കണ്ട സായിപ്പന്മാരുടെയും അറബികളുടെയും ഇടയില്‍ കിടന്നു കടിപിടികൂടി, അങ്ങ് ദുഫായിലെ പാടത്തോ അറബികടലിന്റെ അടിയിലോ നിന്നൊക്കെ കുഴിച്ചെടുത്ത കണകുണയോക്കെ സംസ്കരിച്ച് പെട്രോളും ഡീസലുമൊക്കെയാക്കി നമുക്ക് എത്തിച്ചു തരുന്ന സാമൂഹ്യ സേവകരാണ് ഇന്നാട്ടിലെ പെട്രോളിയം കമ്പനി ഉടമകള്‍.
പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. ഈ ക്രൂഡോയില്‍ ഒക്കെ പൊന്നും വില കൊടുത്തു വാങ്ങി ആദായ വിലയ്ക്ക് നമുക്ക് തരുമ്പോ ഇവര്‍ക്ക് വളരെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഓരോ ലിറ്റര്‍ പെട്രോളിനും രണ്ടും മൂന്നും രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വില്പന എന്ന് നിങ്ങള്‍ പത്രത്തില്‍ വായിക്കാറില്ലേ? എന്നാല്‍ അവരെ ഒന്ന് സഹായിക്കാന്‍ നിങ്ങള്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എന്നാലും അവര്‍ അതൊക്കെ സഹിക്കുന്നു, ക്ഷമിക്കുന്നു..
എന്നാല്‍ നിങ്ങള്‍ക്കറിയുമോ എന്ന് എനിക്കറിയില്ല, പല പെട്രോള്‍ കമ്പനി മുതലാളിമാരുടെയും വീട്ടില്‍ അടുപ്പെരിയുന്നില്ല. അടിക്കടി ഉണ്ടാകുന്ന നഷ്ടങ്ങള്‍ അവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നു. അതേ, ഇന്ത്യ വേദനിക്കുന്ന കോടീശ്വരന്മാരുടെ നാടായി മാറുകയാണ്!!!
നമ്മള്‍ ഓരോരുത്തരും പെട്രോള്‍ അടിച്ച് കറങ്ങി അടിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ ഓര്‍ത്ത് കടപ്പുറത്തുള്ള തന്റെ കുടിലിന്റെ മുപ്പത്തിനാലാം നിലയിലെ മട്ടുപ്പാവില്‍ ഇരുന്നു കണ്ണീര്‍ വാര്‍ക്കുന്ന ഒരു പാവം മുതലാളിയുടെ മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . . .
തന്റെ മകന്‍ മുതലാളിക്ക് വീക്കെന്റ് സമ്മാനമായി ഒരു ലംബോര്‍ഗിനി കാര്‍ മാറ്റി രണ്ടു ഫെരാരി കാര്‍ വാങ്ങി നല്കാനാകാത്ത വിഷമത്തില്‍ സ്വന്തം എയര്‍ലൈന്‍സിലെ സുന്ദരിമാരുടെ മടിയില്‍ തല ചായ്ച്ചു കണ്ണീര്‍ വാര്‍ക്കുന്ന അച്ഛന്‍ മുതലാളിയും എന്റെ ദുസ്വപ്നങ്ങളിലെ പതിവുകാരന്‍ ആയിരിക്കുന്നു . . .
ഫോണ്‍ ചോരുമോ ചോരുമോ എന്ന പേടിയില്‍ ഇപ്പൊ മൊബൈല്‍ ഉപയോഗിക്കാതെ കോയിന്‍ ബോക്സ് ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്ന വലിയ മുതലാളിയും അങ്ങേയറ്റം വിഷമത്തില്‍ ആണ്..
ഇവരുടെ വേദന കാണാന്‍ ഒരു സര്‍ക്കാര്‍ ഈ രാജ്യത്തുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം.
ഇവരുടെ വേദന കാണാന്‍ ഒരു സര്‍ക്കാര്‍ ഈ രാജ്യത്തുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം.
കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി കുഞ്ഞിനെ വളര്‍ത്തുന്ന അമ്മമാരേ പോലെ ക്രൂഡോയില്‍ വില കൂടുന്നോ ഡോളര്‍ മൂല്ല്യം കൂടുന്നോ എന്ന് നോക്കി ഇവരെ സ്നേഹിക്കുന്ന ഒരു സര്‍ക്കാര്‍.
പെട്ടെന്ന് ഒരു ദിവസം ക്രൂഡോയില്‍ വില കൂടിയപ്പോള്‍, അറബിയുടെ ക്രൂഡോയില്‍ കടയുടെ മുന്നില്‍ കൈയ്യിലെ പൈസ തികയാതെ വിഷമിച്ചു നില്‍ക്കുന്ന മുതലാളിമാര്‍ക്ക് കോടിക്കണക്കിനു രൂപ സബ്സിഡി നല്‍കാന്‍ ദൈവദൂതനെ പോലെ അവതരിച്ച സര്‍ക്കാര്‍!!!!
രൂപയുടെ മൂല്ല്യം കുറഞ്ഞ് കൈയ്യിലുള്ള പണം തിരിച്ചുള്ള വണ്ടിക്കാശിനു പോലും തികയാതെ നിന്ന മുതലാളിക്കും കോടിക്കണക്കിനു ഡോളേഴ്സ് പുസ്പം പോലെ എറിഞ്ഞു കൊടുക്കാന്‍ മനസ്സുണ്ടായ സര്‍ക്കാര്‍ !!!!!
ഒടുവില്‍ ഇനിയും ഈ ദുഃഖം സഹിക്കാനാകില്ല എന്ന് പറഞ്ഞു കൊണ്ട് നെഞ്ച് പൊട്ടി കരഞ്ഞ് കൊണ്ട് "എത്ര വേണേല്‍, എങ്ങനെ വേണേല്‍ വില കൂട്ടി വിറ്റോടാ മക്കളേ" എന്ന് പറഞ്ഞു പെട്രോളിന്റെ വില നിയന്ത്രണം അവരെ തന്നെ ഏല്‍പ്പിച്ച സര്‍ക്കാര്‍ !!!!
പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തലയടിച്ചു പൊട്ടിച്ചു ചോര കുടിച്ചു കിരാത നൃത്തമാടുന്ന സര്‍ക്കാര്‍....
പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തലയടിച്ചു പൊട്ടിച്ചു ചോര കുടിച്ചു കിരാത നൃത്തമാടുന്ന സര്‍ക്കാര്‍....
ശ്രീപത്മനാഭന്റെ "ഒന്നര ലച്ചം കോടി"യുടെ നിധി കണ്ടു അന്താളിച്ചു കുന്തം വിഴുങ്ങി നില്‍ക്കുന്ന പുവര്‍ മലയാളീസേ, നിങ്ങള്‍ക്കറിയുമോ കഴിഞ്ഞ ഒരൊറ്റ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ മുതലാളിമാരുടെ കണ്ണീരൊപ്പാന്‍ അവരുടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി തിരുകി കൊടുത്തത് "നാല് ലക്ഷം കോടി" രൂപയാണെന്ന്????
അതുകൊണ്ട് പെട്രോള്‍ വില കൂടട്ടെ. കഴിഞ്ഞ പതിനഞ്ചു മാസത്തില്‍ കൂടിയത് ഇരുപത്തി അഞ്ചു രൂപയാണ്. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ആകുംപോളെക്കും വില നൂറു കടക്കും. എഴുപത് കൂടി നൂറോ ഇരുനൂറോ ആകട്ടെ. അതിനു അനുസൃതമായി അവശ്യ സാധനങ്ങള്‍ക്കും വില കൂടട്ടെ. അഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ. ഹര്‍ത്താലും പണി മുടക്കും പ്രതിഷേധ പ്രകടനവും ഒക്കെ നടത്തുന്നവനോക്കെ മുടിഞ്ഞു പോട്ടെ. . .
അതുകൊണ്ട് പെട്രോള്‍ വില കൂടട്ടെ. കഴിഞ്ഞ പതിനഞ്ചു മാസത്തില്‍ കൂടിയത് ഇരുപത്തി അഞ്ചു രൂപയാണ്. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ആകുംപോളെക്കും വില നൂറു കടക്കും. എഴുപത് കൂടി നൂറോ ഇരുനൂറോ ആകട്ടെ. അതിനു അനുസൃതമായി അവശ്യ സാധനങ്ങള്‍ക്കും വില കൂടട്ടെ. അഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ. ഹര്‍ത്താലും പണി മുടക്കും പ്രതിഷേധ പ്രകടനവും ഒക്കെ നടത്തുന്നവനോക്കെ മുടിഞ്ഞു പോട്ടെ. . .
ലാസ്റ്റ് എഡിഷന്‍ : പെട്രോളിന് വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്തടിച്ചാണെങ്കിലും പെട്രോള്‍ കമ്പനി ഉടമകളുടെ വീടുകളിലെ പട്ടിണി മാറ്റി, ഇന്നാട്ടിലെ വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പുന്ന UPA സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍..
കോണ്‍ഗ്രസിന് അഭിമാനിക്കാം തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും എംപിമാരെ ചാക്കിട്ടു പിടിക്കാനും കോടികള്‍ ഒഴുക്കുന്ന തങ്ങളുടെ കോര്‍പ്പറേറ്റ് യജമാനന്‍മാരോട് നന്ദി കാണിച്ചെന്ന്!!!!
ഒരായിരും അഭിവാദ്യങ്ങൾ !!!
ReplyDeletehahaha great one
ReplyDeleteപെട്രോള്‍ വില വര്ധ നവ് എന്ന ജനങ്ങളുടെ മേല്‍ പതിച്ച ഇടിത്തി ആണ് ജനകിയ പ്രശ്നത്തെക്കുറിച്ചുള്ള ചര്ച്ച കള്‍ , സമരങ്ങളിലെ അക്രമത്തെ മുന്നിയര്ത്തി വഴിതിരിച്ചു വിടുന്നത് അടിമത്വ ചങ്ങല എനിക്ക് സ്വന്തം എന്നഭിമാനിക്കുന്ന, അടിമകളുടെ വേവലാതിയാണ്..യജമാനന്മാരെ രക്ഷിക്കാനുള്ള അടിമകളുടെ ആവലാതിയാണ് ഒരക്രമവും നടത്താതെ നിങ്ങള്‍ സമരം ചെയ്യ് ഷണ്ഡത്വം കാട്ടാതെ പ്രധിക്ഷേധിക്ക്.പെട്രോള്‍ കമ്പനി മുതലാളിമാര്ക്ക്് ഒപ്പം നിന്ന് ജനങ്ങളെ പരിഹസിക്കരുത്
ReplyDeleteനമ്മുടെ മണ്ണില്‍ കോര്പുറേറ്റ്കള്ക്കുംവ വിദേശികള്ക്കും മാത്രമല്ല നമുക്കും ജിവിക്കണം... സമരം വിജയിപ്പിക്കുക
ചില വസ്തുതകള്‍ ...
ReplyDeleteബാരലിന്‍െറ വിലകൂടിയെന്നും കുറഞ്ഞെുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ എണ്ണതൂവുന്ന എണ്ണക്കമ്പനികളുടെ ലാഭത്തില്‍ ഒരുകാലത്തും ഇടിവുണ്ടാകുന്നില്ളെന്ന് അവരുടെ തന്നെ കണക്കുകള്‍. രൂപയുടെ മൂല്യമിടിഞ്ഞതിന്ശേഷമുള്ള പഴയ പെട്രോള്‍ വിലനിലവാരമെടുത്താലും എണ്ണക്കമ്പനികള്‍ക്ക് ലാഭമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു ബാരല്‍ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന പെട്രോളും ഡീസലും അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ മൂല്യമെടുത്താല്‍, കമ്പനികളുടെ വന്‍ ലാഭം വ്യക്തമാകും. ഒരു ബാരല്‍ അസംസ്കൃത എണ്ണക്ക് ഇപ്പോഴത്തെ മൂല്യമനുസരിച്ച് 5170 രൂപയാണ് ചെലവാകുന്നത്. ഒരു ബാരല്‍ എന്നുപറഞ്ഞാല്‍ ഏതാണ്ട് 158.99 ലിറ്ററാണ്. ഒരു ലിറ്ററിന് ഏതാണ്ട് 52 പൈസ സംസ്കരണചെലവ് ആകുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ നല്‍കുന്ന കണക്ക്. ഇത്കൂടി ചേര്‍ത്താല്‍ ആകെ ചെലവ് 5252 രൂപ. ഒരു ബാരല്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ആകെ അളവ് ഏതാണ്ട് 167 ലിറ്ററോളം വരും. 8.32 ലിറ്റര്‍ അധികം. സംസ്കരണ നേട്ടം എന്നാണ് വ്യവസായഭാഷയില്‍ ഇതിന് പറയുന്നത്.ഒരു ബാരല്‍ ക്രൂഡ്ഓയില്‍നിന്ന് 73.81 ലിറ്റര്‍ പെട്രോള്‍ ആണ് കിട്ടുന്നത്. വര്‍ധനക്ക് മുമ്പുള്ള നിരക്കനുസരിച്ച് ഇതില്‍നിന്നുള്ള വരുമാനം ഏതാണ്ട് 4870 രൂപയാണ് (73.81x66). ഒരു ബാരലില്‍നിന്ന് കിട്ടുന്ന ഡീസല്‍ വിറ്റാല്‍ (34.82x44) 1532 രൂപ കിട്ടും. വിമാന ഇന്ധനം വിറ്റാല്‍ കിട്ടുന്ന 905 രൂപ (15.5x58.45) കൂടിയാകുമ്പോള്‍ വരുമാനം 7307 രൂപയാകും. പുതുക്കിയ പെട്രോള്‍വില പ്രകാരം ഇത് 7538 രൂപയായി ഉയരും. സംസ്കരണത്തിനടക്കം 5252 രൂപ ചെലവാകുമ്പോഴത്തെ കണക്കാണിത്.
പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തിനും പുറമേ നിരവധി ഉല്‍പ്പന്നങ്ങള്‍ ക്രൂഡോയില്‍ സംസ്കരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഇവയുടെ വിപണിവിലകൂടി കണക്കിലെടുത്താല്‍ ലാഭം ഇരട്ടിയോളമാകും. ചരക്ക് നീക്കത്തിനുള്ള ചെലവ് കഴിച്ചാലും ഇതില്‍ വന്‍ കുറവൊന്നുമുണ്ടാകുന്നില്ല. ഫര്‍ണസ് ഓയില്‍ (8.7 ലിറ്റര്‍), ദ്രവീകൃത വാതകം (7.9 ലിറ്റര്‍), സ്റ്റില്‍ ഗ്യാസ് (7.9 ലിറ്റര്‍) കരി (6.81) റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്‍ (4.92 ലിറ്റര്‍), പെട്രോകെമിക്കല്‍ ഫീഡ്സ്റ്റോക്സ് (4.54 ലിറ്റര്‍) ലൂബ്രിക്കന്‍ഡ് (1.89 ലിറ്റര്‍), മണ്ണെണ്ണ (0.75 ലിറ്റര്‍) മറ്റ് ഉല്‍പ്പന്നങ്ങള്‍ (1.13 ലിറ്റര്‍) എന്നിവയാണ് ഒരു ബാരല്‍ അസംസ്കൃത എണ്ണയില്‍നിന്ന് ലഭിക്കുന്നത്.
വിവിധ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വഴി എണ്ണക്കമ്പനികള്‍ക്ക് വര്‍ഷം 1.22 ലക്ഷം കോടി നഷ്ടമുണ്ടാകുമെന്ന ഒൗദ്യോഗിക കണക്കുകള്‍ പൊളിച്ചെഴുതുന്നതാണ് ഈ വിവരങ്ങള്‍. നഷ്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 10091 കോടിയും ഭാരത് പെട്രോളിയം 1537 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1700 കോടിയും ലാഭമുണ്ടാക്കിയെന്നാണ് ഈ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നത്.ഒരു ബാരല്‍ ക്രൂഡോയിലില്‍
നിന്നുള്ള ഉല്‍പ്പന്നങ്ങള്‍
പെട്രോള്‍ -73.81 ലിറ്റര്‍
ഡീസല്‍ -34.82 ലിറ്റര്‍
ജെറ്റ്ഫ്യൂവല്‍- 15.5 ലിറ്റര്‍
ഫര്‍ണസ്ഓയില്‍- 8.7 ലിറ്റര്‍
ദ്രവ വാതകം- 7.19 ലിറ്റര്‍
സ്റ്റില്‍ ഗ്യാസ്- 7.19 ലിറ്റര്‍
കരി- 6.81 ലിറ്റര്‍
ബിറ്റുമിന്‍- 4.92 ലിറ്റര്‍
പെട്രോകെമിക്കല്‍
ഫീഡ്സ്റ്റോക്സ-് 4.54 ലിറ്റര്‍
ലൂബ്രിക്കന്‍ഡ് -1.89 ലിറ്റര്‍
മണ്ണെണ്ണ -0.75 ലിറ്റര്‍
മറ്റ് ഉല്‍പ്പന്നങ്ങള്‍- 1.13 ലിറ്റര്‍.
Good post jithin. All wishes.
ReplyDeleteഅഭിവാദ്യങ്ങള്‍..
ReplyDeleteകൂര്‍ത്ത മുനകളുള്ള ആക്ഷേപ ഹാസ്യം.....കാമ്പുള്ള വിഷയ ചര്‍ച്ച....എനിക്ക് വളരെ ഇഷ്ടപ്പെട്ടു....
ReplyDeleteഇത് വായിച്ച് എണ്ണമുതലാളിമാരും അവരുടെ ശിങ്കിടികളായ ഭരണ മേലാളന്മാരും മദ്യസഭയിലിരുന്ന് പറയുന്നതെന്തായിരിക്കുമെന്നോ? പട്ടികൾ ഇങ്ങനെ കുരച്ചുകൊണ്ടിരിക്കും. നമ്മളിങ്ങനെ വിലകൂട്ടിക്കൊണ്ടും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടുമിരിക്കും എന്നൊക്കെയാണ്!
ReplyDeleteഅവന്മാരോട് പോകാന്‍ പറ സജിം മാഷെ. നമുക്ക് കാളവണ്ടികളുടെ പ്രസക്തി ചര്‍ച്ച ചെയ്യാം
ReplyDeleteഹ ഹ സംഗതി സെറ്റപ്പായി..
ReplyDeleteടിന്റുമോന്റെ ഒരു വിറ്റുണ്ടല്ലോ..
പെട്രോളിന് വിലകൂടുന്നതൊന്നും എനിക്ക് പ്രശ്‌നമല്ല..
ഞാനെന്നും 50 രൂപക്കേ പെട്രോള്‍ അടിക്കൂ എന്ന്...
നല്ല കൊട്ട്. എല്ലാർക്കിട്ടും കൊട്ടി. നമുക്കൊരു പിരിവെടുത്താലോ? ഈ പാവം കമ്പനിയുടമകളെ സഹായിക്കാൻ. നർമ്മത്തിൽ മുക്കിയ കൂരമ്പ് കൊള്ളാത്തവരില്ല.
ReplyDeleteപെട്രോള്‍ വില വര്‍ധിപ്പിക്കുന്നതും മുതലാളിമാരുടെ കീശ വീര്‍പ്പിച്ചു കൊടുക്കുന്നതും ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്നതും നിങ്ങളുടെ അവകാശമെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്.
ReplyDeleteപെട്രോളിയം മുതലാളിമാര്‍ക്കുള്ള ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനചെയ്യുക..:))
ReplyDeleteThis comment has been removed by the author.
ReplyDeleteഈ ഇന്‍ഡ്യയിലെന്നാ ഒരു വിപ്ലവം പൊട്ടിപ്പുറപ്പെടുക.!!?
ReplyDelete@മേല്‍പ്പത്തൂരാന്‍ : "കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ !!!!"
ReplyDeleteഉഗ്രന്‍ പ്രതികരണം....
ReplyDeleteമേല്‍പ്പത്തൂരാന്‍..തകര്‍പ്പന്‍ കമന്റ്...
കലക്കി മക്കളെ...പാവം മുതലാളിമാരുടെ ദുഃഖം കാണാനും ഒരാള്‍ ഉണ്ടായല്ലോ...ഈ കൊട്ട് കൊണ്ടൊന്നും നമ്മുടെ സര്‍ക്കാര്‍ കുലുങ്ങില്ല..കാരണം , പ്രതിപക്ഷത്തിന്റെ ശക്തി ഇല്ലായ്മ കൊണ്ട് മാത്രം തൂങ്ങി നില്‍ക്കുകയല്ലേ..ഇനി മൂന്ന് വര്‍ഷം കൂടി സഹിക്കണം..അത് വരെ എങ്കിലും അവര്‍ പാവം മുതലാളിമാരുടെ കണ്ണീര്‍ ഒപ്പട്ടെ...പ്രധാനമന്ത്രിയും നമ്മുടെ പുണ്യവാളന്‍ ആന്റണിയെ കണ്ടു പഠിച്ചതാണെന്ന് തോന്നുന്നു..വായ തുറക്കുന്നത് ഭക്ഷണം കഴിക്കാന്‍ മാത്രം...പാവങ്ങള്‍...പക്ഷെ ഇതൊന്നും കേരളത്തില്‍ ഹര്‍ത്താല്‍ എന്ന പേരില്‍ നടക്കുന്ന പെക്കൂത്തിനു സാധൂകരണം ആകുന്നില്ല..
ReplyDeletevery good post... !!!!!
ReplyDeletevalare nalla post...
ReplyDeleteVishadhaamshangal vyakthamaayi avatharippichu...
Ariyaatha orupaad kaaryangal manassilaakkaan kazhinju...
Oraayiram nanni...valare nalla post...
Vishadhaamshangal vyakthamaayi avatharippichu...
Ariyaatha orupaad kaaryangal manassilaakkaan kazhinju...
Oraayiram nanni...
നല്ല പ്രതിഷേധം ... ഹാസ്യത്തിലൂടെ ഉള്ള ഈ പ്രതിഷേധം സുപ്പര്‍ ..
ReplyDeleteസുഹൃത്തേ താങ്കളുടെ ബ്ലോഗ്കള്‍ ഒക്കെ വളരെ ഇഷ്ട്ട പെട്ടു . ഇന്ന് ഫേസ് ബുക്കില്‍ കൂടി കിട്ടിയ ഒരു ലിങ്ക് വഴി ആയിരുന്നു നിങ്ങളുടെ ഈ ബ്ലോഗില്‍ എത്തിയത് .. വായിച്ച ബ്ലോഗുകള്‍ ഒക്കെ ഒന്നിനൊന്നു മെച്ചം .... കമ്മ്യുണിസ്റ്റ് രക്തം അതിന്ടെ തെളിമയോടെ ശരീരത്തില്‍ ഓടുന്നു എന്നതിന് തെളിവ് ... വരും ദിവസങ്ങളില്‍ ഉദിച്ചുയരുന്ന പ്രഭാതങ്ങള്‍ നിങ്ങളെ പോലെ ഉള്ള സഖാക്കാന്‍ മാരുടെ കയ്യികളില്‍ കൂടി നീതിയും സമധാനവും നാടിനു നേടിത്തരുവാന്‍ കഴിയട്ടെ .
ഇങ്ങന്നെ കിട്ടുന്ന വിലയ്ക്ക് ഇതൊക്കെ വിൽക്കാനാണെങ്കിൽ നമുക്കെന്തിന് സർക്കാറും മന്ത്രിസഭയും?
ReplyDeleteഎല്ലാം എസ്സാറിനേയും റിലയസിനേയും ഏൽപ്പിച്ചാൽ പോരേ?
ബൈജുവചനം.: ഐ പാഡ്, കായംകുളം കൊച്ചുണ്ണി
kollam
ReplyDeleteനിങ്ങൾ വാങ്ങാതിരിക്കുന്ന ഓരോ ലിറ്റർ പെട്രോളിലും പെട്രോളിയം കമ്പനികളെ 3 രൂപയുടെ കടത്തിൽ നിന്ന് മോചിപ്പിക്കുകയാണ്. അതുകൊണ്ട് ആരും പെട്രോൾ വാങ്ങാതിരിക്കൂ...
ReplyDeleteഇപ്പഴാ കാണുന്നത്... വേദനിക്കുന്ന കോടീശ്വരന്മാരുടെ കഥ കേട്ട് ചങ്ക് തകര്‍ന്നല്ലോ പത്രക്കാരാ....
ReplyDeleteനല്ല പോസ്റ്റ് ജിതിന്‍.. വിലവര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കുന്നവരെ അധിക്ഷേപികുന്നവര്‍ ആണ് മലയാളികളില്‍ വലിയൊരു വിഭാഗം..
ReplyDeleteഅഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ.
ReplyDeleteചങ്കൂറ്റം വേണം ... തുറന്നു പറയാന്‍ ............
ReplyDeleteഅതാണ് പത്രക്കാരന്‍ ....
ആര്‍ജവമില്ലാത്ത നമ്മുടെ പത്രങ്ങള്‍ ഈ ബ്ലോഗറെ അനുകരിച്ചാല്‍ എത്ര നാന്നായിരുന്നു
ആശംസകള്‍ ... ജിതിന്‍
ഇംപോര്‍ട്ട് ചെയ്യുന്ന സാധനം സബ്സിഡി കൊടുത്തു വില്‍കണം എന്നു പറയുന്നതു ശുദ്ധ മണ്ടത്തരം ആണ്.
ReplyDeleteകഴിഞ്ഞ 6 മാസ്സത്തില്‍ രൂപയുടെ മൂല്യം 25% കുറഞ്ഞു ഒപ്പം പെട്രോള്‍ വില 25% കൂടി അത്രതന്നെ.
ഇതൊരു കച്ചവടം മാത്രമാണു , വെറുതെ അവരെ കൂട്ടം പറഞ്ഞിട്ടു കാര്യമില്ല.
ഉപഭോഗം കുറയ്ക്കുകയാണ് ഇതിനുള്ള പോംവഴി.