അലങ്കരിച്ച സ്റ്റേജില്‍ മതപുരോഹിതരും യുക്തിവാദികളും നിരന്നിരുന്നു ...
താടി വളര്‍ത്തിയ ഉസ്താദ് കാല്‍ പാദത്തിനു മുകളില്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ പാന്റ്സ് മാറ്റാത്തത് പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള ഫോറിന്‍ വാച്ചാണ്..
ശുഭ്രവസ്ത്രധാരിയായ പുരോഹിതന്‍ നിറമുള്ള ഉടുപ്പിടാത്തതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കൈയ്യിലിരിക്കുന്നത് എസ് ക്ലാസ്സ് ബെന്‍സിന്റെ താക്കോലാണ്...
രുദ്രാക്ഷ മാലയിട്ട സ്വാമി നഗ്നത മറയ്ക്കാത്ത കാഷായവസ്ത്രം ധരിച്ചതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം ഈ പരിപാടി നടക്കുന്ന എയര്‍ കണ്ടിഷന്‍ ഹാള്‍ സ്പോണ്‍സര്‍ ചെയ്തത് അദ്ധേഹത്തിന്റെ ആശ്രമമാണ്!!!
വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെ വേണ്ടും വിധം വളച്ചൊടിച്ച് തങ്ങളുടെ ദൈവത്തിന്റെ അസ്തിത്വവും അപ്രമാധിത്വവും തെളിയിക്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു ഓരോ പുരോഹിതനും ..
കൂട്ടത്തില്‍ അപരന്റെ ദൈവത്തെക്കാള്‍ തന്റെ ദൈവത്തിനുള്ള മേന്മകള്‍ ഉയര്‍ത്തിക്കാട്ടാനും മറന്നില്ല....
വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെയും സൂക്തങ്ങളുടെ പിശകുകളെയും വൈരുധ്യങ്ങളെയും ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകളും ചൂണ്ടിക്കാട്ടി യുക്തിവാദികളും കളം നിറഞ്ഞു ....
"ദൈവം ഉണ്ടോ" എന്നതായിരുന്നു ചര്‍ച്ചാ വിഷയം ...
This comment has been removed by the author.
ReplyDeleteഇനി അവരോട് ചോദിക്കാന്‍ ധൈര്യമുണ്ടോ? ഇവരോട് ചോദിക്കാന്‍ ധൈര്യമുണ്ടോ? എന്നൊന്നും പറഞ്ഞു വന്നേക്കരുത്, ചോദ്യം എല്ലാരോടും കൂടിയാണ്
ReplyDeleteഎല്ലാ ബൂലോക മലയാളീസിനും പത്രക്കാരന്‍ ആന്‍ഡ് സണ്‍സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
എല്ലാ നന്മകളുടെയും ഓര്‍മ പ്പെടുത്തലാവട്ടെ ഓരോ ആഘോഷങ്ങളും ......................
ReplyDeleteഇസ്ലാമിന്റെ ആഘോഷങ്ങളില്‍ പാവപ്പെട്ട അവകാശങ്ങള്‍ പൂര്‍ത്തികരിക്കാതെ പരിപൂര്‍ണ്ണമാക്കുന്നില്ല.
ReplyDeleteചെറിയപെരുന്നാളിലിന്നു ഏല്ലാവരുടെയും നിര്‍ബന്ധമാണ് പാവപ്പെട്ടവനു പെരുന്നാള്‍ ദിനത്തില്‍ ഫ്വിതര്‍ സക്കാത്ത് എന്ന അരി (ഭക്ഷണം) നല്‍ക്കല്‍.
വലിയപെരുന്നാളില്‍ ഹജ്ജ് വേളയില്‍ അറക്കപ്പെട്ടുന്ന ബലിമൃഗത്തിന്‍ ഇറച്ചി പാവപ്പെട്ട രാജ്യങ്ങള്‍ക്ക് കയറ്റി അയക്കുന്നു.
ഓരോ മുസ്ലിമും തന്റെ വര്‍ഷാവസാനം താന്‍ സമ്പാദിച്ച സമ്പത്തില്‍ നിന്ന് നിശ്ചിത ശത്മാനം പാവപ്പെട്ടവന്‍ നല്‍ക്കണമെന്നും നിര്‍ബന്ധം.
മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. മനുഷ്യനിലൂടെ നന്മയുടെ ക്രമം സൃഷ്ടിക്കുന്നു. അതു പോലെ തന്നെ തിന്മയുടെയും.
happy ONAM :)
ReplyDeleteശ്രീകോവിലിലെ സ്വര്‍ണം പൂശിയ രൂപമല്ല ദൈവം... വിശക്കുന്നവന് കിട്ടുന്ന ഭക്ഷണമാണ് ദൈവം... നിലവറയിലെ സ്വര്‍ണമാലകളല്ല ദൈവം... മുറിവേറ്റവന് കിട്ടുന്ന മരുന്നാണ് ദൈവം... എലിവാല് കിട്ടുന്ന അരവണയല്ല ദൈവം...അധ്വാനിക്കുന്നവന് കിട്ടുന്ന കൂലിയാണ് ദൈവം... ഭണ്ഡാരത്തില്‍ കുമിഞ്ഞുകൂടുന്ന കോടികളല്ല ദൈവം... വേദനിക്കുന്നവന് ലഭിക്കുന്ന തലോടലാണ് ദൈവം... മുടിയും ചെരുപ്പും തുണിയും സൂക്ഷിക്കുന്ന മാളികകളിലല്ല ദൈവം... വേനല്‍ ചൂടില്‍ വരണ്ട തൊണ്ടയില്‍ ഇറ്റു വീഴുന്ന ഒരു തുള്ളി വെള്ളത്തിലുണ്ട് ദൈവം... ദൈവം എല്ലായിടത്തുമുണ്ട്... ചന്ദനക്കുറിയും നിസ്കാരത്തഴമ്പും കുരിശുമാലയും ഉണ്ടെങ്കിലും ഇല്ലെങ്കിലും ദൈവത്തെ കാണാം.. അറിയാം... കണ്ണുകള്‍ തുറന്നിരിക്കുക... വഴിയില്‍ തളര്‍ന്നുവീഴുന്നവനെ കാണാന്‍... കാതുകള്‍ തുറന്നുവെക്കുക... മുറിവേറ്റവന്‍റെ രോദനം കേള്‍ക്കാന്‍... എങ്കില്‍ നിങ്ങള്‍ക്കും ദൈവമാകാം... അവരുടെ മനസ്സില്‍...
ReplyDelete(ഇതൊരു പോസ്ടാക്കിയേക്കാം...)
http://www.sarathcannanore.com/blog
ReplyDelete@ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur ഇതൊരു പഞ്ചാരഗുളിക തന്നെ. ഒന്ന് വിപുലീകരിച്ചു ഉടന്‍ പോസ്റ്റൂ
ReplyDeleteമനുഷ്യന്‍ "ഉണ്ടോ" എന്നത് ആരും ചോദിച്ചില്ല!!!!
ReplyDeleteഞാനൊന്ന് പറയട്ടെ? മനുഷ്യന്‍ ഉണ്ടിട്ടില്ല, അവനു വിശക്കുന്നുണ്ട് !!!!
-------------------------------------
നന്നായി പറഞ്ഞു പത്രക്കാരാ ....
ദൈവം "ഉണ്ടെങ്കില്‍" നല്ലത് !!!
ReplyDeleteമനുഷ്യന്‍ ഉണ്ടിട്ടില്ല, അവനു വിശക്കുന്നുണ്ട് !!!!
ReplyDeleteദൈവം ഉണ്ടങ്കിൽ അങ്ങേരുടെ ഭാര്യക്കും മക്കൾക്കും നല്ലത്.
ReplyDeleteഒരു ചോദ്യവും പുരോഹിത വര്‍ഗത്തോട് ആവരുത്. അവര്‍ എല്ലാം തെറ്റുക്കാരായിട്ടും അല്ല. പക്ഷെ അവരാണ് അവസാന വാക്ക് എന്ന് തോന്നുമ്പോഴാണ് പ്രശ്നം.
ReplyDeleteഓണാശംസകള്‍
ഓണാശംസകള്‍
ReplyDeleteമുക്കാല്‍ ഭാഗവും യോജിക്കുന്നു. മുഴുവനും യോജിച്ചാല്‍ പിന്നെ നാം രണ്ടു അസ്തിത്വങ്ങളാകെണ്ടതില്ലല്ലോ.
ReplyDeletehttp://zainocular.blogspot.com/2011/09/blog-post.html
മതമില്ലാത്തവരും പഞ്ചനക്ഷത്രത്തിൽ സുഖിക്കുന്നില്ലെ.. അവരും പറയട്ടെ മനുഷ്യൻ ഉണ്ടോ എന്നു അല്ലെ..:) നന്നായീക്കുന്നു..
ReplyDeleteDaivam undilelum manushyan ulladatholam kalam adheham jeevikum
ReplyDelete, manushyan undilelo..?
Happy onam..
manushyan undilelo..?
Happy onam..
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
ReplyDeleteമതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവച്ചു..
മനസ് പങ്കു വച്ചു..
കൊള്ളാം നല്ലത്.
ReplyDeleteപത്രക്കാരാ..കൊള്ളാം ഈ ചോദ്യം..പക്ഷെ , ഡോ. തിരൂര്‍ സാറിന്റെ കമന്റിനു മുന്നില്‍ "കമാ"..എന്ന് ഒരക്ഷരം മിണ്ടുവാന്‍ കെല്‍പ്പില്ല എനിക്ക്...ആശംസകള്‍..
ReplyDeleteമതത്തെയും വിശ്വാസത്തെയും വിറ്റു തിന്നുന്ന ഒരു വിഭാഗമാണ് ഭൂരിഭാഗം പുരോഹിതരം വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് നല്ലവര്‍ ഉള്ളത്
ReplyDeleteഏതായാലും പോസ്റ്റ് കിടിലോല്‍ കിടിലം
ദൈവ വചനങ്ങളില്‍ കരി തേകുന്നവര്‍
ReplyDeleteമനുഷ്യനുണ്ടാലും ആരുണ്ടാലും എനിക്കു വിശക്കുന്നുണ്ട്.
ReplyDeleteവിശപ്പിന്റെ വിളിക്ക് ആശംസകള്‍....
ദൈവം ഉണ്ടോ എന്നതിനെക്കാൾ ഉപരി മനുഷ്യരുണ്ടോ ഇവിടെ എന്നായിരുന്നു ചോദിക്കേണ്ടത് ..
ReplyDeleteഅല്ലങ്കിൽ ദൈവം പടച്ച മനുഷ്യർ ദൈവത്തിന്റെ പാതയിൽ നടക്കുന്നുണ്ടോ എന്നായിരുന്നു ചോദിക്കേണ്ടത്..
ദൈവം പടച്ചതായാലും ഇനി പ്രകൃതിയുടെ വികൃതി കൊണ്ട് ഭൂമിയിൽ പൊട്ടിമുളച്ചതായാലും മനുഷ്യൻ മനുഷ്യനായാൽ ഈ ചോദ്യം ചോദിക്കേണ്ടി വരില്ലായിരുന്നു....ഈശ്വരോ..രക്ഷ...
കടൽപാലം എന്ന ചിത്രത്തിലെ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ അർത്ഥവത്തായ ഗാനം ഓർമ്മ വരുന്നു...
ReplyDeleteഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു...
ഈശ്വരനെ കണ്ടു... ഇബിലീസിനെ കണ്ടു...
മനുഷ്യനെ ഇതുവരെ കണ്ടില്ല...
ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
മതങ്ങൾ വെറുതേ നുണ പറഞ്ഞു...
ഹിന്ദുവിനെ കണ്ടു... മുസൽമാനെ കണ്ടു...
മനുഷ്യനെ ഇതുവരെ കണ്ടില്ല...
എനിക്കും എന്നെ ആശ്രയിക്കുന്ന എന്റെ കടുംബത്തിനും ഉണ്ണാന്‍ കഴിയാത്തിടത്തോളം ദൈവം ഉണ്ടോ എന്ന് ഞാന്‍ അന്വേഷിക്കില്ല.ഊണൊക്കെ കഴിഞ്ഞ് തൃപ്തിയായ ശേഷം ഞാന്‍ ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങും.
ReplyDeleteസംതൃപ്തവും സ്വസ്തവുമായ സമൂഹങ്ങളുടെ ബൗദ്ധികതലത്തിലുള്ള വ്യവഹാരങ്ങളുടെ അയഥാര്‍ത്ഥമായ ആശയരൂപീകരണമാണ് ദൈവസങ്കല്‍പ്പം.അസംതൃപ്തവും അരാജകവുമായ സമൂഹ്യവസ്ഥിതിയില്‍ ഇത്തരം ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല.നിലനില്‍പ്പിനായുള്ള പോരാട്ടത്തിനിടയില്‍ ബൗദ്ധിക വ്യവഹാരങ്ങള്‍ക്ക് എന്തു പ്രസക്തി.
Well said
Deleteഊണൊക്കെ കഴിഞ്ഞ് തൃപ്തിയായ ശേഷം ഞാന്‍ ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങും.
ReplyDeleteഅപ്പോൾ ദൈവം സുഖലോലുപരായ പണക്കാരുടെതാകും.
പാവപ്പെട്ടവന്റെ ദൈവം അവരുടെ കൂടെ അദ്ധ്വാനിക്കുന്നുണ്ടാകും.
വികലമായ ദൈവ സങ്കല്പം.
'ദൈവം ഉണ്ടു..’
ReplyDelete‘മനുഷ്യൻ ഉണ്ടില്ല’.
ദൈവം സര്‍വ്വ വ്യാപിയാണ് എന്നു മത സങ്കല്‍പം. "സര്‍വ്വയിടത്തും വ്യാപിച്ചിരിക്കുന്നത് ദൈവമാണ് " എന്നു ആദ്ധ്യല്‍മീക യാധാര്‍ത്യം.
ReplyDeleteമതവും വിശ്വാസവും എല്ലാം വേണം പക്ഷെ ഒരു മാതിരി പേ പിടിച്ച അവസ്ഥ നല്ലതല്ല...വിവരവും വിദ്യാഭാസം ഉള്ളവരും മതം തലയ്ക്കു പിടിച്ചു കാണിക്കുന്ന പെകൊലങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു...എനിക്ക് വേണ്ടി കൊല്ലണം എന്നോ...എനിക്ക് വേണ്ടി ചാകണം എന്നോ ഒരു ദൈവവും പറഞ്ഞതായി എനിക്കറിയില്ല. ചിലരുടെ പ്രവര്‍ത്തി കാണുമ്പോള്‍ ഇങ്ങനെ ഉള്ള വിശ്വാസം ആരുടെ നന്മാക്കാനെന്നു സംശയിച്ചു പോകുന്നു.. മതങ്ങളെ മാറ്റിവച്ചു മനുഷ്യന്‍ ആകാന്‍ പഠിക്കു...
ReplyDeleteപട്ടിണി മാറ്റാന്‍ താന്‍ എന്ത് ചെയ്തു ?
ReplyDeleteഒരാള്‍ക്ക് എങ്കിലും ഭക്ഷണം വാങ്ങി കൊടുത്തോ ?
ഇനി എങ്ങനെ അവരുടെ പട്ടിണി മാറ്റാം എന്ന് ചിന്തിച്ചോ ?
ഭിക്ഷ അല്ലാതെ
Shyam
വേദ പാഠങ്ങള്‍ ഓരോന്നും പരിശോധിക്കുമ്പോള്‍ കിട്ടുന്ന ഉത്തരമായിരിക്കില്ല ഈ പൗരോഹിത്യം..
ReplyDeleteയഥാര്‍ഥത്തിലുള്ളതു അഭിപ്രായമല്ല.
അഭിപ്രായങ്ങളാണ് ലോകനീതി നേടിത്തരാത്തത്..
ദൈവമുണ്ട് സുഹൃത്തേ..അതിനു ഏറ്റവും വലിയ ഉദാഹരണം നീ തന്നെയാണ്....!!!
ഇങ്ങിനെ ഒരു ചോദ്യം ഇടയ്ക്കിടെ ചോദിക്കുന്നത് നല്ലതാണ് ... ഓരോ അനുഭവങ്ങളുടെ രൂപത്തില്‍ ദൈവം പ്രത്യക്ഷനാകും എന്ന് പണ്ട് അമ്മ പറയാറുണ്ട് . സുഡാനിലെ ചില ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് ... ദൈവമുണ്ടോ ? ഉണ്ടെങ്കില്‍ അങ്ങിതു കാണുന്നില്ലേ എന്ന്
ReplyDeleteപലരുടെയും ദുരിതം കാണുമ്പോള്‍ ദൈവം ഉണ്ടോ എന്ന് അറിയാതെ മനസ്സില്‍ ചോദിച്ചു പോകാറുണ്ട് , പക്ഷെ ചില അവസരങ്ങളില്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത് തന്നെ പാപമായിപ്പോയെന്നും തോന്നും... ഏതായാലും ഒരു കാര്യം ഉറപ്പാണ്... കണ്മുന്നില്‍ വിശന്നു കരയുന്നവരെ കാണാതെ, അമ്പലങ്ങളിലും പള്ളികളിലും ദൈവത്തെ അന്വേഷിച്ചു പോകുന്നതും, കാണിക്കയിട്ടു ദൈവത്തെ പ്രീതിപ്പെടുത്താന്‍ നടക്കുന്നതും നിഷ്ഫലമാണ് .
ReplyDeletemattulla durantangaliloode daiyvam namme pareekshikukayanu kazivullavar sahaychillenkil avar pareekshanathil parajayapedunu
ReplyDelete