Wednesday, August 24, 2011

വിചാരധാരയില്‍ വഴി പിഴച്ചവര്‍

                         മതത്തിനും മതവിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും മറ്റെന്തിനെക്കാളും  വിലകല്പ്പിക്കുന്നവരുടെ നാടാണ് ഇന്ത്യ. ലോകത്തുള്ള ഒരു മാതിരിപെട്ട മതങ്ങളുടെ എല്ലാം വിളനിലമാണെന്നും പറയാം.മക്കയെ വെല്ലുന്ന മലപ്പുറവും വത്തിക്കാനെ വെല്ലുന്ന കോട്ടയവും ഉള്ള കൊച്ചു കേരളം അതിനു മുതല്‍കൂട്ടാണെന്നും കാണാം. . .

               തൊട്ടു കൂടായ്മയും തീണ്ടലും ജന്മിയും കുടിയാനും കൊള്ളയും കോളറയും പട്ടിണിയും പരിവട്ടവും വര്‍ഗീയലഹളയും നവോഥാനപ്രസ്ഥാനങ്ങളും എല്ലാം കൊണ്ടും അഖിലലോക സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു പരിശ്ചേതം കൂടിയാണ് കേരളം.. എന്നാല്‍ ഇതെല്ലാം വിളഞ്ഞിട്ടും പച്ച പിടിക്കാത്ത ഒരു കൂട്ടരുണ്ട് ഇന്നാട്ടില്‍ ..
മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമുദായത്തിനെ പ്രതിനിധാനം ചെയ്യുന്ന, രാമരാജ്യ സൃഷ്ടിയുടെ മുന്നണിപോരാളികള്‍ എന്നൊക്കെ (അവര്‍ മാത്രം) അവകാശപ്പെടുന്ന ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കാണ്  ഈ ദുര്‍വിധി. RSS, VHP, സംഘപരിവാര്‍ തുടങ്ങി ശിവസേനയും ശ്രീരാമസേനയും അടക്കം ബിജെപി എന്ന ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന സകലമാന കാവിക്കാരും വംശനാശ ഭീഷണിയെ നേരിടുകയാണ്. 

               തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ പൊള്ളത്തരം തന്നെയാണ് ഇവരെ ചതിക്കുന്നത്. വര്‍ഗീയത എന്ന ആശയം വിലപ്പോവില്ലെന്ന് കണ്ടാണ്‌ ദേശീയത എന്നൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത്. എന്നാല്‍ പട്ടിണി കിടന്നും നൂല് നൂറ്റും ഉപ്പ് കുറുക്കിയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കൈയ്യില്‍ നിന്നും ദേശത്തിന് സ്വാതന്ത്ര്യം ഇരന്നു വാങ്ങി തന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്സേയുടെ പ്രേതം RSS ന്റെ ദേശീയതയുടെ പുറകെ ഇന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇവന്മാരുടെ ദേശീയതയും രാജ്യസ്നേഹവുമെല്ലാം എന്താണെന്ന് നാട്ടുകാര്‍ക്കൊക്കെ തിരിച്ചറിവുണ്ട്.              

                                    പത്തോ മുപ്പതോ ഗ്രന്ഥങ്ങളിലായി മുപ്പത്തിമുക്കോടി  ദൈവങ്ങളും മധുമോഹന്റെ മെഗാസീരിയല്‍നെ വെല്ലുന്ന കഥകളും ഉപകഥകളുമായി  അല്ലെങ്കില്‍ തന്നെ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ കിടക്കുകയും അതിന്റെ പുറമേ ജാതിയുടെയും ഉപജാതിയുടെയും പേരില്‍ വീണ്ടും മുറിച്ചു നാശകോശമാവുകയും ചെയ്തു ഹിന്ദു മതത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

ആത്മീയ നേതാവ് ഗുരുജി ഗോള്‍വള്‍ക്കര്‍  രചിച്ച വിചാരധാര എന്ന ഗ്രന്ഥമാണ് RSS ന്റെ വേദം. പച്ചക്ക് ഉളുപ്പില്ലാതെ ഗോള്‍വള്‍ക്കര്‍ അതില്‍ സമുദായ വിരോധം കുത്തി നിറച്ചിട്ടുണ്ട്.  വളരെ എളുപ്പത്തില്‍ ഇളക്കാവുന്ന ഒരു വികാരമാണ് വര്‍ഗീയത. അത് കണ്ടറിഞ്ഞു കൊണ്ട് തന്നെ ഗോള്‍വള്‍ക്കര്‍ എഴുതിയ അതിലെ ഓരോ വരിയും  മത വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍  ധാരാളമാണ്. അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടുകള്‍ വികലമായി വളച്ചൊടിച്ച് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് വിചാരധാര.
ഗോള്‍വള്‍ക്കറുടെ വിചാരധാരക്കപ്പുറത്തേക്ക്  പോകാന്‍ ഇനിയും ഒരു RSS കാരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യം അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിലപാട് എടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല.

                                        ഡോക്ടര്‍ ഹെഡ്ഗെവാറും ഗുരുജി ഗോള്‍വല്‍ക്കറും അടങ്ങുന്ന ഭൂലോകഹിന്ദുക്കളെ കടത്തി വെട്ടുകയാണ് സുകുമാരപണിക്കരും വെള്ളാപ്പള്ളിയുമെല്ലാം.     ദേശീയ തലത്തില്‍ ആണെങ്കില്‍ പ്രാദേശിക നീര്‍ക്കോലി കക്ഷികള്‍ വരെ ദേശീയ പാര്‍ട്ടിയുടെ കുത്തിനു പിടിക്കുന്നു.ഏറെകാലമായി ബിജെപി ആണ് ഹൈന്ദവ സംഘടനകളുടെ ജനകീയ മുഖം. എന്നാല്‍ ഹൈന്ദവ സമുദായത്തിന്റെ പോയിട്ട് ഹൈന്ദവ സംഘടനകളെ പോലും ഒന്നിപ്പിക്കാന്‍ അതിനു സാധിച്ചിട്ടില്ല.
                     
                        വര്‍ഗീയതക്കാണെങ്കില്‍ ഇപ്പൊ പഴയ പോലെ സ്കോപ് ഒന്നുമില്ല എന്നതും ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. ജിഹാദ് വരുന്നേ ജിഹാദ് വരുന്നേ എന്നും പറഞ്ഞ് പേടിപ്പിച്ചു കൂടെ നിര്‍ത്തിയവര്‍ ഒക്കെ കാത്തിരുന്നു ബോറടിച്ചു അവരുടെ പാട്ടിനു പോയി. പിന്നെ ഉള്ളത് കുറച്ചു സംസ്കാര കളിയും പ്രാദേശിക വാദവുമാണ്. ആണും പെണ്ണും തമ്മില്‍ കാണാനും മിണ്ടാനും പാടില്ലെന്നും കണ്ടാലുടന്‍ പിടിച്ചു കെട്ടിക്കുമെന്നും പറഞ്ഞു മാമാ പണി ചെയ്യാനിറങ്ങിയ ശ്രീരാമ സേനക്കാരന്‍ പ്രമോദ് മുത്തലക്ക് ആണ്‍പിള്ളാരുടെ കയ്യുടെ ചൂടും കരിഓയില്‍ ന്റെ മണവും പേടിച്ചു ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറില്ല. കലാപം നടത്താന്‍ കാശ് വാങ്ങുന്നത് തെളിവ് സഹിതം പിടിച്ചതോടെ ആദര്‍ശദീര ശ്രീരാമന്‍ കട്ടപ്പുറത്തായി.  പിന്നെ ഉള്ളത് ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദമാണ്. അത് കൊണ്ട് താക്കറെ ടീമിനല്ലാതെ മറ്റാര്‍ക്കും ഉപയോഗമില്ലെന്നു മാത്രമല്ല, പുറത്ത് ചീത്തപ്പേരുമാണ്. ഗുജറാത്തില്‍ തിളങ്ങുന്നത് വര്‍ഗീയ വിഷജന്തുക്കള്‍ കടിച്ചു തുപ്പിയ ജീവിതങ്ങളുടെ കണ്ണീരാണ് എന്നതും സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു...                      

                       ഇവിടെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന വികാരം ഉണര്‍ത്തി രാജ്യത്ത് വര്‍ഗീയവിഷം ചീറ്റുന്ന മുപ്പത്തിമുക്കോടി ഭൂരിപക്ഷ ന്യൂനപക്ഷ ഭീകരസംഘടനകളെ സൃഷിക്കുന്നതില്‍ RSS സംഘാദികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ബാബറി മസ്ജിദ്  തകര്‍ത്തെറിഞ്ഞ് മതേതര രാഷ്ട്രത്തിന്റെ കടക്കല്‍ കത്തി വച്ച ഇക്കൂട്ടരാണ് ഇവിടെ ന്യൂനപക്ഷ വര്‍ഗീയതയുടെ വിത്തിന് വെള്ളവും വളവും നല്‍കിയത്. കേണല്‍ പുരോഹിതിനെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ള വിഷങ്ങള്‍ മതേതര ഇന്ത്യയുടെ തീരാകളങ്കങ്ങള്‍ ആണ്. 
                     
                          അതുമല്ല വര്‍ഗീയത പറഞ്ഞു ആളെ ഇളക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. അതുകൊണ്ട് നില്‍പ്പിനായി ദേശീയതയും കുറുവടിയുമെല്ലാം മാറ്റി വച്ച് വികസനവും അഴിമതിവിരുദ്ധതയുംമെല്ലാം എടുത്തണിയേണ്ട  ഗതി കേടിലാണ് ഇക്കൂട്ടര്‍...
RSS നു പെട്ടെന്നുണ്ടായ കള്ളപ്പണതിനെതിരായ ബോധോധയവും കേരളത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ABVP ചാടി വീണതും എല്ലാം ഇതിനോട് കൂട്ടി വായിക്കാം. വര്‍ഗീയത എന്നതിന് പകരം ദേശീയത എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ സംസ്കാരത്തെ വ്യഭിചരിച്ചു നടക്കുന്ന ഇക്കൂട്ടരുടെ കള്ളനാടകം രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്.

ലാസ്റ്റ് എഡിഷന്‍ : പശുവാണോ പശിയാണോ വലുത് എന്ന കാര്യത്തില്‍ ഹിന്ദു സംഘടനകള്‍  ഉടന്‍ ഒരു തീരുമാനത്തില്‍ എത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍, എങ്ങാനും ഈ രാജ്യം RSS സംഘാദികളുടെ കൈയ്യില്‍ വന്നാല്‍ ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാകും. !!!! മനുഷ്യന്റെ വിശപ്പടക്കാന്‍ പശുവിനെ കൊല്ലുന്നതാണോ , പശുവിനു വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി ചാകുന്നതാണോ നല്ലത്?  

34 comments:

  1. മനുഷ്യന്റെ വിശപ്പടക്കാന്‍ പശുവിനെ കൊല്ലുന്നതാണോ , പശുവിനു വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി ചാകുന്നതാണോ നല്ലത്?

    പ്രസക്തം ...

    ReplyDelete
  2. അബ്ദുല്‍ നാസര്‍ മദനിയെയും RSS ന്റെ ക്രെഡിറ്റില്‍ എഴുതാനാണോ പരിപാടി?
    ഇത് പോലൊരു ലേഖനം മുസ്ലിം സമുദായത്തെ പറ്റി എഴുതാന്‍ ദൈര്യമുണ്ടോ പത്രക്കാരാ ?

    ReplyDelete
  3. ഇത് പോലൊരു ലേഖനം മുസ്ലിം സമുദായത്തെ പറ്റി എഴുതാന്‍ ദൈര്യമുണ്ടോ പത്രക്കാരാ ?

    ReplyDelete
  4. എണ്ണം കുറവായത് കൊണ്ട് നുനപക്ഷ തിവ്രവാതം കണ്ടില്ലെന്നു നടിക്കുന്നതാണ് ഇവിടുത്തെ ഭരണകുടങ്ങള്‍. രാഷ്ട്രിയ പാര്‍ട്ടി കള്‍ക്കുവേണ്ടി മതെത്വരത്വം അനുസരിക്കേണ്ടത്‌ ഭുരിപക്ഷം വരുന്ന ജനവിഭാഗവും .സ്വയം കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരി ആകുവാന്‍ ഹിന്ദു സമുഹത്തെ പരിഹസിക്കുക എന്നത് ഹിന്ദു സഹോദരരുടെ തൊഴിലും .....

    ReplyDelete
  5. ന്യൂന പക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരു പോലെ ആപത്താണ്. ഇതിലേതാണ് നല്ലത് എന്ന് ചോദിച്ചാല്‍ "നായ് കാഷ്ട"ത്തെ രണ്ടു മുറിയായി മുറിച്ചിട്ട് ഇതിലേതാണ് നല്ലത് എന്ന് ചോദിക്കുന്നതിനു സമമാണത്.

    ReplyDelete
  6. താങ്കള്‍ വളരെ വ്യക്തമായി വിവരിച്ചു
    ആശംസകള്‍
    ഈ വിചാരധാരയിലൂടെ പോയികൊണ്ടീരിക്കുന്നവര്‍ക് ഒരു വിചാരവുമില്ലാ എന്ന നമുക്ക് അവരുടെ പ്രവര്‍ത്തനങ്ങളാല്‍ പതിയെ മനസ്സിലാക്കാവുന്നതേയൊള്ളൂ
    ഇതു പോലെയുള്ള ഏതു സഘടനയായാലും, അത് മുസ്ലിമോ ഹിന്ദുവോ. ഏത് മതമായാലും അതിനെ നേരിടുക തന്നെ വേണം
    മറാട് കലാപം പോലും സഘപരിവരങ്ങള്‍ വളച്ചൊടിച്ചില്ലേ, പിന്നെ കുറച്ചു നേതക്കള്‍ മൈക കിട്ടിയാല്‍ അന്വേഷണം എന്ന് ചുമ്മ വിളിച്ചു പറയുന്നു

    ReplyDelete
  7. നല്ല ചിന്തകള്‍ക്ക് നന്മകള്‍ നേരുന്നു ...

    ReplyDelete
  8. വർഗീയത ആരിൽ നിന്നായാലും അതു വർഗീയത തന്നെ

    ReplyDelete
  9. പോന്നു മോനെ മതത്തെ തൊട്ടു കളിക്കല്ലേ വിശ്വാഷികള്‍ക്ക് ഹാലിളകി ശൂലം കയറ്റും
    സ്വാര്‍ത്ഥ താല്പര്യ സംരക്ഷണ വാദത്തിനു
    ഉത്തരം മുട്ടുമ്പോള്‍ പിടിച്ചു നില്‍കാന്‍ ഉള്ള പരിച ആക്കി മതത്തെ എല്ലാവരും
    എല്ലാ മതവും നന്മ പറയുന്നു ഒരു മത പുരോഹിതനിലും നന്മ കാണാന്‍ കഴി യുന്നുമില്ല
    ഹിന്ദു മതത്തിന് ഇന്നുള്ള ശാപം ജാതീയത ആണ്

    ReplyDelete
  10. പത്രക്കാരാ.. പോസ്റ്റ്‌ ഗംഭീരമായിട്ടുണ്ട്. കപട ദേശീയതയും, അന്ധമായ മത ഭ്രാന്തും, ജാതീയതയും സൂക്ഷിക്കുന്നവര്‍ ആണ് ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ എന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചാല്‍ മനസിലാക്കാം. മതതീവ്രവാദം എന്നത് എന്നത് ഒരു നഗ്ന സത്യം ആണ്. അതില്‍ ഭൂരിപക്ഷ/ന്യൂന പക്ഷ വകഭേദങ്ങള്‍ ഇല്ല. ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ/ ഭൂരിപക്ഷ മത തീവ്രവാദത്തെ ഇന്ത്യയിലെ മതേതര സമൂഹം തിരിച്ചറിയേണ്ടതും, ഒറ്റപ്പെടുത്തെണ്ടതും ആണ്..

    ReplyDelete
  11. പണത്തിന്റെ മുകളില്‍ പരുന്തും പറക്കില്ല എന്ന് പറഞ്ഞത് പോലെ മതത്തിന്റെ മുകളില്‍ ഒന്നും പറക്കില്ല..നമ്മുടെ നാട്ടില്‍...അതാണ്‌ അവസ്ഥ..പൊരിക്കുട്ടയ്ക്കും പത്തി വെച്ച കാലമാണ്..അത് കൊണ്ട് കൂടുതല്‍ വല്ലതും പറഞ്ഞാല്‍ വര്‍ഗ്ഗീയത ആവും..പോസ്റ്റ്‌ ഇഷ്ടമായി..

    ReplyDelete
  12. ഒരു തീയും പുരയ്ക്ക് നന്നല്ല എന്നത് പോലെ പരമതവിദ്വേഷം ആരുടെ ഭാഗത്തുനിന്നായാലും സമൂഹത്തിനു നന്നല്ല. പരസ്പര സഹിഷ്ണുതയോടെയുള്ള സഹവർത്തിത്തത്തോടെയല്ലാതെ ഇവിടെ ഒരു വിഭാഗത്തിനും മുന്നേറാനുമാവില്ല. തീവ്രവാദപരമായ നിലപാടെടുക്കുന്നതിലെ അപകടം തിരിച്ചറിയുന്ന മഹാഭൂരിപക്ഷം ആളുകളുടെ മിതവാദപരമായ നിലപാടിൽ തന്നെയാണ് രാജ്യത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന ഭാസുരപ്രതീക്ഷകൾ ആശ്രയിച്ചിരിക്കുന്നത്.

    ReplyDelete
    Replies
    1. വളരെ വളരെ വളരെ ശരിയായ കാര്യം....

      Delete
  13. എന്ത് അറിഞ്ഞാണ് മോനെ ഈ വിടുവായത്തം പറയുന്നത് ? ആര്‍ എസ് എസ് എന്തെന്ന് ദൂരെ നിന്ന് കണ്ടുള്ള പരിച്ചയമല്ലേ ഉള്ളു ? ഇറങ്ങി ചെന്നിട്ടുണ്ടോ അറിയാന്‍ ? ശ്രമിക്കുമോ ? എങ്ങനെ ശ്രമിക്കാന അല്ലെ വലിയ ബുജി ചമഞ്ഞ വ്യക്തിയല്ലേ . ഹ ഹ ഹ ഹ ആദ്യം പഠിക്കു എന്നിട്ട് പറയു അല്ലെങ്കില്‍ കാക്കള്‍ക്ക് വേണ്ടി കൂടൊരുക്കു !

    ReplyDelete
  14. ഏതോ ഒരു അനോണിക്ക് ഹാലിളകിയിട്ടുണ്ട്..സൂക്ഷിച്ചോട്ടോ..

    ReplyDelete
  15. വളരെ നല്ല ചിന്തകള്‍...പലരും ഇതിനു മുന്നേ പറഞ്ഞിട്ടുണ്ടെങ്കിലും നന്നായി അവതരിപ്പിച്ചു

    ReplyDelete
  16. നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ ജിതിന്‍ ... (പത്രക്കാരന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുന്ന ആള്‍ക്ക് സ്വന്തം പേര് വെളിപ്പെടുത്താന്‍ പോലും ധൈര്യമില്ല ! :))

    ReplyDelete
  17. "വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ" എന്നൊക്കെ പറഞ്ഞ്, പുലിവാലു പിടിക്കല്ലേ ജിതിനേ.... എന്തായാലും സംഭവം കലക്കി.

    ReplyDelete
  18. ethellam thettanu.big blunders.........

    ReplyDelete
  19. ഇവിടെ വറ്ഗീയത കളിക്കുന്നതു സ്വന്തം മതത്തെ പറ്റി ഒരു ചുക്കും അറിയാത്ത ചില വികാര ജീവികളും., മതത്തെ തങ്ങളുടെ സ്വാര്ത്ഥ താല്പര്യങ്ങള്ക്കു ചവിട്ട്പടിയായി കാണുന്ന മത , രാഷ്ട്രീയ നേതാക്കളും അവരുടെ വലയില് കുടുങ്ങിക്കിടക്കുന്ന സ്വന്തം ബുദ്ധി മറ്റുള്ളവറ്ക്കുപണയപ്പെടുത്തിയ കൂലിപ്പട്ടാളവും ആണു..ഇന്ഡ്യയിലെ, പ്രക്യേചു കേരള്ത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും , സമധാനത്തോടെ, പരസ്പര സ്നേഹത്തോടെ ജീവിക്കണം എന്നു ആഗ്രഹിക്കുന്നവരാണു എന്ന കാര്യത്തില് സംശയമില്ല...പക്ഷെ ഒരു പ്രശ്നമുള്ളതു ആ ഭൂരിപക്ഷം അവരുടെ കാര്യം നോക്കി ഒന്നിലും ഇടപെടാതെ നടക്കുകയാണു.അതുകാരണം അവരുടെ ശബ്ദത്തിനു മേലെയായി വിരലിലെണ്ണാവുന്ന വര്‍ഗ്ഗീയ തീവ്രവാദികളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു..ഞങ്ങളുടെ അങ്ങാടിയില്‍ ഒരു പ്രഭാതത്തില്‍ നിറയെ എന്‍.ഡി.ഏഫിന്റെ പോസ്റ്ററുകളും ബാനരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു,ഞാന്‍അനുജനോടു അന്വേഷിച്ചു ഇവിടെ ആരാട ഇത്രക്കധികം എന്‍.ഡി എഫ്ഫുകാര്‍ ... അനുജന്‍ പറഞ്ഞു :ഇതൊന്നും ഇവിടുത്തെ ആള്‍ക്കാരുടെ പണിയല്ല..ഇതു ഒന്നര‍, രണ്ടു കിലൊമീറ്റര്‍ ദൂരത്തുള്ള അങ്ങാടിയില്‍ നാലഞ്ചു പിള്ളേരുണ്ടു , അവര്‍ രാത്രിയില്‍ വന്നു ചെയ്യുന്ന പണിയാണു.." അതാണു സ്തിഥി...പുറത്തു നിന്നു ഒരാള്‍ വന്നു നോക്കിയാല്‍ അവര്‍ വിചാരിക്കുക ഇവിടെ ഉള്ളവര്‍ എല്ലാം ആ പാറ്ട്ടിക്കാരാണു എന്നാണു...ഏതു മതവിഭാഗത്തിന്റെതായാലും, ഭൂരിപക്ഷമൊ,,,,ന്യൂനപക്ഷമൊ ആയാലും..തീവ്രവാദം നമ്മുടെ നാട്ടിലെ സൗഹാറ്ദ്ദ ജീവിതത്തിനു ഭീഷണിയാണു എന്ന തിരിച്ചരിവു എത്രയും നേരത്തെ ഉണ്ടാകുന്നൊ , അത്രയും നല്ലതു...നല്ല ലേഖനത്തിനു സന്തോഷത്തോടെ നന്ദി അറിയിക്കുന്നു....

    ReplyDelete
  20. പത്രക്കാരാ..
    കാര്യങ്ങള്‍ ഒന്ന് കൂടി ആഴത്തില്‍ പഠിച്ചിട്ട് പോരായിരുന്നോ ഇങ്ങനെ ഒരുദ്യമം ?
    വിചാരധാര ബ്ലണ്ടറാണ് എന്നൊക്കെ പറയുന്നതിന് മുമ്പ് അതൊന്ന് മനസ്സിരുത്തി വായിച്ചിട്ട് പോരായിരുന്നോ ? ഏതായാലും വളരെ മോശമായി പോസ്റ്റ്. വളരെ മോശം. പത്രക്കാരനെ പറ്റി എനിക്കുണ്ടായിരുന്ന സകല മതിപ്പും പോയി. വെറുമൊരു പത്രക്കാരന്‍ മാത്രമായിപ്പോയി. മാധ്യമ സിന്‍ഡിക്കേറ്റ് എന്നൊക്കെ പറയും പോലെ. ഇതിനെ പറ്റി അഭിപ്രായം പറയാതിരിക്കുന്നതായിരുന്നു നല്ലത് എന്ന് തോന്നിപ്പോകുന്നു ഇപ്പോള്. ഏതായാലും ടൈപ്പ് ചെയ്ത് പോയില്ലേ ? പബ്ലിഷ് ചെയ്തേക്കാം എന്ന് മാത്രം.

    ReplyDelete
  21. വിചാരധാര പല തവണ വായിച്ചു നോക്കി.. വിഡ്ഢി കണ്ടുപിടിത്തങ്ങള്‍ അല്ലാതെ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ... ഗോമാംസ വിരോധം ഒന്നും ആര്‍ഷ ഭാരത ഹിന്ദുവിന് ഇല്ലായിരുന്നു എന്നതിന് ധാരാളം തെളിവുകള്‍ വേദങ്ങളില്‍ കാണാന്‍ സാധിക്കും...

    ReplyDelete
  22. പത്രക്കാരനെ വിമര്‍ശിക്കുന്നവരറിയാന്‍.., നമ്മള്‍ ശരിയെന്നു കരുതുന്ന ഒരു വസ്തുത..,അത് അങ്ങനെയല്ലെന്ന് മറ്റൊരാള്‍ പറഞ്ഞാല്‍ ..,അത് അങ്ങനെയാണോ എന്ന് ചിന്തിക്കാനുള്ള പ്രാപ്തി നമുക്കില്ലെങ്ങില്‍ തീര്‍ച്ചയായും നമ്മുടെ വികാരംമുറിപ്പെടും.....[Ayan hirsi ali]അതു കൊണ്ട് കണ്ണുകളുടെ കെട്ടുകള്‍ അഴിചെറിയൂ....

    ReplyDelete
  23. ജാതിയും ഉപജാതിയും ഒക്കെയായി ആണെങ്കിലും അടിച്ചേല്‍പ്പിക്കുവാന്‍ ആജ്നാപിക്കുവാന്‍ പ്രത്യേക ചട്ടക്കൂടുകള്‍ ഇല്ലാതെ തന്നെ ഹിന്ദുത്വം നിലനില്‍ക്കുന്നു .കാരണം അതൊരു സംസ്കാരമാണ് ....അതില്‍ കാര്‍ഡിറക്കി കളിക്കുന്നവരെ തിരിച്ചറിയണം .ഇത്ര നാള്‍ ഇത് നില നിന്നത് ഇക്കൂട്ടരടെ സഹായം കൊണ്ടായിരുന്നില്ല എന്ന് തിരിച്ചറിയണം ......

    ReplyDelete
  24. ഹൈന്തവ തീവ്രവാദം എന്ന് താങ്കള്‍ പറയുന്ന സാധനം ഇവിടെ വളരാത്തത് എന്തുകൊണ്ട് എന്നുള്ള താങ്കളുടെ കണ്ടുപിടുത്തം ഉഷാറായിട്ടുണ്ട്,ഹ ഹ ഹ .പക്ഷെ എന്തെ താങ്കള്‍ മുസ്ലിം തീവ്രവാതികളുടെ റിക്രൂട്ട് മെന്‍റ് സെന്‍റര്‍ ആയി കേരളം മാറിയതിനെ കണ്ടില്ലെന്നു നടിക്കുന്നത്.പത്രങ്ങളിലും മറ്റും സ്ഥിരമായി വരുന്ന വാര്‍ത്തകള്‍ അതിനു തെളിവല്ലേ .കാശ്മീരില്‍ മലയാളി തീവ്രവാദികള്‍ വെടിയേറ്റ്‌ മരിച്ചത് താങ്കള്‍ക്ക് അറിയില്ലേ.പരശതം കേസുകള്‍ ഇതുപോലെ വരുന്നില്ലേ നിത്യവും.ഏതു തീവ്രവാദവും ഒരേ പോലെ എതിര്‍ക്കപ്പെടേണ്ടതല്ലേ,ഹൈന്ദവര്‍ വളരെ മതേതരമായി ചിന്തിച്ചതുകൊണ്ടാല്ലേ ഇന്ത്യ ഇന്നും മതേതരരാഷ്ട്രമായി നിലനില്‍ക്കുന്നത്.ആ നിലവാരം മറ്റു മതസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നു കൂടി പരിശോധിക്കപ്പെടെണ്ടതല്ലേ.നമ്മില്‍ നിന്ന് ഭാഗം വാങ്ങിപോയ ആളുകളുടെ അനുഭവങ്ങള്‍ ദി നേന പത്രങ്ങളില്‍ കാണുന്നില്ലേ ആ ഒരു അവസ്ഥ വരാനാണോ താങ്കളെ പോലുള്ളവര്‍ക്ക് ഇഷ്ടം .എന്തിനും ഏതിനും ഹൈന്ദവരെ ക്രൂശിക്കുന്ന സ്വഭാവം എന്തിനാണ് സുഹൃത്തേ ,

    ReplyDelete
  25. താങ്കള്‍ ഒരു ഇടതു പക്ഷക്കാരനാണെന്ന് വിചാരിക്കുന്നു.കുറച്ചു കാലം മുമ്പ് നടന്ന ഒരു സംഭവമാണ് ഞാന്‍ വിവരിക്കുന്നത് .ഇറാനില്‍ ഷാ ഭരണാധികാരികള്‍ ക്കെതിരെ ഒരുമിച്ചു പോരാടിയവരാണ് ഇസ്ലാമിക വിപ്ലവകാരികളും കമ്മുണിസ്റ്റുകളും. എന്നിട്ട് പോരാട്ടം വിജയിച്ചു ,ഇസ്ലാമിക്‌ വിപ്ലവകാരികള്‍ ഭരണത്തിലെറിയപ്പോള്‍ ആദ്യം ചെയ്തത് കമ്മുണിസ്റ്റുകളുടെ ഉന്മൂലനം ആയിരുന്നു .സുഗുപ്പിക്കല്‍ നടക്കട്ടെ ഇന്ന് ഇതെഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ അത് നിങ്ങളുടെ മധുര മനോജ്ഞ ചൈനയിലോ, പ്രാകൃത ഇസ്ലാമിക ഭരണം നടന്നിരുന്ന താലിബാനിലോ ലഭിക്കില്ലാ ഓര്‍മയിരിക്കട്ടെ

    ReplyDelete
  26. വിചാരധാരയെ കുറിച്ച് അന്ധന്‍ ആനയെ കണ്ടതുപോലെ സംസാരിക്കുന്ന പത്രക്കാരന്‍ അതിന്റെ റഫറന്‍സ്കള്‍ വയ്ക്കണം എന്നാ ബ്ലോഗ്‌ എഴുത്തിന്റെ ബാല പാഠങ്ങള്‍ പോലും പഠിക്കാത്ത ഒരു ശിശു ആണെന്ന് ഇതില്‍ നിന്നും മനസിലായി. ബ്ലോഗ്‌ എഴുത്ത് നിര്‍ത്തി കോളേജ് രാഷ്ട്രീയത്തില്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ താങ്കള്‍ക്കു ഒരു നല്ല ഭാവി കാണുന്നു.

    ReplyDelete
  27. നന്നായിട്ടുണ്ട്. സത്യം പറയുമ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടുകില്ല. ഇവിടെ അയല്‍ വാസികളായി ഒരു കുടുംബത്തില്‍ എന്ന പോലെ കഴിയുന്ന ഓരോ മുസ്ലിമിനോടും ഹിന്ദുവിനോടും ചോതിച്ചാല്‍ മനസിലാകും ഇന്ത്യയുടെ ഐക്യം.

    ReplyDelete
  28. പോസ്റ്റ്‌ നന്നായിട്ടുണ്ട്...പക്ഷെ ഒരു കാര്യം സൂചിപ്പിക്കണം എന്ന് തോന്നി...വര്‍ഗീയത എന്ന് പറയുന്ന വിഷബീജത്തെക്കുറിച്ച് ഒരു ലേഖനം എഴുതുമ്പോള്‍ മുന്‍ധാരണകളില്ലാതെ എഴുതുന്നതായിരിക്കും നല്ലത്. ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തിയത്കൊണ്ട് അത് പൂര്‍ണ്ണമാവില്ല. രണ്ടു കയ്യും ചേരുമ്പോള്‍ മാത്രമേ ശബ്ദം ഉണ്ടാകൂ എന്ന് പറയുന്നതുപോലെ മറുവിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തണമായിരുന്നു.

    ReplyDelete
  29. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര പോലെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല ഭാരതത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങ ളും,സംഘട്ടനങ്ങളും .ഇതിനൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.Every Action has an Equal and Opposite Reaction

    ReplyDelete
  30. മതവും വര്‍ഗീയതയും രണ്ടാണ് . വര്‍ഗീയത ഏത് വര്‍ഗത്തില്‍ വേണമെങ്കിലും വളര്‍ത്താം .

    നല്ല ലേഖനം .

    ReplyDelete
  31. പത്രക്കാരാ - പറയാനുള്ളത് പറയുന്ന നിങ്ങളെ അഭിനന്ദിക്കുന്നു. ആണ്‍കുട്ടി.
    നിങ്ങൾ മുസ്ലീംകളെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
    അത് കൊണ്ട് ഇതൊരു പക്ഷം ചേരൽ ആണ് എന്ന് ആര് പറഞ്ഞാലും
    താങ്കള് ഗൌനിക്കേണ്ടതില്ല.
    നിങ്ങൾ പറഞ്ഞ പോലെ ഒരു നായ്ക്കാട്ടം മുറിച്ചു ഇതിലേതാണ് നല്ലത് എന്ന് ചോദിക്കുമ്പോലെ തന്നെയാണ്
    വർഗ്ഗീയത.
    അതേതു ഭാഗത്ത് നിന്നായാലും .
    സംഘികളും സുടാപ്പികളും എല്ലാത്തിന്റെയും മോഷ വശം മാത്രമേ കാണൂ - കാരണം അവർക്ക് ആരാണ് വലിയവാൻ എന്ന് തെളിയിക്കാനാണ് തിടുക്കം.
    തുറന്നെഴുതാം - പക്ഷെ ശ്രദ്ധിക്കണം അനിയാ.
    ഉള്ളു വിഷം ഊട്ടി വെച്ച പാമ്പുകലാണ് ഇരു പുറവും .

    ReplyDelete
  32. എല്ലാ തീവ്ര വാദങ്ങളും ഭൂമിയിൽ നിന്നും തുടച്ചു നീക്കേണ്ടതാണ്. അതിനു ന്യൂന പക്ഷമെന്നൊ ഭൂരിപക്ഷം എന്നോ ഇല്ല.

    ReplyDelete
  33. ആദ്യം നമ്മൾ ഓരോര്തരും നന്നാവാൻ ശ്രമിച്ചാൽ തന്നെ പകുതി പ്രശ്നവും തീർന്നു കിട്ടും

    ReplyDelete

Related Posts Plugin for WordPress, Blogger...