Saturday, December 4, 2010

രുദ്രാക്ഷ മഹാത്മ്യം റീ ലോഡെഡ്

                    ഇനി നിങ്ങളുടെ പ്രശ്നങ്ങള്‍ എന്തുമാകട്ടെ. അതിനെല്ലാം ഉള്ള പ്രതിവിധി നമ്മുടെ പ്രമുഖ ചാനലുകള്‍ നല്‍കും. ടെലിബ്രാന്‍ഡ്‌ ഷോ എന്ന പേരില്‍ ഇവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ കാണുക, അതിലെ ഉത്പന്നങ്ങള്‍ സ്വന്തമാക്കുക. ജീവിത പ്രശ്നങ്ങള്‍ അവിടെ തീരുന്നു. 
                    ദിവ്യ അത്ഭുത ഉല്പന്നങ്ങളുടെ ഒരു വന്‍ ശ്രേണി ആണ് ഇവര്‍ നമുക്ക് മുന്നില്‍ എത്തിക്കുന്നത്. സാമ്പത്തിക പ്രശ്നം ആണോ ? ശ്രീ ധനലക്ഷ്മി യന്ത്രം.ഐശ്വര്യം നിറയാന്‍ വിശുദ്ധ വലംപിരി ശംഖു, ദൃഷ്ടി ദോഷം അകറ്റാന്‍, പ്രിയപെട്ടവരെ ആകര്ഷികാന്‍ ദിവ്യമായ മാല,വള,കമ്മല്‍,അരഞ്ഞാണം, എന്ന് വേണ്ട ജീവിതം സുഖകരവും ഐശ്വര്യ പൂര്‍ണവും ആക്കാന്‍ ഉള്ള എല്ലാ അവശ്യ വസ്തുക്കളും ഉണ്ട്.  എല്ലാം ഒരു മിസ്സ്‌ കാള്‍ അടിച്ചു ഓര്‍ഡര്‍ ചെയ്യാം. ശാസ്ത്രം പോയ ഓരോ പോക്കെ !!!
                  മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത നുണ പ്രചാരണം നടത്താന്‍ ചാനലുകള്‍ തമ്മില്‍ മത്സരം ആണ്. വയറ്റുപിഴപ്പിന്റെ പേരില്‍ വന്‍ കിട ബിസിനെസ്സ് രാജാക്കാന്‍മാര്‍ ഇങ്ങനെ പല നമ്പറും ഇറക്കും.  ഒന്നും രണ്ടു മണിക്കൂര്‍ നീളുന്നതാണ് ഓരോ പരസ്യങ്ങളും. അതും പട്ടാപകല്‍. അതുകൊണ്ട് തന്നെ  വീട്ടമ്മമാരെ ആണ് ഇവര്‍ ഉന്നം വെക്കുന്നത് എന്ന് വ്യക്തം. 
ടെലിബ്രാന്‍ഡ്‌ ഷോ എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന ഈ ശുദ്ധ അസംബന്ധങ്ങള്‍ സാംസ്കാരിക കേരളത്തിനോട് ഉള്ള വെല്ലുവിളിയാണ്. ഇവ കാണാനും വന്‍ തുക കൊടുത്ത് ഇത് വാങ്ങാനും ആളുണ്ട് എന്നതാണ് തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്ന ഇതിന്റെ സംപ്രേക്ഷണം കാണിക്കുന്നത്. 
                           

ഇത്തരം പരിപാടികള്‍ക്ക് ഒരു പൊതു പാറ്റെണ്‍ ഉണ്ട്. ഉല്പന്നത്തിന്റെ ഗുണത്തെ പറ്റി ഒരേ കാര്യം തന്നെ ആണ് തിരിച്ചും മറിച്ചും ഇവര്‍ ഒരു മണിക്കൂര്‍ നേരം പറയുന്നത്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും എന്ന ഗീബല്‍സിയന്‍ തന്ത്രം. പ്രസിദ്ധ സിനിമ സീരിയല്‍ അഭിനേതാക്കള്‍ അവതാരകര്‍ ആയി എത്തുന്നതിന്റെ കൂടെ ഈ സാധനങ്ങള്‍ ഉപയോഗിച്ച് ബലം കണ്ടു എന്ന് പറയുന്നവരുടെ വീഡിയോ, കത്തുകള്‍ എന്നിവയും മേമ്പൊടി ചേര്‍ത്താണ് ഇവ നമുക്ക് മുന്നില്‍ എത്തുന്നത്. ഉല്പന്നത്തിന്റെ ബലസിദ്ധിയുടെ ശാസ്ത്രിയവും ആത്മീയവും ആയ വശങ്ങളെ പറ്റി വിശദീകരിക്കാന്‍ അതതു മേഖലയിലെ പ്രമുഖരും കാണും കൂടെ. കുറച്ചു സമയം ഈ പരിപാടികള്‍ കണ്ടാല്‍ ഒരു സാധാരണക്കാരന്‍ ഇവരുടെ വലയില്‍ വീണത് തന്നെ. അതെ, പരസ്യത്തിലൂടെ കോടികള്‍ കൊയ്യുമ്പോള്‍ ലക്ഷകണക്കിന് പ്രേക്ഷകരെ അന്ധവിശ്വാസത്തിന്റെ ഇരുള്‍ വഴിയിലേക്ക് നയിക്കുകയല്ലേ ഇവര്‍ ചെയ്യുന്നത്? സാംസ്കാരിക കേരളം എങ്ങനെയാണ് ഈ പരിപാടികള്‍ വിലയിരുത്തുന്നത് ?

                          പണ്ട് ഇത്തരം പ്രവണതകളെയും ദുരാചാരങ്ങളെയും കളിയാക്കി മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് എഴുത്തുകാരന്‍ ശ്രീ സഞ്ജയന്‍ രുദ്രാക്ഷ മഹാത്മ്യം എന്ന പേരില്‍ ഒരു കഥ എഴുതിയിരുന്നു.  പണം ഉണ്ടാക്കാന്‍ വേണ്ടി ഒരു തട്ടിപ്പ് രുദ്രാക്ഷ മഹാത്മ്യം കഥ ഉണ്ടാക്കി അതിനു പത്രത്തില്‍ പരസ്യം നല്‍കി പണം തട്ടി കോടീശ്വരന്‍ ആകുന്ന രസകരമായ കഥ  പാഠപുസ്തകത്തില്‍ കുട്ടികള്‍ പഠിച്ചതാണ്. ഇത്തരം തട്ടിപ്പുകളുടെ നിജസ്ഥിതി അവര്‍ അതിലൂടെ മനസിലാക്കിയതാണ്. അവരുടെ മുന്നിലേക്കാണ്‌ ഈ പരസ്യങ്ങള്‍ എത്തുന്നത്. ആരെയും മയക്കാന്‍ പറ്റുന്ന പുതിയ രൂപത്തിലും ഭാവത്തിലും. 

            അന്നത്തെ സഞ്ജയന്‍മാര്‍ അല്ല പക്ഷെ ഇതിനു പിന്നില്‍.പല പേരില്‍ ആണെങ്കിലും മിക്കവാറും ദിവ്യവസ്തുക്കളുടെ ഉറവിടം ഒന്ന് തന്നെ ആണ്. ഇവരുടെ വെബ്‌സൈറ്റുകള്‍ നോക്കിയാല്‍ അറിയാം എല്ലാം വന്‍കിട മാര്‍ക്കെറ്റിംഗ് ഭീമന്മാര്‍ ആണെന്ന്. ലക്ഷങ്ങളും കോടികളും ആകും ഓരോ ദിവസവും ഇതിന്റെ പേരില്‍ ചാനലുകള്‍ക്ക് കിട്ടുന്നത്. എന്നാലും ഇത്തരം അന്ധവിശ്വാസങ്ങള്‍ക് കുട പിടിച്ചു കൊടുക്കാന്‍ എന്ത് ന്യായീകരണം ആണ് ഇവര്‍ക്ക് പറയാന്‍ ഉള്ളത്? 


ലാസ്റ്റ് എഡിഷന്‍:പിന്തിരിപ്പന്‍ മൂരാച്ചികളും ബൂര്‍ഷ്വാസി ഉടമകളുടെ വലതുപക്ഷ സിന്‍ഡികേറ്റ്  മാധ്യമങ്ങളും ഇത്തരത്തില്‍ പെരുമാറുന്നത് മനസിലാക്കാം.അവന്മാരെ ഒന്നും നന്നാക്കാന്‍  പത്രക്കാരന്‍ പോകുന്നില്ല. നശിക്കട്ടെ പിതൃശൂന്യ കുലംകുത്തികള്‍,നിക്രഷ്ടജീവികള്‍. എന്നാല്‍ പുരോഗമന സാംസ്കാരിക ഗുലാന്‍മാര്‍ ആയ കേരള ജനതയുടെ ആത്മാവിഷ്കാരം കൈരളി പീപ്പിള്‍ ചാനലും ഒട്ടും മോശമല്ല.എന്ത് സന്ദേശം ആണ് ഇത് പ്രക്ഷേപണം ചെയ്യുന്ന്നതിലൂടെ ഇവര്‍ നല്‍കുന്നത്?  മലയാളത്തില്‍ മാത്രമല്ല,ഇന്ത്യയിലെ മിക്ക ചാനെലുകളും ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.എന്നാല്‍ പല കാര്യത്തിലും അന്യര്‍ക്ക്‌ മാതൃക ആയ നമ്മള്‍ മലയാളീസ്  ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങുന്നത് ലജ്ജാവഹം തന്നെ..

9 comments:

  1. കേരളത്തിനകത്ത് തന്നെ ആളോഹരി ദേശീയ ശരാശരിക്ക് മുകളിൽ ദിവ്യന്മാരും ദിവ്യമാതാക്കളും കുട്ടിച്ചാത്തന്മാരും അറബിമാന്ത്രികക്കാരും വാസ്തുശാസ്ത്രക്കാരും വെറ്റിലസ്വാമിമാരും ജ്യോതിശാസ്ത്ര രത്നങ്ങളുമുള്ള സ്ഥിതിക്ക് ഈ ഇറക്കുമതിയുടെ ആവശ്യമുണ്ടോ.

    ReplyDelete
  2. നന്നായി എഴുതി. അഭിനന്ദനങ്ങള്‍..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എനിക്കും പലപ്പോഴും മേല്‍ പറഞ്ഞ കര്യഗല്‍ തോന്നിയിട്ടുണ്ട് ഇവരുടെ പരസ്യഗളില്‍ പ്രടനംയും കുടുഗുന്നത് വീട്ട്മ്മമാരന് .പണത്തിനു മുകളില്‍ ജീവിക്കുന്ന അവര്ക് ഇതിനുള്ളിലെ ചതി തിരിച്ചറിയാന്‍ പലപ്പോഴും കഴിയുന്നില്ല .അവാ രു സാ ദാനം വാ ഗാ നു ല്ല ഒര്ദര്‍ കോ ദു തല അത് കിട്ടണം എന്ന് തന്നെ ഉറപ്പില്ല .ഈ ബ്ലോഗ്‌ തീര്‍ച്ചയായും അവരുടെ ശ്രദ്ദയില്‍ പെടുതെണ്ടത് അത്യാവശ്യമാണ് .പുതിയ തലമുറ ഇതിനെതിരെ പ്രതികരിക്കുകയും ചാന്നലുകളില്‍ ഇ പരസ്യഗല്‍ സംപ്രേക്ഷണം ചെയ്യുനത് നിര്‍ത്തുകയും ചെയ്താല്‍ ഇ പ്രശ്നം ഒരു പരിതി വരെ പരിഹരിക്കാം...ഇ ബ്ലോഗ്‌ എന്തയാലും പലരിലും അവ്ബോദം ഉണ്ടാക്കാന്‍ സഹായിക്കും..

    ReplyDelete
  5. നന്നായിരിക്കുന്നു ...

    ReplyDelete
  6. മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക് അതിരില്ല.അവന്‍ ഒന്ന് കിട്ടിയാലും തൃപ്തനല്ല പിന്നെയും ഓടും അടുത്തത് വെട്ടി പിടിക്കാന്‍. അതിനു വേണ്ടി എന്ത് പരീക്ഷണം നടത്താനും ചിലര്‍ തയാര്‍ ആണ് അതില്‍ അവര്‍ക് നഷ്ടം സംഭവിച്ചാലും ദുരനുഭവം ഉണ്ടായാലും അവന്‍ പിന്മാറില്ല പിന്നെയും അടുത്ത പരീക്ഷണത്തിന്‌ തുനിയും .അവനെ ഇതിനു പ്രേരിപിക്ക്കുന്നത് അവന്റെ മനസ്സിലെ ഈ പറയുന്ന ചിന്തയാണ് നമ്മുടെ സലിം കുമാര് പറഞ്ഞപോലെ "അഥവാ ബിരിയാണി കൊടുത്താലോ?????" എന്ന ചിന്ത.
    !!

    ReplyDelete
  7. അഥവാ ബിരിയാണി കൊടുത്താലോ!!!!!!!!!!!!!!!!

    ReplyDelete
  8. എനിക്കിതിലൊന്നും തീരെ വിശ്വാസമില്ല... ഞാൻ അതു കൊണ്ട് ഇവയൊന്നും കാണാറുമില്ല; വാങ്ങാറുമില്ല

    ഇനി വീണുകിട്ടുകയാണേൽ കെട്ടിയേക്കാം; അതെന്നെ !!! ഇനി അഥവാ ബിരിയാണിയെങ്ങാൻ കൊടുത്താലോ... നാം മലയാളികൾ എല്ലാവരും കൂപ മണ്ഡൂപങ്ങൾ അഥവാ ശുംഭന്മാർ....

    നന്നായി പറഞ്ഞു... പത്രക്കാരാ... ആശംസകൾ...

    ReplyDelete
  9. എളുപ്പവഴിയില്‍ ഒന്നും നേടാന്‍ ആവില്ല എന്ന് അറിയാത്തവര്‍ തന്നെ ഈ തട്ടിപ്പുകളിലും മോഹനവാഗ്ദാനങ്ങളിലും വീണു പോവുന്നത്... നന്നായി അവതരിപ്പിച്ചു ഈ വിഷയം.. ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...