
ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ അടുത്തേക്ക് ഓടിയടുത്തു എന്ന കൊടും പാതകത്തിനിടെ സത്നാം കയ്യോടെ പിടികൂടപ്പെട്ടു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി നിരായുധനും നിരാലംഭനുമായ അന്യസംസ്ഥാനക്കാരൻ യുവാവിനെ അമ്മ ഭക്തർ കൈകാര്യം ചെയ്തു പോലീസിൽ ഏല്‍പ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ അമൃതയുടെ പ്രിയശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ത സ്വന്തം ചാനെനിലൂടെ ആക്രോശിച്ചു, സത്നാം ബിസ്മി ചൊല്ലിയെന്നും ഇന്നത്തെ "പ്രത്യേക സാഹചര്യത്തിൽ" അത് നിസാരമായി കാണാൻ ആകില്ലെന്നും".സത്നാം മത തീവ്രവാദിയായി മുദ്ര കുത്തപ്പെടുകയായിരുന്നു.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഹർത്താലിനെ പോലും അവഗണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അമൃത സന്നിതിയിൽ പാഞ്ഞെത്തി. സാധാരണ ഗതിയിൽ ഒരു പെറ്റിയുമടിച്ചു മണ്ടക്കൊരു കിഴുക്കും കൊടുത്തു വിടുമായിരുന്ന കേരളാ പോലീസ് സട കുടഞ്ഞെണീറ്റു. സത്നാമിന് മേൽ ചാർത്തപ്പെട്ടതു വധശ്രമ കേസ്. ആദ്യം ജയിലിലേക്ക് മാറ്റപ്പെട്ട യുവാവ് നേരം ഇരുട്ടി വെളുത്തപ്പോ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസ്സിൽ ചുമ്മാ മരിച്ചു കിടക്കുന്നതായിരുന്നു കണ്ടത്... ഇരുമ്പ് ദണ്ട് ഉപയോഗിച്ചുള്ളതടക്കം അൻപതിലേറെ മുറിവുകളായിരുന്നു സതാമിന്റെ ശരീരത്തിൽ !!!
കൊലപാതകങ്ങൾ ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമ പേനയുന്തികളും ചർച്ചാ തൊഴിലാളികളും കുറ്റകരമായ മൌനം അവലംഭിച്ചു. ഒരു ആൽദൈവ മഠത്തിനു മുന്നില്‍ ഒരു സംസ്ഥാനത്തെ ഭരണ കൂടവും അവിടത്തെ മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ടു എന്നത് ഭയപ്പെടുത്തുന്ന യാഥാര്ത്യമാണ്. പേരൂര്‍ക്കട പോലീസ് കോടതിയില്‍ പോലും ഹാജരാക്കാതെ വച്ച സത്നാമിന് മേല്‍ ആഭ്യന്തരമന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം വധശ്രമ കേസ് ചാര്‍ജ് ചാര്‍ജ് ചെയ്യപ്പെട്ടത് എങ്ങനെയാണ്?
ഒട്ടേറെ ദുര്‍മരണങ്ങളുടെ ഉള്‍പ്പടെ ദുരൂഹത പേറുന്ന, ലോകമെങ്ങും ഭക്തരും ആശ്രിതരുമുള്ള സംവിധാനത്തിന്റെ ശത്രുതയാണ് സത്നാം നേടിയെടുത്തത്. സട്നാമിന്റെ മരണം ആസൂത്രിതമെന്ന് കരുതാന്‍ അതിനാല്‍ തന്നെ കാരണങ്ങളുണ്ട്. സത്നാമിന്റെ ശരീരീത്തിൽ ഇത്രയേറെ മുറിവുകള്‍ എങ്ങനെയുണ്ടായി? എന്തിനാണ് സ്വാമി അമൃതസ്വരൂപാനന്ത അയാളെ മത തീവ്രവാദിയായി മുദ്രകുത്തിയത്? അമൃതാ മഠത്തിൽ നിന്നും മാനസികാരോഗ്യകേന്ദ്രത്തിലെ കക്കൂസിലേക്കുള്ള യാത്രക്കിടെ എന്താണ് സട്നാമിന് സംഭവിച്ചത്?
കേസ് അന്വേഷിച്ചത് അമ്മയുടെ തന്നെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ അമ്മയും കേരളാ പോലീസിലെ കാക്കിക്കുള്ളിലെ കവയിത്രിയുമായ ശ്രീമതി ബി.സന്ധ്യ IPS. പൂക്കടയും ക്ഷണക്കത്തും മാഷാ അള്ളായുമൊക്കെ തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന നാട്ടിൽ അമ്രിതനന്തമയി മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത അന്വേഷണം.. ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്ക് വാങ്ങാൻ പോന്ന ശേഷിയുള്ള മഠത്തിനും മഠധിപതികൾക്കും മുന്നിൽ ADGP യുടെ അന്വേഷണ റിപ്പോർട്ട് സത്നാമിനെ പോലെ തന്നെ അകാല ചരമം പ്രാപിച്ചു. അതിനിടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അത്താഴ പട്ടിണിക്കാരയ രണ്ടു ജീവനക്കാര്‍ സസ്പെന്റ് ചെയ്യപ്പെട്ട്. അവിടത്തെ ഭ്രാന്താൻമാരാരും പ്രതി ചേർക്കപ്പെടാത്തത് ആരുടെയോ ഭാഗ്യം...
കേവലം മനുഷ്യകീടങ്ങളുടെ പോലീസും നിയമവും ഒരു ദൈവത്തെ ചോദ്യം ചെയ്യുമെന്ന് തല്കാലം പ്രതീക്ഷിക്കേണ്ട, പക്ഷേ എന്ത് കൊണ്ട് സ്വാമി അമൃതസ്വരൂപാനന്ത ഉള്‍പ്പടെയുള്ളവരെ പോലും ചോദ്യം ചെയ്യാന്‍ ADGP പോലും തയ്യാറായില്ല? മാനസികാരോഗ്യകേന്ദ്രത്തില്‍ അന്ന് രാത്രി വന്നു പോയവര്‍ അല്ലെങ്കില്‍ അവിടെ തന്നെയുള്ള അമ്മഭക്തര്‍ ആരൊക്കെയെന്നു വെറുതെയെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായോ? അതോ അമ്മ ഫാന്‍സ് തന്ന റിപ്പോര്‍ട്ട് വെള്ളം കൂടാതെ വിഴുങ്ങുകയാണോ പോലീസ് ചെയ്തത്?
ഇങ്ങനെ സട്നാമിന് നീതി നിഷേധിക്കപ്പെട്ടു. സട്നാമിന്റെ മാതാപിതാക്കൾ ഈയിടെ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. തങ്ങളുടെ മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താൻ CBI അന്വേഷണമാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം നടത്തികൊടുക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ആ ആവശ്യത്തിന്റെ ഗതിയെന്തായി എന്ന് ആർക്കുമറിയില്ല. അത് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കാനും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും തയ്യാറാകണം. ദൈവത്തിന്റെ സ്വന്തം നാട് ആള് ദൈവങ്ങളുടെ സ്വന്തം നാടായി മാറരുത്. . .
ലാസ്റ്റ് എഡിഷന് :തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍ ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ, ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊലയാടിമക്കളുടെ തനിനിറം പുറത്തു വന്നേ തീരൂ!!!!!