Saturday, December 17, 2011

കോളേജ് മാഗസിനിലെ അയിലയും നഗ്നതയും ആവിഷ്കാര സ്വാതന്ത്ര്യവും. . .

                     ആവിഷ്കാരസ്വാതന്ത്ര്യം എന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌. മുല്ലപ്പെരിയാറിനെ ആഘോഷമാക്കുന്ന പത്രത്താളുകളില്‍ ഈ വാര്‍ത്തകള്‍ ഏതോ മൂലയില്‍ ഒതുക്കപ്പെട്ടു.


                     നാട്ടികയിലെ വലപ്പാട്  ശ്രീരാമ പോളി ടെക്ക്‌നിക്കില്‍  കോളേജ് മാഗസിനില്‍ തൊടുപുഴയിലെ അധ്യാപകന്റെ  കൈവെട്ടു സംഭവത്തെ പറ്റി  ലേഖനം എഴുതിയ മാഗസിന്‍ എഡിറ്ററെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചത് ഈ ഡിസംബര്‍ 13 നു ആണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി താലിബാനിസം നടപ്പിലാക്കിയ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തിയെ വിമര്‍ശിച്ചു "അക്രമത്തില്‍ കുരുത്തതുണ്ടോ  ജനാതിപത്യത്തില്‍ വാടുന്നു?" എന്ന പേരില്‍ തന്റെ കോളേജ് മാഗസിനില്‍ ലേഖനം എഴുതിയതിനാണ് സാദിക്ക്‌ സാലിഹ് എന്ന വിദ്യാര്‍ഥിയെ പോപ്പുലര്‍ ഫ്രണ്ട് സംഘം ആക്രമിച്ചത്.. തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ പേരില്‍  2 വ്യത്യസ്ത ആക്രമണങ്ങളിലായി മൂന്നു വിദ്യാര്‍ഥികള്‍ കൂടി ആക്രമിക്കപ്പെട്ടു. 
   
            "ഇന്ത്യന്‍ ഭരണഘടനയിലോ ജനാതിപത്യതിലോ വിശ്വാസമര്‍പ്പിക്കാത്ത ഭീകരവാദികള്‍ അവരുടെ കാട്ടുനീതി നടപ്പാക്കി. ഒരു പച്ച മനുഷ്യന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ അവര്‍ക്ക് നിഷ്കരുണം കഴിഞ്ഞു. മത നിരപേക്ഷതയിലൂന്നിയുള്ള ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും നാം എതിര്‍ത്ത് പരാചയപ്പെടുത്തണം"     

    ഇതായിരുന്നു സാദിക്കിന്റെ വരികള്‍. ഇതിന്റെ പേരിലായിരുന്നു തൊടുപുഴ സംഭവം ആവര്‍ത്തിക്കനെന്നവണ്ണം വടിവാളും കോടാലിയുമായി പോപ്പുലര്‍ ഫ്രെണ്ടുകാര്‍ "ജിഹാദി"നിറങ്ങിയത്. രണ്ടു ദിവസങ്ങളിലായി പല സമയത്തായി മൂന്നു ആക്രമങ്ങളും നടത്തിയത് ഒരേ സംഘം തീവ്രവാദികള്‍ ആണെന്നതാണ് രസകരം. ആദ്യ ദിവസം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി ഇവരുടെ പേര് അടക്കം പറഞ്ഞിരുന്നു എങ്കിലും അവരെ പിടികൂടാതിരുന്ന പോലീസ്  പിറ്റേന്ന് രണ്ടു തവണ ഇതേ രീതിയില്‍ ആക്രമം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.

                 കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ മാഗസിന് നേരെ രംഗത്തെത്തിയത് ABVP യാണ്. M.F ഹുസൈന്റെ പ്രശസ്തമായ ചിത്രം ഉള്‍പ്പെടുതിയത്തിനാണ് RSS, സംഘാദികളുടെ കുട്ടിസംഘം പോരിനിറങ്ങിയത്. പുറത്തിറങ്ങിയ മാഗസിനുകള്‍ അഗ്നിക്കിരയാക്കിയാണ് ABVP പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ വിദ്യാര്‍ഥികളോന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും പത്തു വോട്ടിനു വേണ്ടി നടത്തുന്ന കള്ളനാടകം തിരിച്ചറിയുകയും ചെയ്തതോടെ ആപ്പിലായത് ഹൈന്ദവസംരക്ഷകര്‍ തന്നെയാണ്..
            
                  ഇന്ത്യയുടെ ഭൂപടത്തെ നഗ്നയായ സ്ത്രീരൂപമാക്കി ചിത്രീകരിച്ച M F ഹുസൈന്റെ പെയിന്റിംഗ് പണ്ട് മുതലേ വിവാദമായതാണ്. ഭാരതാംബയെ(?) അപമാനിച്ചെന്നും പറഞ്ഞ് RSS ഉം സംഘപരിവാറും കൂടി ചില്ലറ പുകിലോന്നുമല്ല അതിന്റെ പേരില്‍ ഉണ്ടാക്കിയത്. ഹുസൈന്റെ വീടും  പ്രദര്‍ശനശാലകളും അദ്ദേഹം പോലും പല തവണ ആക്രമിക്കപ്പെടുകയും അദ്ധേഹത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
               
             ഒടുക്കം ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ കാരണം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ അദ്ധേഹത്തെ പോലൊരു അനുഗ്രഹീത കലാകാരന്‍ ഈ മതേതര രാജ്യത്തെ പൌരത്വം പോലുമുപേക്ഷിച്ച് അറബ് രാജ്യത്ത് ഒരു അഭയാര്‍ഥിയായി കഴിയേണ്ടി വന്നു എന്നത് കടുത്ത നീതികേടായി. ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ലോകത്തോട് വിട പറയുമ്പോളും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ തയ്യാറാണെന്ന് അദ്ദേഹം നമ്മോട് കെഞ്ചിയിരുന്നു എന്നോര്‍ക്കണം.
       
                RSS നെ പ്രകോപിപ്പിച്ച ആ ചിത്രം ഇന്ന് ലോകപ്രശസ്തമാണ്. എത്രയോ സ്ഥലത്ത് പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്തു കാണും. ഇന്റര്‍നെറ്റില്‍ അടക്കം കോടിക്കണക്കിനു പേര്‍ ആ ചിത്രം കണ്ടതാണ്. ആയിരമോ രണ്ടായിരമോ കോളേജ് വിദ്യാര്‍ഥികള്‍ കൂടി അത് കണ്ടാല്‍ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ അറിയില്ല,,

                         കൈവെട്ടു കഥയിലെയും യാഥാര്‍ത്ഥ്യം മറിച്ചല്ല. അയില മുറിച്ചാല്‍ എത്ര കഷ്നമാണ് എന്ന്  ചോദിച്ചതിന് പടച്ചോനോട് പച്ചത്തെറി കേട്ട മുഹമ്മദിന്റെ കഥ ചോദ്യപേപ്പറില്‍ ഇട്ടതിനാണ് കോതമംഗലത്തെ അദ്യാപകന്റെ
കൈ വെട്ടാന്‍ NDF ഇറങ്ങിയത്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികള്‍  സംസ്ഥാനമൊട്ടാകെ  ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും ഇതിനെ അപലപിച്ചുകൊണ്ട് നിലപാടെടുക്കുകയും ചെയ്തതാണ്. സംസ്ഥാനത്തെ സകലമാന പത്രങ്ങളും പ്രാസംഗികരും ആനുകാലികങ്ങളും ഈ വിഷയം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്‌. അവരോടൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തീവ്രവാദികള്‍ക്ക് ഒരു കോളേജ് മാഗസിനോട് തോന്നിച്ചത് എന്തുകൊണ്ടാകാം എന്നതും അറിയില്ല.

                          അയിലയുടെ പേരില്‍ മുഹമ്മദ്‌ ദൈവത്തോട് തെറി കേട്ടതും ഭാരതംബക്ക് MF.ഹുസൈന്‍  മുല വരച്ചതും ക്യാമ്പസ്‌ എങ്ങനെ നോക്കിക്കാണുന്നു എന്നതല്ല ഇതില്‍ നിന്നും വിലയിരുത്തേണ്ടത്. സര്‍ഗാത്മക, പുരോഗമന ചര്‍ച്ചകള്‍ അന്യമായി കഴിഞ്ഞ കാമ്പസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എങ്ങനെയാണ് ബലാല്‍കാരം ചെയ്യപ്പെടുന്നതാണ് എന്നതാണ്. ഒരു ചെറു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനാകാത്ത ഇക്കൂട്ടര്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി  നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്... 


ലാസ്റ്റ് എഡിഷന്‍:  നായ് കാഷ്ടത്തിന്റെ രണ്ടു കഷണം തന്നിട്ട് "ഇതില്‍ ഇടത്തേ കഷ്നമാണോ വലത്തേ കഷ്നമാണോ  നല്ലത്?" എന്ന് ചോദിക്കും പോലാണ് RSS ന്റെയും NDF ന്റെയും കാര്യം. രണ്ടും ഒന്നിനൊന്നു മെച്ചം.  കഷ്ടകാലം എന്ന് പറയട്ടെ, ഈ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം മിക്കപ്പോളും ഇക്കൂട്ടരുടെ നെഞ്ചത്തോട്ടാണ് പ്രയോഗിക്കപ്പെടാറ്. ഇതൊരു  സ്വാഭാവികതയല്ല മറിച്ച് തങ്ങളുടെ തീവ്രവാദം പരത്താനുള്ള ഉത്തമ ഉപായമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നാം ജാഗ്രത പുലര്‍ത്തേണ്ട വസ്തുത !! 

31 comments:

 1. Friend, first search m f Hussain in youtube. Watch all the videos available. Then think..then..then ONLY write :)

  ReplyDelete
 2. ഇതെഴുതിയ പത്രക്കാരന്‍ കൈ പോക്കറ്റില്‍ നിന്നും പുറതെടുക്കണ്ട... ഇടതു കൈ വേണോ വലതു കൈ വെട്ടണോ എന്ന് rss /ndf ചോദിക്കും
  .. വെല്‍ written

  ReplyDelete
 3. >>>> അയില മുറിച്ചാല്‍ എത്ര കഷ്നമാണ് എന്ന് ചോദിച്ചതിന് പടച്ചോനോട് പച്ചത്തെറി കേട്ട മുഹമ്മദിന്റെ കഥ ചോദ്യപേപ്പറില്‍ ഇട്ടതിനാണ്<<

  ഇത്തരമൊരു കഥ എവിടെ? ആര് എഴുതി ?

  പ്രവാചക നിന്ദ ആസ്വദിക്കുന്നവര്‍ അറിയാന്‍

  ReplyDelete
 4. അഥാണ് നൗഷാദേ, അഥാണ്. മനുഷ്യക്കുരുതിയേക്കാള്‍ വലിയ പ്രശ്നമാണ് പ്രവാചകനിന്ദയും ഭാരതാംബാനിന്ദയും എന്നൊക്കെ ഈ മതേതരവാദികള്‍ എന്നാണ് മനസ്സിലാക്കുക,

  എന്താടോ സെക്കുലരിസ്റ്റുകളേ നിങ്ങ നന്നാവാത്തേ ?

  ReplyDelete
 5. പത്രക്കാരനെ പോലെ ചിന്തിക്കുന്നവര്‍ എത്ര പേര്‍ ഉണ്ടാകും ഇക്കാലത്ത് ...ഏതായാലും വേലിക്കെട്ടുകള്‍ ഇങ്ങനെ ഓരോ ദിവസവും വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണ് .

  ReplyDelete
 6. ഹിന്ദു ദേവികളെ നഗനരായി ചിത്രീകരിച്ചു എന്ന് വിലപിച്ച് ഹുസൈനെ നാടുകടതിയവര്‍ ഗജുരാഹോ മുതല്‍ ഇങ്ങോട്ടുള്ള അമ്പലങ്ങള്‍ തള്ളിപ്പോളിക്കാന്‍ കൂടി തയ്യരവേണ്ടാതാണ്

  ReplyDelete
 7. പത്രക്കാരാ...

  വിവേകമില്ലാത്തവർ മതവും ദേശവുമൊക്കെ കുത്തകയാക്കി താണ്ഠവമാറ്റുമ്പോൾ നമുക്കു മിണ്ടാതിരിക്കാം...

  ReplyDelete
 8. മതം ഗുണകാഷയാകുന്നു.
  * മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
  നബി വചനം

  ReplyDelete
 9. പത്രക്കാര പ്രതികരണം നന്നായിട്ടുണ്ട്. മതങ്ങളെ കുറിച്ച് മാര്‍ക്സ് പറഞ്ഞത് എത്ര ശരി... !!

  ReplyDelete
 10. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മീല്‍ അതിക്രമ സ്വാതന്ത്ര്യവും .. ചിലപ്പോള്‍ അഭിപ്രായവും അതിക്രമമാകാറുണ്ട്..

  ReplyDelete
 11. കേരളത്തിലെ ക്യാമ്പസുകളില്‍ അക്രമം നടത്തുന്നത് NDF ഉം ABVPയും മാത്രമല്ല. SFI യെ മറന്നതാണോ, ഇനി പറഞ്ഞാല്‍ ഇതുപോലെ ഒന്നെഴുതാന്‍ ബാക്കിയുണ്ടാവില്ല എന്ന പേടികൊണ്ടാണോ എഴുതാഞ്ഞത് എന്നറിയില്ല്

  ReplyDelete
 12. എഴുതുന്നവരുഡെയും വരക്കുന്നവരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി തര്‍ക്കിക്കുന്നവരോട് ഒരു വാക്ക് - ഇതു രന്ടും ചെയ്യുമ്പോള്‍ മതപരമായ പേരുകളും പ്രയോഗങ്ങളും ചിത്രങ്ങളും ഒഴിവാക്കി ആവിഷ്കരിച്ചാല്‍ പോരേ? എന്തിന്‌ അന്യന്റെ മെക്കിട്ട് കയറി പ്രശ്നങ്ങളുണ്ടാക്കുന്നു?

  ReplyDelete
 13. മുകളിലെ ചില കമന്റ്റുകള്‍ കാണുമ്പോള്‍ അടൂരിന്‍റെ 'കഥാപുരുഷ'നിലെ അവസാന രംഗം ഓര്‍മ്മ വരുന്നു..
  "സത്യത്തിന്റെ മുഖം എത്ര വികൃതം! അപ്പോള്‍ നമുക്ക് ആരെയും തൊടാതെയും, ഒന്നിനെയും അനക്കാതെയും എന്തെങ്കിലും ചെയ്യാം. എന്താ? ഒളിച്ച്‌, ഒതുക്കി, മറച്ച്, ഭയന്ന്..."
  ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് തന്നെയാണ് ഈ ചിത്രത്തിലും പറയുന്നത്..!!
  "നമ്മള്‍ മലയാളികള്‍ എന്നാണിനി മാനസികമായി വളരുന്നത്‌..??!!!!"

  ReplyDelete
 14. ഇതൊരു സ്വാഭാവികതയല്ല മറിച്ച് തങ്ങളുടെ തീവ്രവാദം പരത്താനുള്ള ഉത്തമ ഉപായമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നാം ജാഗ്രത പുലര്‍ത്തേണ്ട വസ്തുത....

  ഈ തിരിച്ചറിവാണ് നാം ആര്ജിക്കേണ്ടത്

  ReplyDelete
 15. ഒരു ശക്ത്തമായ എഴുത്ത് ആശംസകള്‍ ..

  ReplyDelete
 16. പത്രക്കാരന്‍ റോക്കോട് റോക്സ്. സൂപ്പർ പോസ്റ്റ്...!

  ReplyDelete
 17. ഒരു മതത്തിന്റെയും വികാരങ്ങളെ മറ്റു മതക്കാര്‍ മുറിവേല്‍പ്പിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്.

  ഇനി അങ്ങിനെ വല്ല ബുദ്ധിശൂന്യനും സംസ്കാര ശൂന്യനും ആയ ആള്‍ ചെയ്തു പോയാല്‍ പോലും അതിനെതിരെ പ്രതികരിക്കേണ്ടത്‌ ഒരിക്കലും ആയുധം കൊണ്ടോ ആക്രമണങ്ങള്‍ കൊണ്ടോ ആവരുത്.

  ഇത് മത വിശ്വാസികളുടെ മാത്രം കാര്യത്തില്‍ അല്ല, രാഷ്ട്രീയക്കാരുടെ കാര്യത്തിലും ബാധകം ആണ്.

  അക്രമം അത് മതത്തിന്റെ പേരില്‍ ആയാലും, രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും അത് അക്രമം തന്നെയാണ്...
  രണ്ടു തരത്തില്‍ ഉള്ളതായാലും അത് സമാധാനത്തിനു ഭീഷണിയാണ്.

  ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്‌ ലിങ്കില്‍ ക്ലിക്കിയാല്‍ വായിക്കാം ...

  RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?

  വായിക്കാന്‍ ശ്രമിക്കുമല്ലോ...

  ReplyDelete
 18. മത തീവ്രവാദ്‌ ഭീകര സംഘടനകള്‍ നാടിനാപത്താണ്‌ പ്രത്യേകിച്ചും വിവിധ മതക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍. ആര്‍ എസ്‌ എസ്സും എന്‍ ഡി എഫും ഒരു നാണയത്തിന്‌റെ രണ്‌ട്‌ വശങ്ങളാണെന്ന് പറയാം. ലേഖനം നന്നായി.

  ReplyDelete
 19. മത തീവ്രവാദം നമുക്ക് വേണ്ട ...... എന്നാല്‍ സ്വന്തം അമ്മയെ നഗ്ന്നയായി കാണാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഹുസ്സയിന്റെ ഈ ചിത്രത്തെ ഞാന്‍ എതിര്‍ക്കുന്നത്. ആവിഷ്ക്കര സ്വാതത്ര്യം നല്ലത് തന്നെ . പക്ഷെ .......
  താങ്കള്‍ നന്നായി എഴുതിയിരിക്കുന്നു . ഇത്തരം വിഷയങ്ങള്‍ എഴുതുമ്പോള്‍ കുറച്ചു കൂടെ പഠിച്ചു എഴുതണം ........ആശംസകള്‍ ......

  ReplyDelete
 20. This comment has been removed by a blog administrator.

  ReplyDelete
 21. നായ് കാഷ്ടത്തിന്റെ രണ്ടു കഷണം തന്നിട്ട് "ഇതില്‍ ഇടത്തേ കഷ്നമാണോ വലത്തേ കഷ്നമാണോ നല്ലത്?" എന്ന് ചോദിക്കും പോലാണ് RSS ന്റെയും NDF ന്റെയും കാര്യം. രണ്ടും ഒന്നിനൊന്നു മെച്ചം.

  മനുഷ്യക്കുരുതിയേക്കാള്‍ വലിയ പ്രശ്നമാണ് പ്രവാചകനിന്ദയും ഭാരതാംബാനിന്ദയും എന്നൊക്കെ ഈ മതേതരവാദികള്‍ എന്നാണ് മനസ്സിലാക്കുക,

  എനിക്ക് പറയാനുള്ളതൊക്കെ മുൻ കമന്റുകളിൽ അതേ ചിന്ത പങ്കു വക്കുന്നവർ പറഞ്ഞുകഴിഞ്ഞു. ആശംസകൾ നമുക്ക് ഒരു നല്ല നാളെക്കായി സ്വപ്നം കാണാം.

  ReplyDelete
 22. ഇതേ ആവിഷ്കാരസ്വാതന്ത്ര്യം SalmanRushdie ക്ക് ഇല്ലേ കൂട്ടുക്കാര

  എന്തെ ഇദ്ദേഹത്തിന്റെ പുസ്തകം satanic_verses

  ഇസ്ലാം വിരുദ്ധം എന്ന് പറഞ്ഞു ഇന്ത്യ യില്‍ നിരോധിച്ചപ്പോള്‍

  ആരും മിണ്ടി കണ്ടില്ല ....

  ആരെ പറ്റികാനാ ഡോ ഈ ഇരട്ട താപ്പു ....

  കുട്ടി സഖാവിനു അറയില്ല എങ്കില്‍ വല്യേട്ടന്‍ മാരോട് ചോദിച്ചു പറഞ്ഞാല്‍ മതി

  അപ്പൊ ഈ താന്‍ പറഞ്ഞ പോലെ ആവിഷ്കാരസ്വാതന്ത്ര്യംഎന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌.

  ReplyDelete
 23. ഇതേ ആവിഷ്കാരസ്വാതന്ത്ര്യം SalmanRushdie ക്ക് ഇല്ലേ കൂട്ടുക്കാര

  എന്തെ ഇദ്ദേഹത്തിന്റെ പുസ്തകം satanic_verses

  ഇസ്ലാം വിരുദ്ധം എന്ന് പറഞ്ഞു ഇന്ത്യ യില്‍ നിരോധിച്ചപ്പോള്‍

  ആരും മിണ്ടി കണ്ടില്ല ....

  ആരെ പറ്റികാനാ ഡോ ഈ ഇരട്ട താപ്പു ....

  കുട്ടി സഖാവിനു അറയില്ല എങ്കില്‍ വല്യേട്ടന്‍ മാരോട് ചോദിച്ചു പറഞ്ഞാല്‍ മതി

  അപ്പൊ ഈ താന്‍ പറഞ്ഞ പോലെ ആവിഷ്കാരസ്വാതന്ത്ര്യംഎന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌.

  ReplyDelete
 24. Your liberty ends at tip of my nose...... Njan Mr X inte munnil ninnu avante ammekku vilichal athu yent liberty aakumo???? This is what happened to Mr.Hussain......he literarly begged for his situation.... He potraited knowingly that some will get hurt on seeing it.... So he deserved a kick ass....... U dont have any right to insult my beliefs.... Knowingly ......

  ReplyDelete
 25. പത്രക്കാരനെ പോലെ എഴുതാനുള്ള സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്!!
  പക്ഷെ പത്രക്കാരന്‍ പല സത്യങ്ങളും മൂടി വെച്ച് കൊണ്ടാണ് എഴുതിയത്.
  അയിലയുടെ ഒരു കഥ ഒരെടുത്തു പോലും ഇല്ല മനപ്പൂര്‍വം "തെറി " വിളിപ്പിക്കാന്‍ ഉണ്ടാക്കപ്പെട്ട ഒരു കഥ!!
  പിന്നെ NDF ഉം RSS ഉം ഒരു നാണയത്തിന്റെ രണ്ടു വശം എന്നതില്‍ ഒരു സംശയവും ഇല്ല!!
  പിന്നെ എന്ത് കൊണ്ട് NDF പറയുന്നതും ചെയ്യുന്നതും തീവ്രവാദം ആകുന്നു ബാക്കി ഉള്ളവ ഒരു ചുക്കും അല്ലാതാവുന്നു???
  പത്രക്കാരന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ ആയ ഒരാളുടെ പേരാണ് "മുഹമ്മദ്‌ " എന്ന സ്ഥലത്ത് ഉണ്ടായിരുന്നെകില്‍
  അയാളുടെ കഴുത്ത് തന്നെ വെട്ടില്ലേ ?? കണ്ണൂരില്‍ ചെയ്യുന്നത് പോലെ ???

  ReplyDelete
 26. കേവലം പേര് കൊണ്ട് ആരും മത വിശ്വാസി ആകുന്നില്ല ...
  മതത്തെ കുറിച്ച അറിയാത്ത മത ബ്രാന്തന്മാരന് സമൂഹത്തിന്റെ പ്രശ്നം!!
  യഥാര്‍ത്ഥ എല്ലാ മതങ്ങളും അക്രമത്തിനും അനീതിക്കും എതിരാണ് ...എന്ന സത്യം എല്ലാ മത വിശ്വാസിയും മറക്കുന്നു!!
  .കൂടുതല്‍ പഠിച്ചിട്ടു ...വിവേചനം ഇല്ലാതെ എഴുതാന്‍ ശരമിക്കുക
  ആശംസകള്‍ ..

  ReplyDelete
 27. അശാന്തിയും അക്രമവും വിതയ്ക്കുന്നതവർക്കും കൊയ്യുന്നവർക്കും മതമില്ല! അവർ കൊയ്ത്തുകാർ മാത്രം. പിന്നെ ഉത്തരേന്ത്യയിൽ ഇന്ന് ന്യൂനപക്ഷം അനുഭവിക്കുന്ന നിരന്തര പീഡനങ്ങൾ വച്ചു നോക്കുമ്പോൾ ഇവിടെ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ തമ്മിൽ ഒരു സംതുലതാവസ്ഥയെങ്കിലുമുണ്ട്.ഇവിടെ ഈ ഈ വെട്ടും അടിയും കൊലയും ഒക്കെ ഉണ്ടെന്നല്ലേ ഉള്ളൂ. ഉത്തരേന്ത്യയിൽ മിക്കയിടത്തും ഹിന്ദുക്കൾ മുസ്ലീങ്ങളെയും മുസ്ലിങ്ങൾ ഹിന്ദുക്കളെയും മനുഷ്യരായിത്തന്നെ കാണുന്നില്ല. അത്രയും നിരക്ഷരരാണ് ജനങ്ങൾ. മുസ്ലിം തീവ്രവാദികളുടെ ഒറ്റപ്പെട്ട അക്രമങ്ങളുടെ മറവിൽ ഭുരിപക്ഷവർഗ്ഗീയത നല്ലപീള്ള ചമയാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നതും കാണാതെ പോകരുത്. അക്രമ്മോത്സുകമതപക്ഷ വിശ്വാസം ആണ് യതാർത്ഥ പ്രശ്നം. നാം അതിനെ പലപേരുകളിൽ വിശേഷിപ്പിക്കുന്നുവെന്നേയുള്ളൂ.

  ReplyDelete
 28. മതം ഏതായാലും ഒരു വിഭാഗത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ഒന്നും ചെയ്തു കൂടാ എന്നാണു എന്റെ പക്ഷം. വികാരം വിവേകത്തിനു വഴിമാറുന്നതിനെ പ്രോല്സാഹിപ്പിക്കതിരിക്കയല്ലേ നല്ലത് ?  പിന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു പടവാളെടുക്കുന്ന ഇടതന്മാര്‍ പണ്ട് ഒരു നാടകം നിരോധിച്ചതിനെതിരെ < ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ..രചന ആന്റണി > ഒരുപാട് പ്രസംഗിച്ചു. ആണ് ഭരണം ഇല്ലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞു...ഭരണം കിട്ടി...അപ്പോള്‍ ആവിഷ്ക്കര സ്വാതന്ത്ര്യം വേണ്ട..നാടകം നിരോധിക്കയും ചെയ്തു..ഇതിനെ അവസര വാദം എന്നല്ലാതെ എന്താ പറയുക ?


  ഇത് ഇരുപതു വര്ഷം മുന്‍പത്തെ കഥയാ മാഷെ...പത്രക്കാരന്‍ കേട്ട് കാണാന്‍ വഴിയില്ല.

  ReplyDelete
 29. കൈ വെട്ടിയവന്ടെ പ്രശ്നം മുഹമ്മദും പടച്ചോനും ഒന്നുമല്ലാ...
  അത് നാട്ടില്‍ വിഷം വിതറാന്‍ ഉള്ള ഒരു വഴിതേടല്‍ മാത്രമാണ്...
  പിന്നെ സാക്ഷാല്‍ മുഹമ്മദ്‌ ന്ടെ കഴുത്തില്‍ ഒട്ടകത്തിന്ടെ നാറിയ കുടല്‍മാല ഇട്ടപ്പോള്‍ പോലും
  അതിട്ടവണ്ടേ കൈ ആരും വെട്ടിയിട്ടില്ല..വെട്ടാന്‍ പ്രവാചകന്‍ പറഞ്ഞിട്ടുമില്ലാ...
  പിന്നെ ഈ കഥ എഴുതിയവന്ടെ കൈ എന്തെ ആരും വെട്ടാത്തെ...???
  വേറൊന്നു ..നാട്ടില്‍ തന്തയില്ലാത്തരം കാട്ടുന്ന പലര്‍ക്കും പ്രവാചകണ്ടേ അല്ലാ പടച്ചോന്ടെ തന്നെ പേരാണ് ഉള്ളത്...
  പിന്നെയല്ലേ ഒരു കഥാ പാത്രത്തിണ്ടേ പേര്...!!
  വെറുതെ അല്ല പറയുന്നത് മതം ചിലരെ മയക്കുന്ന കറുപ്പാണെന്ന്...!!!!
  ആദ്യം മതം പഠിക്കട്ടെ ഈ നായ്ക്കാട്ടങ്ങള്‍.........

  ReplyDelete
 30. പോപ്പുലര്‍ ഫ്രണ്ടും,ആര്‍.എസ്സ്.എസ്സും സഹിഷ്ണതയില്ലാത്തവരാണ്.മതത്തിന്റെ മുഖംമൂടി അണിഞ്ഞ മനുഷ്യവിരുദ്ധര്‍.പക്ഷെ തൊടുപുഴയിലെ വാദ്ധ്യാരുടെ നിഷ്ക്കളങ്കത എനിക്ക് ബോധ്യപ്പെടുന്നില്ല.

  ReplyDelete
 31. ലേഖനം ഗമണ്ടന്‍ ആയി.. ഇവിടെ ഓരോരുത്തര്‍ മറ്റുള്ളവന്മാര്‍ എന്തേലും ചെയ്യുന്നത് നോക്കി നടക്കുവാ കയ്യും തലയും വെട്ടാന്‍.. പണ്ട് മാര്‍ക്സിനെ കുറിച്ച് സകറിയ എന്നതോക്കെയോ പറഞ്ഞതിന് മൂപ്പര്‍ ആശുപത്രിയില്‍ ആയത് എഴുതാന്‍ വിട്ടുപോയതായിരിക്കും എന്ന് കരുതാം അല്ലേ.

  ReplyDelete

Related Posts Plugin for WordPress, Blogger...