധിച്ച പാഠഭാഗം ഉണ്ടന്ന് കേള്‍ക്കുന്നു. തീര്‍ച്ചയായും ഭാവിയില്‍ ഇതിനു മാറ്റങ്ങള്‍ ഉണ്ടാവണം. കേരളത്തില്‍ ആദ്യമായാണ്‌ ഇത്രയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയ മീറ്റ് നടക്കുന്നത്.ഇത് ശുഭ സൂചകമാണ്. എന്താണ് ബ്ലോഗ്‌ എന്ന് സാധാരണ ജനങ്ങള്‍ ചോതിച്ചു തുടങ്ങാന്‍ തുകൊണ്ട് സാധിച്ചു എന്നാണു എന്റെ വിശ്വാസം .

    ReplyDelete
  14. രണ്ട് കൂട്ടര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ലഭിച്ചില്ലെന്ന് അറിയാവുന്നതോടൊപ്പം ഇരു കൂട്ടര്‍ക്കും അസംതൃപ്തി ഉണ്ടായിട്ടില്ലെന്ന് തന്നെ വിശ്വസിക്കു

    ഒരടി വരയിട്ടേച്ച് പോവുന്നു.

    ReplyDelete
  15. അത്കൊണ്ടൊക്കെ തന്നെയാണ് ഒരു ബ്ലോഗ്‌ ശില്പശാല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി എന്ന് ഞാന്‍ പറഞ്ഞത്. ആ രീതിയില്‍ ഇതൊരു വന്‍ വിജയവും ആയിരുന്നു. എന്നാല്‍ ബ്ലോഗ്‌ ജനങ്ങളില്‍ എത്തിക്കുന്നതിനെ പറ്റി അടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഒരു പൊതു വേദി ഉണ്ടാകാതിരുന്നതിനെ ആണ് ഞാന്‍ ചൂണ്ടി കാട്ടിയത്. ഒരു പാട് ചര്‍ച്ചകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷമാണ് ഈ മീറ്റ്‌ സംഘടിപ്പിക്കപ്പെട്ടത്‌ എന്നറിയാം. അതിനെ ഒരിക്കലും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇത് പോലുള്ള കൊച്ചു കൊച്ച് വിഷയങ്ങള്‍ (പോരായ്മ എന്ന വാക്ക് പോലും ഞാന്‍ ഉപയോഗിക്കുന്നില്ല) ചര്‍ച്ച ചെയ്യപ്പെട്ടാലേ, അത് പരിഹരിക്കപ്പെട്ടാലേ അടുത്ത മീറ്റ് സംഘടിപ്പിക്കുമ്പോള്‍ അത് കൂടുതല്‍ ആസ്വധ്യകരമാകൂ എന്നതാണ് എന്റെ അഭിപ്രായം.

    ReplyDelete
  16. മീറ്റ് അവലോകനം നന്നായ്.എല്ലാവരേയും നേരില്‍ കണ്ടപോലെ..
    ആശംസകള്‍

    ReplyDelete
  17. പത്രക്കാരന്റെ അവലോകനം നന്നായിരിക്കുന്നു.

    ReplyDelete
  18. അല്ലാ പത്രക്കാരാ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നിട്ടില്ലേ? പുള്ളിയല്ലെ സോവനീര്‍ വേണോന്ന് പറഞ്ഞിരുന്നേ. ഫോട്ടോകളില്‍ എവിടേം കണ്ടില്ല അതാ ചോദിക്കുന്നേ

    ReplyDelete
  19. മതാപ്പിനോട്‌ എല്ലാരും ഇതേ ചോദ്യം ചോദിക്കുന്നത് കേട്ടു.
    ചെറിയ പയ്യനാ, വിട്ടേക്
    ബാക്കി കഥകള്‍ ഒന്നും എനിക്കറിയില്ല.

    ReplyDelete
  20. പ്രിയ പത്രക്കാരന്‍,
    വളരെ നല്ല ഒരു വിലയിരുത്തലാണു താങ്കള്‍ ചെയ്തിരിക്കുന്നത്. മീറ്റ്ഹാളിലെ ഔപചാരികമായ പരിചയപ്പെടലില്‍ കാര്യമില്ലെന്നു കരുതുന്നയാളാണു ഞാന്‍. വെറുതേ ഒരു ചടങ്ങായി മാത്രം, അതാണ് വലിയ പ്രാധാന്യം കൊടുക്കാതിരിക്കാന്‍ കാരണം. പുറത്ത് അതിവിശാലമായ സൌകര്യങ്ങള്‍ പരിചയപ്പെടലിന് ഉപയോഗിക്കാമെന്നു കരുതി. അങ്ങിനെയുള്ള പരിചയപ്പെടല്‍ മാത്രമേ ഓര്‍മ്മയില്‍ നില്‍ക്കൂ. വേദിയിലുള്ള നിമിഷനേരത്തേയ്ക്കുള്ള പരിചയപ്പെടല്‍ അത്രയും എന്തായാലും വരില്ല. എന്നിരുന്നാലും ആ ചെറിയ പരിചയപ്പെടലില്‍ അവരുടെ ബ്ലോഗുകൂടി കാണിച്ച് ശ്രദ്ധക്ഷണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, തുഞ്ചന്‍പറമ്പില്‍ നെറ്റ് സ്പീടില്ലാത്തത് കുറച്ചു പ്രയാസം സൃഷ്ടിച്ചെങ്കിലും. ആര്‍ക്കും ആരെയും പരിചയപ്പെടാനുള്ള സാവകാശവും സൌകര്യവും അവിടെ ഉണ്ടായിരുന്നു. ധാരാളം പേര്‍ അത് ഉപയോഗപ്പെടുത്തി. മറ്റുചിലര്‍ക്ക് അതുപയോഗിക്കാന്‍ കഴിയാതിരുന്നതിന് സംഘാടകര്‍ ഉത്തരവാദികളല്ല. ഭൂലോകത്ത് ബ്ലോഗര്‍മാരെന്നൊരു കൂട്ടം ഉണ്ടെന്ന് വിളിച്ചറിയിക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമല്ലേ? പത്രക്കാരെയോ ചാനലുകാരെയോ സംഘാടകര്‍ വിളിച്ചിട്ടില്ല. അവര്‍ അറിഞ്ഞു വന്നുവെന്നതുതന്നെ ബ്ലോഗര്‍മാരെ അംഗീകരിച്ചു തുടങ്ങി എന്നതിനു തെളിവാണ്. ശില്പശാലയില്‍ പങ്കെടുത്തവര്‍ പല സംശയങ്ങളും ദൂരീകരിയ്ക്കാന്‍ ഇപ്പോഴും വിളിച്ചുകൊണ്ടിരിയ്ക്കുന്നു എന്നതുതന്നെ സന്തോഷകരമാണ്. മറ്റൊന്ന് അവിടെ പങ്കെടുത്ത ബ്ലോഗര്‍മാരല്ലാത്ത 25നു മുകളില്‍ വരുന്നവര്‍ നമ്മുടെയൊക്കെ ബ്ലോഗ് വായിക്കുന്നവര്‍ ആയിരുന്നു എന്നതാണ്. പലരെക്കുറിച്ചും വളരെ വ്യക്തമായി അവര്‍ക്ക് വ്യക്തമായി അറിയുകയും ചെയ്യാം. ബ്ലോഗെഴുത്ത് അറിയാന്‍ വേണ്ടിമാത്രം എത്തിയ അവരെ നമുക്ക് നിരാശപ്പെടുത്തി വിടാനൊക്കുമോ? മീറ്റാനുള്ളവര്‍ക്ക് മീറ്റാനും ശില്പാനുള്ളവര്‍ക്ക് ശില്പാനുമുള്ള സൌകര്യം ഒരുക്കിയിരുന്നു. ഉപയോഗപ്പെടുത്തിയവര്‍ നന്നായെന്നു പറഞ്ഞു, അല്ലത്തവര്‍ കുറ്റം പറഞ്ഞു. രണ്ടും സന്തോഷം.

    ReplyDelete
  21. പത്രക്കാരാ, "കൊച്ചുവലുതേ",

    ബ്ലോഗ് മീറ്റ് നമ്മുടെ പാർട്ടി സമ്മേളനമല്ല. ആകരുത്. ഔപചാരികതകൾ ഇല്ലാത്ത പരിചയപ്പെടലുകളും പരിചയം പുതുക്കലുകളും ഒക്കെ തന്നെയാണ് അവിടെ വരുന്നവർ അധികവും പ്രതീക്ഷിക്കുന്നത്. നമ്മൾ രണ്ടും ഡോ.ആർ.കെ. തിരൂരും , മുള്ളൂക്കാരനും കൂടി നടത്തിയ അവെയിലബിൾ പോളിറ്റ് ബ്യൂറോ പോലെ . ഞാൻ തന്നെ പല ഉപമീറ്റുകൾ അവിടെ നടത്തി. എല്ലാം പോളിറ്റ് ബ്യൂറോ അല്ല കേട്ടോ. രണ്ടും മൂന്നും പേർ ചേർന്നുള്ള സൌഹൃദങ്ങൾ. വാഴക്കോടനുമായും രണ്ടുമൂന്ന് മിനുട്ട് നീണ്ടു നിന്ന അവൈലബിൾ പി.ബി ഞാൻ നടത്തിയിരുന്നു. ഞാനും തബാറക്കും താമസിച്ച ലോഡ്ജിൽ വച്ച് പരിചയപ്പെട്ട കോൺഗ്രസ്സ് സർവീസ് സംഘടനാ നേതാവായ ബ്ലോഗ്ഗർ ജെയിംസ് സണ്ണിയുമായുള്ള അവിസ്മരണീയ സൌഹൃദം ഞങ്ങൾ തിരുവനന്തപുരം വരെ പങ്കുവച്ചു. ഇനി തിരുവനന്തപുരത്ത് ഞാനും ജെയിംസാറും തബാറക്കും മറ്റും കൊച്ചു മീറ്റുകൾ ഇടയ്ക്കീടെ നടത്തും. ഇവിടെ ഒരു കവിയരങ്ങിൽ ജെയിംസ് സണ്ണി പാറ്റൂരിനെ ഞാൻ ക്ഷനിച്ചിരിക്കുകയാണ്. ഇങ്ങനെ എത്രയെത്ര അനുഭവങ്ങൾ മീറ്റിനു വന്നവർക്ക് ഉണ്ടാകും. നിരക്ഷരൻ, മുഹമ്മദ് കുട്ടി, ലതികാ സുഭാഷ്, പൊന്മളക്കാരൻ, കേരള ദാസനുണ്ണി, പത്രക്കാരൻ, റഫീക്ക് കീഴാറ്റൂർ, ഹംസ,നന്ദു, സജി മാർക്കോസ്, സി.കെ.ലത്തീഫ്, എന്റെ നാട്ടുകാരിയായ ഫെമിന ഫറൂക്ക്, തുടങ്ങി എത്രയ്യോ പേരെ ഞാൻ പുതുതായി അവിടെ വച്ച് കണ്ടു പരിചയപ്പെട്ടു! ചുരുക്കത്തിൽ അടുത്ത ബ്ലോഗ്മീറ്റ് സ്വപ്നം കണ്ടു കഴിയുകയാണ് ഞാൻ.

    മീറ്റ് പോസ്റ്റുകളിൽ മികച്ച ഒന്നായി പത്രക്കാരന്റെ പോസ്റ്റിനെ ഞാനും കാണുന്നു.

    മീറ്റിന്റെ മികച്ച സംഘാടനത്തിന് കൊട്ടോട്ടിക്കാരനും, ആർ.കെ. തിരൂരിനും, നന്ദുവിനും, ഹാഷിമിനും മറ്റും ഉള്ള അഭിനന്ദനം ഞാൻ ഇവിടെയും രേഖപ്പെടുത്തുന്നു.

    ReplyDelete
  22. ഇതിപ്പോ ഞാനാരായി?
    എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, കൊട്ടോട്ടി ചേട്ടന്‍ അടക്കം ഇവിടെ കമന്റ്‌ ഇട്ട പലരും ആദ്യമായി ആകും ഈ ബ്ലോഗ്ഗില്‍ വരുന്നത്. എന്നെ ഒരു മൂരാചിയായി മുദ്രകുത്തും മുന്പ് ഒന്ന് പറഞ്ഞോട്ടെ, വളരെ നല്ല ഉദ്ധേശതോടെയാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇട്ടതു. കൊട്ടോട്ടി പറഞ്ഞ പുറത്തു വച്ചുള്ള പരിചയപ്പെടല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും ആസ്വദിക്കുകയും ചെയ്ത ഒരാളാണ് ഞാന്‍. അതിനെ അങ്ങേ അറ്റം സ്വാഗതം ചെയ്തുകൊണ്ടാണ് ഞാന്‍ ഒരു പൊതു ചര്‍ച്ച കൂടി ആകാമായിരുന്നു എന്ന് പറഞ്ഞത്. അല്ലാതെ മീറ്റിനെയോ സംഘാടകരെയോ വിമര്‍ശിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല. പിന്നെ ബ്ലോഗ്‌ രംഗത്തേക്ക് പുതു മുഖങ്ങള്‍ കടന്നു വരണമെന്നും കൂടുതല്‍ ബ്ലോഗ്‌ വായനക്കാര്‍ ഉണ്ടാകണമെന്നും ആത്മാത്രമായി ആഗ്രഹിക്കുന്ന ഒരാളും ആണ് ഞാന്‍. അത് കൊണ്ട് തന്നെ അവിടെ നടന്ന പഠനക്ലാസ്സിനെ അങ്ങേ അറ്റം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. മലയാളം ബ്ലോഗ്‌ രംഗത്ത് ഞാന്‍ ഒരു നവാഗതനാണ്. അതിന്റേതായ പരിമിതികള്‍ കാരണം പോസ്റ്റില്‍ ഞാന്‍ ഉപയോഗിച്ച ഭാഷയാകാം ഒരു പക്ഷെ ഇത്തരത്തില്‍ തെറ്റി ധാരണ പരത്താന്‍ കാരണം എന്ന് (പോസ്റ്റിന്റെ തുടക്കത്തില്‍ എഴുതിയ മൂന്നു പാരഗ്രാഫിലെ വിമര്‍ശനം അല്ലെന്നും) വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം.

    ReplyDelete
  23. നല്ല വിലയിരുത്തല്‍.. ചിലരെ പരിച്ചയപ്പെട്ടുവാന്‍ കഴിഞ്ഞില്ല... അടുത്ത മീറ്റ് വരെ ഒരു കാത്തിരിപ്പിനു സുഖം ലഭിക്കുവാന്‍ അതു കാരണമാകും..
    അനുഭവങ്ങള്‍, പാളിച്ചകള്‍ അതാണല്ലോ ജീവിതം..
    എല്ലാറ്റിനും നെഗറ്റീവും പോസ്റ്റിവുമുണ്ടാകും.. നെഗറ്റീവ് മനസിലാക്കി അടുത്ത മീറ്റില്‍ അതിനെ ഇല്ലാതാക്കുക..പിന്നെ പോസ്റ്റീവിനെ കൂടെ പിടിച്ച് ഈ മീറ്റിന്റെ ഓര്‍മ്മകള്‍ സുന്ദരമാക്കുക..

    ReplyDelete
  24. പത്രക്കാരാ, നമ്മൾ പരിചയപ്പെട്ടത് ഓർക്കുന്നുവോ, നന്നായി പോസ്റ്റ്, വിമർശനവും ശരി. അടുത്തകുറി നമുക്ക് പരിഹരിക്കാമല്ലോ!

    ReplyDelete
  25. ഈ മീറ്റിലെ പരാജയം അടുത്ത മീറ്റിലെ വിജയമായിരിക്കും …. സംഘാടകർ ശ്രദ്ധിയ്ക്കുക ഈ മീറ്റിലെ പ്രധാന പോരായ്മയായിരിക്കും …. അങ്ങനെ എല്ലാ മീറ്റിലും ഓരോരൊ പരാജയങ്ങളുണ്ടാവട്ടെ എങ്കിലല്ലേ നമ്മുക്ക് ഇനിയും ഇടയ്ക്കിടെ പഴയ മീറ്റിലെ പരാജയങ്ങളെ തോല്പിച്ച് പുതിയ മീറ്റ് ചെയ്യനാവൂ …

    ReplyDelete
  26. പത്രക്കാരനായാലും പാത്രക്കാരനായാലും വിമര്‍ശിക്കാന്‍ അവകാശമുണ്ട്.
    അടുത്ത മീറ്റില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാം.

    ReplyDelete
  27. അടുത്ത മീറ്റിൽ നമുക്കൊരു അവൈലബൾ പോളിറ്റ്ബ്യൂറൊ കൂടണം. തിരൂരിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമമുണ്ട്.

    ReplyDelete
  28. പത്രമൊതലാളിയെ ഈ മീറ്റില്‍ പരിചയപ്പെട്ടില്ല, അടുത്ത മീറ്റില്‍ കാണാം

    വിലയിരുത്തല്‍ കൊള്ളാം

    ReplyDelete
  29. പത്രക്കാരന്റെ പോസ്റ്റ്‌ നന്നായി.അഭിനന്ദനം.ഞാനും കണ്ടിരുന്നു പത്രക്കാരനെ,പക്ഷെ കുഞ്ഞി പയ്യനല്ലേ എന്ന് വിചാരിച്ചു അടുത്ത് വന്നില്ല.പുലി ആണെന്ന് ഇപ്പോഴല്ലേ അറിയുന്നത്?എനിക്ക് പറ്റിയ ഒരു അബദ്ധം കൊണ്ടാണ് കൂടുതല്‍ പേരെ കാണാന്‍ പറ്റാഞ്ഞത്‌.സദ്യ കഴിഞ്ഞു ഹാളില്‍ കയറാതെ പുറത്തു കരങ്ങനമായിരുന്നു.ഒരു വന്ദ്യ വയോധികന്‍ ക്ലാസ് എടുക്കുമ്പോള്‍ ഇരുന്നു കൊടുക്കുന്നതാണ് മര്യാദ എന്ന് കരുതി.സാരമില്ല,അടുത്ത മീറ്റില്‍ കാണാം,അപ്പോഴേക്കും കുറച്ചു വണ്ണം എല്ലാം വെച്ച് വരണം.ആശംസകള്‍.

    ReplyDelete
  30. ദേ ഇത് അറിയില്ലേ പത്രക്കാരന്‍. ജിക്കു അത് പറഞ്ഞപ്പോള്‍ ഒന്ന് തലചൊറിഞ്ഞു ഞാന്‍. മിക്കവാറും എല്ലാ ബ്ലോഗിലും കയറാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും.. പക്ഷെ പത്രക്കാരനെ അറിയില്ലായിരുന്നു. തെറ്റ് എന്റെ തന്നെ. പിന്നെ പത്രക്കാരന്‍ എന്നൊക്കെ കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. അപ്പോള്‍ ജിക്കു ഒന്ന്കൂടെ പറഞ്ഞു ഇത് തന്നെ പത്രക്കാരന്‍. ജിക്കുവിനെയും തട്ടത്തുമലയെയും പത്രക്കാരനെയും ചേര്‍ത്ത് ഫോട്ടോയെടുക്കുമ്പോള്‍ മനസ്സില്‍ അതിനുള്ള കാപ്ഷന്‍ ഉണ്ടായിരുന്നു. രണ്ട് പത്രമുതലാളിമാര്‍ ന്യൂസ് പേപ്പര്‍ ബോയോടൊപ്പം. പക്ഷെ പോസ്റ്റിലേക്ക് ഫോട്ടോസ് അപ്‌ലോഡ് ചെയ്യുമ്പോള്‍ എന്തോ മനസ്സില്‍ അല്പം കൂടെ ആപ്റ്റ് ആയത് ഒരു പാപ്പരാസി പ്രയോഗമായി തോന്നി. ഒരു തമാശ അത്രയേ ഉദ്ദേശിച്ചുള്ളൂ. പത്രക്കാരന്റെ കമന്റ് കണ്ടപ്പോള്‍ തമാശയാണോ കാര്യമായുള്ള പരിഭവമാണോ എന്ന് മനസ്സിലായുമില്ല. സ്മൈലി ഇല്ലാതിരുന്നത് കൊണ്ട് കാര്യം ആവും എന്ന് തോന്നി. അപ്പോള്‍ അല്പം വിഷമവുമായി.

    പിന്നെ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് മുകളില്‍ പലരും അഭിപ്രായവും പത്രക്കാരന്‍ മറുപടിയും നല്‍കി. ഇനി അത് വെറുതെ ചെകയുന്നില്ല.. പത്രക്കാരനെ പരിചയപ്പെട്ടതില്‍ സന്തോഷം

    ReplyDelete
  31. @Manoraj അയ്യോ സത്യമായിട്ടും ഞാന്‍ തമാശയാ ഉദ്ദേശിച്ചത്. ഞങ്ങള്‍ പത്രക്കാരെ സംബന്ധിച്ച് ഇങ്ങനെ ഒക്കെ കേള്‍ക്കുന്നത് തന്നെ ഫയങ്കര സന്തോഷമാ. പിന്നെ ഇത് വരെ അറിയാതതിനുള്ള കാരണം ഈ പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത് തന്നെ ആണ്. ഇപ്പൊ അടുത്താ ബ്ലോഗ്ഗില്‍ നാലാള് കേറിതുടങ്ങിയത് തന്നെ. സ്വന്തം പത്രം സ്വയം കൊണ്ട് നടന്നു വില്‍ക്കാന്‍ ഉള്ള ഒരു പത്ര മുതലാളിയുടെ ജാള്യം കാരണം ഗ്രൂപ്പുകളില്‍ ഒന്നും അധികം കറങ്ങാറില്ല. താങ്കളുടെ അടക്കം പല പുലികളുടെയും ബ്ലോഗ്ഗുകള്‍ ഞാന്‍ കാണുനത് തന്നെ മീറ്റിനു ശേഷമാണ്. പരിചയം ഇല്ലാഞ്ഞിട്ടു കൂടി ഓര്‍ത്തു വച്ചതിനും പത്രം വായിച്ചതിനും നന്ദി. വീണ്ടും വരിക.

    ReplyDelete
  32. @ഷാനവാസ്‌ ഇങ്ങളെ ഞമ്മള് ബന്നു കാണാത്തതിനു കാരണം ഇങ്ങള് പ്രായം കൊണ്ടും തടി കൊണ്ടും താടി കൊണ്ട് ബല്ല്യെ മനുശ്യന്‍ ആയോണ്ട. അടുത്ത തവണ തടി എങ്കിലും കുറച്ചിട്ട് ബരീ. അപ്പ ഞമ്മക്ക് കാണാം.
    വെറുതെ പറഞ്ഞതാട്ടോ. നന്ദി. ഒരു പാട് നന്ദി
    @ശ്രീനാഥന്‍ തീര്‍ച്ചയായും. പേര് ഓര്‍മയില്‍ വന്നില്ല. അത് കൊണ്ടാ. അടുത്ത തവണ വിശദമായി പരിചയപ്പെടാം.
    @ moideen അടുത്ത തവണ പോളിറ്റ് ബ്യുറോ പോര, കേന്ദ്ര കമ്മറ്റി തന്നെ കൂടിക്കളയാം

    @ ഉമേഷ്‌ പിലിക്കൊട്, ഷാനവാസ്‌, moideen അങ്ങടിമുഗര്‍,K@nn(())rAn-കണ്ണൂരാന്‍..!, വിചാരം,ശ്രീനാഥന്‍, ജാബിര്‍,ഇ.എ.സജിം തട്ടത്തുമല,കൊട്ടോട്ടിക്കാരന്‍...,,നിസ്സാരന്‍,mini//മിനി, അയ്യോപാവം,റഫീക്ക് കിഴാറ്റൂര്‍,Reji Puthenpurackal ,ആചാര്യന്‍,ismail ചെമ്മാട്, കൂതറHashimܓ,ഡോ.ആര്‍ .കെ.തിരൂര്‍,ponmalakkaran | പൊന്മളക്കാരന്‍,ശ്രീജിത് കൊണ്ടോട്ടി,മുല്ല,ലിപി
    പിന്നെ പത്രക്കാരന്റെ പത്രം വായിച്ചവര്‍ക്കും കമന്റ്‌ ഇട്ടവര്‍ക്കും ഫേസ് ബുക്കില്‍ ലൈക്കിയവര്‍ക്കും ലൈക്കാതവര്‍ക്കും മീറ്റില്‍ പരിചയപ്പെട്ടവര്‍ക്കും പലയിടെങ്ങളില്‍ മീറ്റ് ഫോട്ടോകളില്‍ പത്രക്കാരന്റെ സുന്ദരമായ മുഖം പ്രദര്‍ശിപ്പിച്ചവര്‍ക്കും പത്രക്കാരന്‍ ആന്‍ഡ്‌ സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അഭിവാദ്യങ്ങള്‍. . .

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. ഓ , എന്നാ പരിപാടിയാ ഇതൊക്കെ ??

    ചുമ്മാ ഒരു ദിവസം കളയാന്‍

    കിട്ടാത്ത മുന്തിരി പുളിക്കുമല്ലേ ??

    ReplyDelete
  35. പത്രക്കാരാ സുവനീർ വരും പേടിക്കേണ്ട തീർച്ചയായും വരും.

    ReplyDelete
  36. ശില്പശാല കൂടി ഉണ്ടായതുകൊണ്ട് എനിക്ക് ഒരു പഴയ സുഹൃത്തിനെ തിരിച്ചുകിട്ടി.

    ReplyDelete
  37. പത്രക്കാരന്റെ ഒരു പോസ്റ്റ് വായിക്കാന്‍ ഇത്രയും കാലം (ഒരു വര്‍ഷം) കാത്തിരിക്കേണ്ടി വന്നു. അതു പോലെ എന്റെ ഒരു പോസ്റ്റ് പോലും പത്രക്കാരന്‍ വായിക്കുകയോ കമന്റുകയോ ചെയ്തിട്ടില്ല. നമ്മള്‍ രണ്ടു പേരും തിരൂര്‍ മീറ്റിനു വന്നെങ്കിലും തമ്മില്‍ കണ്ടില്ല. അതാണ് ബ്ലോഗേഴ്സ് മീറ്റിന്റെ പ്രത്യേകത. ഞാനും അന്ന് അതേ പറ്റി പോസ്റ്റിട്ടിരുന്നു. ഇനി ഒരു പോസ്റ്റ് മോര്‍ട്ടം വേണ്ട. ഐഷാബിയുടെ സമൂസയെയും ഉന്നക്കായയെയും പറ്റി ഒന്നും എഴുതി കണ്ടില്ല?. ഇനി ഒരു പക്ഷെ ഈ പയ്യനു കിട്ടിയിട്ടുണ്ടാവില്ലെ?..

    ReplyDelete

Related Posts Plugin for WordPress, Blogger...