Wednesday, December 1, 2010

മലയാളം ബ്ലോഗ്ഗെര്‍മാര്‍ പാപ്പരാസ്സികളോ ?

                              സായിപ്പിന്റെ ഭാഷയില്‍ ബ്ലോഗ്‌ ഉണ്ടാക്കി, വല്ലവന്റെയും സൈറ്റ് കോപ്പി അടിച്ചു ചില്ലറ ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ  ആയി. എന്നാല്‍ സ്വന്തം മാതൃഭാഷ ആയ മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ചിന്ത പോകാന്‍ കുറെ വൈകി. ഗൂഗോളം മുഴുവന്‍ കറങ്ങിയിട്ടും മല്ലു ബ്ലോഗ്‌ ലോകം ഇത്ര പടര്‍ന്നു പന്തലിച്ച കാര്യം സത്യം പറഞ്ഞാ ഇപ്പോളാ ശ്രദ്ധികുന്നത്. അവിടെയും ഇവിടെയും ഓരോന്നു കണ്ടപ്പോ ആംഗലേയം വഴങ്ങാത്ത മലപ്പുറത്തെ കാക്കമാര്‍ പേര്‍ഷ്യയില്‍ ഇരുന്നു കാണിക്കുന്ന കണകുണ പരിപാടി ആണെന്നാ ഞാനും കരുതിയത്. പിന്നെ മല്ലു ബ്ലോഗ്‌ ലോകത്ത് കുറച്ചു കറങ്ങിയപ്പോള്‍ ആണ് ആ ധാരണ മാറിയത്. ഇടം വലം നോക്കാതെ ഞാനും തുടങ്ങി ഒരു മല്ലു ബ്ലോഗ്‌. 
                         പ്രാദേശിക ഭാഷ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും അധികം ഉപയോഗിക്കപെടുന്ന ബ്ലോഗ്‌ ഭാഷ മലയാളം എങ്ങാനും ആണോ ആവോ? എന്നാല്‍ കെങ്കേമം ആയി. അല്ലെങ്കിലേ ഭൂഗോളത്തില്‍ ഏത് മൂലയില്‍ ചെന്നാലും ഒരു മലയാളിയെ കാണാം എന്നൊരു ചൊല്ല് നമ്മളെ പറ്റി ഉണ്ട്. എവറസ്റ്റ് കൊടുമുടി കേറിചെന്ന നീല്‍ ആംസ്ട്രോങ്ങും ചന്ദ്രനില്‍ കാലു കുത്തിയ എഡ്മണ്ട് ഹിലാരിയും (അവര് തന്നെ അല്ലെ?) രണ്ടു സ്ഥലത്തും മലയാളിയായ രമേട്ടന്റെയോ ബാലെട്ടന്റെയോ ചായക്കട കണ്ടു എന്നോ ചായയും പഴം പൊരിയും കഴിച്ചു എന്നോ മറ്റോ ചില കഥകളും പ്രചാരത്തില്‍ ഉണ്ട്. (മലയാളികള്‍ അല്ലാതെ വേറെ ആരെങ്ങിലും ഇത് രണ്ടും  ചോല്ലാരുണ്ടോ എന്ന് സത്യമായിട്ടും എനിക്കറിയില്ല).
അങ്ങനെ ഭൂഗോളം നിറഞ്ഞു നില്‍കുന്ന മലയാളി ഇനി ഗൂഗോളം കൂടി നിറഞ്ഞു നിറഞ്ഞു നില്‍കുന്ന ലക്ഷണം ആണ് കാണുന്നത്.
                                                പറഞ്ഞു വന്ന വിഷയം ഈ ബ്ലോഗ്ഗെര്മാരുടെ ഇടയില്‍ ഉള്ള ചില തെറ്റായ പ്രവണതകള്‍ ആണ്. ആനുകാലിക വാര്‍ത്താ പ്രാധാന്യമോ ഇതിനകം വിവാദമായതോ ശ്രദ്ധ ആകര്‍ഷിച്ചതോ ആയ വിഷയങ്ങള്‍ ആണ് മിക്ക ബ്ലോഗ്ഗെര്മാരും തിരഞ്ഞെടുക്കുന്നത്. അതിപ്പോ മുഖ്യധാര മാധ്യമങ്ങളും ചെയ്യുന്നതാണ്. എന്നാല്‍ ഇതല്ല ഒരു നല്ല ബ്ലോഗ്ഗെരില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ സാമൂഹിക പ്രസക്തി ഉള്ളതും മുഖ്യധാര സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിയാത്തതും ശ്രദ്ധ അര്‍ഹിക്കുന്നതും ആയ വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ട് വരാന്‍ ബ്ലോഗ്ഗെര്‍മാര്‍ ശ്രദ്ധിക്കണം. ബ്ലോഗിങ്ങ് വെറും നേരംപോക്ക് അല്ലെന്നും ബ്ലോഗ്ഗെര്മാര്‍ക്ക് ചില സാമൂഹ്യ ബാധ്യതകള്‍ ഉണ്ട് എന്നും ബ്ലോഗ്ഗര്‍ സമൂഹം തിരിച്ചറിയണം.   
                                            അത് പോലെ ആക്ഷേപഹാസ്യം എന്ന പേരില്‍ തനി മൂന്നാംകിട പാപ്പരാസി ഭാഷ ആണ് ഞാന്‍ അടക്കം ഉള്ള മിക്ക ബ്ലോഗ്ഗെര്മാരും ഉപയോഗിക്കുന്നത്. ഫോര്‍ത്ത് എസ്റ്റേറ്റ്‌ രംഗത്ത് നാളെ ഈ നാടിന്റെ അഭിമാനം ആകേണ്ട മലയാളി ബ്ലോഗ്‌ സമൂഹത്തിനു ഒട്ടും ചേര്‍ന്നതല്ല ഈ ടാബ്ലോയ്ട് സംസ്കാരം.  ലേഖനങ്ങളില്‍ കോമഡി ഉപയോഗിക്കരുത് എന്നൊന്നും ആരും പറഞ്ഞില്ല. കാരണം അത് വായനക്കാര്‍ ആസ്വധിക്കുന്നുണ്ട് . എന്നാല്‍ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ അവ അര്‍ഹിക്കുന്ന  ഗൌരവത്തോടെ കൈകാര്യം ചെയ്യാന്‍ ബ്ലോഗ്‌ സുഹൃത്തുകള്‍ ശ്രദ്ധിക്കണം എന്നാണു പത്രക്കാരന് പറയാന്‍ ഉള്ളത്.
                       എന്തൊക്കെ പറഞ്ഞാലും മലയാള ബ്ലോഗ്ഗെര്‍മാര്‍ പുലികള്‍ തന്നെ ആണ്.  അഭ്യസ്തവിദ്യരെ തടഞ്ഞു നടക്കാന്‍ വയ്യാത്ത, സിണ്ടികേറ്റ് മാധ്യമങ്ങള്‍ പുര നിറഞ്ഞു നില്‍കുന്ന ഈ കൊച്ചു സംസ്ഥാനത്ത്, ആനുകാലിക വിഷയങ്ങള്‍ അടക്കം കൈകാര്യം ചെയ്യുന്ന മല്ലു ബ്ലോഗ്ഗെര്മാരെ പറ്റി നമുക്ക് അഭിമാനിക്കാം. 

7 comments:

  1. ആ അവസാനം പറഞ്ഞ കാര്യം എന്നെക്കുറിച്ചല്ലേ..അറിയാം...എന്നെക്കുറിച്ച് തന്നെയാണ്..
    ജിതിന്‍..
    നല്ല പോസ്റ്റ്‌..ആശംസകള്‍..

    ReplyDelete
  2. ഞാന്‍ വെറും എലിയാണേ

    ReplyDelete
  3. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മലപ്പുറമാണ് വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മുന്നിലെന്നു വായിച്ചതായി ഓര്‍ക്കുന്നു.പിന്നെ ആംഗലേയം വഴങ്ങാത്തത് ഒരു കുറവാണോ..?

    ReplyDelete
  4. എന്റെ ഒരു തെറ്റിധാരണ എന്നല്ലെ സുഹൃത്തേ പറഞ്ഞത്? പിന്നെ ആംഗലേയം വഴങ്ങാത്തത് ഒരു തെറ്റെ അല്ല. പ്രത്യേകിച്ച് സായിപ്പിന്റെ നാട്ടില്‍ പോയാല്‍ അങ്ങേരെ മലയാളം പഠിപ്പിക്കുന്ന മലയാളീസിന്.

    ReplyDelete
  5. വരട്ടെ വഴിയെ പറയാം മറുപടി :)

    ReplyDelete
  6. നമുക്കുചുറ്റുമുള്ള തിൻമയ്ക് എതിരായിരിക്കണം നമ്മുടെ ഓരോ ബ്ളോഗും......

    ReplyDelete

Related Posts Plugin for WordPress, Blogger...