തൊട്ടു കൂടായ്മയും തീണ്ടലും ജന്മിയും കുടിയാനും കൊള്ളയും കോളറയും പട്ടിണിയും പരിവട്ടവും വര്‍ഗീയലഹളയും നവോഥാനപ്രസ്ഥാനങ്ങളും എല്ലാം കൊണ്ടും അഖിലലോക സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു പരിശ്ചേതം കൂടിയാണ് കേരളം.. എന്നാല്‍ ഇതെല്ലാം വിളഞ്ഞിട്ടും പച്ച പിടിക്കാത്ത ഒരു കൂട്ടരുണ്ട് ഇന്നാട്ടില് ..
മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമുദായത്തിനെ പ്രതിനിധാനം ചെയ്യുന്ന, രാമരാജ്യ സൃഷ്ടിയുടെ മുന്നണിപോരാളികള്‍ എന്നൊക്കെ (അവര്‍ മാത്രം) അവകാശപ്പെടുന്ന ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കാണ് ഈ ദുര്‍വിധി. RSS, VHP, സംഘപരിവാര്‍ തുടങ്ങി ശിവസേനയും ശ്രീരാമസേനയും അടക്കം ബിജെപി എന്ന ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന സകലമാന കാവിക്കാരും വംശനാശ ഭീഷണിയെ നേരിടുകയാണ്.

പത്തോ മുപ്പതോ ഗ്രന്ഥങ്ങളിലായി മുപ്പത്തിമുക്കോടി ദൈവങ്ങളും മധുമോഹന്റെ മെഗാസീരിയല്‍നെ വെല്ലുന്ന കഥകളും ഉപകഥകളുമായി അല്ലെങ്കില്‍ തന്നെ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ കിടക്കുകയും അതിന്റെ പുറമേ ജാതിയുടെയും ഉപജാതിയുടെയും പേരില്‍ വീണ്ടും മുറിച്ചു നാശകോശമാവുകയും ചെയ്തു ഹിന്ദു മതത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.
ആത്മീയ നേതാവ് ഗുരുജി ഗോള്‍വള്‍ക്കര്‍ രചിച്ച വിചാരധാര എന്ന ഗ്രന്ഥമാണ് RSS ന്റെ വേദം. പച്ചക്ക് ഉളുപ്പില്ലാതെ ഗോള്‍വള്‍ക്കര്‍ അതില്‍ സമുദായ വിരോധം കുത്തി നിറച്ചിട്ടുണ്ട്. വളരെ എളുപ്പത്തില്‍ ഇളക്കാവുന്ന ഒരു വികാരമാണ് വര്‍ഗീയത. അത് കണ്ടറിഞ്ഞു കൊണ്ട് തന്നെ ഗോള്‍വള്‍ക്കര്‍ എഴുതിയ അതിലെ ഓരോ വരിയും മത വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍ ധാരാളമാണ്. അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടുകള്‍ വികലമായി വളച്ചൊടിച്ച് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് വിചാരധാര.
ഗോള്‍വള്‍ക്കറുടെ വിചാരധാരക്കപ്പുറത്തേക്ക് പോകാന്‍ ഇനിയും ഒരു RSS കാരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യം അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിലപാട് എടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല.
ഡോക്ടര്‍ ഹെഡ്ഗെവാറും ഗുരുജി ഗോള്‍വല്‍ക്കറും അടങ്ങുന്ന ഭൂലോകഹിന്ദുക്കളെ കടത്തി വെട്ടുകയാണ് സുകുമാരപണിക്കരും വെള്ളാപ്പള്ളിയുമെല്ലാം. ദേശീയ തലത്തില്‍ ആണെങ്കില്‍ പ്രാദേശിക നീര്‍ക്കോലി കക്ഷികള്‍ വരെ ദേശീയ പാര്‍ട്ടിയുടെ കുത്തിനു പിടിക്കുന്നു.ഏറെകാലമായി ബിജെപി ആണ് ഹൈന്ദവ സംഘടനകളുടെ ജനകീയ മുഖം. എന്നാല്‍ ഹൈന്ദവ സമുദായത്തിന്റെ പോയിട്ട് ഹൈന്ദവ സംഘടനകളെ പോലും ഒന്നിപ്പിക്കാന്‍ അതിനു സാധിച്ചിട്ടില്ല.

അതുമല്ല വര്‍ഗീയത പറഞ്ഞു ആളെ ഇളക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. അതുകൊണ്ട് നില്‍പ്പിനായി ദേശീയതയും കുറുവടിയുമെല്ലാം മാറ്റി വച്ച് വികസനവും അഴിമതിവിരുദ്ധതയുംമെല്ലാം എടുത്തണിയേണ്ട ഗതി കേടിലാണ് ഇക്കൂട്ടര്‍...
RSS നു പെട്ടെന്നുണ്ടായ കള്ളപ്പണതിനെതിരായ ബോധോധയവും കേരളത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ABVP ചാടി വീണതും എല്ലാം ഇതിനോട് കൂട്ടി വായിക്കാം. വര്‍ഗീയത എന്നതിന് പകരം ദേശീയത എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ സംസ്കാരത്തെ വ്യഭിചരിച്ചു നടക്കുന്ന ഇക്കൂട്ടരുടെ കള്ളനാടകം രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്.
ലാസ്റ്റ് എഡിഷന് : പശുവാണോ പശിയാണോ വലുത് എന്ന കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ ഉടന്‍ ഒരു തീരുമാനത്തില്‍ എത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍, എങ്ങാനും ഈ രാജ്യം RSS സംഘാദികളുടെ കൈയ്യില്‍ വന്നാല്‍ ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാകും. !!!! മനുഷ്യന്റെ വിശപ്പടക്കാന്‍ പശുവിനെ കൊല്ലുന്നതാണോ , പശുവിനു വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി ചാകുന്നതാണോ നല്ലത്?