Friday, August 5, 2011

"പേറുക വന്നീ പന്തങ്ങള്‍"

                                                        
                          അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ സമൂഹത്തില്‍ പൊതുസമൂഹത്തിന്റെ പരിശ്ചേദമായ കാമ്പസുകളും വല്ലാതങ്ങ് അരാഷ്ട്രീയവല്ക്കരിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മോശപ്പെട്ട കാര്യമാണെന്നും ക്യാമ്പസ് രാഷ്ട്രീയം അനാവശ്യമാണെന്നും അരാഷ്ട്രീയവാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനും വിദ്യാര്‍ഥി സമരങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുമുള്ള ബോധപൂര്‍വശ്രമങ്ങള്‍ നടക്കുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ അച്ചടക്കനടപടിക്ക് വിധേയരാക്കിയും കള്ളകേസില്‍ കുടുക്കിയും ക്യാമ്പസ് രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ പുത്തന്‍ തലമുറ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ക്ക് മടിയില്ല.   നാളത്തെ പൌരന്മാരായ ഇന്നിന്റെ യുവത്വത്തിനു രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബബ്തതയും പാടില്ലെന്നുള്ള ഹിമാലയന്‍ വങ്കത്തരം വിളമ്പുന്നവരുടെ കുഴലൂത്തുകാരായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ ലോകവും മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് വിഷയങ്ങള്‍ക്കപ്പുറത്ത് കടന്നു ചെല്ലാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.

                               അങ്ങനെ രാഷ്ട്രീയവും കലയും സംസ്കാരവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കലാലയങ്ങളില്‍ അപകടകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഈ ശൂന്യതയിലേക്ക് കടന്നു ചെല്ലുന്നത് ആരാജകത്വതിന്റെയും വര്‍ഗീയതയുടെയും ആശയങ്ങളാണ്. മദ്യ-മയക്കുമരുന്ന് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന ഗ്യാങ്ങുകളും ക്യാമ്പസുകളില്‍ രൂപം കൊള്ളുന്നു. ജാതി മത വര്‍ഗീയ സംഘടനകള്‍ ക്യാമ്പസുകളില്‍ വേരുറപ്പിക്കുന്നു. മതേതര സമൂഹത്തിന് ഒരേ പോലെ ഭീഷണിയായ ഭൂരിപക്ഷ-ന്യൂനപക്ഷ മത വര്‍ഗീയ സംഘടനകളുടെ പേരിലാണ് ഇവയുടെ നിലനില്‍പ്പ്‌. മതാതിഷ്ടിത രാഷ്ട്രനിര്‍മാണമെന്നുള്ള ലക്‌ഷ്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ റിക്രൂട്ട്മെന്റ് ഏജന്‍സികല്‍ മാത്രമാണ് വര്‍ഗീയ വിദ്യാര്‍ഥി സംഘടനകള്‍. യാതൊരുവിധ രാഷ്ട്രീയ നിലപാടുകളോ സാമൂഹിക പ്രതിബബ്ധതയോ ഇവര്‍ക്കില്ല.  വിദ്യാര്‍ഥി  സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ലവലേശം താല്പര്യം കാണിക്കാത്ത ഇവര്‍ അരാഷ്ട്രീയതയുടെ ചുവടുപറ്റി ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാലമത്രയും വിദ്യാഭ്യാസവിഷയങ്ങളില്‍  പേരിനു പോലും ഇടപെടല്‍ നടത്താതെ ലോകത്തെ ഏറ്റവും വലിയ സംഘ ശക്തിയായ വിദ്യാര്‍ഥിസമൂഹത്തെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. ക്യാമ്പസുകളെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായി ഇത്തരത്തില്‍ വര്‍ഗീയത വളര്‍ന്നു വരുന്നു. 

                                 ഇത്തരത്തിലുള്ള രണ്ടു പ്രവണതകള്‍ക്കും പിന്നിലെ അണിയറ രഹസ്യം വ്യക്തമാണ്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ ചൂണ്ടയിലെ ഇരകളാണ് അരാഷ്ട്രീയതയും വര്‍ഗീയവല്‍ക്കരണവും. റിയല്‍ എസ്റ്റേറ്റ്‌ - മണല്‍ മാഫിയകളെ വെല്ലുന്ന രീതിയില്‍ കേരളത്തില്‍ വിദ്യാഭ്യാസ മാഫിയകള്‍ വളര്‍ന്നിരിക്കുന്നു.   പ്രതിരോധമുയര്‍ത്തേണ്ടവര്‍ നിഷ്ക്രിയരായപ്പോ, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോ പണക്കൊഴുപ്പ് മാത്രമല്ല, ജാതി,മത, സാമുദായിക ഘടകങ്ങളെയും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയാണ് ഇവര്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കീഴടക്കാനിറങ്ങിയയത്. വിദ്യാഭ്യാസ കച്ചവടം ഇന്നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ മുച്ചൂടും നശിപ്പിക്കാന്‍ അധിക നാള്‍ വേണ്ടി വരില്ല

                               "കറുത്തവന്റെ മക്കള്‍ക്ക് അക്ഷരമില്ലെങ്കില്‍ വെളുത്തവന്റെ പാഠം കൊയ്യാതിരിക്കട്ടെ" എന്ന് പറഞ്ഞ നവോഥാന നായകരുടെ നാട്ടില്‍ "ഭരിക്കുന്നവന്റെയും പണക്കാരന്റെയും മക്കള്‍ക്ക് സീറ്റുണ്ടെങ്കില്‍ പാവപ്പെട്ടവന്റെ മക്കള്‍ തെണ്ടിക്കോട്ടേ" എന്ന അവസ്ഥയാണ് ഇന്നുള്ളത്. വിദ്യാഭ്യാസം ജാതി മതശക്തികളും കോര്‍പറേറ്റ്കളും വീതം വച്ചിരിക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് തോന്നിയവരെ തങ്ങള്‍ക്ക് തോന്നിയ പൈസ വാങ്ങിച്ച് തങ്ങള്‍ക്ക് തോന്നിയത് പഠിപ്പിക്കും എന്ന് പൊതു സമൂഹത്തോടും ജനാതിപത്യ സംവിധാനങ്ങളോടും  നീതിന്യായ വ്യവസ്ഥകളോടും വെല്ലുവിളിക്കാന്‍ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ ധൈര്യപ്പെടുന്നു. അച്ചന്മാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അച്ചന്മാരും അമ്മമാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അമ്മമാരും മാത്രം തീരുമാനിക്കും എന്ന അവസ്ഥ. ഇതിനു കൂട്ടുനില്‍ക്കാന്‍ കച്ചവട താല്പര്യങ്ങള്‍ മാത്രമുള്ള സര്‍ക്കാരും. ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ.  
                                            
                              ആരാഷ്ട്യീയതയുടെ പേരില്‍ ഷണ്ടീകരിക്കപ്പെട്ട, വര്‍ഗീയതയുടെ പേരില്‍ വിഘടിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സമൂഹത്തിനു ഇതിനെതിരെ ചെറുത്തുനില്‍ക്കാനാകില്ല. വിദ്യാഭ്യാസരംഗത്തെ കാലികമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്,  വിദ്യാര്‍ഥിപക്ഷത്തുനിന്ന് ആ വ്യവസ്ഥയോട് എതിരുടുകയും ചെയ്യുക എന്ന ലക്ഷ്യത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ്  SFI എന്ന പൊരുതുന്ന വിദ്യാര്‍ഥിപ്രസ്ഥാനം. 


                           നാല് പതിറ്റാണ്ടായി നമ്മുടെ ക്യാമ്പസുകളുടെ സര്‍ഗാത്മകതയുടെയും പോരാട്ടവീറിന്റെയും മുഖമുദ്രയായി മാറിയ വിപ്ലവ വിദ്യാര്‍ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ. ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണലിപികളാല്‍ കുറിക്കപ്പെട്ട അനവധി നിരവധി സമരപോരാട്ടങ്ങളിലൂടെ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ കാവലാളായി, പകരംവയ്ക്കാനാകാത്ത സംഘശക്തിയായി SFI എന്ന വിദ്യാര്‍ഥിസംഘടന ഇന്നും നമ്മുടെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നു. നീതിക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളില്‍ വലതു പക്ഷ വര്‍ഗീയ ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ക്കായി രക്തംചിന്തിയ ധീരരക്തസാക്ഷികളുടെ ഓര്‍മ്മകള്‍ കരുതാക്കിയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു SFI രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയായി മാറിയത്...              
                               വിദ്യാഭ്യാസരംഗത്തെ സാമൂഹിക പ്രതിബബ്തതയോടുള്ള നിരന്തരമായ ഇടപെടലുകളാണ് SFI എന്ന സംഘടനയെ ക്യാമ്പസുകള്‍ക്ക് പ്രിയങ്കരരാക്കിയത്. വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. വിദ്യാഭ്യാസ രംഗത്തെ കാലികമായ വിഷയങ്ങളെ ഗൌരവമായി പഠിക്കുകയും വിദ്യാര്‍ഥിവിരുദ്ധ സമീപനങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും  പുരോഗനാത്മക ചിന്താഗതികളുള്ള നവ സമൂഹത്തിന്റെ നിര്‍മിതിക്കായി നിലകൊള്ളുകയും ചെയ്തിട്ടുള്ള SFI   "പേറുക വന്നീ പന്തങ്ങള്‍, അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസകച്ചവടത്തിനുമെതിരെ" എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  രണ്ട്  സംസ്ഥാന ജാഥകള്‍ നയിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ചരിത്രമായി മാറുന്ന ഈ ജാഥ, വിദ്യാഭ്യാസ മേഖലയിലെ പുഴുകുത്തുകള്‍ക്കതിരായി വിദ്യാര്‍ഥി സമൂഹം നല്‍കുന്ന ശക്തമായ താക്കീതാകും എന്നുറപ്പ്. 


                                                                  

26 comments:

 1. "പേറുക വന്നീ പന്തങ്ങള്‍, അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസകച്ചവടത്തിനുമെതിരെ"

  ReplyDelete
 2. ഒരു പുതിയ പോരാട്ടത്തിനു വെളിച്ചമാകാന്‍ പേറുക വന്നീ പന്തങ്ങള്‍...

  ReplyDelete
 3. വിപ്ലവാഭിവാദ്യങ്ങള്‍.................

  ReplyDelete
 4. the question is very simple-how far SFI is capable to take up these issues.i fully agree with the views.But SFI also degenerated to the core,such an organization...i am doubtful.Sectarianism,religious attachments,parliamentary influence,apolitical gathering..everything are there with SFI.Once the creator of all better values today become few "amul babies" play ground.will it possible for SFI to take up such big political issue?do anybody think that SFI is moving with real political fundamentals?we do not have politicians who are capable to lead the next generation.We do not have Historians for the next generation.Don't you think SFI has played a irresponsible role for the today's maiden society of ours?apolitical,non committed,non dedicated,middle class petty minded youth..If any wanted to have correction which should start from the "Bala sangham".Don't insist on the number,but on the quality.Let students become real politicians.It can be possible only by launching hard struggle against all forms of so called parliamentary democracy.When anybody thinks that student politics is the ladder for assembly and parliament,there ends the matter.When left itself become the mouth piece of rightists,everything become "ulta".we need to groom "Communists" among the students,which need sacrifices.If SFI is moving towards the positive nod,good let us applause,but...?

  ReplyDelete
 5. I really admit to your point that there is some degenerations is SFI also. its a part of the loss of values that has effected the overall society. But SFI is the one and only organisation that do show any kind of progressive approaches and thoughts. in a society that has gone that much apolitical, SFI is the only correct option. this organisation really is a model to the youths in our colleges which is sinking in anti social elements and bad habits of alcohol and drugs.. There are certain elements where SFI should improve, but it still remains the best ...

  ReplyDelete
 6. അഭിവാദ്യങ്ങൾ..... പ്രിയ പത്രക്കാരാ....

  പോരാട്ടം, സമരം, വിപ്ലവം.... അങ്ങിനെ അങ്ങിനെ .... നാലു പതിറ്റാണ്ടായിട്ടും ഒരു മാറ്റവും വന്നില്ല... നാടോടുന്നതൊന്നും അറിഞ്ഞില്ലേ കുട്ട്യോളേ?? വല്യേട്ടന്മാർ ഇന്നു പഴയ ഫോമിലൊന്നുമല്ല.... വിദ്യാഭ്യാസം ഇനി വിപ്ലവമാവില്ല.... കച്ചവടം തന്നെ... അതിനിനി വെള്ളത്തിലെ വരയാവാൻ SFI തന്നെ ആവണമെന്നില്ല....

  അഭിവാദ്യങ്ങൾ....

  ReplyDelete
 7. ഓടുന്നവന്റെ പുറകെ ഓടുന്നത് മനുഷ്യന്റെ സ്വഭാവമല്ല!!!
  നാട് ഓടിക്കോട്ടേ സുഹൃത്തേ, ഓടുന്നത് എങ്ങോട്ടാണ് എന്നത് ഇടക്കൊന്നു പരിശോധികുന്നത് നന്നാകും. ആരുടെ നെഞ്ചില്‍ ചവിട്ടിയാണ് എന്നതും

  ReplyDelete
 8. പത്രം ദേശാഭിമാനിയാണ്. സിന്ദാബാദ് സിന്ദാബാദ്

  ReplyDelete
 9. ഈ കൈകള് തളരില്ല ............. ഈ ശബ്ദം ഇടാറില്ല .......... ഇനിയും ഉറക്കെ..... വീണ്ടും ഉറക്കെ ......... ഇന്ഖിലാബ് മുഴങ്ങട്ടെ...... കേരളമാകെ മുഴങ്ങട്ടെ..... എസ്.എഫ്.ഐ വിദ്യാര്‍ത്ഥിസമരം സാമൂഹ്യനീതി ഉറപ്പാക്കുന്ന വിദ്യാഭാസത്തിനു വേണ്ടിയുള്ള അവബോധം എല്ലാവരും മനസിലാക്കുക.... നമ്മുക്ക് കൈകോര്‍ക്കാം ........ ലാല് സലാം സഖാക്കളേ................. പോരാടുന്ന എല്ലാ സഖാക്കള്‍ക്കും ഒരായിരം അഭിവാദ്യങ്ങള്,,,

  ReplyDelete
 10. ഈ കൈകള് തളരില്ല ............. ഈ ശബ്ദം ഇടാറില്ല .......... ഇനിയും ഉറക്കെ..... വീണ്ടും ഉറക്കെ ......... ഇന്ഖിലാബ് മുഴങ്ങട്ടെ...... കേരളമാകെ മുഴങ്ങട്ടെ..... എസ്.എഫ്.ഐ വിദ്യാര്‍ത്ഥിസമരം സാമൂഹ്യനീതി ഉറപ്പാക്കുന്ന വിദ്യാഭാസത്തിനു വേണ്ടിയുള്ള അവബോധം എല്ലാവരും മനസിലാക്കുക.... നമ്മുക്ക് കൈകോര്‍ക്കാം ........ ലാല് സലാം സഖാക്കളേ................. പോരാടുന്ന എല്ലാ സഖാക്കള്‍ക്കും ഒരായിരം അഭിവാദ്യങ്ങള്

  ReplyDelete
 11. കലാലയങ്ങളിലെ അരാഷ്ട്രീയവത്ക്കരണവും അത് സൃഷ്ടിക്കുന്ന "വാക്വ"ത്തിലേക്ക് അടിച്ചുകേറുന്ന വർഗ്ഗീയതയും തൊണ്ണൂറുകളുടെ അവസാനത്തിൽ രാഷ്ട്രീയകേരളത്തിലെ വലിയ ചർച്ചയായിരുന്നു. ഈ വിഷയത്തിൽ തുടങ്ങി സ്വാശ്രയ വിഷയത്തിലൂടെ SFIയെ മാർകറ്റ് ചെയ്ത ലേഖനം നന്നായി. ക്യാമ്പസുകളിൽ രാഷ്റ്റ്രീയം വേണ്ട എന്നാദ്യം വിളിച്ച് പറഞ്ഞത് അകാലത്തിൽ പൊന്നുമക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾ നമ്മുടെ നീതിപീഠങ്ങളുടെ മുമ്പിലായിരുന്നു. അവകാശങ്ങൾ നേടിയെടുക്കാൻ ചോരകൊടുക്കാൻ നമ്മെ പഠിപ്പിച്ചതും അല്ലാത്ത വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ ആണത്തമില്ലാത്തവയാണെന്ന് വിളിച്ചു പറഞ്ഞതും ഇടതു വിദ്യാർഥി പ്രസ്ഥാനങ്ങളാണ്. പഠിക്കുക, രാജ്യപുരോഗതിക്കായി നിലകൊള്ളുക എന്നതിനപ്പുറം എന്നും എല്ലായ്പ്പോഴും അവകാശങ്ങളുടെ പേരിൽ ജീവൻ ബലികൊടുത്തും പൊതുമുതൽ നശിപ്പിച്ചും അധ്യയനദിവസങ്ങൾ മുടക്കിയും സമരം ചെയ്തവർ വർഗ്ഗീയവാദികൾക്കായി കളമൊരുക്കിക്കൊടുക്കുന്നതിൽ അറിയാതെയാണെങ്കിലും കാരണക്കാരായി മാറുകയായിരുന്നു. പല സമരങ്ങളും രാഷ്റ്റ്രീയ പ്രേരിതം മാത്രമാണെന്നും, ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാൻ അപൂർവ്വമായിപ്പോലും സാധിച്ചില്ല എന്നതു കൂട്ടി വായിക്കുമ്പോൾ ജാഥ നയിക്കേണ്ടത് സ്വന്തം പവൃത്തിപഥത്തിലെ സ്ഖലിതങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കണമെന്നേ പറയാനുള്ളൂ. http://cheeramulak.blogspot.com/2011/06/blog-post.html

  ReplyDelete
 12. അഭിവാദ്യങ്ങള്‍,
  പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ബദലാ​‍വാന്‍ തങ്ങളുടെ മസ്തിഷ്കശൂന്യ വാനരപ്പടക്ക് കഴിയില്ലന്നു തിരിച്ചറിഞ്ഞ വലതുപക്ഷ പിന്തിരിപ്പന്മാരുടെയും വിദ്യാഭാസ കച്ചവടക്കാരായ മത സംഘടനകളുടെയും അച്ചാരം വാങ്ങി ചില വാടകപ്പേനയുന്തുകാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുന്നോട്ടു വെക്കുന്ന, നിരന്തരം പ്രചരിപ്പിക്കുന്ന അരാഷ്ട്രീയവാദം യുവതലമുറയെ മസ്തിഷ്ക വന്ധ്യംകരണം നടത്തി തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാനും മതപരമായ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മുതെലെടുക്കുവാനുമാണെന്ന് തിരിച്ചറിയുവാനും പൊതുജനത്തെ ബോധവല്‍ക്കരിക്കുവാനും എസ്സെഫൈ അടക്കമുള്ള ക്രിയാത്മക വിദ്യാര്‍ഥി സംഘടനകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 13. sfi yum,dyfi yumokke kumbakarnanmarepole swantham party barikkumbo urangi ippo ezhunnettirikkukayalle? kurachu prasnangalil idapettu ennathu sari thanne....ldf barikkumbo enthe vidyabyasa rangathu oru prasnavumundayittille? swasraya samarathinte peril 2005il adi vangiya suhruthukkulkkenthu patti ippol? oru tharam aalkarude kannil podiyidunna sangadana kalavaruthu onnum

  ReplyDelete
 14. നാളുകളായി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്താനമാണു SFI . അവരുടെ ഉദ്ദേശ ശുദ്ധിയെ തങ്ങള്‍ക്കൊത്ത വിധം തലകീഴാക്കി ജനത്തിനു മുന്‍പിലേക്കിട്ടു കൊടുക്കുന്ന കുത്തക പത്രങ്ങളുടെ സംഘടിതമായ ആക്രമണങ്ങളെ ചെറുത്തും, നിലപാടുകള്‍ക്കു വേണ്ടി അഹോരം പൊരുതിയും കെടാത്ത അഗ്നി നാളമായി SFI എന്നും നിലനില്‍ക്കുന്നു. എല്ലാവരും ചില്ലു കൂടുകള്‍ക്കുള്ളിലിരുന്ന് നിലപാടുകളെടുക്കുംബോള്‍ SFI എന്നും പോരാട്ട വേദിയിലാണ്. പത്രക്കാരാ അഭിനന്ദനങ്ങള്‍....

  ReplyDelete
 15. ഈ വിദ്യാര്‍ഥി സംഘടനയുടെ ആത്മാര്‍ഥതയെ പറ്റി ഒരു സംശയവും ഇല്ല.പക്ഷെ കഴിഞ്ഞ കാലത്തെ ക്ഷുഭിത യൌവനങ്ങള്‍ എവിടെ???സമൂഹത്തിലെ പുഴുക്കുതുകള്‍ക്ക് എതിരെ നിരന്തരം കലഹിച്ചിരുന്ന യൌവനങ്ങള്‍ എവിടെ പോയോളിച്ചു???യുവാക്കളുടെ നിശബ്ദത പേടിപ്പെടുത്തുന്നു...നിങ്ങള്‍ ശബ്ധിക്കൂ...കുറച്ചു ഉറക്കെ തന്നെ...അത് നാളെയുടെ , നന്മയുടെ കുഴലൂത്ത് ആകട്ടെ..നിങ്ങള്‍ യുവാക്കള്‍ ആകൂ..ശൈശവം ഉപേക്ഷിക്കൂ...പഴയ കരുത്തും ഊര്‍ജ്ജസ്വലതയും വീണ്ടെടുക്കൂ...ഇല്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല തന്നെ...

  ReplyDelete
 16. അഭിവാദനങ്ങള്‍..!!

  ReplyDelete
 17. Lal Salam for the post. Can u please post about the Nirmal madhav issue and SFIs stand on it.

  ReplyDelete
 18. ചോര തുടിക്കും ചെറു കൈയ്യുകളേ...
  പേറുക വന്നീ പന്തങ്ങൾ...
  ഏറിയ തലമുറയേന്തിയ പാരിൻ
  വാരൊളി മംഗളകന്ദങ്ങൾ....

  വൈലോപ്പിള്ളിയുടേതാണെന്ന് തോന്നുന്നു ഈ വരികൾ...

  ReplyDelete
 19. ചോര തുടിക്കും ചെറുകയ്യുകളെ

  പേറുക വന്നീ പന്തങ്ങള്‍...

  ReplyDelete
 20. SFI orikkalum nishpakshamayirunnilla. Athukondu thanne avarude aathmarthatha LDF bharikkumbol evideyennu saadharanakkarkku thonniyal thettilla

  ReplyDelete
 21. Vyartha swapnangal nalki oru yuvathayude poratta veeryam vazhithettichu ennathanu SFI yude ithrayum kaalathe nettam. ( sorry office computer aanu. malayalam fond illa/ allengil enikkariyilla)

  ReplyDelete
 22. പ്രതികരിക്കാത്ത യുവത്വം ഇന്നത്തെ മാത്രമല്ല, എക്കാലത്തേയും ശാപമാണു സഖാവേ...

  ReplyDelete

Related Posts Plugin for WordPress, Blogger...