Sunday, June 5, 2011

ബാബാ രാംദേവ്: അങ്ങനെ പവനായി ശവമായി

                       എന്തൊക്കെ ബഹളമായിരുന്നു? എയര്‍ കണ്ടിഷന്‍ സ്റ്റേജ്, ആയിരം കക്കൂസ്, അറുപതു ഡോക്ടര്‍മാര്‍, സ്വന്തം വിമാനം, സ്വന്തം ദ്വീപ്‌, പതിനൊന്നു ലക്ഷത്തിന്റെ പ്രീപൈഡ് യോഗ, അങ്ങനെ പവനായി ശവമായി ! ! ! ! !
ഇന്നാട്ടിലെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തൂക്കിക്കൊല്ലാന്‍ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഹോള്‍ സെയില്‍ ഡീലര്‍മാരായ UPA യുടെ മുന്നില്‍ എസിയില്‍ നിരാഹാരം കിടന്ന ബാബാ രാംദേവിന്റെ  കച്ചോടം പൂട്ടി.   


                    ഒരു രാജ്യത്തെ ജനാതിപത്യ സംവിധാനത്തെ ( അതെത്ര ദുഷിച്ച് ചീഞ്ഞളിഞ്ഞു പണ്ടാരമടങ്ങിയതോ  ആകട്ടെ) വെറും പ്രശസ്തിക്കോ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടി ഒരു വ്യക്തി, അതും സ്വയം ഒരു കള്ളനാണയം ആണെന്ന് തെളിയിക്കപ്പെട്ട ഒരു വ്യക്തി, ഉമ്മാക്കി കാണിച്ചു വെല്ലുവിളിക്കുകയും  അത് കേട്ട പാതി കേള്‍ക്കാത്ത പാതി "ഭരണകൂടം നിയന്ത്രിക്കുന്ന ചില രാഷ്ട്രീയ എമ്പോക്കികള്‍ മേല്‍മുണ്ടഴിച്ചു തോളത്തിട്ടു ഓച്ചാനിച്ച്‌ നില്‍ക്കുകയും ചെയ്ത കാഴചകള്‍ ആണ് നാം കണ്ടത്.  ഒരു നാലാം കിട ആള്‍ ദൈവം(!!) മുണ്ട് പൊക്കികാണിച്ചാല്‍ അടിയറവ് പറയുന്നതാണോ ഇന്നാട്ടിലെ ജനാധിപത്യം?  നാട്ടിലെ കള്ളപ്പണത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം വിമാനത്തില്‍ ഇറങ്ങി ശീതീകരിച്ച സത്യാഗ്രഹ വേദിയിലെക്ക്  അവതരിക്കാന്‍ വന്നവന്റെ കാലു നക്കി കെഞ്ചാനും ദയവിനായി യാചിക്കാനും പോയത് കേന്ദ്ര മന്ത്രിമാര്‍ നാല് !!!! 
                 
                       ഒടുവില്‍ വളരെ വൈകി നാട്ടപാതിരാക്ക് ഉദിച്ച വിവേകം അയാളെ അറസ്റ്റ് ചെയ്ത് പുലിവാല് പിടിക്കുന്നതിലും എത്തി. അത് കൊണ്ടിപ്പോ എന്തായി? ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും ഒന്നുമല്ല, അറസ്റ്റുമായി ബന്ധപ്പെട്ട ജനാധിപത്യ ധ്വംസനവും  മതബോധ അവഹെളനവുമാണ്  ചര്‍ച്ച ചെയ്യപ്പെടുന്നത്.   വ്യക്തമായ രാഷ്ട്രീയ കുതന്ത്രങ്ങളും ഗൂഡാലോച്ചനകളും ഈ നിരാഹാര സമരത്തിന്‌ പുറകിലുണ്ട് എന്നത്  ഇതില്‍ നിന്നൊക്കെ  തന്നെ പകല്‍ പോലെ വ്യക്തമാണ്. 

                       ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു തടയിടാന്‍ അഴിമതി വിരുദ്ധ സമരം തന്നെയാണ് പോംവഴി എന്ന് RSS നു വ്യക്തമാണ്. സ്വയം കളങ്കിതരായ ബിജെപ്പിയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും ജന പിന്തുണ അതിനു ലഭിക്കില്ല എന്നുമുള്ള RSS തിരിച്ചറിവിന്റെ ഉല്‍പ്പന്നമാണ്‌ ബാബാ  രാംദേവ്. അണ്ണാ ഹസാരെക്ക് ലഭിച്ച പിന്തുണ തന്നെയാണ് ഇത്തരമൊരു ഒറ്റമൂലിയിലേക്ക് RSS നെ നയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ജനപിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനു പിന്നിലെ കാപട്യം ജനം തിരിച്ചറിയുക കൂടി ചെയ്തതോടെ ആത്മീയ ഗുരുജി ഗോള്‍വള്‍ക്കരിന്റെ ചരമ ദിനത്തില്‍ തന്നെ അയാളെ അവര്‍ കുരുതി കൊടുത്തു. എന്നാല്‍ ഈ തോല്‍വി പെട്ടെന്നങ്ങ് അംഗീകരിക്കാന്‍ ബി ജെ പി സമ്മതിക്കാനിടയില്ല. ബാബയോട് കാണിച്ചത് ഹിന്ദുത്വതോടുള്ള അവഹേളനം ആണെന്നൊക്കെ പറഞ്ഞു ബി ജെ പി രംഗതെത്തിയിടുന്ദ്. ഇതിന്റെ പേരില്‍ ഇനി എന്തൊക്കെ രാഷ്ട്രീയ മുതലെടുപ്പുകലാണ് അവര്‍ നടത്തുക എന്നത് കണ്ടു തന്നെ അറിയാം. എന്തായാലും കുറെ കാലമായി  വികസനം വികസനം എന്ന് മാത്രം പറഞ്ഞു കേട്ടിരുന്ന ബിജെപ്പികാരുടെ വായില്‍ നിന്നും ദേശീയത, ഹിന്ദുത്വം എന്നൊക്കെ വീണ്ടും കേട്ട് തുടങ്ങിയപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് വരുന്നുണ്ട്.. വികസനത്തിന്റെ ആട്ടിന്‍ തോലിട്ട വര്‍ഗീയതയുടെ ചെന്നായ് മുഖം അറിയാതെ പുറത്തു വന്നു...

                        ഇത്തരം വസ്തുതകള്‍ ഒക്കെ അറിയാമായിരുന്നുട്ടും കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ UPA നേതൃത്വം കാണിച്ചത്.  ഇത്തരം അരാഷ്ട്രീയ പേക്കൂത്തുകല്‍ക്കെതിരെ   ധീരമായ നിലപാട് എടുകേണ്ടത്തിനു പകരം "അച്ഛന്‍ പത്തായതിലുമില്ല" എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട്  ഒരു അണ്ണാ ഹസാരെക്ക് കീഴടങ്ങിയ പോലെ വീണ്ടും ഒരു കീഴടങ്ങലിന് അവര്‍ തയ്യാറാകുന്ന അറ്റം വരെ എത്തി. ആള് പെഴയാണ് എങ്കിലും ബാബ ഉയര്‍ത്തുന്ന ഓരോ ആരോപണവും തങ്ങളുടെ നെഞ്ചിലേക്കാണ് എന്നുള്ള തിരിച്ചറിവാണ് ഇക്കാര്യത്തില്‍ പ്രതിരോധാത്മകമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയത്. കോടികളുടെ കള്ളപ്പണം കോടികളുടെ കള്ളപ്പണം എന്ന് പറഞ്ഞു കേള്‍ക്കുമ്പോളൊക്കെ ഓരോ കോണ്‍ഗ്രസ്‌ നേതാവും സ്വന്തം പോക്കെറ്റാണ് ആദ്യം തപ്പി നോക്കിയത്. "മടിയില്‍ കിഴിയുള്ളവന് വഴിയില്‍ ഭയമുണ്ടാകുക" സ്വാഭാവികം!! 


                           ഇതിനിടയില്‍ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കൂട്ടരുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണോ എന്നോ മറ്റോ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍. ഈ പറയുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഇന്നാട്ടിലെ ജനാധിപത്യപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും ഇതുപോലത്തെ വാല്‍ നക്ഷത്രങ്ങളെ പെരുപ്പിച്ചു കാട്ടി മഹത്വവല്ക്കാരിക്കികയും ചെയ്ത മാധ്യമങ്ങള്‍ തന്നെയാണ് ഈ സമരത്തെയും വെള്ളമൊഴിച്ച് വളര്‍ത്തിയത്‌. അണ്ണാ ഹസാരെ സമരത്തില്‍ നിന്നും വ്യത്യസ്തമായി ചില മാധ്യമങ്ങള്‍ ഒരുപരിധി വരെ എങ്കിലും ഈ സമരത്തിന്‌ പിന്നിലെ വസ്തുതകള്‍ക്ക് പുറകെ പോയെങ്കിലും ഓ ബി വാനുകളുമായി രാംലീലയിലെ ആട്ടം കാണാന്‍ അവരും മത്സരിച്ചു.  
                             പിന്നെ താടി വച്ചവനെയും കാഷായമിട്ടവനെയും മത്സരിച്ചു ദൈവമാക്കുന്ന നമ്മള്‍ പൊതു ജനവും ചാനലു മാറ്റിയും ഫേസ് ബുക്കില്‍ ലൈക്ക് അടിച്ചും കമന്റ്‌ ഇട്ടും നമ്മുടെ പങ്ക് ഭംഗിയാക്കി. അങ്ങനെ മറ്റെതിനെയും പോലെ രാംലീല മഹാമഹം നമ്മളും ആഘോഷിച്ചു. 


 ലാസ്റ്റ് എഡിഷന്‍:  എല്ലാം കഴിഞ്ഞു. കോടികളുടെ സമരപന്തലും ആയിരം കക്കൂസുകളും വിജനമായി. പോലീസ് പിടിക്കാന്‍ വന്നപ്പോ സ്റ്റേജില്‍ നിന്നും യോഗ അഭ്യാസം പോലെ താഴേക്ക് ചാടിയത് ഓര്‍മയുണ്ട്. പിന്നെ ബാബ എവിടെ പോയോ ആവോ? എന്തായാലും ചങ്കരന്‍ ഇപ്പോളും തെങ്ങിന്‍മേല്‍ തന്നെ, കള്ളപ്പണം ഇപ്പോഴും സ്വിസ്സ് ബാങ്കില്‍ തന്നെ.. 

23 comments:

  1. മന്‍മ്മൂസ് നാല് ചട്ടംബികളെ പറഞ്ഞു വിട്ടു വിരട്ടിയിട്ടും കരഞ്ഞു കാലു പിടിച്ചിട്ടും വഴങ്ങാതെ സമരത്തിന്‌ പോകുനതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രിയ ലക്ഷ്യമാണെന്ന് പറയാതിരിക്കാന്‍ ആവില്ല . 2014 ല്‍ രാഷ്ട്രിയ പാര്‍ട്ടി രൂപികരിച്ചു ചുമ്മാ താങ്ങ് 543 മണ്ഡലങ്ങളിലും കയറി ഞാനും
    ഉണ്ടേ എന്ന് പറഞ്ഞാല്‍ ആരറിയും ഈ മഹാത്മാവിനെ . ചുളുവിനു പ്രശസ്തനാകാന്‍ ഇക്കാലത്ത് വിവാദം ഉണ്ടാക്കുന്നതിലും നല്ല മാര്‍ഗമില്ല .അന്ന ഗസരെയുണ്ടാക്കിയ അഴിമതി വിരുദ്ധ തരംഗവും സത്യാഗ്രഹവും സമര്‍ഥമായി ച്ചുഷണം ചെയാനുള്ള ശ്രമമാണിത് . പത്താള്‍ കൂടുന്നിടത്തൊക്കെ ക്യാമറയും കൊണ്ട് പോകുന്ന നമ്മുടെ ദേശിയ മാധ്യമങ്ങളുടെ ലൈവ് സംപ്രഷണ ഒത്താശയും കൂടെ ആകുന്നതോടെ രംഗം ഉഷാര്‍ രാം ദേവ് ഹാപ്പി .ചുമാതെയാണോ തടിയും മുടിയും വളര്‍ന്ന ഗസാരയുടെ പ്രതത്തെ കണ്ടു കോണ്‍ഗ്രസ്സും ഇന്ദ്രപ്രസ്ഥവും ഞെട്ടിവിറച്ചത്. ഇതിന്നു പിന്നാലെ വരാന്‍ പോക്കുന അടിഒഴുക്കുകള്‍ കണാതിരിക്കുനേയുള്ളൂ ..........

    ഓരോ അഴിമതി വിരുദ്ധ സമരവും വിജയിക്കണം എന്നോരോ ഭാരതിയനെ പോലെ ഞാനും ആഗ്രഹികുന്നു .ഈ സമരം പരാജയപ്പെട്ടലും വിജയിച്ചാലും 46 വയസില്‍ വളര്‍ന്നു വരുന്ന ഈ താടി നമ്മുക്ക് ഒരു നിത്യ തലവേദന ആക്കും എന്നാ കാര്യത്തില്‍ സംശയം വേണ്ട

    അഴിമതി വിരുദ്ധ സമരം ഒരു ഫാഷനായി മാറുകയാണോ ?.........!!.

    ReplyDelete
  2. തരക്കേടില്ല . അക്ഷരത്തെറ്റുകള്‍ ഏറെയുണ്ട്. ..സസ്നേഹം

    ReplyDelete
  3. 18 കോടി ചെലവ് ചെയ്തു പട്ടിണി കിടന്നു. . പട്ടിണി പോലും നാണിച്ചു പോകും. എന്ത് ചെയ്യാം . ആശംസകള്‍ പോസ്റ്റിനു ..

    ReplyDelete
  4. ഇപ്പോള്‍ റിയാലിറ്റി ഷോ ഫാഷന്‍ ആയ പോലെ , അണ്ണാ ഹസാരെയുടെ പ്രതിഷേധ മാര്‍ഗ്ഗം മറ്റു പലരും ഒരു ഫാഷന്‍ പോലെ ഏറ്റെടുക്കാന്‍ സാധ്യത ഉണ്ട്. ബാബയ്ക്ക് യോഗ പഠിപ്പിച്ചാല്‍ പോരായിരുന്നോ? വെറുതെ ആളുകളെക്കൊണ്ട് പറയിപ്പിക്കാന്‍. ഇനി കുറെ നാള്‍ പത്രത്തിലും ചാനലുകളിലും ചര്‍ച്ചയ്ക്കുള്ള വക ആയി. കള്ളപ്പണം സുരക്ഷിതവും.

    ReplyDelete
  5. നമ്മള്‍ പരമാവതി അഴിമതിക്കാരെ പ്രത്സഹിപ്പിക്കണം അതിന്റെ കൂടെ അസിവിരുതരെയും പ്രോത്സാഹിപ്പിക്കുക! ബാക്കി ചാനലുകാര്‍ നോക്കികൊള്ളും, !

    എഴുത്ത് നന്നായിട്ടുണ്ട്

    ReplyDelete
  6. അങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി.

    ശബ്ദങ്ങള്‍: ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!
    http://anoopesar.blogspot.com/2011/06/blog-post_05.html

    ReplyDelete
  7. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന പോലെയാണ് കാര്യം. അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, വലിയ പൊതുജന പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. ചില സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റാരോപിതന്‍ ആയ ബാബാ രാംദേവ്‌ എന്ന ഫൈവ്സ്റാര്‍ മാന്ത്രികന്‍ രാംലീല മൈതാനത്തിന് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിത്തന്നെയായിരുന്നു. ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്‍കാതിരിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ കുറ്റക്കാര്‍ ഹസാരെമാരോ, ബാബാ മാരോ ഒന്നും അല്ല. കള്ളപ്പണക്കാര്‍ക്കും, അഴിമാതിക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന ഭരണവര്‍ഗം തന്നെയാണ് മുഖ്യപ്രതി. 2G സ്പെക്ട്രവും, കോമണ്‍വെല്‍ത്തും തുടങ്ങി കോടിക്കക്കണക്കിനു രൂപ അഴിമതി നടത്തി, സുപ്രീം കോടതി പറഞ്ഞിട്ട് പോലും സ്വിസ്സ് ബാങ്കില്‍ നിക്ഷേപം ഉള്ളവരുടെ പേരുവിവരം വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ആണ് ഇപ്പോള്‍ ബാബക്കും, ഹസാരെക്കും നേരെ പോലീസിനെയും പട്ടാളത്തിനെയും ഇറക്കി യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നത്.

    ""റാംദേവിന്റെ അറസ്റ്റ് ഹിന്ദുത്വതിനെ അപമാനിച്ചെന്ന് ഓ. രാജഗോപാല്‍".."

    മുന്‍പ്‌ സന്തോഷ്‌ മാധവനെ സ്ത്രീപീഡത്തിന് അറസ്റ്റ്‌ ചെയ്തു ജയിലില്‍ അടച്ചപ്പോള്‍ രാജഗോപാലിന്റെ സൈദ്ധാധിക ആചാര്യന്‍ പ്രവീണ്‍ തൊഗടിയ പറഞ്ഞതും ഇത് തന്നെയാണ്. മതത്തെ വിറ്റുതിന്നുന്ന, പെണ്ണ് കേസിലും, അഴിമതിക്കേസിലും ഒക്കെ പെടുമ്പോള്‍ മതത്തിന്റെ പേരില്‍ ഊരിപ്പോരാന്‍ ശ്രമിക്കുന്ന, മത വൈകാരികതയും, വര്‍ഗീയതയും വളര്‍ത്തുന്ന ഇത്തരം ജീവികള്‍ ആണ് മതേതര സമൂഹത്തിനു ഭീഷണി.. !!!

    ReplyDelete
  8. പത്രക്കാരന്റെ ധർമം നിറവേറ്റുന്ന ലേഖനം, അഭിനന്ദനം ജനാധിപത്യവ്യ വസ്ഥിതിക്കെതിരെ ഉയരുന്ന ഇത്തരം വെല്ലുവിളികളെ പല മാധ്യമക്കാരും പ്രോത്സാഹിപ്പിക്കുന്നത് ആ ധർമം മറന്നു കൊണ്ടാണ്. രാംദേവ് ആഡംബരപ്രിയനായ അഴിമതിയിൽ വേദനിക്കുന്ന ഒരു പാവം കോടീശ്വരനായ സന്യാസിയാണ്. കഷ്ടം രാജഗോപാൽ!

    ReplyDelete
  9. അതി ശക്തമായ ലേഖനം. പറയേണ്ട കാര്യങ്ങള്‍ അതി നിശിതമായി തന്നെ പറഞ്ഞു. ഇപ്പോള്‍ മീഡിയ ആണ് ഓരോ കാര്യത്തിന്റെയും അജണ്ട നിശ്ചയിക്കുന്നത്. അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വിപത്തും.

    ReplyDelete
  10. രൂക്ഷമായ വിമർശനം. തീർച്ചയായും പ്രതികരണം അതിശക്തമായി. .ആശമസകൾ.........

    ReplyDelete
  11. ധിപ്പൊ പറഞ്ഞതുപോലെ ചിന്തിക്കാനും ഉറക്കെ ഈ അനീതിക്കെതിരെ സംസാരിക്കാനും ഇവിടെ ആള്‍ക്കാരില്ലല്ലൊ.... അയാളുടെ ഉദ്ദേശം 2014 പാര്‍ലമെന്‍്റ്റ്‌ ഇലക്ഷനാണെന്ന് അറിഞ്ഞിട്ടാ ബി.ജെ.പി. സഹായിക്കുന്നത്‌... ഇവന്‍മാര്‍ക്കുവേണ്ടി തുള്ളുന്ന പാവയാണല്ലൊ എന്നും പൊതുജനം..... ആദ്യം ഈ ആസാമിയുടെ സ്വത്ത്‌ വകകളേക്കുറിച്ച്‌ ഒരു അന്വേഷണം വന്നാല്‍ എല്ലാം തകിടം മറിഞ്ഞേനേ.... !!

    ReplyDelete
  12. സുരേഷ് ഗോപിയെ കേന്ദ്ര കധാപാത്രമാക്കി ഷാജി കൈലാസ് സമ്വിധാനിച്ച എകലവ്യന്‍ സിനിമയില്‍ പറയുന്ന കള്ള സ്വാമിയുടെ പുതിയ അന്തര്‍ ദേശീയ എഡിഷനാണു "ഈസ്വാമി". പണ്ടൊരു അന്തര്‍ ദേശീയ എഡിഷനുണ്ടായിരുന്നു. ചന്ദ്ര സ്വാമി...

    കലികാലം തന്നെ!

    ReplyDelete
  13. ഹ്മ... എന്ത് ചെയ്യാന്‍..

    ReplyDelete
  14. ഈ വിഷയം മലയാള സിണ്ടിക്കേറ്റ് മൂരാച്ചി മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി ശ്രദ്ധിച്ചുവോ?

    ഒന്നും നഷ്ടപ്പെടാനില്ലാത്ത 'ദേശാഭിമാനി ചാനൽ(ഇന്ത്യാവിഷൻ) ഒഴികേ മറ്റാരും ഈ സംഭവത്തെ ആ രീതിയിൽ കാണാൻ തയ്യാറായില്ല. ബാബയ്ക്ക് നാലു മലയാളി അനുയായികൾ ഉണ്ടല്ലോ, ലവന്മാരെ വിഷമിപ്പിക്കരുതല്ലോ.

    പത്രകാരാ ജോറായി.
    പുതിയ ഡിസൈനും കേമമായി.
    ആശംസകൾ....

    ReplyDelete
  15. ലാല്‍സലാം സഖാവെ അതി ശക്തമായ പ്രതികരണം.ബ്ലോഗിന് അനുയോജ്യമായ പേര് തന്നെ "പത്രക്കാരന്‍"

    എല്ലാ ആശംസകളും

    അഭിവാദ്യങ്ങള്‍
    അഭിലാഷ്‌

    ReplyDelete
  16. എല്ലാവര്ക്കും നന്ദി

    ReplyDelete
  17. നിരാഹാരം ഇപ്പൊ ഫാഷന്‍ ആയോ ! നല്ല ശക്തമായ ലേഖനം...

    ReplyDelete
  18. hahahahahahahahaha.........anganea pavanayi shavamayi....

    ReplyDelete
  19. neeyonnum pavam swamimarea jeevikkan sammathikkilla allea?????????

    ReplyDelete
  20. ബ്ലോഗ്‌ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ഓട്ട പ്രദക്ഷിണം ആണ് .പോസ്റ്റ്‌ വായിച്ചു ഇഷ്ടായി ഭാവുകങ്ങള്‍

    ReplyDelete
  21. പത്രക്കാരന്റെ ശ്രദ്ധയ്ക്ക്

    Six-year-old Avieshai has been fighting cancer ever since he was two and a half. He has LCH or child cancer. This tiny tot has been brave in facing chemo sessions and the pain that it causes him. The ill health does not allow him to do all the things a normal six-year-old likes to do.

    Recently his liver has given way due to the cancer and only transplant can help him survive. The operation will cost Rs 16.5 lakhs and could go up to Rs 20 lakhs in case of a complication.

    You can make a difference by donating towards this operation. Donate by writing a cheque or transferring funds by EFT deposit cash or clicking the Pay Pal link to pay with your credit/ debit card.

    Share this with your friends so that Avieshai gets help soon. Know more about Avieshai and make your donations here.

    (This is part of iDiva's Help This Cause Series that features worthy causes that you can be involved in. So whether through donations, volunteering or otherwise, join us and help make a difference in your own way. If you know of other charitable initiatives that you think we should feature, write us at idivaeditor@gmail.com)

    Ajay

    ReplyDelete
  22. sathyan thalyancheriJuly 1, 2011 at 11:10 AM

    pathrakara kalla swamikale patti vilayiruthal valare nannayi

    ReplyDelete

Related Posts Plugin for WordPress, Blogger...