Sunday, June 12, 2011

മാതാ പിതാ ഗുരു (ആള്‍)ദൈവം!!!


                              മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...

                          കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ  ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി   മാറിയ അത്ഭുത കഥയാണ്‌  മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ  ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

                            മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമല്ല.  അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും  സ്വര്‍ണഗോളവും പുറത്തെടുത്തു  ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്.  ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു.   കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ   മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.  

                                   ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട്  ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?

                                   ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

                           പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന,  കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.  

                         സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ  മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്.  സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും  കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.  
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ. ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)   
            
                     ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും മന്‍മോഹന്‍ജി തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്...

ലാസ്റ്റ് എഡിഷന്‍: ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..
ദൈവങ്ങള്‍ ജെപിസി യുടെ പരിധിയിലും വരാന്‍ വഴിയില്ലല്ലോ !!!!

31 comments:

  1. വള്ളിക്കാവ് ദൈവത്തിന്റെ മേടിക്കൽ കോളേജിന്ന് കത്തോലിക്കൻ കോളേജിനേക്കാൾ ദൈവീക ശക്തിയുണ്ടെന്ന വാർത്തകൂടി ചേർത്തു വായിക്കുക!

    ReplyDelete
  2. ദൈവമെന്ന സത്യം ഒരു മനുഷ്യനില്‍ ഉള്കൊല്ലാനാവില്ല. ആള്‍ദൈവം എന്ന പദം പോലും നീതീകരിക്കനാവില്ല. ആത്മീയതയുടെ അനന്ത സാധ്യതകള്‍ ആണ് ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റു മതി ചെയ്യുന്നത് എന്നത് സത്യം തന്നെ..

    ReplyDelete
  3. തകര്‍പ്പന്‍ പോസ്റ്റ്.അഭിനന്ദനങ്ങള്‍..

    അമ്മമാരും ബാബമാരും സ്വാമിമാരും ചാത്തമ്മാരും കൂടി നിറയട്ടെ ലോകത്ത്.മരുന്നിനെങ്കിലും മനുഷ്യനെയെടുക്കാന്‍ ബാക്കിയാരെങ്കിലുമുണ്ടായിരുന്നാല്‍ ഭാഗ്യം...

    ReplyDelete
  4. വളരെ തുറന്നു കാര്യങ്ങൾ പറഞ്ഞ് ഇതാണ് വേണ്ടത്.

    ReplyDelete
  5. ജിതിന്‍ പോസ്റ്റ്‌ ഗംഭീരം ആയിട്ടുണ്ട്. ജാതിയും, മതവും, ദൈവവും ആണ് ഇന്ന് പ്രധാന വില്‍പ്പന ചരക്കുകള്‍ . കച്ചോടം പൊടിപൊടിക്കട്ടെ..!!

    ReplyDelete
  6. //കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു//

    No; they are spending fraction from their revenue from their marketing and advertisement account; not for any charity…
    They are very much aware that without marketing or adv no business shall exist for long… Even their own industry (ഭക്തി വ്യവസായം) itself very competitive...

    ReplyDelete
  7. ദൈവം സ്ര്ശ്ട്ടിച്ച മനുഷ്യര്‍ തന്നെ ദൈവമായി മാറുന്ന കാലം ... ഒരു മനുഷ്യനിലോ ഒരു ഒരു വിഗ്രഹതിലോ ഒതുങ്ങുന്നവനാണോ ദൈവം അവന്‍ ലോകര്‍ക്കാകമാനം ഉള്ളതല്ലേ .. ഒരാളില്‍ എന്തെങ്കിലും പ്രത്യേകത ഉണ്ടെന്നു പറഞ്ഞു അവനു ദൈവത്തിന്റെ പരിവേഷം നല്‍കി പൂവും പൂമാലയും നല്‍കി അവനു വേണ്ടി ജനങ്ങളില്‍ നിന്നും പിണ്‌ങ്ങി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഇവരോ ദൈവം.. ഇങ്ങനെ ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ .. വിശ്വാസം എന്നതു അവരുടെ മുന്നില്‍ മുട്ടി മടക്കുകയാണോ .. ഇപ്പോഴത്തെ ആള്‍ദൈവങ്ങളുടെ എണ്ണം കണ്ടിട്ട് ദൈവത്തിനു പോലും ലജ്ജ തോന്നി കാണും.. വളരെ നല്ല പോസ്റ്റു ... വിശ്വാസത്തിന്റെ ഓരോ വശങ്ങളിലും കടന്നു ചെല്ലാന്‍ ഈ വായനയിലൂടെ കഴിഞ്ഞു ... ചിന്തിക്കേന്ടവര്‍ ഉറക്കം നടിച്ചാല്‍ എന്ത് ചെയ്യാന്‍ ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.. ദൈവം കാത്തു രക്ഷിക്കട്ടെ

    ReplyDelete
  8. നല്ല പോസ്റ്റ്‌ . കുറച്ചു കൂടി വിവരങ്ങളും , വാര്‍ത്തകളും ഉള്പെടുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ. ഇവരുടെ ജീവിതത്തില്‍ അതിനു പഞ്ഞമില്ലല്ലോ .
    ഭക്തിക്കു എന്തിനാണ് ഒരു മീഡിയേറ്റര്‍ ? ഇത്തരം ബ്രോക്കര്‍മാര്‍ വേണ്ടത് ബിസിനസ്സില്‍ അല്ലെ? ഇവര്‍ വെറും ബിസിനസ്സുകാരാണ്, പക്ഷെ വിവരം വെക്കാത്ത , നേരം വെളുക്കാത്ത കുറെ ടീമ്സുണ്ട് നമ്മുടെ നാട്ടില്‍ .
    ഈ ഭക്തി ബ്രോക്കര്മാരെ അന്ധമായി ആരാധിക്കുന്നവരോട് ഇവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഈ പോസ്ടുകൊണ്ടോന്നും അവര് നന്നാവില്ല . നമുക്കൊന്ന് ചെയ്യാം . അവരെ നോക്കി സഹതപിക്കാം .

    ReplyDelete
  9. "ചെറിയൊരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന 'ഭക്തി' എന്ന വെടിമരുന്നിന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ അത്യന്തം നിഗൂഡത പുലര്‍ത്തുന്നതായിരിക്കും ഇവരുടെ ആശ്രമങ്ങളെല്ലാം തന്നെ. സമൂഹത്തിലെ ഉന്നതന്മാരെല്ലാം ഭക്തരായി മാറിയാല്‍ - മന്ത്രിമാരും പോലീസുകാരും ജഡ്ജിമാരും സിനിമാക്കാരും കളിക്കാരും എല്ലാം കാലില്‍ വീഴുകയും മാറില്‍ കിടക്കുകയും കൂടെ ആടിപ്പാടുകയും ചെയ്യുമ്പോള്‍ - ആരെ പേടിക്കാന്‍? യാതൊരു കാര്യങ്ങളിലും സുതാര്യതയുടെ അംശം പിന്നെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ആള്‍ ദൈവങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കാനോ കൊന്നുകളയാന്‍ തന്നെയോ പിന്നെ എന്തിനു മടിക്കണം? ആ കൊട്ടാരതുല്യമായ ആശ്രമങ്ങളിലെ നിഗൂഡതയുടെ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അധിവസിക്കുന്ന ആത്മീയതയുടെ ഈ പുത്തന്‍ കാവല്‍ മാലാഖമാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണാവോ നല്‍കാന്‍ കഴിയുക... മാജിക്കുകളും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മാസ് ഹിപ്നോട്ടിസത്തിനു തുല്യമായ മയക്കലുകളുമല്ലാതെ."
    എന്റെ ഒരു പോസ്റ്റ് "ദൈവത്തിനും മരണമുണ്ട്"
    http://rkdrtirur.blogspot.com/2011/04/blog-post_24.html

    ReplyDelete
  10. ആത്മീയ കോർപ്പറേറ്റുകളെ കുറിച്ചും ചെറുകിട വ്യാപാരത്തെ കുറിച്ചും ഉള്ള ഈ ലേഖനം നന്നായിട്ടുണ്ട്!

    ReplyDelete
  11. ഉഗ്രന്‍ പോസ്റ്റ്‌ പത്രക്കാരാ... ആ ലാസ്റ്റ് എഡിഷനു കൊട് കൈ :)

    ReplyDelete
  12. എനിക്ക് ഇതിലേറ്റവും വെറുപ്പ് അവളോടാണ്

    ഇവളുടെ ജന്മദിനാഘോഷമാണിന്ന് കൊല്ലത്ത്.ഒന്നര ലക്ഷം ചതുരശ്ര അടിയിലേറെ വിസ്‌തീര്‍ണത്തില്‍ ഒരുക്കിയ പ്രത്യേക പന്തലിലാണു അവരുടെ പിറന്നാള്‍ ആഘോഷച്ചടങ്ങുകള്‍.അവരുടെ പാദപൂജ ചെയ്യുവാന്‍ ജനങ്ങള്‍ തയ്യാറായ് നില്‍ക്കുന്നു.... എന്തിനാണീ വിഡ്ഡിവേഷം കെട്ടുന്നത് ? അവളാണെങ്കില്‍ ക്രഷ്ണഭാവം ,ദേവീഭാവം മറ്റേഭാവം എന്നൊക്കെ പറഞ്ഞ് ആളെപ്പറ്റിക്കുന്നു . പേരാത്തതിന് സ്വന്തമായി ഒരു ചാനലും ഉണ്ട് പോരേ ..“അമ്മയോടൊപ്പം” അമ്മപാലക്കാട് ,അമ്മകോഴിക്കോട് അമ്മകൊയിലാണ്ടി ... തെണ്ടികള്‍

    ReplyDelete
  13. പത്രക്കാരാ.., കലക്കി മോനെ, ഈ പോസ്റ്റ്‌ കണ്ടിട്ട് ഭക്തി മാഫിയ പുറകെ കൂടാതെ നോക്കണേ...അത്ര ശക്തമാണ് ഈ വ്യവസായം. തന്റെടമുള്ള പോസ്റ്റ്‌. അഭിനദനങ്ങള്‍. ചെകുത്താന്റെ കമന്റും ഉഗ്രന്‍.

    ReplyDelete
  14. പത്രക്കാരാ... അഭിനന്ദിക്കുന്നു. വളരെ നല്ല പോസ്റ്റ് താങ്കളുടെ പത്രക്കാരൻ എന്ന പേരിന് തിലകം ചാർത്തുന്ന ഒരു പോസ്റ്റ് കൂടെ. ഇവരെ ആൾദൈവങ്ങൾ എന്ന് വിളിക്കാമോ.. ആൾചെകുത്താന്മാർ എന്ന് വേണമെങ്കിൽ വിളിക്കാം പക്ഷേ ചെകുത്താനടക്കം കോപിക്കും. ഇവരുടെ ചിത്രങ്ങളിൽ പൂജിക്കുന്നവർ... ഈ ലോകത്തിന്റെ ശാപമാണ്.

    ReplyDelete
  15. കൊള്ളാം ,ഒരു നിരീശ്വരവാദിയുടെ ജല്പനം ..............

    ReplyDelete
  16. പത്രക്കരാ,
    കിടിലന്‍, കിടു കിടിലന്‍...

    ഈ 'ദൈവ മൊയ്‌ലാളി' മാര്‍ക്കും വെള്ളം കൊടുത്തു വോട്ടു വാങ്ങുന്ന
    'തങ്ങന്മാര്‍ക്കും' ഒപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് 'ഹല്ലേലുയ്യാ' പാടി ആളെക്കൂട്ടി വ്യവസായം നടത്തുന്ന 'നികൃഷ്ട ജീവി' വര്‍ഗ്ഗവും..

    വൃത്തികെട്ടവന്മാര്‍..

    ReplyDelete
  17. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ..
    നിന്റെ വിശ്വാസം നിന്നെയും..

    -സഖാവ് വാല്യക്കാരന്‍..

    ReplyDelete
  18. മുന്‍പൊരിയ്ക്കല്‍ എന്റെ ഒരു പോസ്റ്റ് വായിച്ച് താങ്കള്‍ കമന്റ് ഇട്ടത് മലയാളം തെറിപ്പാട്ട് പ്രസ്താനമാണു അതെന്നാണു. ഇന്നു താങ്കളുടെ ഈ പോസ്റ്റിലെ ചില പരാമര്‍ശങ്ങളെ ഞാന്‍ എന്തു വിളിയ്ക്കണം? എങ്കിലും ഞാന്‍ പറഞോട്ടെ. ഇതാണു നല്ല രീതി. ക്ഷൊഭിക്കുന്ന യുവത്വത്തിന്റെ രചനാ രീതി.ഞാനിഷ്ട്ടപ്പെടുന്ന ഈ രീതിയെ വിമര്‍ചിച്ച താങ്കള്‍, ഇപ്പൊള്‍ അതേ ശൈലിയെ സ്വീകരിച്ച് എഴുതുന്നതില്‍ സന്തോഷമുണ്ട്.

    ഗംഭീരമായിരിക്കുന്നു പോസ്റ്റ്.
    കള്ള ദൈവങ്ങളെ തുറുങ്കിലടയ്ക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  19. ഞാനല്പം വൈകി അല്ലേ.. നന്നായി എഴുതി. ഒരു സാധാരണ പത്രക്കാരന്‍ കാണിക്കാത്ത ധൈര്യം എഴുത്തില്‍ കാണിച്ചിട്ടുണ്ട്.

    ReplyDelete
  20. എല്ലാ മത്ങ്ങളുടെ സിൽബന്തികളും വിശ്വാസം വിറ്റു കാശാക്കുന്നു.....പണത്തിനു മീതെ പരുന്തല്ല പണം തന്നെ പറക്കും

    ReplyDelete
  21. http://malayalamqueens.blogspot.com

    ReplyDelete
  22. ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..

    ഒന്നാന്തരം ആശയം 

    ReplyDelete
  23. സഹിഷ്ണതയുടെ ബാക്കിപത്രം...........http://punnakaadan.blogspot.com/2011/06/blog-post.html

    ReplyDelete
  24. ഈ ആദ്ധ്മീയ വ്യവസായികളുടെ കൂടത്തില്‍ മുടി വച്ച് ആരാധിക്കാന്‍ പോകുന്ന മുസല്യാര്‍ മാരും കന്യാസ്ത്രീയെ കൊന്നവര്‍ക്ക് ഓശാനപാടുന്ന അരമനയിലെ ഇടയന്മാരും ഉണ്ടെന്ന കാര്യം മറക്കരുത് അതെഴുതിയിരുന്നെന്കില്‍ മുകളിലുള്ള കുറെ അഭിനന്ദനങ്ങള്‍ എതിര്‍പ്പായി മാറിയേനെ
    എന്തായാലും പോസ്റ്റിനു അഭിനന്ദനങ്ങള്‍

    ReplyDelete
  25. ഞാന്‍ പറയാനാഗ്രഹിച്ചത് വായിച്ചപ്പോള്‍ സന്തോഷം,ഇവന്‍മാരെയൊക്കെ മുക്കാലിയില്‍ കെട്ടിയടിക്കണം

    ReplyDelete
  26. പത്രക്കാരന്‍....വാര്‍ത്ത കൊള്ളാം.....
    നിങ്ങല്‍ക്ക് പറയാനുള്ളത് പറയാനാണ് ബ്ലോഗ്...
    ദേവൂട്ടിക്ക് പറയാനുള്ളത് പറഞ്ഞു.....

    http://ranipriyaa.blogspot.com/2011/03/blog-post.html

    നിങ്ങള്‍ എഴുതിയതില്‍ തെറ്റുണ്ടെന്ന് എനിക്ക് നിഷേധിക്കാന്‍ കഴിയും.പക്ഷേ ഒന്നോര്‍ക്കൂ ഞാന്‍ അനുഭവങ്ങളില്‍ നിന്നാണ് എഴുതിയത്..സുനാമി ദുരിതാശ്വാസത്തിനു വേണ്ടി നമ്മുടെ സര്‍ക്കാര്‍ എന്തു ചെയ്തു? അമ്മ എന്തൊക്കെ ചെയ്തു?
    അമ്മയുടെ കൈയ്യില്‍ ബില്യണ്‍ കിട്ടുന്നുണ്ട്..എന്തുകൊണ്ട്?
    അത് എന്തുകൊണ്ട് ജനങ്ങള്‍ സര്‍ക്കാറിനു കൊടുക്കുന്നില്ല?
    കാരണം ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു പാവപ്പെട്ട ജനങ്ങളില്‍ ഇത് എത്തണമെങ്കില്‍ സര്‍ക്കാറിന്റെ കൈയില്‍ കിട്ടിയാല്‍ എന്ത്തില്ല എന്നും...അത് രാഷ്ട്രീയ നേതാക്കളുടെ പള്ള വീര്‍ക്കാന്‍ മാത്രം ഉപയോഗിക്കും എന്നും...

    ആശംസകള്‍..........

    ReplyDelete
  27. ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട് ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?


    ഈ ചങ്ങാതിയുടെ ''കലയെ'' യെ കുറിച്ച് പണ്ട് മാധ്യമത്തില്‍ വാര്‍ത്ത വന്നിരുന്നു

    അന്ന് എല്ലാവരും വര്‍ഗീയത കണ്ടു അതില്‍ ...


    ''വര്‍ത്തമാനം'' പത്രം ഒരു സപ്ലിമെന്റ് തന്നെ ഇറക്കി സന്തോഷ്‌ മാധവനെ പോക്കിയയപ്പോള്‍ ,

    പള്ളിയും പട്ടക്കാരനും മൊല്ലാക്കയും അടക്കം !

    എത്ര പേര് വായിച്ചുകാണും ?

    നമ്മുടെ മുഖ്യധാരാ പത്ര മുത്തശി മാരാ ഇവരുടെ പോട്ടംമമാര്‍ ...മനോരമ... മാതൃഭൂമി...

    പണം കൊടുത്താല്‍ ഇവര്‍ എന്തും ചെയ്യും ...

    മലയാളി എന്നഹങ്ങരിക്കുന്ന നാമ്മല്‍ വായിക്കും...

    ReplyDelete

Related Posts Plugin for WordPress, Blogger...