Thursday, April 14, 2011

കാവ്യ ചെയ്തതും രാമചന്ദ്രന്‍ മാസ്റ്റര്‍ ചെയ്യാത്തതും

                          കാവ്യ ചെയ്തതും രാമചന്ദ്രന്‍ മാസ്റ്റര്‍ ചെയ്യാത്തതും ആയ സാധനം എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു, "വോട്ട്"..
മൊത്തം വോട്ടര്‍മാരില്‍ മുക്കാല്‍ ഭാഗം മാത്രമാണ് തങ്ങളുടെ സമ്മതി ദാനം ചെയ്യാന്‍ ഉള്ള അവകാശം വിനിയോഗിച്ചത് എന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് എന്നതിനാല്‍ വോട്ട് ചെയ്തവരും ചെയ്യാത്തവരും ആയി ഒരു പാട് പേര്‍ വേറെയം ഉണ്ടെങ്കിലും ഈ പറഞ്ഞ രണ്ടു പേരുടെ നിലപാടുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു.
                              ഒരാള്‍ സുപ്രസിദ്ധ സിനിമ താരം ആണ്. മറ്റേ ആള്‍ സുപ്രസിദ്ധ രാഷ്ട്രിയ നേതാവും മുന്‍മന്ത്രിയും. ജനാതിപത്യത്തിന്റെ ഏതു അളവ് കോല്‍ വച്ച് അളന്നാലും സില്‍മക്കാരെക്കാള്‍ മുകളില്‍ ആണ് ജനപ്രതിനിധിയുടെ സ്ഥാനം എന്നാണു എന്റെ പരിമിതമായ അറിവ്. അങ്ങനെ ആകുമ്പോള്‍ ഇവരില്‍ ഒരാളുടെ വോട്ടിടല്‍ ബൂലോകമാകെ ചര്‍ച്ച ചെയ്യപ്പെടുകയും മറ്റേതു മറവിയുടെ ചവറ്റു കോട്ടയില്‍ എറിയപ്പെടുകയും ചെയ്യുന്നത് ഒരു നല്ല ലക്ഷണം ആയി കാണാനാകില്ല. അതിനു പിന്നിലെ രാഷ്ട്രീയമോ മറ്റോ എന്തുമാകട്ടെ, സ്വതന്ത്രമാധ്യമം, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മണ്ണാങ്കട്ട   എന്നൊക്കെ നമ്മള്‍ തന്നെ പറയുന്ന, വിശ്വസിക്കുന്ന മലയാളം ബ്ലോഗ്‌ ലോകം ഇത്തരത്തില്‍ ഒരു വിവേചനം കാണിച്ചത് തീര്‍ച്ചയായും പരിശോധിക്കപ്പെടെണ്ടിയിരിക്കുന്നു. 
                               
                                മുഖ്യധാര മാധ്യമങ്ങളെ സ്വാധീനിക്കുന്ന വലിയൊരു ഘടകമാണ് അവരുടെ റേറ്റിംഗ്. മറ്റുള്ളവര്‍ കാണിക്കുന്ന എന്ത് വാര്‍ത്ത‍ ആയാലും അത് അതിനേക്കാള്‍ പ്രാധാന്യത്തോടെ കൂടുതല്‍ വിശദാംശങ്ങളോടെ ജനങ്ങളില്‍ എത്തിച്ചു അവരെ തങ്ങളുടെ ഫ്രീക്വന്സിയില്‍ എത്തിക്കുക എന്നതാണ് ഓരോ മാധ്യമപ്രവര്‍ത്തകന്റെയും   അടിസ്ഥാന ധര്‍മ്മമായി അവര്‍ തന്നെ കണക്കാക്കിയിരിക്കുന്നത്. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങള്‍ ആണ് അതിനു അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബ്ലോഗ്ഗെര്‍മാരോ? മുഖ്യധാരയുടെ ബദല്‍ എന്നൊക്കെ അവകാശപ്പെടുന്ന ബ്ലോഗ്‌ സമൂഹത്തില്‍ മുഖ്യധാരയെ ബാധിച്ച അതെ അര്‍ബുദം ബാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇന്നലെ കണ്ടത്. കാവ്യയുടെ വോട്ടിടല്‍ മഹാമഹം അതിഗംഭീരമായി ബൂലോകം കൊണ്ടാടി. അഗ്രിഗെറ്റരുകകളില്‍ ഈ വിഷയത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ നിറഞ്ഞാടി. ബൂലോകത്തെ സൂപ്പര്‍ ബ്ലോഗ്ഗര്‍ തുടങ്ങി വച്ച പോസ്റ്റിംഗ് പരിപാടി ബ്ലോഗ്‌ ലോകമാകെ ഏറ്റെടുത്തു. ആദ്യ പോസ്റ്റ്‌ വരുമ്പോ നൂറില്‍ താഴെ ആളുകള്‍ മാത്രം കണ്ട ആ വീഡിയോ ഇപ്പൊ ഏതാണ്ട് ഏഴായിരം പേര്‍ കണ്ടു കഴിഞ്ഞു എന്നത് തന്നെ ആണ് അതിന്റെ ജനസമ്മതിക്ക് കാരണം. 

                                 ഒരു ബ്ലോഗ്ഗില്‍ ഒരു വിഷയത്തെ പറ്റി പോസ്റ്റ്‌ വരികയും അത് ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത സ്ഥിതിക് മറ്റു ബ്ലോഗ്ഗെര്മാര്‍ എല്ലാം മത്സരിച്ചു ആ വിഷയം ഏറ്റെടുക്കുകയാണ് ഉണ്ടായത്. എഴുതിയ എല്ലാവര്ക്കും വയറു നിറച്ചു ഹിറ്റുകളും കമന്റ്‌കളും കിട്ടി. അവന്‍ ഇട്ട സ്ഥിധിക്ക് ഞാന്‍ അത് ഇട്ടില്ലെങ്കില്‍ എന്റെ ഇമേജ് നെ ബാധിക്കും എന്ന ഒരൊറ്റ ചിന്തയാണ് ഇവരെ നയിച്ചെതെന്നു പറയാതിരിക്കാന്‍ ആകില്ല.  ബ്ലോഗ്ഗ് ലോകത്തെ ഏറ്റവും മോശം പ്രവണതകളില്‍ ഒന്നാണ് ഇതെന്ന് പറയേണ്ടി വരും. ഒരു വിഷയത്തെ പറ്റി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപാധി എന്ന നിലയില്‍ ഒരേ വിഷയത്തെ പറ്റി മുപ്പത്തിമുക്കോടി ബ്ലോഗ്ഗെര്‍മാര്‍ക്കും പോസ്റ്റ്‌ ഇടാന്‍ അധികാരം ഉണ്ട്. പക്ഷെ തിരഞ്ഞെടുക്കുന്ന വിഷയത്തെ  കൂടി കണക്കിലെടുക്കേണ്ടി വരും. ഒരു തിരഞ്ഞെടുപ്പ് രാത്രിയില്‍ ഘോര ഘോരം ചര്‍ച്ച ചെയ്യപെടെണ്ട വിഷയം ആയിരുന്നോ അത് എന്ന് മാത്രമാണ് എന്റെ സംശയം.
                            
                                 കാവ്യ വോട്ട് ചെയ്യുന്നതോ ചെയ്യത്തതോ ഇന്നാട്ടിലെ ജനാതിപത്യ വ്യവസ്ഥയെ പ്രത്യേകിച്ചൊരു തരത്തിലും ബാധിക്കില്ല എന്നതാണ് എനിക്ക് തോന്നുന്നത്. ഈ പ്രായം ആയിട്ടും കന്നി വോട്ട് ചെയ്യാനാണ് അവര്‍ വന്നത് എന്നാണു മനസ്സിലാക്കാന്‍ ആയതു. തിരക്കുള്ള ഒരു നടി എന്ന നിലയില്‍ അവര്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ആവാം കാരണം. എന്തായാലും രാഷ്ട്രീയവുമായി അവര്‍ക്കുള്ള ബന്ധം എന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഇത്തവണ സിനിമ രംഗത്തെ സഹപ്രവര്‍ത്തകനായ ശ്രീ ഗണേഷ് കുമാറിന് വേണ്ടി ദിലീപിനൊപ്പം പ്രചാരനതിനിറങ്ങി എന്നത് മാത്രമാണ്. അതില്‍ യാതൊരു രാഷ്ട്രീയവും ഉണ്ടാകാന്‍ ഇടയില്ലെന്ന് മാത്രമല്ല കേവല ആകര്‍ഷനതിനപ്പുരം  പ്രബുദ്ധകേരളത്തില്‍ ഒറ്റ വോട്ട് പോലും അതിനാല്‍ സ്വാധീനിക്കപെടാനും പോകുന്നില്ല. ക്യു നില്‍ക്കാത്ത കാവ്യയും പ്രതിഷേധിച്ച ചെറുപ്പക്കാരനും തെരഞ്ഞെടുപ്പു ദിനത്തില്‍ മറ്റെന്തിനെക്കാളും ഏറെ ബൂലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ട സ്ഥിതിക് അതിന്റെ  ശരിതെറ്റുകളിലേക്ക് പോകാന്‍ പത്രക്കാരന്‍ ആഗ്രഹിക്കുന്നില്ല. 

                            എന്നാല്‍ ഇതേ ദിവസം സംഭവിച്ച മറ്റൊരു വാര്‍ത്ത‍ പൂര്‍ണ്ണമായും തമസ്ക്കരിക്കപ്പെട്ടതും ഇതിനോട് കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു. മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ താന്‍ വോട്ട് ചെയ്യുന്നില്ല എന്ന പ്രക്യാപനത്തോടെ ശ്രദ്ധയാകര്‍ഷിച്ചതു ബൂലോക സുഹൃത്തുക്കള്‍ സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. അടുത്ത കാലത്ത് യുഡിഎഫിന്റെ  ഭാഗമായ വീരനും മകനുമെതിരെ ഉള്ള പ്രതിഷേധമായിരുന്നു അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അദ്ധേഹത്തെ പ്രേരിപ്പിച്ചത്. കോടീശ്വരന്‍മാരായ വീരനും പുത്രനും ജനങ്ങളുമായി ബന്ധമില്ലെന്നും അവരെ ജയിപ്പിക്കേണ്ട ബാധ്യത സാധാരണക്കാരായ യുഡിഎഫ് പ്രവര്തകര്‍ക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.  യുഡിഎഫ് ന്റെ രണ്ടു മുന്‍നിര നേതാക്കള്‍ക്കെതിരെ ഗൌരവകരമായ ആരോപനങ്ങലുമായി  രംഗത്തെത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൂട് പിടിപ്പിച്ച മാസ്റ്ററുടെ ഈ പ്രതികരണത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ മിക്കവരും കണ്ടത് പോലുമില്ല. ബ്ലോഗ്‌ ലോകവും ഇതിനെ അവഗണിച്ചത് ശരിയായില്ല.  

                             കാവ്യയെ പോലെ അല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒന്നാണ്  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രി എന്ന നിലയില്‍ കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍. കേവലം സീറ്റ്‌ നിഷേധത്തിന്റെ പേരിലാണ് അദ്ദേഹം ഇത്തരം നിലപാട് എടുത്തത്‌ എന്ന വാദം വിലപ്പോകാതത്തിനു കാരണം അദ്ദേഹം ഉന്നയിച്ച ആരോപനഗളുടെ സ്വഭാവം തന്നെയാണ്.  യുഡിഎഫില്‍ നിലനില്‍ക്കുന്ന ജീര്‍ണ്ണതകള്‍ തുറന്നു പറഞ്ഞ രാമചന്ദ്രന്‍ മാസ്റ്റര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിങ്ങിപൊട്ടിയത് പോലും ജനങ്ങളില്‍ എത്തിക്കാന്‍ മടി കാണിച്ച മാധ്യമങ്ങള്‍ക്കെതിരെ ബദല്‍ ആകുകയായിരുന്നു ബ്ലോഗ്‌ ലോകം ചെയ്യേണ്ടിയിരുന്നത്.   അമിതമായ രാഷ്ട്രീയ അടിമത്തം  നിക്ഷ്പക്ഷ ബ്ലോഗ്ഗെര്മാരെ ബാധിക്കുന്നത് ശരിയായ പ്രവണതയായി കാണാനാകില്ല.

 ലാസ്റ്റ് എഡിഷന്‍:   ബൂലോകത്തെ പുലികളെ അപ്പാടെ വിമര്‍ശിച്ചു ആളാകാന്‍ വേണ്ടി പറഞ്ഞതല്ല. ബ്ലോഗ്‌ ലോകത്തെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകളെ ഒന്ന് തോണ്ടി എന്ന് മാത്രം.  എന്നെ തരം താഴ്ത്തിക്കളയരുത്. 

16 comments:

  1. കെകെ രാമചന്ദ്രന്‍ മാഷുടെ തീരുമാനം കൈരളി മാത്രമാണ് കാണിച്ചതു എന്ന് തോന്നുന്നു

    ReplyDelete
  2. Nalla nireekshanam.. poornamayum yojikkunnu..

    ReplyDelete
  3. ഇന്റര്‍നെറ്റോ സാങ്കേതിക വിദ്യകളോ അത് ഉപയോഗിക്കുന്നവന്റെ നിലവാരത്തിനതീതയി എന്തെങ്കിലും ഒരു മാറ്റമുണ്ടാക്കില്ല എന്നതിന്റെ തെളിവാണ് താങ്കള്‍ പറഞ്ഞത്.
    വളരെ നല്ല വിശകലനം.

    ReplyDelete
  4. അളിയാ,
    മനോഹരമാ‍യ അവതരണ ശൈലി.പോസ്റ്റ് ഗംഭീരം ആയിരിക്കുന്നു. മാധ്യമങ്ങളുടെ സിനിമാതാര പ്രീണനങ്ങള്‍ എന്ന പുഴുക്കുത്തു ഇന്നത്തെ കാലത്തെ ചെടിപ്പിക്കുന്ന ഒരു സത്യം ആയിപ്പോയിരിക്കുന്നു. പത്രക്കാരന്‍ എപ്പോഴും വരാറില്ല. പക്ഷേ വരുമ്പോള്‍ അതൊരു വരവ് തന്നെയാണ്‌. മുന്‍പോട്ടു മുന്‍പോട്ടു പോകട്ടെ...

    ReplyDelete
  5. രണ്ടും രണ്ടല്ലേ ?

    രാമചന്ദ്രന്‍ മാസ്റ്റര്‍ വോട്ടു ചെയുന്നില്ല എന്ന് അവസാന നിമിഷം തീരുമാനിച്ചതാണ് എന്ന് വിശ്വസിക്കാന്‍ ബുദ്ടിമുട്ടുണ്ട്.

    ReplyDelete
  6. @mottamanoj എപ്പോ തീരുമാനിച്ചു എന്നതല്ല, തീരുമാനിക്കാന്‍ ഉണ്ടായ കാരണം ആണ് പ്രധാനം..ഒരു മുന്‍മന്ത്രി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നില്ല എന്ന് പ്രക്യാപിച്ചാല്‍ അതൊരു വാര്‍ത്തയല്ലേ?

    ReplyDelete
  7. ഇന്നത്തെ എന്റെ ദിവസം ശരിയല്ല. എല്ലാവരും എന്റെ നേര്‍ക്കിട്ടാണ്. രാവിലെ തന്നെ നീര്‍വിളാകന്റെ പോസ്റ്റ്‌. ഇപ്പോളിതാ ജിത്തിനും. രാമചന്ദ്രന്‍മാഷെപ്പോലുള്ളവര്‍ക്ക് വെറുതെയിരുന്നു കരഞ്ഞാല്‍ മതി. ഒരു പോസ്റ്റ്‌ എഴുതാനുള്ള പാട് നമുക്കല്ലേ അറിയൂ..

    To be serious. വിമര്‍ശനം നന്നായി. വളരെ കാമ്പുള്ളതാണ്. (രാമചന്ദ്രന്‍ മാഷുടെ കാര്യമല്ല. ഒരു സീറ്റ് കൊടുത്തിരുന്നെങ്കില്‍ അയാളും ഈ ഗിരി പ്രഭാഷണമൊന്നും നടത്തില്ലായിരുന്നു) പല വാര്‍ത്തകളും താമസ്കരിക്കപ്പെടുന്നു എന്ന സത്യം ഞാനടക്കമുള്ള ബ്ലോഗര്‍മാരും മാധ്യമ പ്രവര്‍ത്തകരും അംഗീകരിക്കേണ്ടിയിരിക്കുന്നു. .

    ReplyDelete
  8. @ ബഷീര്‍ വള്ളിക്കുന്ന് സാരല്ല്യ ബഷീര്‍ക്കാ, മാങ്ങയുള്ള മാവിനല്ലേ കല്ലേറ് കൂടുതല്‍ കിട്ടാ ? ഈ വിമര്‍ശനോക്കെ നിങ്ങള്‍ക്കുള്ള വോട്ടാണ്. ഞാന്‍ ആണെങ്കില്‍ ഇവിടെ എന്നെ ആരെങ്കിലും ഒന്ന് വിമര്‍ശിച്ചു കിട്ടാന്‍ വേണ്ടി കാത്തിരിക്ക്യ.

    @ ശുക്രൻ , ജഗദീശ്.എസ്സ്, റിജോ,ബഷീര്‍ വള്ളിക്കുന്ന്
    താങ്ക്സ് ഉണ്ട്‌ട്ടാ, താങ്ക്സ് എ ലോട്ട്

    ReplyDelete
  9. നല്ല പോസ്റ്റ്‌... സത്യം പറഞ്ഞാല്‍, രാമചന്ദ്രന്‍ മാഷുടെ
    തീരുമാനം ഞാന്‍ അറിയുന്നത് ഇതുവായിച്ചപ്പോളാണ്.
    പിന്നെ കാവ്യ, ഭംഗി മാത്രമേ തനിക്കുള്ളൂ തലയ്ക്കകത്ത്
    ഒന്നും ഇല്ലാന്ന് തെളിയിച്ചൂന്നു കൂട്ടിയാല്‍ മതി...
    മറ്റു ബ്ലോഗര്‍മാര്‍ വിട്ടു പോകുന്നത് ഇങ്ങനെ ആരെങ്കിലും ഒക്കെ
    കാണിച്ചു തരുന്നുണ്ടല്ലോ... അതൊരു നല്ല കാര്യം തന്നെയാണ്. ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

    ReplyDelete
  10. ക്യൂവില്‍ നിന്ന് വോട്ട് ചെയ്യാന്‍ വയ്യെങ്കില്‍ പോയി തുലയട്ടെ അല്ലെ.. അഹങ്കാരി..!

    ആ പേരറിയാത്ത യുവാവിനോട്, പണ്ട് മുന്‍തദര്‍ സൈദിയോട് തോന്നിയ പോലെ ഒരു ആരാധന തോന്നുന്നു ഇപ്പോള്‍ ... !

    വി.വി.ഐ.പി-കള്‍ ആയ മന്മോഹന്‍ സിങ്ങും, രാമചന്ദ്രന്‍ മാഷും വോട്ട് ചെയ്തില്ല..!!!

    ReplyDelete
  11. ചിറ്റൂരില്‍ സോഷ്യസിറ്റ് ജനത പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്നു രാമചന്ദ്രന്‍ മാഷ് പറയുന്നത്. അല്ലാതെ കല്‍പ്പറ്റ സീറ്റ് തനിക്ക്‌ നല്‍കാതെ "സ്നേഹിതന്‍" ആയ വീരന്‍റെ മകന്‍ ശ്രേയാംസ്‌ കുമാറിന് നല്‍കിയതില്‍ ഉള്ള പ്രതിഷേധം കൊണ്ടല്ല .! ശോഭനാ ജോര്‍ജിനേക്കാള്‍ ഏറെ കൊണ്ഗ്രെസിനെ സ്നേഹിക്കുന്ന, കൊണ്ഗ്രെസ്സിനു വേണ്ടി സ്വന്തം കണ്ണീര്‍ (രക്തം നല്‍കാന്‍ ഇടയില്ല) വരെ നല്‍കാന്‍ ധൈര്യം കാണിച്ച ഈ രാജ്യസ്നേഹിക്ക് ആ ശ്രേയാംസ്‌ കുമാറിന് വോട്ടുചെയ്യാന്‍ എങ്ങനെ കഴിയും. ശത്രുവിന്റെ ശത്രുവിനെ മിത്രമായി കാണാം എങ്കില്‍ ഒരു മധുരപ്രതികാരത്തിനായി അവിടെ എതിര്‍സ്ഥാനാര്‍ഥി ആയ പി.എ.മുഹമ്മദിനു വോട്ട് ചെയ്യണമായിരുന്നു അദ്ദേഹം. :)

    പോസ്റ്റും, വിമര്‍ശനങ്ങളും ഗംഭീരം ആയിട്ടുണ്ട്.. :)

    ReplyDelete
  12. http://www.sarathcannanore.com/blog/

    ReplyDelete
  13. HAI BLOGER njan ithu vaichu enikku thonnunnu"enikku mathram" thangal oru idathu paksha chinthakan aano ennanu. sory,tabgalkku pattumengil andhaviwasangalkkethire shabdhamuyarthu pls its my requst njangal undu koode any way good job

    ReplyDelete
  14. നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...