Sunday, October 23, 2011

വെസ്റ്റ് ഹില്‍ സ്ക്വയറില്‍ ഒരു സമര കാലത്ത് . . . നിര്‍മല്‍ മാധവ ചരിതം - 2


                   ഒരു സമരം, അത് ചരിത്രമാകുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ കരുത്തിലും അത് നേടിയെടുക്കുന്ന ബഹുജന പിന്തുണയിലും അതോടൊപ്പം അതിന്റെ അന്തിമ വിജയത്തിനെയും കണക്കിലെടുക്കുമ്പോള്‍ ആണ്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സംഭവിച്ചതും അതായിരുന്നു. കോഴിക്കോട് ഗവന്മെന്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ നിയമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ, കേരളത്തിലെ യുവത്വവും വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കം പൊരുതിയപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ചരിത്രം അവിടെ കുറിക്കപ്പെട്ടു. നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. 

              ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു  വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട്  രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന്‍ ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ്  യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍.  അത് കാണാന്‍ ഒറ്റ പോലീസുകാരന്‍ പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത  അച്ചടക്കതിന്റെയ്ജം തെളിവാണ്. 
                                   രാവെന്നോ പകലെന്നോ നോക്കാതെ, മഞ്ഞെന്നോ മഴയെന്നോ നോക്കാതെ, കൊടും ചൂടിനെ വെല്ലുന്ന സമരാഗ്നി നെഞ്ചില്‍ സൂക്ഷിച്ചു കൊണ്ട് വെസ്റ്റ് ഹില്ലിലെ സമരപന്തലില്‍ സമര സഖാക്കള്‍ക്കൊപ്പം കഴിഞ്ഞ അറുപതു മണിക്കൂറുകള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയാണ്. മൂന്നു ദിവസങ്ങളായി  ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ബാബാ രാംദേവിന്റെ  പഞ്ച നക്ഷത്ര സമരമായിരുന്നില്ല അത്. നടു റോഡില്‍ ടാര്‍ പായ വിരിച്ച  നിലത്ത് ഒരു മനസ്സോടെ ഒരേ ലക്ഷ്യത്തോടെ . . .
"പിള്ളേ നിന്നുടെ തോക്കിനു മുന്നില്‍ തോറ്റു മടങ്ങാന്‍ തയ്യാറല്ല " എന്നാ പ്രക്യാപനത്തോടെ . . . 

പോരാട്ട ഭൂവില്‍ നമ്മള്‍ ഒന്നിച്ചാണ് എന്നുറപ്പിച്ചു കൊണ്ട് DYFI സഖാക്കള്‍ സമരപന്തലിലേക്ക് ഒഴുകി. . . 

ഇന്നലെകളുടെ പോരാട്ടത്തിന്റെ കനല്‍ വഴികള്‍ താണ്ടിയെത്തിയവര്‍ യുവതയുടെ സമരത്തിന്‌ താങ്ങും തണലുമായി . . . 

വര്‍ഗ ബോധത്തെക്കാള്‍ വലുതൊന്നില്ല എന്ന തിരിച്ചറിവായി, സമര പന്തലിലേക്ക് ഒന്നിന് പുറകെ ഒന്നായി ഐക്യധാര്‍ട്യ പ്രകടനങ്ങള്‍ ഒഴുകിയെത്തി . . . 

 അങ്ങനെ  സമരം ചരിത്രമായി . . . 
നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. ....

                        ഈ സമരവുമായി ബന്ധപ്പെട്ടു വലിയതോതിലുള്ള പ്രചാരങ്ങങ്ങള്‍ ആണ് SFI എന്ന സംഘടനക്ക് നേരെ ഉയര്‍ന്നത്. കേവലം വ്യക്തി വിരോധം തീര്‍ക്കാനാണ് SFI ശ്രമിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനു എതിരായിരുന്നു സമരം. അതൊരിക്കലും നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് എതിരായിരുന്നില്ല. അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ആണ്. നൂറു ശതമാനവും ന്യായമായ ഒരു ആവശ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തെ വില കുറച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. നിര്‍മലിനു മാത്രമല്ല അര്‍ഹതയുള്ള ഏതൊരാള്‍ക്കും മെറിറ്റ്‌ അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു SFI എതിരല്ല. നിര്‍മലിനു തന്നെ യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിലും പ്രവേശനം  നല്‍കി പഠനം തുടരുന്നതിനെ SFI സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.

                          ഇവിടെ ഈ വിഷയത്തില്‍ നടന്നിരിക്കുന്നത് വ്യക്തമായ നിയമ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ വേണ്ടപ്പെട്ടവന്‍ എന്നൊരോറ്റ കാരണത്താല്‍ തീര്‍ത്തും അനര്‍ഹമായ ഒരു പാട് പരിഗണനകള്‍ നിര്‍മലിനു ലഭിച്ചു. 
രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാം എന്ന അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

                        താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞ് നിര്‍മല്‍ പരാതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് അച്ചുതാനന്തനാണ്. ഒരു പരാതി ലഭിച്ചാല്‍ ഏതൊരു മുഖ്യമന്ത്രിയും ചെയ്യുന്ന പോലെ അത്  ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിനായി കൈമാറുക എന്നതേ വിഎസ്സും ചെയ്തുള്ളൂ. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന പലരും പറഞ്ഞ് നടക്കും പോലെ മാനുഷിക പരിഗണന എന്ന വാക്ക് പോലും വി എസ് നല്‍കിയ കത്തില്‍ ഇല്ല. 

                        കേരളത്തില്‍ ഭരണ മാറ്റം കഴിഞ്ഞ ശേഷമാണ് യൂണിവേര്‍സിറ്റി അധികൃതര്‍ നിര്‍മലിനു വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത്. അത് പ്രകാരം വൈസ് ചാന്‍സിലറും ഹയര്‍ എജുകേഷനാല്‍ ഡയറക്ടര്‍ഉം  നിര്‍മലിനു അനുകൂലമായി നിലപാട് എടുക്കുകയും 4/7/11 നു നിര്‍മലിനു GEC യില്‍ പ്രവേശനം നല്‍കാനും പരീക്ഷകള്‍ നടത്തിക്കൊടുക്കാനും ഒക്കെ പറഞ്ഞ് കൊണ്ടുള്ള വിചിത്രമായ ഉത്തരവ് അസിസ്റ്റന്റ്‌ രേജിസ്ട്രാര്‍ പുറപ്പെടുവിപ്പികുകയും ചെയ്തത്. 


                 ഇവിടെ ആരും സമ്മതിക്കുന്ന വസ്തുത എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിധ മാനദണ്ടങ്ങളും ലംഘിക്കപ്പെട്ടു എന്നതാണ്. ഒരു ശതമാനത്തിനും അര ശതമാനത്തിനും ഇയര്‍ ഔട്ട്‌ ആയിപോകുന്ന എത്രയോ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉണ്ട് കാലിക്കറ്റ്‌ യൂണിവേര്‍സിറ്റിയില്‍. അവരോട് കാണിക്കാത്ത മാനുഷിക പരിഗണന നിര്‍മലിനു കിട്ടിയെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തു വരിക തന്നെ വേണം. 

                മുഖ്യമന്ത്രിയും PT തോമസ്‌ MP യും വൈസ് ചാന്‍സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ്‌ രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം. 

                      സമരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് സര്‍വ കക്ഷിയോഗങ്ങള്‍ നടക്കുകയും ഒരു അന്വേഷണ കമ്മീഷന്‍നെ നിയോഗിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതില്‍ നിന്നും മാറി തനിക്ക് തോന്നിയ പോലത്തെ ഒരു കമ്മിറ്റി ആണ് കളക്ടര്‍ ഉണ്ടാക്കിയത്. SFI അടക്കമുള്ളവര്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടവരെ തന്നെ കമ്മിറ്റിയില്‍ തിരുകികയറ്റി. ഒരു ഉത്തരവ് പരിശോധിക്കുന്ന കമ്മിറ്റിയില്‍ ആ  ഉത്തരവിട്ടവരും അതില്‍ ഒപ്പ് വച്ചവരും അത് നടപ്പാക്കിയവരും അതിന്റെ ഫോട്ടോസ്ടാറ്റ് എടുക്കാന്‍ പോയ പ്യൂണ്‍ വരെ അംഗങ്ങള്‍ ആകുന്ന സ്ഥിതിയായി !!!   കളക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റികള്‍ വാളകത്തെ അധ്യാപകനെ നാണിപ്പിക്കും വിധം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ തന്നെ കാരണം. PT തോമസ്‌ MP അടക്കം കമ്മിറ്റി അംഗങ്ങളെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട്‌ തിരുത്തി എഴുതിച്ചു എന്ന് പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വെറും ചട്ടുകമായി കളക്ടര്‍ മാറിയതോടെ അന്വേഷണ പരിപാടി പ്രഹസനമായി..  

                         ഒരു തെറ്റ്, അത് തെറ്റാണെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ മുഖ്യന്‍ വീണ്ടു വീണ്ടും ആ തെറ്റിനെ ന്യായീകരിക്കാനും അതിന്റെ ഭാഗമായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തത് കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൂടി അറിയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധരിപ്പിചിരിക്കാം എന്ന് പറഞ്ഞത് UDF കണ്‍വീനര്‍ PP തങ്കച്ചന്‍ ആണ്. കൂടെയുള്ളവര്‍ക്ക് തന്നെ എതിരഭിപ്രായം ഉണ്ടെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. പിന്നെ ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഇതൊക്കെ ചെയ്യുന്നത്?  ആരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഭയപ്പെടുന്നത് ?കള്ളന്മാരുടെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു. അത് ആര്‍ക്കു വേണ്ടിയാണ്? 

.                        ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ അഭിമാനമായ പൊതു മേഖല പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താന്‍. കേവലം ഒരു നിര്‍മല്‍ മാധവിനെ മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇന്നൊരു നിര്‍മല്‍ മാധാവിനു നേരെ കണ്ണടച്ചാല്‍ നാളെ നൂറു നിര്‍മല്‍ മാധവുമാര്‍ ഉണ്ടാകും.  മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട പൊതു മേഖല സ്ഥാപനങ്ങളുടെ മെറിറ്റ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമ്മളോട് കണക്ക്  ചോദിക്കും. . .

ലാസ്റ്റ് എഡിഷന്‍:  കഴിഞ്ഞ പോസ്റ്റില്‍ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം തന്നെ ആണെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ പറഞ്ഞതല്ല.  SFI യുടെ മഹാ പീഡനം  ഏറ്റു വാങ്ങിയ പാവം പുണ്യാളനാക്കി മനോരമ വരച്ച ചിത്രത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞ് വച്ചത്.  ഈ ഒരു സംഭവം ഉയര്‍ത്തിക്കാട്ടി SFI എന്ന സംഘടനയെ മൃഗീയമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ അത്രയെങ്കിലും പറയണ്ടേ? 
അനോണികളോട്  :  തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട്  അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്‍റെ പൂഞാറ്റിലെ ശിഷ്യന്മാര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ ആകില്ല . . .

26 comments:

 1. അടുത്ത ഇടത് പക്ഷ സര്‍ക്കാര്‍ വരുമ്പോള്‍ ടി പിള്ളയെ സര്‍ക്കാര്‍ ഡിജിപിയാക്കും. അപ്പോള്‍ നമ്മളൊക്കെ ആരാകും ?????????????

  ReplyDelete
 2. കഴിഞ്ഞ ഭാഗത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഉചിതമായ പോസ്റ്റ്‌.

  ReplyDelete
 3. കൊള്ളാം... അനോണി ഓപ്ഷന്‍ ഒഴിവാക്കിയത് കൊണ്ട് കമന്റു കുറയാന്‍ സാധ്യതയുണ്ട്. നട്ടെല്ല് എല്ലാവര്ക്കും ഉണ്ടാകുന്നതല്ലല്ലോ...

  ReplyDelete
 4. സുഹൃത്തേ... വളരെ നല്ല രീതിയില്‍ ആണ് അങ്ങയുടെ ബ്ലോഗ്‌ എഴുത്ത്..അതിനു അഭിവാദ്യങ്ങള്‍...അങ്ങയെപോലെ ബ്ലോഗ്‌ എഴുത്ത് സീരിയസ് ആയും ഉള്ളിലുള്ള വിശ്വാസങ്ങള്‍ വാക്കുകളിലൂടെ,കപടതയില്ലാതെ വെളിവാക്കുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം ഉണ്ട്.അത് തിരിച്ചറിയുക...മുന്നോട്ട് പോകുക.വള്ളി പൊട്ടിയ ബെര്‍ലികളുടെത് മാത്രമല്ല ഈ ലോകം.

  ReplyDelete
 5. മുഖ്യമന്ത്രിയും PT തോമസ്‌ MP യും വൈസ് ചാന്‍സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ്‌ രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം.

  ReplyDelete
 6. അറിയേണ്ടതും അറിയാത്തതും പത്രക്കാരന് അഭിനന്ദനങള്‍

  ReplyDelete
 7. nalla post; Anoniyaayittu Oru Ma Pullanum postandaa adava postenamengil avante,,,,,, avante pu nengathu thanne postiyaal mathi Alle?

  ReplyDelete
 8. കൊച്ചിന്‍ വാര്ഴിടിയിലെ (MG , കാലിക്കറ്റ്‌ ,...etc ) ഗവേഷണ വിദ്യാര്തികല്ക് ഫെല്ലോവ്ഷിപ് ഇല്ലാതെ കാലങ്ങളോളം ജീവികുന്നതിനു അവിടുത്തെ ഒരു നാറിയ വിദ്യര്‍തി സംഘടനകളും ഒന്നും ചെയുന്നില്ല.......കഷ്ട്ടപെട്ടു പഠിച്ചു CSIR ഉം UGC NET ഉം എഴുതി എടുത്ത കുട്ടികള്‍ അര്‍ഹമായ ഫെല്ലോഷിപ്പ് university തടഞ്ഞു വെക്കുന്നത് സ്ഥിരം സംഭവം.....ഒരു വിദ്യര്‍തി സംഘടനകളും ഇവരുടെ കൂടെ ഇല്ല......അങ്ങനെ ഉള്ള കാര്യങ്ങള്‍ക് സമരം ചെയാന്‍ നോക്ക്....എല്ലാരും കൂടെ നില്കും

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. sfiയുംdyfi യും തോക്കും ലാത്തി ആദ്യമായിട്ട് കാണുന്ന ഒന്നല്ല എന്ന് കുഞ്ഞലികുട്ടിയുടെയും ചാണ്ടിയുടെയും അഴിമതി മുന്നേറ്റ സര്‍ക്കാരിന്‍ ഗുണ്ട ആയാ പന്ന പരട്ട നായിന്റെ മോന്‍ പിള്ള ക്ക് അറിയില്ല പണി പാലും വെള്ളത്തിന്‍ കൊടുക്കണം ആ പന്നീടെ മോന് ജയരാജന്‍ സാറിനോട് യോജിക്കുന്നു
  പിന്നെ മാദ്യമങ്ങള്‍ ആവരെ കുറിച്ച് സ്വരാജ് പണ്ട് പറഞ്ഞെതെ പറയാന്‍ ഒള്ളൂ തന്ത യില്ലാ കഴുവേറികള്‍
  ഏതിലും കയറിവന്നു ഇടം കോലിടുകയും ഏറ്റവും ചെറിയ ന്യൂനതയെ ഹൈ ലൈറ്റ് ചെയ്തു എരപ്പാക്കുകയും ചെയ്യുന്ന എരപ്പാളികള്‍

  (അനിയാ കമെന്റ് ഇഷ്ടപെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്തോളൂ ഇത്ര എങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ പ്രതികരണ ശേഷി നഷട്ട പെട്ട ഒരു ശരാശരി പ്രജ (കഴുത്)ആയിപോകും

  ReplyDelete
  Replies
  1. ഇത് പത്രക്കാരൻ കളഞ്ഞിരുന്നേൽ എനിക്ക് വായിച്ച് പുളകം കൊള്ളാൻ പറ്റില്ലായിരുന്നു.

   Delete
 11. വാക്കുകള്‍ക് മൂര്‍ച്ചയുണ്ട് , ബ്ലോഗിങ് സീരിയസ് ആയി കാണുന്നു എന്ന് കരുതുന്നു.

  എന്നാലും ആദ്യം SFI യെ പറ്റി ഇത്രയും പൊക്കി പറഞ്ഞത് അരോചകമായി തോനി.

  ഇത്തരം കാര്യങ്ങള്‍ക് ഒപ്പം പഠനത്തില്‍ ശ്രദ്ധിക്കുക സ്വന്തം ഭാവി സുരക്ഷിതമാക്കുക.

  ReplyDelete
 12. മലയാള മനോരമയെപ്പറ്റി പണ്ട് സഖാവ് ഇ . കെ . നായനാര്‍ പറഞ്ഞ വാക്കുകള്‍ കാലിക പ്രസക്തിയോടെ നിലകൊള്ളുന്നു " നാലണ കണ്ടാല്‍ നീയൊക്കെ നക്കിയെടുക്കും " - ഇവിടെയും കൂടി ഈ കമന്റ്‌ ഇരുന്നോട്ടെ

  ReplyDelete
 13. @ കൊമ്പന്‍ അതെനിക്ക് ഇഷ്തപ്പെട്ടു. തെറി പറയേണ്ടിടത്ത് തെറി തന്നെ വേണം. അല്ലെങ്കില്‍ പിന്നെ മലയാള ഭാഷയില്‍ ഈ തെറിയൊക്കെ എന്തിനാ ?

  ReplyDelete
 14. Good presentation mate...keep up ur good work... onninte munnilum thalararuthu nammude aathmadhairyam...

  ReplyDelete
 15. ലിവന്മാരെയോന്നും വിളിക്കാന്‍ പറ്റാത്തതെറി മലയാളഭാഷയില്‍ നിന്നുതന്നെ ഡിലിറ്റ്ചെയ്യണാം...!ഹല്ലപിന്നെ..!!:)))

  ReplyDelete
 16. Edathe kannu kondu mathram karyangal nokkikkanunnu ennu parathiyundu. Nyayamaya aavasyangalkku samaram nadathanam. pakshe athinte peril sangharshavastha srushtikkaruthu.
  Berleyude ee vishayathile post kandu. oru karyamakumbol randu vasavum kananamallo...

  ReplyDelete
 17. berleyude post
  sfi കുരുന്നുകളെ കൊന്നൊടുക്കാന്‍ ശ്രമം
  കേരളത്തില്‍ സാമൂഹികനീതി നടപ്പാക്കുന്നതിനു വേണ്ടി മറ്റെല്ലാം മാറ്റിവച്ചു പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ എന്ന വിദ്യാര്‍ഥിസംഘടന (അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ സര്‍ട്ടിഫിക്കറ്റില്‍ ഇപ്പോഴേ ഈ സംഘടനയുടെ പേരെഴുതിവച്ചിരിക്കുകയാണത്രേ)ഇന്നലെ നടത്തിയ സമരത്തിനിടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൊത്തം എസ്എഫ്ഐക്കാരെയും വെടിവച്ചുകൊല്ലാന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഒരുദ്യോഗസ്ഥന്‍ വെടിവയ്‍ക്കുകയും ഉന്നം ശരിയല്ലാത്തതുകൊണ്ട് നിഷകളങ്കരായ കുരുന്നുകള്‍ ജീവനോടെ രക്ഷപെടുകയും ഏതോ ദിവ്യാദ്ഭുതത്താല്‍ പൊലീസുകാര്‍ക്കെല്ലാം ദിവ്യഗര്‍ഭം എന്നു പറയുന്നതുപോലെ ദിവ്യപരുക്കുകള്‍ ഉണ്ടാവുകയും ചെയ്ത സംഭവം എല്ലാവരും കണ്ടതാണല്ലോ.

  ഇന്നലത്തെ ആ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു സംസ്ഥാനമൊട്ടാകെ നടത്തിയ സമാധാനസമരത്തിനു നേരെയും പൊലീസും മാധ്യമപ്രവര്‍ത്തകരും അക്രമം അഴിച്ചു വിടുകയും ദൈവകൃപയാല്‍ കുരുന്നുകള്‍ രക്ഷപെടുകയും അവരെ കൊല്ലാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയുടെ കൊലയാളിസംഘം പരുക്കേറ്റ് ചാവാറായിരിക്കുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

  പാലക്കാട്ടും, തൃശൂരിലും കണ്ണൂരിലുമാണ് പ്രതിഷേധക്കാരെ കൊന്നൊടുക്കാനുള്ള ശ്രമമുണ്ടായത്. കണ്ണൂരില്‍ നടന്ന മാര്‍ച്ചില്‍ നഗരസഭയുടെ വാഹനങ്ങള്‍ സമരക്കാരുടെ മേല്യ്‍ക്ക് ഓടിച്ചുകയറ്റി എല്ലാവരെയും കൊല്ലാനായിരുന്നു പദ്ധതി എങ്കിലും ദിവ്യാദ്ഭുത്താല്‍ വാഹനങ്ങളെല്ലാം തകര്‍ക്കപ്പെടുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലാ കലക്ടറും എസ്‍പിയും ഐജിയും തങ്ങളുടെ ഓഫിസുകളിലിരുന്ന് കുരുന്നുകള്‍ക്കു നേരെ കൂറ്റന്‍ കല്ലുകളെറിഞ്ഞ് അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്‍ഭുതകരമെന്നോണം ഇവരുടെ ഓഫിസുകള്ക്കു നേരെ സ്വര്‍ഗത്തില്‍ നിന്നു കല്ലുകള്‍ വന്നു വീഴുകയും ഓഫിസുകള്‍ തകര്‍ന്നു തരിപ്പണമാവുകയും ചെയ്തിരിക്കുന്നു.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

  ReplyDelete
 18. berley post continue
  ട്രാഫിക് പോലീസ് സ്‌റ്റേഷനുള്ളില് നിന്നും പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും കൊലയാളികളായ പോലീസുകാര്‍ കുരുന്നുകളെ കല്ലെറിഞ്ഞു കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും മേല്‍പ്പറഞ്ഞപോലെ എങ്ങുനിന്നോ കല്ലുകള്‍ വന്ന് ഈ ഓഫിസുകളൊക്കെ നാമാവശേഷമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ വാടകക്കൊലയാളികളും പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചു. കാള്‍ട്ടക്‌സ് ജംഗ്ഷനില്‍ നിന്ന് കുരുന്നുകളുടെ പ്രകടനം നീങ്ങുന്നതിനിടെയാണ് ചാനലുകളുടെ കാമറാമാന്‍മാര്‍ കുരുന്നുകള്‍ക്കു നേരേ കാമറകള്‍ ചൂണ്ടി വെടിവയ്‍ക്കാന്‍ ശ്രമിച്ചത്.കാമറയില്‍ നിന്നു പീരങ്കി ഉണ്ടകള്‍ക്കു സമാനമായ എന്തോ ഒന്ന് പ്രവഹിക്കുന്നത് കണ്ടതായി ചില കുരുന്നുകള്‍ സാക്ഷ്യം പറയുന്നുണ്ട്.

  എന്തായാലും മരണം വരിക്കാന്‍ തയ്യാറായ കുരുന്നുകള്‍ പാര്‍ട്ടിസൂക്തങ്ങള്‍ ആലപിച്ച് കണ്ണടച്ചു നില്‍ക്കുമ്പോള്‍ പൊടുന്നനെ ഒരു മിന്നല്പ്പിണര്‍ ഉണ്ടാവുകയും ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, ജീവന്‍ എന്നീ ചാനലുകളുടെയും ചില പ്രാദേശിക ചാനലുകളുടെയും കാമറാമാന്മാര് ഗുരുതരപരുക്കുകളോടെ നിലംപതിക്കുകയും ചെയ്തു. ഈ ദാരുണദൃശ്യം കണ്ട് കുരുന്നുകള്‍ കാമറാമാന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങുമ്പോള്‍ ആരോ ആഞ്ഞുചവിട്ടിയിട്ടെന്നപോലെ ഇന്ത്യാവിഷന്‍ കാമറാമാന്‍ നിലത്തുകിടന്നു പിടയുകയും അവിടമാകെ ചോരക്കളമാവുകയും ചെയ്തു. കുരുന്നുകള്‍ അപ്പോഴും സാമൂഹികനീതിക്കു വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കുകയായിരുന്നു.ആ പ്രകൃതിദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ റിപ്പോര്‍ട്ടര്‍ കാമറാമാന്‍ ഷാജുവിനെ കുരുന്നുകള്‍ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ആളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി രക്തമോ കിഡ്‍നിയോ എന്താണെന്നു വച്ചാല്‍ അപ്പോള്‍ തന്നെ ദാനം ചെയ്യാമെന്ന് ഓഫര്‍ ചെയ്യുകയും ചെയ്തു. ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

  പാലക്കാട്ട് നടന്ന മാര്‍ച്ചില്‍ കളക്‌ട്രേറ്റില്‍ നിന്ന് കലക്ടറും നൂറുകണക്കിനു വരുന്ന ജീവനക്കാരും കുരുന്നുകളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചെങ്കിലും ആ കല്ലുകള്‍ കുരുന്നുകളുടെ മേല്‍ കൊള്ളാതെ തിരികെ കലക്ടറേറ്റില്‍ തന്നെ പോയി പതിക്കുകയായിരുന്നു. കല്ലേറില്‍ കുരുന്നുകള്‍ കൊല്ലപ്പെട്ടില്ല എന്നു മനസ്സിലാക്കിയ പൊലീസ് ലാത്തിചാര്‍ജിലൂടെയും ഗ്രനേഡ് ആക്രമണത്തിലൂടെയും അവരെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ദൈവകൃപയാല്‍ കുരുന്നുകള്‍ക്ക് ഒന്നും സംഭവിച്ചില്ല.ലാല്‍സലാം (പ്രെയ്‍സ് ദി ലോര്‍ഡ്).

  തൃശൂരില്‍ എസ്എഫ്ഐ കുരുന്നുകള്‍ പ്രാര്‍ഥനാഗാനമാലപിച്ച് മൗനജാഥ നടത്തുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കൊലയാളികളായ പൊലീസുകാരുടെ ജീപ്പിനു തനിയെ തീപിടിച്ചു.കേരളമെങ്ങും സമാനമായ രീതിയിലുള്ള അദ്ഭുതങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.സമാധാനമായി സമരം നടത്തുന്ന കുരുന്നുകളെ കൊല ചെയ്യാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ അദ്‍ഭുതങ്ങളാല്‍ ഇല്ലാതായി എന്നത് എസ്എഫ്ഐ എന്ന സംഘടനയുടെ സാമൂഹികപ്രസക്തി മാത്രമല്ല,പ്രപഞ്ചോല്‍പത്തിയുമായും ദൈവത്തിന്റെ നിലനില്‍പുമായും നിലവിലുള്ള വിശ്വാസങ്ങള ചോദ്യം ചെയ്യുന്നതുമാണ്. മുഖ്യമന്ത്രി എന്നവകാശപ്പെടുന്ന ഉമ്മന്‍ ചാണ്ടി ഇനിയൊരക്ഷരം പറയാതെ രാജിവച്ച് പുതുപ്പള്ളിയില്‍ പോയി വല്ല കരനെല്‍കൃഷിയും നടത്തി ജീവിക്കുകയും കേരളഭരണം ദൈവത്തിന്റെ കുഞ്ഞാടുകളായ ഈ കുരുന്നുകളെയും അവരെ നയിക്കുന്നവരെയും ഏല്‍പിച്ചു കൊടുക്കണമെന്ന് ഇതിനാല്‍ ആവശ്യപ്പെട്ടുകൊള്ളുന്നു.

  ReplyDelete
 19. രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ് എഫ് ഐ ക്കാരന് പരിക്ക് പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. അയാള്‍ വെച്ച വെടി ആകാശതേയ്ക്കു പോയോ ഭൂമിക്കടിയില്‍ പോയോ ആര്‍ക്കു അറിയാം. പിള്ളേരെ ഓടിക്കാന്‍ വേണ്ടി അയാള്‍ പൊട്ടിച്ച വെടി ഇത്രയ്ക്കും രാഷ്ട്രീയ വല്ക്കരിക്കണ്ട കാര്യം ഇല്ല. ഊതി വീര്‍പ്പിക്കേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒന്ന് ചോദിക്കട്ടെ പണ്ട് നിങ്ങളുടെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ജനാധിപത്യത്തിനു വേണ്ടി അവിടുത്തെ വിദ്ധ്യാര്തികള്‍ ചെയ്ത സമരത്തിലേക്ക് പട്ടാള ടാങ്ക് കയറ്റി അരച്ചത്‌ പതിനായിരങ്ങളുടെ ജീവനാണ്. അതിന്റെ ശരിയായ കണക്കു പോലും ഇല്ല. അതൊന്നും ഇവിടെ നടന്നിട്ടില്ലല്ലോ. പിന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്തതിനു ആണ് ഇപ്പോള്‍ നിങ്ങളുടെ ഒരു സഖാവ് ജയിലില്‍ പോയത് എന്നാണ് നിങ്ങള്‍ പറയുന്നത് . ഒരു വിധ്യാര്തിയെ പഠിക്കാന്‍ സമ്മതിക്കാതെ ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ എവിടുത്തെ ജനാധിപത്യവും മനുഷ്യാവകാശവുമാണ്? നിര്‍മല്‍ മാധാവിനു സീറ്റ് നല്‍കിയതില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. അല്ലാതെ അതിനെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ കിട്ടിയ ഒരു ആയുധം ആക്കരുത്. ന്യായം പറയുമ്പോള്‍ എല്ലാവര്ക്കും ഒരു പോലെ പറയണം ....

  ReplyDelete
 20. രാധകൃഷ്ണപിള്ള വെച്ച വെടി അത് കൊണ്ട് ഏതെങ്കിലും എസ് എഫ് ഐ ക്കാരന് പരിക്ക് പറ്റുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. അയാള്‍ വെച്ച വെടി ആകാശതേയ്ക്കു പോയോ ഭൂമിക്കടിയില്‍ പോയോ ആര്‍ക്കു അറിയാം. പിള്ളേരെ ഓടിക്കാന്‍ വേണ്ടി അയാള്‍ പൊട്ടിച്ച വെടി ഇത്രയ്ക്കും രാഷ്ട്രീയ വല്ക്കരിക്കണ്ട കാര്യം ഇല്ല. ഊതി വീര്‍പ്പിക്കേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒന്ന് ചോദിക്കട്ടെ പണ്ട് നിങ്ങളുടെ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ ജനാധിപത്യത്തിനു വേണ്ടി അവിടുത്തെ വിദ്ധ്യാര്തികള്‍ ചെയ്ത സമരത്തിലേക്ക് പട്ടാള ടാങ്ക് കയറ്റി അരച്ചത്‌ പതിനായിരങ്ങളുടെ ജീവനാണ്. അതിന്റെ ശരിയായ കണക്കു പോലും ഇല്ല. അതൊന്നും ഇവിടെ നടന്നിട്ടില്ലല്ലോ. പിന്നെ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്തതിനു ആണ് ഇപ്പോള്‍ നിങ്ങളുടെ ഒരു സഖാവ് ജയിലില്‍ പോയത് എന്നാണ് നിങ്ങള്‍ പറയുന്നത് . ഒരു വിധ്യാര്തിയെ പഠിക്കാന്‍ സമ്മതിക്കാതെ ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌ എവിടുത്തെ ജനാധിപത്യവും മനുഷ്യാവകാശവുമാണ്? നിര്‍മല്‍ മാധാവിനു സീറ്റ് നല്‍കിയതില്‍ തെറ്റ് ഉണ്ടെങ്കില്‍ അത് നിയമപരമായി നേരിടണം. അല്ലാതെ അതിനെ ഭരിക്കുന്ന ഒരു സര്‍ക്കാരിനെതിരെ കിട്ടിയ ഒരു ആയുധം ആക്കരുത്. ന്യായം പറയുമ്പോള്‍ എല്ലാവര്ക്കും ഒരു പോലെ പറയണം ....

  ReplyDelete
 21. അനോണികളോട് : തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്‍റെ പൂഞാറ്റിലെ ശിഷ്യന്മാര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ ആകില്ല.


  ഇതിലും വലിയൊരു മറുപടി എനിക്കുമില്ല, ആശംസകൾ.

  ReplyDelete

Related Posts Plugin for WordPress, Blogger...