Sunday, February 20, 2011

മതങ്ങളുടെ വളര്‍ച്ച, ദൈവങ്ങളുടെയും

                    നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപെടുന്നവയാണ് പ്രമുഖ മതങ്ങള്‍ എല്ലാവരും. ദൈവങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ലോകമെമ്പാടും വേരുകളുള്ള, വിശ്വാസികളുള്ള, ആരാധനാലയങ്ങളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമാവലിയും എല്ലാമുള്ള വന്‍ എസ്റ്റാബ്ലിഷ്മേന്റുകള്‍ ആകുംമുന്പു എന്തായിരുന്നു ഇവയുടെയെല്ലാം അവസ്ഥ? എങ്ങനെയാണ് ഇന്ന് കാണുന്ന രീതിയില്‍ നിശ്വാസവായുവിനേക്കാള്‍ പ്രാധാന്യം ഉള്ളവയായി മതങ്ങള്‍ വളര്‍ന്നത്‌? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്താന്‍ ഒരുപാട് കാലം പുറകിലോട്ട് സഞ്ചരിക്കണം...
                    ഇന്ന് ജനകോടികളാല്‍ ആരാധിക്കപെടുന്ന ഏതു ദൈവം ആയാലും ഇന്ന് അവര്‍ക്ക് ഉള്ളതിന്റെ നൂറില്‍ ഒന്ന് പ്രസക്തിപോലും അവര്‍ ജീവിച്ചിരുന്നു എന്ന് പറയപെടുന്ന കാലത്ത് അവര്‍ക്ക് ഉണ്ടായിരുന്നില്ല. അത് അവതാരങ്ങള്‍ ആയാലും പുത്രന്മാര്‍ ആയാലും പ്രവാചകന്മാര്‍ ആയാലും അങ്ങനെ തന്നെ. ക്രിസ്തു മുതല്‍ കൃഷ്ണന്‍ വരെയും ബുദ്ധന്‍ മുതല്‍ മുഹമ്മദ്‌ വരെയും ആരുമാകട്ടെ, അവര്‍ ജീവിച്ചിരുന്ന പ്രദേശത്തിന്റെ ചുറ്റും ഉള്ള കുറച്ചു സ്ഥലങ്ങള്‍, കൂടി വന്നാല്‍ ഒന്നോ രണ്ടോ അയല്‍രാജ്യങ്ങള്‍ മാത്രമായിരുന്നു അവരുടെ ജീവിതകാലത്ത്‌ അവര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നത് എന്നത്  ചരിത്രരേഖകളില്‍ നിന്നും വ്യക്തമാണ്.  അവരവരുടെ മതഗ്രന്ഥങ്ങള്‍ പോലും മറിച്ചൊരു അവകാശവാദം ഉന്നയിക്കാനിടയില്ല....
                        ഉദാഹരണം ആയി  എടുത്താല്‍   ഹിന്ദു ദൈവങ്ങളില്‍ ശ്രീകൃഷ്ണനും ശ്രീരാമനും ഒക്കെ തന്നെ ദ്വാരകയോ അയോധ്യയോ പോലുള്ള ചെറുരാജ്യങ്ങളുടെ പരിധികള്‍ക്കപ്പുരം ആരധിക്കപെടുക പോയിട്ട് അറിയപെട്ടിട്ടു പോലുമില്ല. അതുമാത്രമല്ല അവരുടെ ജീവിതകാലത്ത്‌ ഒരുപരിധിവരെ അവര്‍ ദൈവങ്ങളോ ദൈവതുല്ല്യരോ  ആയി കണക്കാക്കപ്പെട്ടതായി പറയുന്നുമില്ല. കംസനെ വധിച്ച, ഭാരത യുദ്ധം നയിച്ച കൃഷ്ണനും ലങ്ക കീഴടക്കിയ രാമനും ബലവാന്‍മാരും നീതിവാന്മാരുമായ രാജാക്കന്മാര്‍ ആയാണ് ചിത്രീകരിക്കപെടുന്നത്.  അവരുടെ മരണശേഷമാണ് അത്തരത്തില്‍ ഒരു പരിവേഷം അവര്‍ക്ക് ലഭിക്കുന്നതും അവര്‍ വിഗ്രഹങ്ങളായി മാറിയതും അവര്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പണിയിക്കപെടുന്നതും അവര്‍ ആരാധിക്കപെടാന്‍ തുടങ്ങിയതും. 
                        സന്യാസി ജീവിതം നയിച്ച നിര്‍വാണയുടെ പുറകെപോയ ബുദ്ധന്‍ പ്രശ്തന്‍ ആകുന്നത് തന്റെ ശിഷ്യരുടെയും  അശോകചക്രവര്‍ത്തിയുടെയും  പ്രവര്‍ത്തനങ്ങളിലൂടെയാണ്.     
                       യേശുവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് ലോകത്തെ ഏറ്റവുമധികം ആളുകള്‍ വിശ്വസിക്കുന്ന യേശുവിന്റെ ദൈവീകത്വം ജീവിച്ചിരുന്ന കാലത്ത്  അദ്ധേഹത്തിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരിലുമപ്പുറത്തേക്ക് വളര്‍ന്നിരുന്നോ എന്നത് പോലും സംശയമാണ്. ഇനി ഉണ്ടായിരുന്നു എങ്കില്‍ തന്നെ ഇസ്രയേല്‍ എന്ന പ്രദേശത്തിനു പുറത്ത് യേശു അപരിചിതന്‍ ആയിരുന്നു. 
ഇസ്രായേലില്‍ നിലനിന്നിരുന്ന ഭരണകൂടത്തിനും ആചാരങ്ങള്‍ക്കും എതിരായതാണ് യേശുവിന്റെ ജനപ്രീതി വര്‍ധിക്കുന്നതിനും നിശബ്ധനാക്കപ്പെടുന്നതിനും കാരണമായത്.  തങ്ങള്‍ക്കെതിരെ യേശു ജനങ്ങളെ സംഘടിപ്പിക്കുമോ എന്ന ഭയമാണ് റോമന്‍ ഭരണാധികാരികള്‍ക്ക് യേശു ശത്രുവാകാന്‍ കാരണമായത്.
                     ഇസ്ലാമിക പ്രവാചകനായ മുഹമ്മദ്‌  നബിയുടെ അവസ്ഥയും ഇത്തരത്തില്‍ ആണ്. മക്കയിലെ ഖുറേഷികള്‍ക്കിടയില്‍ തന്റെ വേറിട്ട സഞ്ചാരപദം പരിചയപെടുത്താന്‍ രംഗത്തെത്തിയ നബിയെ കൂവലും കല്ലേറും കൊണ്ടാണ് അവിടത്തെ ജനത വരവേറ്റത്. തന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായ തുച്ചം അനുയായികളുമായി നബി മദീനയിലേക്ക് പലായനം ചെയ്യുകയാണ് ഉണ്ടായത്. മക്കയിലെയും മദീനയിലെയും സമീപപ്രദേശങ്ങളിലെയും ജനത മാത്രമാണ് നബിയുടെ പ്രബോധനങ്ങളിലൂടെ ഇസ്ലാം മതം സ്വീകര്ച്ചത്. പിന്നീടെല്ലാം അപാരമായ നയതന്ത്രന്ജതയും യുദ്ധപാടവവുമാണ് നബിക്ക് അയല്‍രാജ്യങ്ങളില്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ സഹായകമായത് എന്നതിന് ചരിത്രം സാക്ഷിയാണ്. അതും അറേബ്യന്‍ മേഖലക്കുള്ളില്‍ മാത്രം ഒതുങ്ങി നിന്നു. അവിടെയും അദ്ധേഹത്തിന്റെ മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇസ്ലാം  ലോകവ്യാപകമായത്.
                    ഇന്ന് ലോകത്ത് ആരാധിക്കപെടുന്ന ദൈവങ്ങളോ ദൈവതുല്ല്യരോ എല്ലാം തങ്ങളുടെ കാലഘട്ടങ്ങളില്‍ യുദ്ധവീരന്മാര്‍ ആയ രാജാക്കന്മാരോ വിപ്ലവകാരികളോ സാമൂഹ്യ പരിഷ്കര്താക്കളോ ആയാണ് കണക്കാക്കപെട്ടിരുന്നത് എന്നതിന് മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ധാരാളമാണ്.  അവിടെ നിന്നും മഹത്വവല്‍ക്കരിക്കപെട്ട അതിമാനുഷികാരോ ദൈവങ്ങള്‍ തന്നെയോ ആയുള്ള അവരുടെ വളര്‍ച്ച അസൂയാവഹവും സംശയാത്മകവുമാണ്. നൂറ്റാണ്ടുകള്‍ കൊണ്ടാണ് അവരുടെ പൊടിപ്പും തൊങ്ങലും വച്ച കഥകളും ആശയങ്ങളും ലോകമെമ്പാടും എത്തിയത്. അതുകൊണ്ട് തന്നെ അവയുടെ എല്ലാം സത്യാവസ്ഥ പരിശോധിക്കപെടാന്‍ ഉള്ള വിദൂരസാധ്യത പോലും നഷ്ടപെട്ടിരുന്നു. അതിനാല്‍ തന്നെ "ഒരിടത്തൊരിടത്തൊരിടത്ത്...." എന്ന് തുടങ്ങുന്ന മുത്തശ്ശിക്കഥ പോലെ അവയും സംശയലേശമന്യേ സ്വീകരിക്കപെട്ടു.
                  മാത്രമല്ല അപ്പോളേക്കും അവര്‍ ഓരോരോ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപെട്ടിരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.  ഈ മതങ്ങള്‍ തന്നെയാണ് അവരെ കടലുകള്‍ കടന്നു ലോകമെമ്പാടും എത്തിപെടാന്‍ അവരെ സഹായിച്ചത് . മതങ്ങളുടെ ആവിര്‍ഭാവം ദൈവങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. തങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും മതങ്ങള്‍ക്ക് ദൈവങ്ങള്‍ അത്യാവശ്യമായിരുന്നു. ദൈവങ്ങള്‍ക്ക് തിരിച്ചും. അങ്ങനെ പരസ്പകപൂരകമായിരുന്നു ദൈവങ്ങളും മതങ്ങളും. അങ്ങനെ മതങ്ങളും ദൈവങ്ങളും സംസ്കാരത്തിന്റെ ഒരു അനിവാര്യ ഘടകമായി മാറി.  
                      ദൈവങ്ങളെ കടല്‍ കടത്തിയതിലും ദൈവങ്ങല്കും മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും ചട്ടക്കൂടുകള്‍ തീര്‍ക്കുന്നതിലും പ്രധാനപങ്ക് വഹിച്ചത് പുരോഹിതവര്‍ഗമാണ്. ഒരു ദൈവവും പറയാത്ത, ഒരു പുസ്തകവും പഠിപ്പിക്കാത്ത പാഠങ്ങള്‍ അവര്‍ നമ്മെ പഠിപ്പിച്ചു. മണ്ണിന്റെ മണമുള്ള ദൈവങ്ങളെ ചില്ലുമെടയിലും ദന്തഗോപുരങ്ങളിലും സ്വര്‍ണ്ണചങ്ങലകളിലും ബന്ധിച്ചു. ഇത്തരത്തില്‍ പിറന്നുവീഴുന്ന കുഞ്ഞടക്കം മതം ഇല്ലാത്ത ഒരാള്‍ പോലും ലോകത്ത് ഇല്ലാത്ത അവസ്ഥയും  രൂപപെട്ടു. . .

16 comments:

  1. യേശുവിന്‍റെ ദൈവീകത്വം അന്ഗീകരിച്ചത് പന്ത്രണ്ടു പേര്‍ മാത്രം ആണെന്ന് പറഞ്ഞത് സ്വല്പം കടന്ന കൈയ്യായി പോയി

    ReplyDelete
  2. ഇത്ര കൃത്യമായി വിവരങ്ങള്‍ എവിടുന്നു കിട്ടി....?!!

    ReplyDelete
  3. കേട്ട് കേൾവിക്കപ്പുറം മുഹമ്മദ് നബി(സ)യുടെ എന്ത് ചരിത്രമാണ് താങ്കൾ പഠിച്ചിട്ടുള്ളത്?

    ഹുദൈബിയ ഉടമ്പടി മുതൽ ലോകത്തിന് പറയാൻ കഴിയാത്ത അത്ര മാതൃകകൾ ഇസ്ലാമിന്റെ സംഭാവനയാണ്. ലോകത്ത് സ്ത്രീകൾക്ക് നിലയും വിലയും ആദ്യമായി നൽകിയ മതം ഇസ്ലാമാണ്.
    യുദ്ധത്തിൽ പോലും മാനുഷിക മൂല്ല്യങ്ങൾ ഉയർത്തിപിടിക്കണമെന്ന് കല്പിച്ച മതം ഇസ്ലാമാണ്.

    അത് പോലെ ഓരൊ കാലഘട്ടത്തിലേക്കും അവതരിക്കപെട്ട ദൈവദൂതമാർ മുഖേന മനുഷ്യ സൃഷ്ടിക്കാവശ്യമായ നവോത്ഥാനങ്ങളുണ്ടായിട്ടുണ്ട്. അബ്രഹാം ആയാലും മോസസ് ആയാലും ജീസസ് ആയാലും അതാത് സമൂഹങ്ങൾക്ക് വേണ്ടിയുള്ള സാംസ്കാരിക മൂല്ല്യങ്ങൾ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ലോകത്ത് സാംസ്കാരിക സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മതങ്ങൾക്ക് മാത്രമാണ് പങ്കുള്ളത്. എന്താണ് നന്മ, ഏതാണ് തിന്മ എന്നൊക്കെ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കാൻ മതങ്ങൾക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. മത നിഷേധികൾ എന്ത് സംഭാവനയാണ് ലോകത്തിന് നൽകിയിട്ടുള്ളത്?

    മറ്റുള്ളവരുടെ ആശയം ചോദ്യം ചെയ്യുന്നതിന് മുമ്പ് സ്വന്തം ആശയവും നിലപാടും ഓരോ വിഷയത്തിലും അവതരിപ്പിക്കുകയാണ് വേണ്ടത്. സ്വന്തമായി ഒരു വിഷയത്തിലും ഒരു നിലപാട് എടുക്കാൻ കഴിയാതെ, നന്മ ഏത് തിന്മ ഏത് എന്ന് പോലും വ്യക്തമായി പ്രഖ്യാപിക്കാൻ കഴിയാത്തവർ മറ്റു മതങ്ങളിൽ തങ്ങൾക്ക് തെറ്റായി തോന്നുന്ന ഏതെങ്കിലും വിഷയം എടുത്തിട്ട് ഒഴപ്പിക്കുക. ആശയ ദാരിദ്യം മാത്രമാണ് യുക്തിവാദികൾക്കുള്ളത്. സ്വന്തം അമ്മയേയും സഹോദരിയെയും വ്യഭിചരിക്കരുതെന്ന് പോലും പറയാൻ കഴിയാത്ത ആശയവും ആദർശവും മില്ലത്ത വർഗ്ഗം ലോകത്ത് വേറെ ആരുണ്ട് !!

    ReplyDelete
  4. keep it up koottukaaraa....

    thankal face bookil enikkoru frnds rqst ayakkumo?
    b cos my rqst sending is temprerly blockd.

    ReplyDelete
  5. @ കൊട്ടോട്ടിക്കാരന്‍ വ്യാസനും നബിക്കും ക്രിസ്തുവിനും കിട്ടിയ അതെ സ്ഥലത്ത് നിന്നും കിട്ടിയതാ. ഇതിനു ഉള്ള പ്രത്യേകത എന്താണെന്ന് വച്ചാല്‍ ഇതില്‍ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും കൂട്ടിചെര്‍ക്കലുകള്‍ക്കും സാധ്യത ഉണ്ട്. അല്ലാതെ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ വരെ അപ്പ്‌ഡെറ്റ്സ് ഇറക്കുന്ന്ന ഈ കാലത്ത് നൂറ്റാണ്ടുകള്‍ക്ക് മുന്പേ ലാസ്റ്റ് വെര്‍ഷന്‍ ഇറക്കി, ഇനി മാറ്റങ്ങള്‍ കൊണ്ട് വരുന്നവന്റെ കണ്ണടിച്ചുപൊട്ടിക്കും എന്ന് പറയുന്ന പരിപാടി അല്ല.

    ReplyDelete
  6. @ ബെഞ്ചാലി എല്ലാ മതങ്ങളെയും ഒരു പോലെ വിമര്‍ശിച്ചു സെകുലര്‍ ആകാം എന്ന് വച്ചാല്‍ സമ്മതിക്കില്ല അല്ലെ? എന്റെ പരിമിതമായ അറിവ് വച്ച് ഹുദെബിയ സന്ധിക്ക് ശേഷം ഉള്ള ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം നബി ചിലവഴിച്ചത് കരുത്തുറ്റ ഒരു സേന രൂപീകരിക്കാനും അതിനെ ഉപയോഗിച്ച് അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു അവിടുതുക്കാരെ ഇസ്ലാം ആക്കാനും ആയിരുന്നു. അതിനു ശേഷമാണ് മക്ക പിടിച്ചടക്കാന്‍ പൂര്‍വാധികം കരുത്തോടെ മടങ്ങി വരാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് എന്തൊക്കെ ആയാലും മറ്റു ദൈവങ്ങളില്‍ ഉള്ള പോലെ യുദ്ധത്തിന്റെയും ബലപ്രയോഗത്തിന്റെയും ഒരു ഫാക്ടര്‍ നബിയുടെ 'കഥ'യിലും ശക്തമാണ്. പിന്നെ ഒട്ടകത്തിന്റെ മൂക്ക്കയറു പിടിക്കാന്‍ മാത്രം അറിയാമായിരുന്ന അറബികളെ ബുര്‍ജ്ജ് ഖലീഫ ഉണ്ടാക്കാനാകും വിധത്തില്‍ മാറ്റി എടുത്തതില്‍ ഇസ്ലാമിന് ഉള്ള പങ്കിനെ അങ്ങേയറ്റം വിലമതിക്കുന്ന ഒരാളാണ് ഞാന്‍. പത്തും പന്ത്രണ്ടും വരെ സ്ത്രീകളെ വിവാഹം ചെയ്യാന്‍ സാഹചര്യങ്ങളുടെ പേരില്‍ ലൊടുക്കു ന്യായങ്ങള്‍ കണ്ടെതുന്നതിനെയും മനുഷ്യപുരോഗതിയെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുന്ന വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്നതിനെയും പിന്നെ കമ്മന്റിലെ അവസാന പാരഗ്രഫ് ടൈപ്പ് ചെയ്യാന്‍ തോന്നിച്ച താങ്കളുടെ സംസ്കാരത്തെയും ഒക്കെ മാത്രമേ ഞാന്‍ വിമര്‍ശിക്കുന്നുള്ളൂ.

    ReplyDelete
  7. പ്രിയ പത്രക്കാരന്‍ ...താങ്കള്‍ തികച്ചും സെകുലര്‍ ചിന്ത എന്നാണു ഉദ്ദേശിച്ചതെങ്കില്‍ അതിനു സകല മതങ്ങളെയും വിമര്‍ശിക്കണം എന്ന കാഴ്ചപ്പാട് മാറ്റണം .. മറിച്ചു എല്ലാ മതങ്ങളിലും അടങ്ങിയിരിക്കുന്ന എന്തെങ്കിലും / ഏതെങ്കിലും നന്മയെ സ്വാംശീകരിച്ച് എല്ലാ മതങ്ങളെയും ബഹുമാനിക്കുമ്പോഴേ ആ സെകുലരിസം വരുന്നുള്ളൂ ...

    പിന്നെ ചരിത്രത്തില്‍ മുഹമ്മദിന് മുന്‍പേ ഇസ്ലാം ഉണ്ടായിരുന്നു .. അത് ഓരോ ജനതയ്ക്കും അവരവരുടെ പ്രവാചകനെ അയച്ചു കൊണ്ടായിരുന്നു എന്നാണു ഇസ്ലാമിക അധ്യാപനം . മുഹമ്മദു നബി (സ) യുടെ പ്രവാചകത്വം കൊണ്ട് ദൈവം ഇനി വരാനിരിക്കുന്ന മനുഷ്യകുലത്തിനു ഏക ദൈവത്തെ പരിചയപ്പെടുത്താനും അത് വഴി അവരുടെ ജീവിതം സംസ്കരിക്കാനും ആയിരുന്നു. അവസാന പ്രവാചകന്റെ കാലത്ത് തന്നെ ഇങ്ങു കേരളത്തില്‍ പോലും ഇസ്ലാം പ്രചരിച്ചിരുന്നു എന്നത് ചരിത്രം ആണ്. അത് ഒരു നയതന്ത്രം എന്നോ യുദ്ധത്തിലൂടെ എന്നോ താങ്കള്‍ വിളിച്ചാലും ...

    പിന്നെ മതങ്ങളെ സാമാന്യ വല്ക്കരിക്കുമ്പോള്‍ ഇസ്ലാമിനെയും കൂടെ കൂട്ടുന്നതിനെ മാത്രം ആയി വിമര്‍ശിക്കുന്നത് ഇസ്ലാമിനെ അറിയുന്നവര്‍ ഇത് വായിച്ചത് കൊണ്ടായിരിക്കാം .. ഇസ്ലാമിനെ അറിയുന്നവര്‍ അതിനെ പറയട്ടെ. ബാക്കി മതങ്ങളെ അതെ കുറിച്ച ആധികാരികമായി പറയാന്‍ കഴിയുന്നവരും ...

    താങ്കളുടെ സെകുലരിസ്റ്റ് ചിന്തകളെ അംഗീകരിക്കുന്നു. അത് വിമര്‍ശനാത്മകം മാത്രമാവാതിരിക്കട്ടെ എന്ന് മാത്രം അപേക്ഷിക്കട്ടെ ...

    ReplyDelete
  8. "മതങ്ങളില്‍ ദൈവം ഒഴിച്ച് ബാക്കി എല്ലാം നല്ലതാണ്" എന്ന കാഴ്ച്ചപാടാണ് എനിക്കുള്ളത്. അത് ഏതു മതമായാലും ഏതു ദൈവമായാലും. അതാണ്‌ എന്റെ സെക്യുലറിസം.

    ReplyDelete
  9. യുദ്ധപാടവവുമാണ് എന്നെ പറഞ്ഞുള്ളൂ. യുദ്ധപാടവം മാത്രമാണ് എന്ന് പറഞ്ഞിട്ടില്ല. മദീനക്ക് ചുറ്റും ഉള്ള ചെറു രാജ്യങ്ങളിലേക് നബി ദൂതരെ അയക്കുകയും വഴങ്ങാതവരെയോ ദൂതരെ അപമാനിച്ചവരെയോ ഒക്കെ ആക്രമിച്ചു കീഴ്പെടുതുകയോ ചെയ്താണ് അവിടം ഇസ്ലാം പ്രചരിപ്പിച്ചത്. അത് ചരിത്രം പറയുന്നതല്ലേ?

    ReplyDelete
  10. "ഇതില്‍ ഒരു factual error ഉണ്ട് എന്നാണ് എനിക്ക് തോന്നിയത് ....
    നബിയുമായി യുദ്ധത്തില്‍ പങ്കെടുത്തു മരണപെട്ടവരുടെ എണ്ണം അറിയുമോ? " എന്റെ പ്രിയ സുഹൃത്ത് കമാല്‍ വേങ്ങര ഉയര്‍ത്തിയ ഒരു ചോദ്യമാണ് ഇത്. മറുപടി താഴെ കൊടുക്കുന്നു

    ReplyDelete
  11. മദീനയുടെ അയല്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ നബി ഒരു സൈന്യത്തെ സജ്ജമാകിയിരുന്നു എന്നതും അവര്‍ അസാമാന്യ ധീരതയോടെ പൊരുതിയാണ് തങ്ങളേക്കാള്‍ അധികം കരുത്തുള്ള സേന വിഭാഗങ്ങളെ കീഴടക്കിയത് എന്നുമാണ് എനിക്ക് മനസിലാക്കാനയ്ത്. അങ്ങെനെ എങ്കില്‍ യുദ്ധത്തില്‍ കൊല്ലപെട്ടവരുടെ എണ്ണം വളരെ വലുതാകും. കൊല്ലപെട്ടവരുടെ എണ്ണം ഒരിക്കലും കൃത്യമാകാന്‍ ഇടയില്ലാത്തത് കൊണ്ട് അതിനു പ്രസക്തിയില്ല. മതപ്രചാരണത്തില്‍ ബാലപ്രയോഗം നടന്നിട്ടുണ്ടോ എന്നതാണ് നമ്മുടെ മുന്നില്‍ ഉള്ള ചോദ്യം.

    ReplyDelete
  12. താങ്കള്‍ റഫറന്‍സ് ആയി ഉപയോഗിച്ച പുസ്തകത്തിന്റെ ലിങ്ക് ഇവിടെ -മരുഭൂമിയിലെ പ്രവാചകന്‍ :കെ.എല്‍ ഗൌബ. വിവര്‍ത്തനം:ജമാല്‍ കൊച്ചങ്ങാടി - ചേര്‍ക്കുന്നു :
    http://www.islampadanam.com/ebooks/Marubhumiyile%20Pravachakan.pdf

    ReplyDelete
  13. ഹോ പുലികള്‍ തന്നെ . . . വിപുലമായ കളക്ഷന്‍ ആണല്ലോ ?ഇസ്ലാംപഠനം എന്ന വെബ്‌സൈറ്റ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു... ആശയപ്രചാരണത്തില്‍ പ്രവാചകന്‍മാര്‍ തോറ്റുപോകുന്ന പ്രചാരണ മികവാണ് ഇന്നത്തെ ഇസ്ലാമിന്റെ മുഖമുദ്ര. ...

    ReplyDelete
  14. padichitt thoolika edukkunnathaavum nallath..."muri vydiyan aaale kollum" enna pazacholl "pathrakkaran orkkunnath" nallathaaavum...

    ReplyDelete
  15. thaangal kurachokke kandum kettum "thattikkootti" ezuthiya "chavr" enne ithine paryaan kaziyooo.....padikkuka...padana idehyamaakkuka...aarudeyoo thoolikayil ninnum visarjicha vaakkukal "copy paste" cheyyunnathinekkaalum nallatha swanthamaayi oru vari ezuthunnathalle???
    kshamikkanam ...
    cistumatheyum,islamineyum , thaangal ezuthiyath "aanaa ppottarhram" enne paryaaan pattu...

    ReplyDelete

Related Posts Plugin for WordPress, Blogger...