Monday, July 25, 2011

ഒരു സൂപ്പര്‍ സ്റ്റാര്‍ കുടുംബ ചിത്രം (Tax Free) !!!!

             മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നും കണക്കില്‍ പെടാത്ത കണക്കറ്റ സ്വത്തുക്കള്‍ ഇവരുടെ കൈവശം ഉണ്ടെന്നുമൊക്കെ ആണെല്ലോ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്!!
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സൂപ്പര്‍ താര സ്വത്തു വിഷയത്തില്‍ വരും ദിവസങ്ങളില്‍ അഖില ലോക മലയാളീസ് നടത്താനിടയുള്ള അഭിപ്രായ പ്രകടനങ്ങളെ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം...


1) സ്വത്തുക്കള്‍ സൂപ്പര്‍ താരങ്ങളുടെതാണ്. കണക്കില്‍ പെട്ടതോ പെടാത്തതോ ആകട്ടെ, അത് അവര്‍ക്ക്  മാത്രം അവകാശപ്പെട്ടതാണ്. അത് അവരെ തിരികെ ഏല്‍പ്പിക്കുക 


2) സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ ജനോപകാരപ്രദമായ നടപടികള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം( ഇത് പറഞ്ഞവന്റെ വീട് നോക്കി വെക്കാന്‍ ഫാന്‍സുകാര്‍ മറക്കണ്ട)!!!!


3) സ്വത്തുക്കള്‍ സിനിമയുടെതാണ്. അത് സിനിമാപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. പുതിയ തീയെറ്റെറുകള്‍ തുറക്കണം. (നിലവില്‍ കുത്തുപാളയെടുത്ത് പൂട്ടിക്കിടക്കുന്നവ കുത്തിതുറന്നാലും മതി)


4) സ്വത്തുക്കള്‍ മലയാള സിനിമയുടെ പൊതു സ്വത്തല്ല. ലാലേട്ടന്റെ സ്വത്തുക്കള്‍ ലാല്‍ ഫാന്‍സ്‌നും മമ്മൂക്കയുടെ സ്വത്തുക്കള്‍ മമ്മൂക്ക ഫാന്‍സിനും വീതിച്ചു നല്‍കണം. അസോസിയേഷന്‍ന്റെ   കഷ്ടതയനുഭവിക്കുന്ന യൂണിറ്റുകള്‍ക്ക് സഹായം നല്‍കാന്‍ ഇതുപയോഗിക്കാം. 


5) സ്വത്തുക്കള്‍ മലയാള സിനിമയുടെ  ചരിത്രത്തിന്റെ ഭാഗമാണ്. അവ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കണം. അതില്‍ നിന്നും കിട്ടുന്ന വരുമാനം സൂപ്പറുകളുടെ സൂപ്പര്‍ ഫ്ലോപ്പ് പടമെടുത്ത് പൊട്ടിപ്പാളീസായ നിര്‍മാതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാം ....


6) ചില താരങ്ങളുടെ മാത്രം കൈയ്യില്‍ സ്വത്തുക്കള്‍ കുമിഞ്ഞു കൂടരുത്. അവ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങള്‍ക്കും വീതിച്ചു നല്‍കണം...


7)ഇത് കാലങ്ങള്‍ ആയി സിനിമാ പ്രേമികള്‍ കാണിക്കയായി ഇട്ട പണമാണ്. അത് അതെ പോലെ നിലനിര്‍ത്തണം

8)മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ പറ്റി എല്ലാരും പറയുന്നു.. ഉഗാണ്ടയിലെ താരങ്ങളെ പറ്റി ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മലയാളത്തില്‍ സിനിമയില്‍ നിന്നുള്ള വരുമാനം സിനിമസ്വം ബോര്‍ഡ്‌ വഴി  സര്‍ക്കാരിന് ലഭിക്കുന്നു. ഉഗാണ്ടയില്‍ സിനിമയില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

9) മുഴുവന്‍ സ്വത്തുക്കളും തിലകനെയും അഴീക്കോടിനെയും ഏല്‍പ്പിക്കണം...

10)  ഈ സ്വത്തു ഉപയോഗിച്ച്  ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റ്ജിയുടെ  "കൃഷ്ണനും രാധയും" എന്ന ചിത്രം ഹോളിവുഡില്‍ നിര്‍മിക്കണം 
  

ലാസ്റ്റ് എഡിഷന്‍ : "ഞാനും സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്റെ വീടും റൈഡ് ചെയ്യണം. എന്റെ വീട് ഒഴിവാക്കിയ ആദായ നികുതി വകുപ്പിനെതിരെ പരാതി നല്‍കും. വയസ്സായ സൂപ്പര്‍ സ്റ്റാറുകള്‍ക്ക്  ഇനി ഈ സ്വത്തില്‍ അവകാശമില്ല. മുഴുവന്‍ സ്വത്തുക്കളും എന്നെ ഏല്‍പ്പിച്ച് അവര്‍ എനിക്ക് വഴി മാറിത്തരണം" -- സൂപ്പര്‍സ്റ്റാര്‍ പ്രിഥ്വിരാജപ്പന്‍  

31 comments:

  1. 2) സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ ജനോപകാരപ്രദമായ നടപടികള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം( ഇത് പറഞ്ഞവന്റെ വീട് നോക്കി വെക്കാന്‍ ഫാന്‍സുകാര്‍ മറക്കണ്ട)!!!!

    ഈ നിര്‍ദേശം ഓക്കേയാണ്..:)

    8)മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ പറ്റി എല്ലാരും പറയുന്നു.. ഉഗാണ്ടയിലെ താരങ്ങളെ പറ്റി ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മലയാളത്തില്‍ സിനിമയില്‍ നിന്നുള്ള വരുമാനം സിനിമസ്വം ബോര്‍ഡ്‌ വഴി സര്‍ക്കാരിന് ലഭിക്കുന്നു. ഉഗാണ്ടയില്‍ സിനിമയില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

    ഹ ഹ ഹ ഹ ... :))) ഇത് കലക്കി ജിതിനെ..

    ReplyDelete
  2. ഈ അവലോകനം, താരതമ്യപഠനം, നർമ്മം, പറച്ചിലിലുള്ള വേഗത,മിതത്വം- എല്ലാം ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു. വളരെ വളരെ.

    ReplyDelete
  3. "സ്വത്തുക്കളുടെ ആവകാശി സിനിമാക്കാരന്‍ ആയാല്‍ മാത്രം പോരാ, സിനിമാക്കാരന്‍ ആണെന്ന് പറയാന്‍ ധൈര്യം ഉള്ളവന്‍ ആകണം": നടേശന്‍ ദൈവം
    നടേശാ കൊല്ലണ്ട

    ReplyDelete
  4. 1936-ന് മുന്‍പ്‌ വരെ കേരളത്തിലെ ഒരു "സിനിമാ കൊട്ടകയിലോ", എന്തിന് "ടിക്കറ്റ് കൌണ്ടറിന്റെ" ഏഴയലത്തോ ചെല്ലാന്‍ അവകാശമില്ലാതിരുന്ന ഒരു ഫാന്‍സ്‌ അസോസിയേഷന്റെ പ്രസിഡന്റായ നടേശ ഗുരു കേരളാ സിനിമാ ചരിത്രം പഠിക്കണം എന്ന് അഴീക്കോട് മാഷ്-ന്റെ മറുപടി ..:)

    ReplyDelete
  5. ആകെമൊത്തം ടോട്ടൽ ഗുലാൻ! സവാരിഗിരിഗിരി!

    ReplyDelete
  6. നടേശഗുരു അടക്കമുള്ള ഭൂലോക ഹിന്ദുക്കള്‍ ദൈവത്തെ കാണുന്നത് തന്നെ കമ്മ്യൂണിസ്റ്റ്‌കാര്‍ അടക്കമുള്ളവര്‍ പൊരുതി നേടിയ ടിക്കെറ്റില്‍ ആണ്. എന്നിട്ടാണവന്‍ സമുദായ സ്നേഹം ചര്ധിക്കുന്നത്...

    ReplyDelete
  7. സിനിമ നിർമ്മാതാക്കളും ചെറുകിട കൊട്ടക മുതലാളിമാരും സിനിമാ തൊഴിലാളികളും കുത്തുപാള എടുത്തുകൊണ്ടിരിക്കുമ്പോൾ ചില ലവൻ‍മാർ മാത്രം തിന്നു കൊഴുക്കുന്നു.. അതിന്‌ ഓശാന പാടാൻ കുറെ കീറിയ ഫാൻ‍സുകാരും..

    നന്നായിട്ടുണ്ട്..!!

    ReplyDelete
  8. ഉഗാണ്ട ഉഗാണ്ട ഉഗാണ്ട. എന്ത് പറഞ്ഞാലും ഉഗാണ്ടയുടെ തലേല്‍ കേറുന്നത് എന്താ.

    ആരു ചോദിക്കാനും പറയാനും ഇല്ലെന് വിചാരിക്കരുത്. വി ആര്‍ അഫ്രികന്‍സ്‌ :-)

    ഉഗാണ്ട മൂവി വാട്ച്ചിംഗ് ഗുണ്ടാ അസോസിയേഷന്‍
    എന്ന്
    ഒപ്പ്, തുപ്പി, ഛെ

    ReplyDelete
  9. പ്രിത്വിരാജിനെ എല്ലാവരും കൂടിയങ്ങ്‌ കൊന്നു ...

    ReplyDelete
  10. മൊട്ട മനോജേട്ടാ ഞാനും ഉണ്ട് കൂടെ.. പത്രക്കാരാ കലക്കി.. ഇതൊക്കെ പത്മനാഭാസ്വാമിയുടെ കളികളാണ് മകനെ...

    ReplyDelete
  11. വായിച്ചു ചിരിച്ചു

    ReplyDelete
  12. പത്രക്കാരാ..,അടിപൊളിയായിട്ടുണ്ട് കേട്ടോ...

    ReplyDelete
  13. പത്രക്കാരാ, നന്നായിട്ടുണ്ട്.
    അല്ല, എല്ലാരും പറയുന്നു, എന്താ ഈ ഉഗാണ്ട?

    ReplyDelete
  14. സംഗതി എന്തായാലും കലക്കി. :)

    ReplyDelete
  15. കുഴപമില്ലാ
    ആ പോയന്റുകള്‍ ചിലത് രസകരം മറ്റു ചിലത് ഒന്ന് കൂടീ .......

    എങ്കിലും ഒറ്റവായനയില്‍ കൊള്ളാം
    ആശംസക

    ReplyDelete
  16. @ sony ഉഗാണ്ട എന്താണെന്ന് മനസ്സിലായില്ലേ? അല്പം വര്‍ഗീയമായി ചിന്തിക്കൂ. അമ്പലം, പള്ളി, വരുമാനം, ദേവസ്വം, വഖഫ്, ന്യൂനപക്ഷം, ഭൂരിപക്ഷം . . .
    അങ്ങനെ അങ്ങനെ അങ്ങനെ .....

    ReplyDelete
  17. എല്ലാവരുടെ പോസ്റ്റിലും സിനിമാക്കാരെ കുറിച്ച് !! ന്നാ ഞാനും അതെന്നെ എഴുതിക്കളായാം എന്ന് കരുതി , നമ്മളും ഒന്ന് പോസ്റ്റി ! ന്തായാലും ഇത് കൊള്ളാം

    ReplyDelete
  18. ഗൾഫ് നാടുകളിലെ കാക്കത്തൊള്ളായിരം മലയാളി സംഘടനകൾ ഈ വരുന്ന വെള്ളിയാഴ്ച തങ്ങളുടെ കുടുസുമുറികളിൽ യോഗം ചേർന്നു ഈ വകകാര്യങ്ങളൊക്കെ ചർച്ചചെയ്തു ഒരു പ്രമേയം പാസ്സാക്കും.അപ്പോൾ പത്രക്കാരന്റെ ഈ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന് അവരോടൊരപേക്ഷയുണ്ട്.
    ബാക്കി വിവരങ്ങളൊക്കെ ശനിയാഴ്ച പത്രത്തിലൂടെ അറിയാം.(ഇങ്ങനെ ഇടക്കിടെ കേരളത്തിൽ നിന്നും ചിലവാർത്തകൾ കിട്ടുന്നത് കൊണ്ട് ഗൾഫ് നാടുകളിലെ മലയാളിസംഘടനകൾ ഒരുവിധം നിലനിൽക്കുന്നു.)

    ReplyDelete
  19. രസകരമായിട്ടുണ്ട്.

    ReplyDelete
  20. ്പത്രക്കാരന്റെ നര്‍മ്മ ഭാവന നന്നായിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങളുടെ യഥാര്‍ത്ഥ പിന്നാമ്പുറക്കഥകള്‍ വേറെയായിരിക്കും. ഇതൊന്നും പൊതുജനം അറിയുകയില്ല. പൂരവും വെടിക്കെട്ടും കരിമരുന്നു പ്രയോഗവുമൊക്കെ ആസ്വദിച്ച് കിടന്നുറങ്ങി എണീറ്റാല്‍ ആ പൂരം മറക്കും. പിന്നെ അടുത്ത പൂരത്തിനുള്ള പുറപ്പാടായിരിക്കും! പൊതുജനത്തിനും അത്ര മതി!!

    ReplyDelete
  21. പത്രക്കാരന്റെ നര്‍മം ആസ്വദിച്ചു..പക്ഷെ, ഈ താരങ്ങള്‍ അഭിനയം എങ്കിലും കാണിച്ചിട്ടാണല്ലോ കാശുണ്ടാക്കിയത്..അല്ലാതെ ആരുടെ കയ്യില്‍ നിന്നും തട്ടിപറിച്ചത് അല്ലല്ലോ...അവസാനം ഈ പുകിലെല്ലാം ഒരു നനഞ്ഞ പടക്കം ആയി മാറും...ഉറപ്പുതന്നെ...ഇപ്പോള്‍ തന്നെ ആയിക്കഴിഞ്ഞു..കാള പെറ്റ് എന്നു കേള്‍ക്കുമ്പോള്‍ കയറെടുത്തു കുട്ടിയെ കെട്ടാന്‍ ഓടുന്ന അഴീക്കോട് മാഷിനെ സമ്മതിക്കണം..

    ReplyDelete
  22. നന്നായിട്ടുണ്ട്.

    ReplyDelete
  23. ഈ രാഷ്ട്രീയ ആക്ഷേപഹാസ്യം എനിക്ക് നന്നേ ബോധിച്ചു.

    ഇവ്നമാരുടെയെല്ലാം കയ്യില്‍ മൊത്തം എത്ര രൂപയുന്ടെന്നാണ് പറയുന്നത്...?
    ഇവര്‍ പൂഴ്ത്തി വെച്ചതും ഇനിയും കണ്ടു കിട്ടിയിട്ടുമില്ലാത്തതുമായ സമ്പത്തിന്‍റെ കാര്യം നമുക്ക് വിടാം.. ഇപ്പോളെത്ര കിട്ടിയെന്നാണ് പറയുന്നത്...? അതിനെ മൊത്തം സിനിമാസ്വാദകരുടേയും തലയെണ്ണി ഇന്നിന്ന ആളുകള്‍ ഇത്രയിത്ര പണമെന്നു കണക്കാക്കുക. എന്നിട്ട്, മൊത്തം തുകയും 'ലോക ബാങ്കിന്' നല്‍കുക.. മുതലും പലിശയും പലിശയുടെ പലിശയും...... എല്ലാം ഒടുക്കിയതിനു ശേഷമുള്ള ബാക്കി തുക അവരുടെ കയ്യില്‍ തന്നെ കച്ചവടം ചെയ്യാന്‍ ഏല്പിക്കുക. { നമുക്ക് അധികം പലിശയൊന്നും വേണ്ടന്നെ..നമ്മളില്‍ നിന്നും വസൂലാക്കിയതിന്‍റെ നൂറിലൊന്നു മാത്രം മതി } ആ പലിശ കൊണ്ട് നമുക്കങ്ങനെ സുഖമായി ജീവിക്കാം. ആദ്യം തന്നെ നാട്ടിലെ ഉത്പാദനം മൊത്തം നിറുത്തി... { എല്ലാം ഇറക്കുമതി ചെയ്യുക. അവര്‍ കണ്ടു മനസ്സിലാക്കട്ടെ... കോഹിനൂര്‍ രത്നം നഷ്ടപ്പെട്ടാലും നമ്മള് ബല്യ ആള്‍ക്കാരാന്ന്...!!!

    ReplyDelete
  24. ഇത് ഏതായാലും കലക്കിട്ടോ പത്രക്കാരാ :)

    ReplyDelete
  25. മോഹൻ ലാലിന്റേം, മമ്മൂട്ടീടെമടുത്തൊക്കെ എന്തും നടക്കുമല്ലോ. ആ സുരേഷ്‌ ഗോപിയുടെ വീട്ടിലോട്ട് ചെന്നാൽ ആദായനികുതി വകുപ്പുകാർ വിവരമറിഞ്ഞേനെ. പുള്ളീടെ വീട്ടിൽ കുറേ ഷിറ്റുകളിരിപ്പുണ്ടെന്ന് പറയുന്നത് കേട്ടു.

    ReplyDelete
  26. ആ ലാസ്റ്റ് എഡിഷന്‍ തകര്‍ത്തു.. രായപ്പന്റെ veetil റെയ്ഡു നടത്താnjathu english അറിയാവുന്ന പോലീസ് കാര്‍ സൌത്ത് ഇന്ത്യ യില്‍ ഇല്ലാത്തതു കൊണ്ടാ...australia ക്ക് ആള് പോയിട്ടുണ്ട് english അറിയുന്നവരെ കൊണ്ട് വരാന്‍ .

    ReplyDelete
  27. അവമ്മാരുടെ കൂമ്പ് കലക്കണം. അല്ല പിന്നെ.

    ReplyDelete
  28. എന്തായാലും മോഹന്‍ലാലിന്റെ വീട്ടീന്ന് കിട്ടിയ ആനക്കൊമ്പ് വനം വകുപ്പുകാര്‍ പിടിച്ചൂന്നാ കേട്ടത്..
    ഇനിപ്പം അതോണ്ടെന്തു കാര്യം?
    :/:/:/

    ReplyDelete
  29. ജിതിന്‍ ഈ വാര്‍ത്ത എഴുതി കാലം കുരെയായില്ലേ.....
    നമ്മുടെ നാട്ടില്‍ എന്ത് നടന്നു....
    എല്ലാവര്ക്കും അറിയാം ഈവിടെ ഒന്നും നടിക്കില്ല...
    ജിതിന്‍ എഴുതുന്നത്‌ വായിക്കാന്‍ ഒരു രസം....പാവം തോന്നുന്നു....

    ReplyDelete

Related Posts Plugin for WordPress, Blogger...