Saturday, May 14, 2011

ജനവിധി അഥവാ ജനങ്ങളുടെ വിധി

                            അങ്ങനെ കാത്തു കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെയുമായി. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നാ അവസ്ഥയില്‍ ഇങ്ങനെ ഒരു ഫലം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പൂര്‍ണമായും ക്രെഡിറ്റ്‌ അവകാശപ്പെടാന്‍  കഴിയില്ല എന്നതാണ് സത്യം. ആത്യന്തികമായി എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് കഴിഞ്ഞതുമില്ല. ഇതൊക്കെ പറയുന്നത് പത്രക്കാരന്റെ രാഷ്ട്രീയമല്ലേ എന്ന് തോന്നിയാല്‍ നിങ്ങളെ കുറ്റം പറയാനാകില്ല, കാരണം നിഷ്പക്ഷം എന്നൊരു പക്ഷം ഇവിടെ ഇല്ലാതായിരിക്കുന്നു. 
                           ആര്‍ക്കും വ്യക്തമായ മുന്നേറ്റം നടത്താന്‍ സാധികാതിരുന്ന ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും വിലയിരുത്തേണ്ട കാര്യങ്ങള്‍ ചിലതുണ്ട്. കേവലമൊരു തിരഞ്ഞെടുപ്പ് വിലയിരുത്തലിനപ്പുരം ചര്‍ച്ച ചെയ്യപ്പെടാന്‍ തക്ക വണ്ണം  പ്രാധാന്യമുള്ള ചില പ്രവണതകളും കണ്ടെത്താനാകും.

ഭരണത്തിന്റെ വിലയിരുത്തല്‍  അഥവാ വി എസ് ഫാക്ടര്‍ 
                   കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷം ഭരിച്ച ഇടതുപക്ഷ ജനാതിപത്യ മുന്നണി സര്‍ക്കാരിനെ ജനം ആദ്യമായി വിലയിരുത്തിയത് ഈ തിരഞ്ഞെടുപ്പിലാനെന്നു പറയാം. ഈ കാലയളവില്‍ നടന്ന ലോകസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് മദനിയും ലാവലിനും ഒക്കെ ആയിരുന്നല്ലോ? എല്‍ഡിഎഫ്ഫ് തങ്ങളുടെ ഭരണ നേട്ടങ്ങളുമായി മുന്നോട്ടു വന്നെങ്കിലും  അതെല്ലാം ബധിര കര്‍ണ്ണങ്ങളില്‍ ആണ് പതിച്ചത്. മാധ്യമങ്ങളില്‍ സിപിഎമ്മിന്റെ ഓരോ നിശ്വാസവും  തലനാരിഴ കീറി പരിശോധിക്കപ്പെട്ടപ്പോള്‍, വളച്ചൊടിക്കപ്പെട്ടപ്പോള്‍ യഥാര്‍ത്ഥ വിഷയങ്ങള്‍ ജനങ്ങളില്‍ എത്തിയതെയില്ല. എന്നാല്‍ അതേ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇത്തവണ  അതിനു പ്രായശ്ചിത്തം ചെയ്തു. അതായിരുന്നു വിഎസ് ഫാക്ടര്‍.  വിഎസ്സിനെ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫില്‍ താളപ്പിഴകള്‍ ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ ബോധപൂര്‍വം  നടത്തിയ ശ്രമം പക്ഷെ എല്‍ഡി എഫിന് അനുകൂലമാവുകയാണ് ഉണ്ടായത്. വി എസ്സിനെ പിന്താങ്ങുബോള്‍ അത് ഭരണനേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞപ്പോളെക്കും ഒരു പാട് വൈകിയിരുന്നു. വിഎസ്സിന്റെ പ്രഭയില്‍ അപ്പോളേക്കും ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തി കഴിഞ്ഞിരുന്നു. ഇത്രയും കാലം എല്‍ഡിഎഫിനെ പൂര്‍ണമായും അവഗണിച്ച മാധ്യമങ്ങള്‍ വിഎസ്സിന്റെ ഓരോ ചലനവും ആഘോഷിച്ചപ്പോള്‍ ഓരോ ചാനലും കൈരളിയായി മാറുകയായിരുന്നു. ഇത് എല്‍ഡിഎഫിന്റെ ജോലി വളരെ എളുപ്പമാക്കി.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 
                        മുന്നണികളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അവസാന ഫലത്തെ നന്നായി ബാധിക്കും. ഇത്തവണയും അതുണ്ടായി. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പ്രതിരോധത്തില്‍ ആയിരുന്ന ഇടതു പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. കേന്ദ്രത്തിലെ അഴിമതിയുടെ നാറിയ കഥകള്‍ പുറത്തു വന്നു തുടങ്ങിയതോടെ തന്നെ യുഡിഎഫിന്റെ ശനിദശ തുടങ്ങിയിരുന്നു. തുടര്‍വിജയങ്ങള്‍ സൃഷ്‌ടിച്ച ഈസി വാക്കോവര്‍ എന്ന പ്രതീക്ഷയുടെ ആലസ്യത്തില്‍ നിന്നും ഉണരും മുന്‍പ് ഐസ്ക്രീം കേസില്‍ ആദ്യ വെടി പൊട്ടിയതോടെ യുഡിഎഫ്ഫ് പ്രതിരോധത്തിലായി. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അകതായത്തോടെ കേരളമോചനയാത്ര ദുരിതയാത്രയായി.  കൂനിന്‍മേല്‍കുരു പോലെ സുധാകരന്റെ കോടതിക്കെതിരായ കൈക്കൂലി ആരോപണവും. പടക്കിറങ്ങും മുന്‍പേ പടനായകര്‍ നിരായുധരാക്കപ്പെട്ട അവസ്ഥയായി യുഡിഎഫിന്.  അപ്പോളേക്കും എല്ലാം ആക്രമണത്തിലേക്ക് വലിച്ചെറിഞ്ഞ എല്‍ഡിഎഫിനെ അരുണ്‍ കുമാറും നിയമന പ്രശ്നവും പോലുള്ള ഈര്‍ക്കിലി വിഷയങ്ങളുമായി യുഡിഎഫ്ഫ് പ്രതിരോധിക്കാനിരങ്ങിയെങ്കിലും വൈകിയിരുന്നു. 
ഇതിനിടയില്‍ അമിതാവേശം കൊണ്ടാകാം എല്‍ഡിഎഫിന് പിഴച്ചു. വി എസ് അച്ചുതാനന്ദനെ മത്സരിപ്പിക്കെണ്ടാതില്ല എന്ന തീരുമാനം പടിക്കല്‍ വച്ച് കലമുടക്കുന്നതിനു തുല്യമായിരുന്നു. താത്വികമായി അതൊരു നല്ല തീരുമാനം ആണെങ്കില്‍ തന്നെയും ഒരു തിരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയില്‍ അതൊരു പരാജയമായി. എന്നാല്‍ പെട്ടെന്ന് തന്നെ അത് തിരുത്താന്‍  എല്‍ഡിഎഫിന് സാധിച്ചു. എല്‍ഡിഎഫിന്റെ ഐക്യത്തിന് പ്രധാനകാരണമായത്  ഘടകകക്ഷികളുടെ വിശേഷിച്ചും  സിപിഐയുടെ, നിലപാടുകള്‍ ആയിരുന്നു. വെളിയം ഭാര്‍ഗവന് പകരം അമരക്കാരനായ സി കെ ചന്ദ്രപ്പന്‍ മുന്നണിവിജയം  ഘടകകക്ഷികളുടെ കൂടെ ഉത്തരവാദിത്വം ആണെന്ന് മനസ്സിലാക്കി പെരുമാറുന്നതില്‍ വിജയിച്ചു.
                            അതേ സമയം സീറ്റ് വിഭജന തര്‍ക്കങ്ങളില്‍ യുഡിഎഫിന്റെ കെട്ടുറപ്പാകെ തകര്‍ന്നു പോയിരുന്നു. ചാണ്ടിക്കൊപ്പം ചെന്നിത്തല കൂടി മത്സരിക്കാനിരങ്ങിയതോടെ  പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ പരാജയപ്പെട്ടു. മാഡത്തെയും മകനെയും ഇറക്കിയുള്ള പരീക്ഷണം പൊട്ടിപാളീസായി. കുറച്ചെങ്കിലും അനക്കം ഉണ്ടാക്കാനായത് ആന്റണിക്കാണ്. ഇനിയും തീരാത്ത ഗ്രൂപ് പോരുകള്‍ അതിലും തുരങ്കം വച്ചു.  

മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌ സ്വാധീനം 
                            യുഡിഎഫിന്റെ  നേരിയ വിജയത്തില്‍ കോണ്‍ഗ്രസിന്‌ സന്തോഷിക്കാന്‍ വകുപ്പൊന്നുമില്ല. ആശങ്കകള്‍ ഏറെയുണ്ട് താനും. ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ആകാത്തത് പോയിട്ട് ലീഗിന്റെയും മാണിയുടെയും വീരന്റെയും വരെ കാലു പിടിക്കാതെ ഭരണം കിട്ടാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്‌.ഘടക കക്ഷികളുടെ പിന്തുണയില്ലാതെ നിന്നാല്‍ പല സ്ഥലത്തും കെട്ടി വച്ച കാശുപോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത വിധം ദേശീയ പാര്‍ട്ടി അധപതിച്ചു പോയെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ ലീഗിനാണ്. ഐസ്ക്രീം കേസില്‍ പെട്ട് നാണവും മാനവും പോയി നില്‍ക്കുന്ന അവസ്ഥയില്‍ നിന്നും ഇത്തരം ഒരു തിരിച്ചു വരവ്, അത് ലീഗിന് മാത്രമേ ആകൂ.  
           
                            റഹൂഫിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും സംഭവം സാഹിബ് പെണ്ണ് പിടിച്ചെന്നും കേസില്‍ നിന്നും ഊരാന്‍ തറ വേലകള്‍ ഇറക്കിയെന്നും ഒക്കെ ലീഗുകാര്‍ക്കറിയാം. എന്നാല്‍ മുസ്ലിം ലീഗുകാര്‍ക്ക് അതൊരു പ്രശ്നമായില്ല, അവിടെയാണ് ലീഗ് ക്യാംപൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. വലിയ പൊതു സമ്മേളനങ്ങള്‍ക്ക് പകരം വീടുകളെയും വ്യക്തികളെയും കേന്ദ്രീകരിച്ച പ്രവര്‍ത്തനത്തിലൂടെ  സംസ്ഥാനത്തെ മുസ്ലിം വോട്ടുകള്‍ ഒരു പരിധി വരെ തങ്ങള്‍ക് അനുകൂലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. കേരളത്തിന്റെ ഭാവിക്ക് ഒരിക്കലും നന്നല്ലാത്ത വര്‍ഗീയ ധ്രുവീകരണം ആണ് അവിടെ നടന്നത്.  കോണിക്ക് കുത്താന്‍ ഖുറാനില്‍ പിടിച്ചു സത്യം ഇടുവിപ്പിക്കുന്ന, അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തുന്ന പഴയ തന്ത്രങ്ങളില്‍ നിന്ന് ലീഗ് ഒരു പാട് മുന്നേറി.  ആകെ ഉള്ള രണ്ടു എംപിമാരില്‍ ഒരാളെ കേന്ദ്രമന്ത്രി ആക്കിയതും ഭരണം കിട്ടിയാല്‍ ലഭിക്കാന്‍ പോകുന്ന മന്ത്രി സ്ഥാനവും ഒക്കെ മാത്രമല്ല സമുദായ കാര്‍ഡും ലീഗ് സമര്‍ത്ഥമായി ഉപയോഗിച്ചു. 

                      മുസ്ലിം ഐക്യം എന്ന വര്‍ഗീയ മുദ്രാവാക്യത്തിനൊപ്പം പാണക്കാട് തങ്ങളുടെ മരണത്തിന്റെ സെന്റിമെന്റ്സും ഉപയോഗിച്ചു?  ശിഹാബ് തങ്ങള്‍ കൂടി പോയ ശേഷം ഇനി പരാജയങ്ങള്‍ ഏറ്റു വാങ്ങിയാല്‍ അത് സമുദായത്തിന്റെ പരാജയമാണ് തുടങ്ങിയ ചിന്തകള്‍ മുസ്ലിം ജനവിഭാഗത്തിനിടയില്‍ എത്തിച്ചു,? ബാബറി അടക്കമുള്ള വിഷയങ്ങള്‍ പറഞ്ഞു കൊണ്ട് മുസ്ലിങ്ങള്‍ അരക്ഷിതരാണ് എന്ന അപകടകരമായ പ്രചാരണങ്ങള്‍  വരെ നടന്നതായി സംശയിക്കണം. അതെ, എസ് ഡിപിഐ , ജമ അത്തെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകളെ വെല്ലുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലീഗിന് കഴിഞ്ഞു. അല്ലെങ്കില്‍  കേരള ജനതക്കാകെ നാണക്കേട്‌ ഉണ്ടാകുന്ന വിധത്തില്‍ ഉള്ള  തിരഞ്ഞെടുപ്പ് ഫലം  വെങ്ങരയില്‍ സംഭവിക്കില്ലായിരുന്നു. ഒരിക്കല്‍ തുറന്നുപറഞ്ഞപോലെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും കുഞ്ഞാലിയെ ജയിപ്പിക്കില്ലായിരുന്നു. 
  
                               കോട്ടയം രാജ്യത്തെ കിരീടം വക്കാത്ത രാജാവായ മാണിയും മിന്നുന്ന പ്രകടനം കാഴ്ച വച്ചു.  വാശി പിടിച്ചു അവസാനം ആകെ കിട്ടിയ 9 സീറ്റുകള്‍ ജോസെഫിനു കൂടി വീതിക്കേണ്ടി വന്നത് മാണി സാറിനു വല്ല്യേ വിഷമമായി കേട്ടോ. ഇടയലേഖനവും മെത്രാനച്ചന്മാരും അരമനയും ഒക്കെ ഉണ്ടായിട്ടും സ്വന്തം പാലായില്‍ ഭൂരിപക്ഷം 5000 തികയാത്തതും തനിക് കിട്ടിയതിന്റെ നാലിരട്ടി ഭൂരിപക്ഷം ജോസെഫിനു കിട്ടിയതും മാണിയെ പരിഭ്രാന്തനാക്കുന്നു. എന്നാലും പിളരാനും ലയിക്കാനും വിലപേശാനും ഉള്ള മാണി സാറിന്റെ കഴിവുകള്‍ക്ക് കോട്ടമൊന്നും വന്നിട്ടില്ലെന്ന് ആശ്വസിക്കാം!!!        


ചെറുകക്ഷികളുടെ ഓരോരോ ലീലാ വിലാസങ്ങള്‍ 
                 സീറ്റ് വിഭജന കാലത്തെ ഏറ്റവും വലിയ തലവേദനയാണ് ഈര്‍ക്കില്‍ പാര്‍ട്ടികള്‍. ഒറ്റക്ക് നിന്നാല്‍ ഒരു വാര്‍ഡ്‌ പോലും ജയിക്കാന്‍ കെല്‍പ്പില്ലാത്ത ഇവര്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ജില്ലകള്‍ തന്നെ ആവശ്യപ്പെട്ടെന്നു വരും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന് പേടിച്ചു മുന്നണികള്‍ അവരെ കണ്ടറിഞ്ഞു പരിഗണിക്കുകയും ചെയ്യും. രണ്ടു മുന്നണികളും ഇതില്‍ കുറ്റക്കാരാണ്.ഇത്തവണയും അതുണ്ടായി. എന്നിട്ടോ? ഒറ്റ സീറ്റ് പോലും കിട്ടാതെ ഗൌരിയമ്മയുടെ ജെഎസ്എസ്സും എംവിആറിന്റെ സിഎംപിയും കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ്‌ (എസ്), ലയിക്കാത്ത ഐഎന്‍എല്‍ ഒക്കെ കാലയവനികക്കുള്ളില്‍ മറയാന്‍ പോകുന്നു.  ഗൌരിയമ്മക്കും രാഘവനും കോണ്‍ഗ്രസ്‌ കണ്ടറിഞ്ഞു പണി കൊടുക്കുമെന്ന് പത്രക്കാരന്‍ അന്നേ പറഞ്ഞിരുന്നു.. 


ഇനി വിലപേശലിന്റെ നാളുകള്‍
                 വിലപേശല്‍ രാഷ്ട്രീയത്തിന്റെ കൊയ്തുകാലമാണ് ഇനി കേരളത്തില്‍ വരാനിരിക്കുന്നത്. പത്തും ഇരുപതും സീറ്റുകള്‍ ഉള്ള ചെറുകക്ഷികളും ഒരു സീറ്റും അരസീറ്റും ഒക്കെ ഉള്ള വന്‍ കക്ഷികളും ആഭ്യന്തരമന്ത്രിസ്ഥാനം വരെ ചോദിക്കും. ആരെങ്കിലും ഒന്ന് കണ്ണുരുട്ടിയാല്‍ മന്ത്രിസഭ താഴെ വീഴുമെന്നരിയാകുന്ന കോണ്‍ഗ്രസ്‌ അതോടെ ആപ്പിലാകും. സീറ്റ് വിഭജന കാലത്ത് ഘടകകഷികളെ വരച്ച വരയില്‍ നിറുത്തിയ കോണ്‍ഗ്രസ്‌ ഇനി എവിടെ വരക്കണം എന്ന് പോലും ഘടകകക്ഷികള്‍ തീരുമാനിക്കും. വോട്ടിംഗ് വന്നാല്‍ നിയമസഭാസ്പീക്കറെ പോലും നിര്‍ത്തി വിജയിപ്പിക്കാന്‍  കഴിയുമെന്ന് ഉറപ്പില്ലാത്ത യുഡിഎഫ്ഫ് ഇനി എങ്ങനെയാണ് സഭാ സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് കണ്ടറിയാം. വിലപേശല്‍ രാഷ്ട്രീയവും അധികാര വടംവലിയുമൊക്കെയായി മാധ്യമങ്ങള്‍ക്ക് ഇനി നല്ല കോളായിരിക്കും. നികേഷ് കുമാറിന്റെ ഒരു സമയം !!!! 


ലാസ്റ്റ് എഡിഷന്‍: നോക്കിയും കണ്ടുമൊക്കെ നടന്നാല്‍ യുഡിഎഫിന് കൊള്ളാം. അല്ലെങ്കില്‍ ഇങ്ങനെ ഒരു വാര്‍ത്ത പത്രത്തില്‍ വരും..
തിരുവനന്തപുരത്ത് വാഹനാപകടം "ഭൂരിപക്ഷത്തിന്റെ  കുറവ് മൂലം മന്ത്രിസഭ വീഴാതിരിക്കാന്‍ എംഎല്‍എ മാരെ ചാക്കിട്ടു പിടിക്കാന്‍ ഓടുന്ന യുഡിഎഫുകാരും കുട്ടികളുടെ കുറവ് മൂലം  ഡിവിഷന്‍ പോകാതിരിക്കാന്‍ കുട്ടികളെ ചാക്കിട്ടു പിടിക്കാന്‍ ഓടുന്ന അധ്യാപകരും സഞ്ചരിച്ചിരുന്ന വണ്ടികള്‍ കൂട്ടിയിടിച്ചു. ആളപായമില്ല..."   

26 comments:

 1. ബാബറി അടക്കമുള്ള വിഷയങ്ങള്‍ പറഞ്ഞു കൊണ്ട് മുസ്ലിങ്ങള്‍ അരക്ഷിതരാണ് എന്ന അപകടകരമായ പ്രചാരണങ്ങള്‍ വരെ നടന്നതായി സംശയിക്കണം.

  എന്ത് അടിസ്ഥാനത്തില്‍ ആണെടാ നീ ഇതൊക്കെ പുലമ്പുന്നത്? election തോറ്റപ്പോ സഖാക്കള്‍ക്ക് സമനില കൈ വിട്ടോ?

  ReplyDelete
 2. പോളണ്ടിനെ പറ്റി പറയാന്‍ മറന്നതല്ല. അടുത്ത പോസ്റ്റില്‍ വിശദമായി തന്നെ പറയാം

  ReplyDelete
 3. ഹ!ഹ!!
  ചാക്കിട്ടു പിടുത്തം ഒന്നും നടക്കാതെ പോകട്ടെ!

  മാണി തുള്ളിയാലും, ഇടതുപക്ഷം അതിനനുസരിച്ചു തുള്ളില്ല എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
  അതങ്ങനെ തന്നെ വേണം താനും.
  അവസരവാദരാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ ഇടതുപക്ഷത്തിനു കഴിയട്ടെ.

  ഇപ്പോൾ ഉള്ള / ഉണ്ടാക്കിയെടുക്കാവുന്ന ഭൂരിപക്ഷം വച്ച് ഭരിക്കാനിറങ്ങുന്നവർക്കാണ് പ്രതിപക്ഷത്തേക്കാൾ ഉറക്കക്കുറവുണ്ടാകാൻ പോകുന്നത്.
  അതുകൊണ്ട് ഏച്ചുകെട്ടി ഭൂരിപക്ഷമുണ്ടാക്കാൻ എൽ.ഡി.എഫ് ശ്രമിക്കില്ല എന്നു പ്രത്യാശിക്കാം.

  ReplyDelete
 4. അനോണികളെ എനിക്ക് ഫയങ്കര ഇഷ്ടമാണ്

  ReplyDelete
 5. മുസ്ലിം ഐക്യം എന്നുള്ളത് എന്നു മുതലാണ് വർഗീയകാർഡ് ഇറക്കിയത്.. പിന്നെ വർഗീയകക്ഷികളൂടെ ഒരു വോട്ടും വെണ്ട.. എന്ന് തന്റെടത്തോടെ പറഞ്ഞു....ഒരു മാധ്യമത്തിന്റെ കുപ്രചരണം വിലപോകുകയില്ല എന്ന്.... മനസിലായില്ലെ........

  ReplyDelete
 6. പത്രക്കാരാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്.. അഭിവാദ്യങ്ങള്‍..

  ReplyDelete
 7. ലീഗിന്റെ വർഗ്ഗീയ കാർഡ് / ധ്രുവീകരണം എന്നു ആരോപിക്കുമ്പോൾ കഴിഞ്ഞ ഇലക്ഷനിൽ മലപ്പുറത്ത് ലീഗ് നേരീട്ട പരാജയം എങ്ങിനെ നോക്കിക്കാണാം?? തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ വിവിധ വശങ്ങൾ കഴിഞ്ഞ 5 വർഷം വിശദമായി പഠിച്ച് വസ്തുതാ പരമായ ഹോം വർക്ക് നടത്തി നേടിയ ഈ അഭിമാനകരമായ വിജയം മറ്റ് ഏതൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്തതു തന്നെ...

  സംശയിക്കണ്ടാ... വർഗീയത ആരോപിക്കപ്പെട്ട ജമാ അത്ത് (വിജയൻ സഖാവ് : പ്രസ്താവന) വെച്ചു നീട്ടിയ മ്മിണി ബല്യ പിന്തുണ ആർജ്ജവത്തോടെ തട്ടിയകറ്റാൻ ചങ്കൂറ്റം കാണിച്ച ലീഗ് നേതൃത്വം കേരളത്തിന്റെ അഭിമാനമെന്ന് ലീഗുകാർ ഒരിക്കൽ കൂടി സമൂഹത്തിനു കാട്ടിക്കൊടുത്തു...

  മറിച്ച് ആർ എസ്സ് എസ്സിന്റ്എ വോട്ട് പോലും വാങ്ങി അധികാരത്തിൽ വരുമെന്ന് പരസ്യമായി പ്രസ്താവിച്ച ഒരു സംഘത്തിനു ഒരിക്കലും അതിൽ അപമാനം തോന്നുകയും ഇല്ല... അവരത്രേ നമ്മുടെ അഭിമാനം....

  ഭേഷ്!!!

  ReplyDelete
 8. വസ്തു നിഷ്ടമായ വിശകലനങ്ങള്‍ പോസ്ടിന്റെയും രചയിതാവിന്റെയും വിശ്വാസ്യത വര്‍ധിപ്പിക്കും...ഇവിടെ ലീഗിനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളില്‍ എങ്കിലും അത് കാശിക്കു പോയിരിക്കുന്നു... ( പറഞ്ഞയച്ചതാവനാണ് സാധ്യത...!)
  ജിതിന്‍, അഭിപ്രായ സ്വാതന്ത്ര്യത്തെ ഒട്ടും ഹനിക്കുക എന്റെ ലക്ഷ്യമല്ല. പക്ഷെ ഒരു വിഷയത്തില്‍ അഭിപ്രായ രൂപീകരണം നടത്തുമ്പോള്‍ , പരമാവധി സോര്സുകളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നത് ഉചിതമായിരിക്കില്ലേ..?

  കഴിഞ്ഞ തവണ ഇലക്ഷനില്‍ പരാജയപ്പെട്ട ലീഗിന്റെ ഗംഭീര തിരിച്ചു വരവില്‍ കറ കളഞ്ഞ ലീഗ് വിരുദ്ധരൊഴികെ എല്ലാവരും സന്തോഷിക്കുന്നത് എന്ത് കൊണ്ടാണെന്ന് ലീഗ് വിജയിച്ച മണ്ഡലങ്ങളിലെ ലീഗിതര വോട്ടര്‍മാരോട് ചോദിച്ചു നോക്കൂ...

  ഒരു സമുദായക്കാര്‍ഡും വിലപ്പോകാത്ത തിരുവമ്പാടിയും, കളമശ്ശേരിയും ,മണ്ണാര്‍ക്കാടും , അഴീക്കോടും, കാസര്‍കോടും , ഒട്ടേറെ സ്വപ്നങ്ങളുമായി ലീഗിന് പിന്നില്‍ അണി നിരന്ന ഓരോ സഹോദരങ്ങളോടും....

  അപ്പോള്‍ അറിയാം....ചില പുണ്ണ്യങ്ങള്‍ , ആളുകള്‍ മനസ്സ് കൊണ്ട് ഏറ്റു വാങ്ങുന്നത് എങ്ങിനെ എന്ന്...

  ReplyDelete
 9. പത്രക്കാരന്റെ അവലോകനം കൊള്ളാം .......
  പക്ഷെ പല വരികളിലും ഒരു ഇടതു പക്ഷക്കാരന്റെ നിരാശ ഞാന്‍ കാണുന്നു.
  ( എന്തിനു സുഹുര്‍ത്തെ.....? യഥാര്‍ത്ഥ വിജയം ഇടതുപക്ഷത്തിനാനെന്നു വിശ്വസിക്കുന്ന , അതില്‍ അത്ഭുതപ്പെടുന്ന ഒരാളാണ് ഞാന്‍ . ഒന്ന് കൂടി വ്യക്തമാക്കട്ടെ ഞാന്‍ ഒരിക്കലും ഒരു മുസ്ലിം ലീഗുകാരനല്ല.)

  .>>>>>>>ഐസ്ക്രീം കേസില്‍ പെട്ട് നാണവും മാനവും പോയി നില്‍ക്കുന്ന അവസ്ഥയില്‍ നിന്നും ഇത്തരം ഒരു തിരിച്ചു വരവ്, അത് ലീഗിന് മാത്രമേ ആകൂ. >>>>>>>

  15 വര്‍ഷമായി നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യം വീണ്ടും കേട്ടു കേട്ടു ജനങ്ങള്‍ക്ക്‌ മടുത്തു എന്നതാണ് സത്യം. ഐസ്ക്രീം വിഷയത്തില്‍(സത്യം എന്ത് തന്നെയായാലും) പൊതുജനത്തിന് താല്പര്യമില്ലാ എന്ന് ചുരുക്കം. . മാധ്യമങ്ങളും . രഹൂഫും പിന്നെ വി എസും മാത്രം താല്പര്യപ്പെടുന്ന ഒരു വിഷയമായി മാത്രമേ ഇത് നില നില്‍ക്കുന്നുള്ളൂ എന്നതാണ് യാധര്ത്യമെന്നു ഇപ്പോള്‍ മനസ്സിലാകുന്നു. ( സി പി എമ്മിലെ പിണറായി വിഭാഗത്തിനു ഇതില്‍ തീരെ താല്പര്യമില്ലെന്ന് നേരത്തെ വ്യക്തമായതാണ് )
  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ മലപ്പുറത്തെ കനത്ത പരാജയം മുസ്ലിം ലീഗിനെ ഉണര്‍ത്തി. സ്വന്തം കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒളിച്ചു പോകുന്നത് അവര്‍ തിരിച്ചറിഞ്ഞു. കോണി ചിഹ്നത്തില്‍ ആറ് മത്സരിച്ചാലും ജയിക്കും എന്നുള്ള ആ പഴയ കാലം കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിഞ്ഞു , ചിട്ടയായ പ്രവര്‍ത്തനം നടത്തുകയും, മലപ്പുറത്ത് മാത്രമായി കൂടുതല്‍ ശ്രേദ്ധ കേന്ദ്രീ കരിച്ചു എന്നതാണ് മുസ്ലിം ലീഗിന്റെ ഉയിര്‍ത്തെഴുന്നേല്പിന്റെ യധാര്ത്ത കാരണം.

  >>>>>മുസ്ലിം ഐക്യം എന്ന വര്‍ഗീയ മുദ്രാവാക്യത്തിനൊപ്പം പാണക്കാട് തങ്ങളുടെ മരണത്തിന്റെ സെന്റിമെന്റ്സും ഉപയോഗിച്ചു? ശിഹാബ് തങ്ങള്‍ കൂടി പോയ ശേഷം ഇനി പരാജയങ്ങള്‍ ഏറ്റു വാങ്ങിയാല്‍ അത് സമുദായത്തിന്റെ പരാജയമാണ് തുടങ്ങിയ ചിന്തകള്‍ മുസ്ലിം ജനവിഭാഗത്തിനിടയില്‍ എത്തിച്ചു,? ബാബറി അടക്കമുള്ള വിഷയങ്ങള്‍ പറഞ്ഞു കൊണ്ട് മുസ്ലിങ്ങള്‍ അരക്ഷിതരാണ് എന്ന അപകടകരമായ പ്രചാരണങ്ങള്‍ വരെ നടന്നതായി സംശയിക്കണം. അതെ, എസ് ഡിപിഐ , ജമ അത്തെ പോലുള്ള മുസ്ലിം തീവ്രവാദ സംഘടനകളെ വെല്ലുന്ന വിധത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലീഗിന് കഴിഞ്ഞു. അല്ലെങ്കില്‍ കേരള ജനതക്കാകെ നാണക്കേട്‌ ഉണ്ടാകുന്ന വിധത്തില്‍ ഉള്ള തിരഞ്ഞെടുപ്പ് ഫലം വെങ്ങരയില്‍ സംഭവിക്കില്ലായിരുന്നു. ഒരിക്കല്‍ തുറന്നുപറഞ്ഞപോലെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ഇനിയും കുഞ്ഞാലിയെ ജയിപ്പിക്കില്ലായിരുന്നു. >>>>>

  ഈ വരികള്‍ വായിച്ചാല്‍ അല്പം ചിരിയാണ് വരിക. അല്ലെങ്കില്‍ താങ്കളോടുള്ള സഹതാപം.
  വി എസ പോലും ആരോപിക്കാന്‍ താല്പര്യമില്ലാത്ത വാക്കുകള്‍ ആണ് എന്ന് തിരിച്ചറിയുക. ബാബറി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു മുസ്ലിം ലീഗിന്റെ നിലപാടിനെ കുറിച്ച് പണ്ട് താങ്കളേക്കാള്‍ അറിയപ്പെട്ട പത്രാതിപര്‍ എഴുതപ്പെട്ട വരികള്‍ പഴയ പത്രത്താളുകളില്‍ ഉണ്ടാകും . അത് താങ്കള്‍ വായിച്ചിട്ടില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം ബാബറി മസ്ജിദ് പൊളിച്ച സമയത്ത് താങ്കള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ വയസ്സുള്ള ഒരു കുഞായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.


  >>>അതേ സമയം സീറ്റ് വിഭജന തര്‍ക്കങ്ങളില്‍ യുഡിഎഫിന്റെ കെട്ടുറപ്പാകെ തകര്‍ന്നു പോയിരുന്നു. ചാണ്ടിക്കൊപ്പം ചെന്നിത്തല കൂടി മത്സരിക്കാനിരങ്ങിയതോടെ പ്രചാരണത്തിന് നേതൃത്വം കൊടുക്കാന്‍ അവര്‍ പരാജയപ്പെട്ടു>>> ഈ വാദത്തെ ഞാനും അംഗീകരിക്കുന്നു. പലയിടത്തും കെട്ടിവച്ച സ്ഥാനാര്‍ത്തികളും , പ്രചാരണം ആരംഭിക്കാനുണ്ടായ താമസവും എല്ലാം കോണ്‍ഗ്രസിനെ പിന്നിലക്കിയിട്ടുണ്ട്. ചാലക്കുടിയില്ലേ ബെന്നിയെപ്പോലുള്ള ഇറക്കുമതി സ്ഥാനാര്‍ത്തികളെ അണികളില്‍ വിഷധീകരിക്കാന്‍ കൊണ്ഗ്രെസ്സ് പരാചയപ്പെട്ടു എന്ന് ഞാന്മ തുറന്നു സംമാതിക്കട്ടെ. എങ്കിലും പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ശക്തമായ ഇടതു പക്ഷ ജില്ലകളില്‍ യു ഡി എഫ് അല്ഭുതപ്പെടുത്തുന്നുണ്ട്.
  പക്ഷെ എന്ടോ സള്‍ഫാന്‍ വിവാദം പുകഞ്ഞെത് തിരഞ്ഞെടുപ്പിന്റെ മുന്‍പായിരുന്നെങ്കില്‍ തീര്‍ച്ചയായും വി എസ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ ഇരുന്നേനെ .....


  എഴുത്തിനു എല്ലാ ആശംസകളും

  ReplyDelete
 10. u r cmnt r very gud nd the language of writing is very gud

  ReplyDelete
 11. സഖാവ് വിഎസ് പറഞ്ഞാലേ സത്യമാകൂ എന്നുണ്ടോ? ചില സത്യങ്ങള്‍ ആരെങ്കിലുമൊക്കെ പറഞ്ഞല്ലേ ആകൂ? തെളിവുകള്‍ ഒന്നുമില്ല, എന്നാലും ഞാന്‍ എന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു...
  പിന്നെ തിരഞ്ഞെടുപ്പ് വിജയതിനല്ലാതെ, വികസന കാര്യത്തിലോ ജനസംബര്‍ക്കത്തിലോ ലീഗ് സമുദായ കാര്‍ഡ്‌ പുറത്തെടുക്കാറില്ല എന്ന് വിശ്വസിക്കുന്ന ആളുമാണ് ഞാന്‍.

  <> ശരിയാണ്. ഇപ്പൊ പക്ഷെ പത്രങ്ങള്‍ക്ക് ഒക്കെ ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ലേ? അത് കൊണ്ട് അതൊന്നും ഒരു പ്രശ്നമല്ല. പാണക്കാട് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങള്‍ ഇന്നത്തെ ലീഗ് കൈ വിടാതിരുന്നാല്‍ നല്ലത് ...

  ReplyDelete
 12. കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മല‍പ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.

  ReplyDelete
 13. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കാം.

  ReplyDelete
 14. നല്ല വിശകലനം പത്രക്കാരാ. മാധ്യമങ്ങൾ പൊതുവെ മാർക്സിസ്റ്റ് വിരോധികളാണെങ്കിലും വീ എസ്സിനെ പൊക്കുക വഴി സിപിഎമ്മിനെ സഹായിച്ചു. താത്വികമായി അതൊരു നല്ല തീരുമാനം .. അതിനോടു മാത്രം വിയോജിപ്പുണ്ട്, ഞാനൊരു വി എസ് ഭക്തനല്ലെങ്കിലും.

  ReplyDelete
 15. പോസ്റ്റ് നന്നായിട്ടുണ്ട്


  പെട്ട്രോളിന് തെരെഞ്ഞെടുപ്പ് റിസൾട്ട് വന്നതും 5രൂപ കൂട്ടി ഇനി എന്തൊക്കെ കാണണം???????????

  ReplyDelete
 16. മുസ്ലീം ധ്രുവീകരണത്തെക്കുറിച്ച് പത്രക്കാരന്‍ പറഞ്ഞു. ഈ 'കൊച്ചു പത്രക്കാരന്‍' മാത്രമല്ല 'വലിയ വലിയ പത്രക്കാരും'പറയാത്ത ഒരു സത്യമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനമാണ് കേരളത്തിലെ ഏറ്റവും വലിയ സാമുദായിക പ്രസ്ഥാനമെന്ന കാര്യം. സവര്‍ണ ഹിന്ദുക്കളുടെയും സവര്‍ണ ക്രിസ്ത്യാനികളുടെയും(പ്രത്യേകിച്ചും തിരുവിതാംകൂറിലെ)താല്‍പര്യം സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് എന്ന് ഈ 'പത്രക്കാരന്മാര്‍'പറയാത്തത് അവര്‍ ഇടതുപക്ഷാഭിനയം നടത്തുന്ന വലതുപക്ഷക്കാരായതുകൊണ്ടാണ്. 'ഏ.കെ.ആന്റണി+രമേശ് ചെന്നിത്തല=കോണ്‍ഗ്രസ്സ്'എന്ന തലക്കെട്ടിലൊരു ലേഖനം ഞാന്‍ മുമ്പ് എഴുതിയിരുന്നു.

  ReplyDelete
 17. "കോണിക്ക് കുത്താന്‍ ഖുറാനില്‍ പിടിച്ചു സത്യം ഇടുവിപ്പിക്കുന്ന, അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തുന്ന പഴയ തന്ത്രങ്ങളില്‍ നിന്ന് ലീഗ് ഒരു പാട് മുന്നേറി. ആകെ ഉള്ള രണ്ടു എംപിമാരില്‍ ഒരാളെ കേന്ദ്രമന്ത്രി ആക്കിയതും ഭരണം കിട്ടിയാല്‍ ലഭിക്കാന്‍ പോകുന്ന മന്ത്രി സ്ഥാനവും ഒക്കെ മാത്രമല്ല സമുദായ കാര്‍ഡും ലീഗ് സമര്‍ത്ഥമായി ഉപയോഗിച്ചു. ""

  നൊമ്മ ഏതു പക്ഷക്കാരനുമല്ല കെട്ടാ
  പക്ഷെ ഈ തെരഞ്ഞെടുപ്പിന്റെ ഇതു ഭാഗം നോക്കിയാലും ലീഗിന്റെ ക്യാംപൈന്‍ പരിപൂര്‍ണ്ണ വിജയമാണ്

  ReplyDelete
 18. കുഞ്ഞാലി കുട്ടി കോണി കേറി മന്ത്രിയാകാന്‍ പോകുമ്പോള്‍, കോണിപ്പടിയുടെ ചുവട്ടില്‍ നില്‍ക്കുന്ന എത്ര പെണ്‍കുട്ടികള്‍ക്ക് ഐസ്‌ക്രീം ഫ്രീ കിട്ടും എന്നേ അറിയാനുള്ളൂ..

  ReplyDelete
 19. പതക്കാരന്റെ അപഗ്രഥനം നന്നായി.സത്യം ആരെങ്കിലും പറഞ്ഞല്ലേ പറ്റൂ.ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ഒരാള്‍ മാത്രം. പിണറായി വിജയന്‍ മാത്രം.പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റും,അച്ചുമ്മാന്‍ പുറത്തും.ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം?

  ReplyDelete
 20. I totally disagree with your observation of denial of candidateship to Comrade VS Achutanandan. When I initially saw the TV news I also believed that VS has been denied a Ticket. But later after two days when Comrade Pinarayi has conducted his press conference for announcing the candidates in upcoming Assembly elections his Body language was not that of a defeated warrior but of that of a sharp minded commander whose tactics has been successful.
  The media acted in haste when they come to know about the denial of candidateship to comrade VS. They thought that this will be a stick to beat the CPIM but later it had came back as a Boomerang to them. In those two days the media had made the public think that VS should be the next CM which proved to be very beneficial for LDF.
  Even the timing of Comrade Pinarayi’s press conference proves this. The breaking news about the PB meeting came about 11:30 AM in News channels and Comrade Pinarayi’s press conference was scheduled at 12 PM. If the CPIM State Committee had denied the seat for Comrade VS and Politbureau had decided to give it to VS then it will be communicated to the State Committee and State Committee will meet again to discuss on that (remember 2006).
  If the candidateship of Comrade VS would have been announced on the first place itself then media would have turned down against VS. They would have taken all the allegations against Arun Kumar and would have tried to create an image to Arun Kumar that he is the biggest criminal in Kerala. Since CPIM had portrayed that VS is not contesting the media tried to manipulate against CPIM by only projecting the good qualities of VS. Whatever demonstrations the media had showed in favor of Comrade VS was clearly looking organized unlike the 2006 where it was looking more like sudden explosion of emotions.
  So in 2011 the denial of candidateship to comrade VS was only a tactics by the CPIM to derail the media and UDF campaigns against comrade VS which was very successful and it took them very near to power

  ReplyDelete
 21. മോനുട്ടാ പത്രക്കരാ ...നമ്മള് 5 കൊല്ലം തെകകൂലാന്നു വിചാരികനത് വെറുതെയാ കേട്ടോ ...പിന്നെ എന്തൊക്കെ പറഞ്ഞാലും vs നു സംസ്കാരമില്ല ..അയാളടെ വായില്‍ നിന്ന് വരണത് കേട്ടാല്‍ ...ഹോ ....പിന്നെ നമ്മടെ തിരുവമ്പാടി ഒക്കെ തോറ്റത്..നിഗടെ കയ്യിലിരുപ്പു കൊണ്ടാ.....പിന്നെ ഈ പെണ്ണ് കേസ് അല്ലാതെ വേറെ ഒന്നുമില്ലെടെ നിഗള്ക്......!!!

  ReplyDelete
 22. ജമാഅത്തെ ഇസ്ലാമി ഒരു വര്‍ഗീയ സംഘടന എന്നുള്ള താങ്കള്ളുടെ അഭിപ്രായത്തോട് തീരെ യോജിക്കുന്നില്ല ...ഒരു "ഉറുംബിനെ പോലും നോവിച്ചതായി എവിടെയും കണ്ടിട്ടില്ലാത്ത അലെങ്കില്‍ എവിടെയും വായിച്ചിട്ടില്ലാത്ത "ജമാഅത്തെ ഇസ്ലാമിയെ പറ്റി താങ്കള്‍ ഈ രീതിയില്‍ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തില്‍ ആണ്....കോണ്‍ഗ്രെസ്സുക്കാരനും കമുനിസ്ടുക്കാരനും മുസ്ലിം ലീഗ് ക്കാരനും തീരുമാനിക്കുന്നവര്‍ ആണോ "വര്‍ഗീയ തീവ്രവാദികള്‍" - സാജിദ് ഒരു ജമാത് അനുഭാവി

  ReplyDelete
 23. @Anonymous ഉറുംബിനെ പോലും നോവിക്കാത്ത ജമാ അത്തിന്റെ തനിനിറം എന്താണെന്ന് അറിയുന്നവര്‍ ആണ് സുഹൃത്തേ നിങ്ങളെ അങ്ങനെയൊക്കെ വിളിക്കുന്നത്. മൌദൂതി യുടെ ഇസ്ലാമികരാഷ്ട്ര നിര്‍മാണത്തിന്റെ അജെണ്ടയുമായി നടക്കുന്നവരെ വര്‍ഗീയ വാദികള്‍ എന്നല്ലാതെ പിന്നെ മതേതരവാദികള്‍ എന്ന് വിളിക്കാന്‍ പറ്റുമോ? വികസനത്തിന്റെ മുഖം മൂടിയിട്ട് ജനകീയ സമിതികളുമായി നടന്നാല്‍ ആളെ വിഡ്ഢികള്‍ ആക്കാമെന്ന് കരുതിയോ? RSS ഉം ജമ അത്തുമെല്ലാം ഒരേ നായ കഷ്ടത്തിന്റെ രണ്ടു കഷ്ണങ്ങള്‍ ആണെന്ന് സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു . . .

  ReplyDelete

Related Posts Plugin for WordPress, Blogger...