Thursday, February 24, 2011

ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണോ?


എന്റെ ബ്ലോഗ്‌ പുസ്തകമാക്കപെട്ടിട്ടില്ല...
ഞാന്‍ പോസ്റ്റ്‌ ഇടാതിരുന്നാല്‍ അത് ബൂലോകമാകെ ചര്‍ച്ച ചെയ്യപെടുകയോ അതിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുകയോ ഉണ്ടായിട്ടില്ല...
എന്റെ ബ്ലോഗിന് അവാര്‍ഡ്‌ കിട്ടുകയോ എന്റെ കാര്‍ട്ടൂണ്‍ വരക്കപെടുകയോ ഞാന്‍ ഒരു വിഷയത്തില്‍ പോസ്റ്റ്‌ ഇടാത്തത്തിനു തെറി കേള്‍ക്കുകയോ ഉണ്ടായിട്ടില്ല...
എന്റെ രചനകള്‍ ബ്ലോഗനയില്‍ വന്നിട്ടില്ല...
ഞാന്‍ സ്വന്തമായി ഡൊമൈന്‍ വാങ്ങി പേരിലെ ബ്ലോഗ്‌സ്പോട്ട് എന്ന വാല് എടുത്തുകളഞ്ഞിട്ടില്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറില്ല...
ഫേസ് ബുക്കിലോ ഗ്രൂപ്പുകളിലോ  എന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപെടാറില്ല...
സ്വന്തം ബ്ലോഗിലേക്ക് ആളെകൂട്ടാന്‍ വേണ്ടി ആരും എന്റെ ബ്ലോഗില്‍ കമന്റുകള്‍ ഇടാറില്ല...
എന്റെ ബ്ലോഗില്‍ കമന്റെഴുതി കമന്റെഴുതി ആരും ബ്ലോഗ്ഗെര്മാരായിട്ടില്ല...
ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ വായനക്കാര്‍ എന്നോട് ആവശ്യപെടാറില്ല...
എന്റെ ആരാധകര്‍ എനിക്ക് ഇ മെയില്‍ അയക്കാറില്ല...
എന്നെ പുലി എന്നാരും വിശേഷിപ്പിച്ചിട്ടില്ല...
അഗ്രിഗേറ്ററുകള്‍ എനിക്ക് പ്രത്യേക പരിഗണന തരാറില്ല... 
ഞാന്‍ ഇതുവരെ ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്തിട്ടില്ല...
എനിക്ക് ബ്ലോഗ്ഗര്‍ സുഹൃത്തുക്കളോ ഫാന്‍സ്‌ അസോസിയേഷനോ ഇല്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറുമില്ല...

ഇനി നിങ്ങള്‍ പറയൂ ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണോ ? ? ?

12 comments:

  1. നീ അതൊന്നും അല്ല . . .

    നമ്മളൊക്കെ ജീവിത കാലം മുഴുവന്‍ എഞ്ചിനീയറിംഗ് സ്ടുടെന്റ്സ് അല്ലെ ??

    ReplyDelete
  2. @അന്‍വര്‍ നാറ്റിക്കാതെഡേയ്.... ഞാന്‍ ഇവിടെ പത്രം വിറ്റിട്ടെങ്കിലും ജീവിച്ചു പോട്ടെ

    ReplyDelete
  3. തീര്‍ച്ചയായും താങ്കള്‍ നല്ലൊരു ബ്ലോഗ്ഗര്‍ ആണ്. നല്ല എഴുത്തിന് എല്ലാ ആശംസകളും..

    ReplyDelete
  4. നന്നായി എഴുതുന്നുണ്ടല്ലോ ....നല്ല പോസ്റ്റുകള്‍ വരട്ടെ ..അപ്പോള്‍ മുകളില്‍ പറഞ്ഞവ ഓട്ടോമാറ്റിക്‌ ആയി വരും ..

    ReplyDelete
  5. ഗംഭീരം മച്ചാ.. ബെര്‍ളിത്തരങ്ങള്‍ ഇതൊക്കെയാണ് എന്ന് ബെര്‍ളിത്തരങ്ങള്‍ പറയാറുണ്ട്. നമ്മള്‍ ഇതൊന്നുമല്ലെങ്കിലും നമ്മള്‍ ഇതൊക്കെ ആയിത്തീരും മച്ചു. പക്ഷേ ഫേസ്ബുക്കില്‍ പ്രമോട്ട് ചെയ്യണം. എന്തെന്നാല്‍ ‍ഈ നല്ല പോസ്റ്റുകള്‍ ആളുകള്‍ കാണാതെ പോകുന്നു. അതു എല്ലാര്‍ക്കും നഷ്ട്ടം തന്നെയാണ്‌.

    പിന്നെ അളിയന്‍ വിഷമിക്കണ്ട.
    നമ്മള്‍ക്കൊക്കെ മിക്കാവാറും ബുക്കര്‍ പ്രൈസ്‌ പോലെ, ബ്ലോഗര്‍മാര്‍ക്ക്ഉള്ള പ്രമുഖ അവാര്‍ഡ്- 'ബ്ലോഗര്‍ പ്രൈസ്'‌- കിട്ടാന്‍ നല്ല ചാന്‍സുണ്ട് മച്ചാ. പക്ഷേ നമ്മള്‍ ആരെങ്കിലും ബ്ലോഗര്‍ പ്രൈസ് ഉണ്ടാക്കണം...

    ReplyDelete
  6. ഇപ്പോഴാണ് നിങ്ങളൊരു ബ്ലോഗര്‍ ആയത്.

    ReplyDelete
  7. ഈ ബഷീര്‍ക്കയുടെ ഒരു കാര്യം. എവിടെ വിമര്‍ശിച്ചാലും അവിടെ എത്തി സ്വീകരിച്ചോളും.. നന്ദി

    ReplyDelete
  8. സഖാവേ നിങ്ങളൊരു പുപ്പുലിയാ കെട്ടോ... ബ്ലോഗ് പുലികളെ കുറിച്ച് ഒരു പോസ്റ്റിടാമോ?

    ആശംസകൾ..

    ReplyDelete
  9. പൊന്ന് സഖാവെ, ജീവിച്ചു പോട്ടെ. മലയാള സിനിമ ലോകത്തെ അമ്മയേക്കാള്‍ കടുപ്പമാ മലയാളം ബ്ലോഗ്ഗെര്മാരുടെ കൂട്ടായ്മ. എല്ലാം കൂടി എന്നെ കൊന്നു കൊല വിളിക്കും. ഏപ്രില്‍ പതിനെഴിനു തുഞ്ചന്‍ പറംബ് ബ്ലോഗേഴ്സ് മീറ്റിനു വരുന്നോ ?അന്ന് എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കാം

    ReplyDelete
  10. ഞാനിപ്പഴാണറിയുന്നത്, താങ്കളൊരൂ ബ്ളോഗറാണെന്ന്!!

    ReplyDelete
  11. അമ്പട പുലുസോ ഇങ്ങളൊരു ബ്ലോഗ്ഗരാനെല്ലേ ?

    ReplyDelete
  12. നിങ്ങളാണു ഇപ്പോഴൊരു ബ്ലോഗർ ആയത് ... തെറ്റി ഇപ്പോഴാണു നിങ്ങൾ ഒരു ബ്ലോഗർ ആയത്.... വീണ്ടും തെറ്റി.... ഇങ്ങ്നെയൊക്കെയാണു ഒരു ബ്ലോഗർ ജനിക്കുന്നത്....

    :)


    kindly remove the word verification :(

    ReplyDelete

Related Posts Plugin for WordPress, Blogger...