ഒരു സമരം, അത് ചരിത്രമാകുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ കരുത്തിലും അത് നേടിയെടുക്കുന്ന ബഹുജന പിന്തുണയിലും അതോടൊപ്പം അതിന്റെ അന്തിമ വിജയത്തിനെയും കണക്കിലെടുക്കുമ്പോള്‍ ആണ്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സംഭവിച്ചതും അതായിരുന്നു. കോഴിക്കോട് ഗവന്മെന്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ നിയമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ, കേരളത്തിലെ യുവത്വവും വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കം പൊരുതിയപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ചരിത്രം അവിടെ കുറിക്കപ്പെട്ടു. നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം.
ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട് രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന് ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ് യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍. അത് കാണാന്‍ ഒറ്റ പോലീസുകാരന് പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത അച്ചടക്കതിന്റെയ്ജം തെളിവാണ്.
രാവെന്നോ പകലെന്നോ നോക്കാതെ, മഞ്ഞെന്നോ മഴയെന്നോ നോക്കാതെ, കൊടും ചൂടിനെ വെല്ലുന്ന സമരാഗ്നി നെഞ്ചില്‍ സൂക്ഷിച്ചു കൊണ്ട് വെസ്റ്റ് ഹില്ലിലെ സമരപന്തലില്‍ സമര സഖാക്കള്‍ക്കൊപ്പം കഴിഞ്ഞ അറുപതു മണിക്കൂറുകള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയാണ്. മൂന്നു ദിവസങ്ങളായി ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ബാബാ രാംദേവിന്റെ പഞ്ച നക്ഷത്ര സമരമായിരുന്നില്ല അത്. നടു റോഡില്‍ ടാര്‍ പായ വിരിച്ച നിലത്ത് ഒരു മനസ്സോടെ ഒരേ ലക്ഷ്യത്തോടെ . . .
"പിള്ളേ നിന്നുടെ തോക്കിനു മുന്നില്‍ തോറ്റു മടങ്ങാന്‍ തയ്യാറല്ല " എന്നാ പ്രക്യാപനത്തോടെ . . .
പോരാട്ട ഭൂവില്‍ നമ്മള് ഒന്നിച്ചാണ് എന്നുറപ്പിച്ചു കൊണ്ട് DYFI സഖാക്കള്‍ സമരപന്തലിലേക്ക് ഒഴുകി. . .
ഇന്നലെകളുടെ പോരാട്ടത്തിന്റെ കനല് വഴികള്‍ താണ്ടിയെത്തിയവര്‍ യുവതയുടെ സമരത്തിന് താങ്ങും തണലുമായി . . .
വര്‍ഗ ബോധത്തെക്കാള്‍ വലുതൊന്നില്ല എന്ന തിരിച്ചറിവായി, സമര പന്തലിലേക്ക് ഒന്നിന് പുറകെ ഒന്നായി ഐക്യധാര്‍ട്യ പ്രകടനങ്ങള്‍ ഒഴുകിയെത്തി . . .
അങ്ങനെ സമരം ചരിത്രമായി . . .
നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. ....
ഈ സമരവുമായി ബന്ധപ്പെട്ടു വലിയതോതിലുള്ള പ്രചാരങ്ങങ്ങള്‍ ആണ് SFI എന്ന സംഘടനക്ക് നേരെ ഉയര്‍ന്നത്. കേവലം വ്യക്തി വിരോധം തീര്‍ക്കാനാണ് SFI ശ്രമിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനു എതിരായിരുന്നു സമരം. അതൊരിക്കലും നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് എതിരായിരുന്നില്ല. അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ആണ്. നൂറു ശതമാനവും ന്യായമായ ഒരു ആവശ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തെ വില കുറച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. നിര്‍മലിനു മാത്രമല്ല അര്‍ഹതയുള്ള ഏതൊരാള്‍ക്കും മെറിറ്റ് അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു SFI എതിരല്ല. നിര്‍മലിനു തന്നെ യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിലും പ്രവേശനം നല്കി പഠനം തുടരുന്നതിനെ SFI സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.
ഇവിടെ ഈ വിഷയത്തില്‍ നടന്നിരിക്കുന്നത് വ്യക്തമായ നിയമ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ വേണ്ടപ്പെട്ടവന് എന്നൊരോറ്റ കാരണത്താല്‍ തീര്‍ത്തും അനര്‍ഹമായ ഒരു പാട് പരിഗണനകള്‍ നിര്‍മലിനു ലഭിച്ചു.
രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാം എന്ന അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞ് നിര്‍മല്‍ പരാതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് അച്ചുതാനന്തനാണ്. ഒരു പരാതി ലഭിച്ചാല്‍ ഏതൊരു മുഖ്യമന്ത്രിയും ചെയ്യുന്ന പോലെ അത് ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിനായി കൈമാറുക എന്നതേ വിഎസ്സും ചെയ്തുള്ളൂ. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന പലരും പറഞ്ഞ് നടക്കും പോലെ മാനുഷിക പരിഗണന എന്ന വാക്ക് പോലും വി എസ് നല്കിയ കത്തില്‍ ഇല്ല.
കേരളത്തില്‍ ഭരണ മാറ്റം കഴിഞ്ഞ ശേഷമാണ് യൂണിവേര്സിറ്റി അധികൃതര്‍ നിര്‍മലിനു വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത്. അത് പ്രകാരം വൈസ് ചാന്‍സിലറും ഹയര്‍ എജുകേഷനാല്‍ ഡയറക്ടര്‍ഉം നിര്‍മലിനു അനുകൂലമായി നിലപാട് എടുക്കുകയും 4/7/11 നു നിര്‍മലിനു GEC യില്‍ പ്രവേശനം നല്‍കാനും പരീക്ഷകള്‍ നടത്തിക്കൊടുക്കാനും ഒക്കെ പറഞ്ഞ് കൊണ്ടുള്ള വിചിത്രമായ ഉത്തരവ് അസിസ്റ്റന്റ് രേജിസ്ട്രാര്‍ പുറപ്പെടുവിപ്പികുകയും ചെയ്തത്.

മുഖ്യമന്ത്രിയും PT തോമസ് MP യും വൈസ് ചാന്സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ് രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം.
സമരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് സര്‍വ കക്ഷിയോഗങ്ങള്‍ നടക്കുകയും ഒരു അന്വേഷണ കമ്മീഷന്നെ നിയോഗിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതില്‍ നിന്നും മാറി തനിക്ക് തോന്നിയ പോലത്തെ ഒരു കമ്മിറ്റി ആണ് കളക്ടര്‍ ഉണ്ടാക്കിയത്. SFI അടക്കമുള്ളവര്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടവരെ തന്നെ കമ്മിറ്റിയില്‍ തിരുകികയറ്റി. ഒരു ഉത്തരവ് പരിശോധിക്കുന്ന കമ്മിറ്റിയില്‍ ആ ഉത്തരവിട്ടവരും അതില്‍ ഒപ്പ് വച്ചവരും അത് നടപ്പാക്കിയവരും അതിന്റെ ഫോട്ടോസ്ടാറ്റ് എടുക്കാന്‍ പോയ പ്യൂണ്‍ വരെ അംഗങ്ങള്‍ ആകുന്ന സ്ഥിതിയായി !!! കളക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റികള്‍ വാളകത്തെ അധ്യാപകനെ നാണിപ്പിക്കും വിധം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ തന്നെ കാരണം. PT തോമസ് MP അടക്കം കമ്മിറ്റി അംഗങ്ങളെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട് തിരുത്തി എഴുതിച്ചു എന്ന് പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വെറും ചട്ടുകമായി കളക്ടര്‍ മാറിയതോടെ അന്വേഷണ പരിപാടി പ്രഹസനമായി..
ഒരു തെറ്റ്, അത് തെറ്റാണെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ മുഖ്യന് വീണ്ടു വീണ്ടും ആ തെറ്റിനെ ന്യായീകരിക്കാനും അതിന്റെ ഭാഗമായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തത് കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൂടി അറിയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധരിപ്പിചിരിക്കാം എന്ന് പറഞ്ഞത് UDF കണ്‍വീനര്‍ PP തങ്കച്ചന് ആണ്. കൂടെയുള്ളവര്‍ക്ക് തന്നെ എതിരഭിപ്രായം ഉണ്ടെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. പിന്നെ ആരുടെ താല്പര്യങ്ങള്ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഇതൊക്കെ ചെയ്യുന്നത്? ആരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഭയപ്പെടുന്നത് ?കള്ളന്മാരുടെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു. അത് ആര്‍ക്കു വേണ്ടിയാണ്?
. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ അഭിമാനമായ പൊതു മേഖല പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താന്‍. കേവലം ഒരു നിര്‍മല്‍ മാധവിനെ മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇന്നൊരു നിര്‍മല്‍ മാധാവിനു നേരെ കണ്ണടച്ചാല്‍ നാളെ നൂറു നിര്‍മല്‍ മാധവുമാര്‍ ഉണ്ടാകും. മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട പൊതു മേഖല സ്ഥാപനങ്ങളുടെ മെറിറ്റ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമ്മളോട് കണക്ക് ചോദിക്കും. . .
ലാസ്റ്റ് എഡിഷന്: കഴിഞ്ഞ പോസ്റ്റില്‍ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം തന്നെ ആണെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ പറഞ്ഞതല്ല. SFI യുടെ മഹാ പീഡനം ഏറ്റു വാങ്ങിയ പാവം പുണ്യാളനാക്കി മനോരമ വരച്ച ചിത്രത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞ് വച്ചത്. ഈ ഒരു സംഭവം ഉയര്‍ത്തിക്കാട്ടി SFI എന്ന സംഘടനയെ മൃഗീയമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ അത്രയെങ്കിലും പറയണ്ടേ?
അനോണികളോട് : തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്റെ പൂഞാറ്റിലെ ശിഷ്യന്മാര്ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്കാന് ആകില്ല . . .