Monday, September 19, 2011

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ !!!!


നിങ്ങള്‍ പറയുന്നു ഞങ്ങള്‍ അക്രമകാരികള്‍ ആണെന്ന്..

എന്തിനെ ആണ് നിങ്ങള്‍ അക്രമം എന്ന് വിളിക്കുന്നത്? 

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനെയാണോ അക്രമം എന്ന് പറയുന്നത്?

അതോ നീതിക്ക് വേണ്ടി ശബ്ധമുയത്തുന്നതിനെയോ?

അങ്ങനെയെങ്കില്‍ ഞങ്ങള്‍ അക്രമകാരികള്‍ തന്നെയാണ്.. ഈ അക്രമം തുടരുകയും ചെയ്യും...
 
അപ്പോള്‍ നിങ്ങള്‍ ആരാണ്?

നിങ്ങള്‍ ചെയ്യുന്ന എന്തിനെയാണ് സമാധാന പ്രവര്‍ത്തനം എന്ന് പറയുന്നത്????


പതിനഞ്ചു മാസത്തിനിടെ 25 രൂപ പെട്രോളിന് വില വര്‍ധിപ്പിക്കുന്നതാണോ സമാധാനപ്രവര്‍ത്തനം? 

അതോ വില നിയന്ത്രണം അപ്പാടെ പെട്രോളിയം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്നതോ?

സ്പെക്ട്രവും കോമണ്‍വേല്തുമൊക്കെയായി 6 ലക്ഷം കോടിയുടെ അഴിമതി നടത്തിയതോ? 

രാജ്യത്തെ വ്യാപാര രംഗം വിദേശ കുത്തകള്‍ക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊടുക്കുന്നതോ?

രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കും വിധം കരാറുകള്‍ ഒപ്പിടുന്നതോ?

രാജ്യത്തെ പൊള്ളുന്ന വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നത് സമാധാന പ്രവര്‍ത്തനമാണോ?

മുക്കിലും മൂലയിലും വര്‍ഗീയ കക്ഷികളും മതമൌലീക വാദികളുമായി കൈ കോര്‍ക്കുന്നതോ?

പാര്‍ലമെന്റ് മുതല്‍ പൊതു നിരത്തുകള്‍ വരെ കുരുതിക്കളമാക്കാന്‍ ഭീകരവാദികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോ?

അതോ ഓരോ മുപ്പതു മിനുട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന, എഴുപതു ശതമാനം ആളുകളും ഇരുപതു രൂപയില്‍ താഴെ മാത്രം ദിവസ വരുമാനമുള്ള ഒരു രാജ്യത്ത് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നാല് ലക്ഷം കോടി രൂപ നികുതിയിളവ് കൊടുക്കുന്നതോ? 

അതോ ഇതിനെല്ലാമെതിരെ തെരുവിലിറങ്ങി  മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തല തല്ലിപ്പൊട്ടിക്കുന്നതോ ?

ഇതൊക്കെ സമാധാനപ്രവര്‍ത്തനങ്ങള്‍ ആണെന്നാണോ നിങ്ങള്‍ പറയുന്നത്?
ഞങ്ങള്‍ പറയുന്നു ഇതൊക്കെയാണ് ഏറ്റവും വലിയ അക്രമ പ്രവര്‍ത്തനങ്ങള്‍. . .

നിങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അക്രമകാരികള്‍ !!!!

അത് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. . .

നിങ്ങള്‍ അവരുടെ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കോളൂ, അവരെ തുറുങ്കിലടച്ചോളൂ , അവര്‍ തളരുകില്ല.

കാരണം അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ്. . .
വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരാണ് . . . 
നിങ്ങള്‍ക്കെതിരെ അവര്‍  പ്രതികരിക്കും, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ശക്തമായി..

അതിനെ തടയിടാന്‍ നിങ്ങള്‍ക്കാവില്ല. ..
കാരണം  ചോരയൊഴുകുന്ന പോരാട്ട വീഥികളില്‍ അവര്‍ ഒറ്റക്കാവില്ല..

നീതിക്ക് വേണ്ടി, നില നില്‍പ്പിനു വേണ്ടി, തലമുറകള്‍ക്ക് വേണ്ടിയുള്ള ചരിത്രപോരാട്ടത്തില്‍ നിങ്ങളുടെ നിഴലുകള്‍ പോലും അവര്‍ക്കൊപ്പം ചേരും!!!!

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ  !!!!

42 comments:

 1. അല്ല, സഖാവേ, ഈ ഹർത്താലും അക്രമ രാഷ്ട്രീയവും കേരളത്തിൽ മാത്രമേ വിറ്റുപോകുകയുള്ളു,...
  ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും നിങ്ങൾ പ്രതിപക്ഷത്തല്ലേ, അവിടെ ഒന്നും കണ്ടിട്ടില്ലോ ഹർത്താലുകളും അക്രമങ്ങളും.

  പിന്നെ അക്രമം, അതു നിങ്ങളുടെ ജന്മാവകാശം ആണല്ലോ... എന്ന് കമ്മൂണിസ്യം തുടങ്ങിയോ അന്നു മുതൽ എല്ലാം വിപ്ലവങ്ങളായിരുന്നില്ലേ...

  ReplyDelete
 2. അനീതിക്ക് നേരെ ശബ്ധമുയതുന്നത് അക്രമമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം അക്രമകാരികള്‍ . . .
  രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയാത്തതിന് ഞങ്ങള്‍ തെറ്റുകാരല്ല. . .
  കല്ലെറിഞ്ഞോളൂ, കൂക്കി വിളിച്ചോളൂ...
  ഈ ശബ്ദം ഒരു കാതിലെങ്കിലും എത്തുമെന്ന് , ഏറ്റു വിളിക്കാന്‍ ഒരു കണ്ഠം എങ്കിലും കൂടുമെന്ന്, മുഷ്ടി ചുരുട്ടാന്‍ ഒരു കൈ കൂടി ചേരുമെന്ന്, ഞങ്ങള്‍ക്കുറപ്പുണ്ട്

  ReplyDelete
 3. ജാബിര്‍ എത്ര രൂപക്ക പെട്രോള്‍ അടികുന്നത്..? അല്ലാത്ത പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും വേറെ വേറെ വില നിരക് അല്ലാലോ ഈ നാട്ടില്‍ ...? 70 രൂപക് തന്ന അല്ലെയോ പെട്രോള്‍ അടികുന്നത്...? ഞങളുടെ ശക്തികേന്ദ്രങ്ങളില്‍ എവിടയ വര്‍ഗീയകലാപം ഉണ്ടായിട്ടുള്ളത് ...? ഈ നാട്ടില്‍ ഇങ്ങനെ ഒരു പ്രസ്ഥാനം ഉള്ളതുകൊണ്ട വീട്ടില്‍ RSSകാര്‍ കയറി നിരങ്ങത്തത്.എന്താ സംശയം ഉണ്ടോ ..?1957 വിപ്ലവം തന്നെ ആയിരുന്നു കേരളത്തില്‍ നടനത് .. ജനാതിപത്യതിലൂടെ ലോകത്തിലെ അദ്യത്തെ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭാ .. "വിപ്ലവം കൊണ്ട് ഞങ്ങള്‍ ഉധേഷികുന്നത് ചോരകൊണ്ടുള്ള യുദ്ധങ്ങള്‍ അല്ലാ

  ReplyDelete
 4. ഈ നിങ്ങള്‍ ഞങ്ങള്‍ എന്നിവര്‍ക്കിടയില്‍ ജനങ്ങള്‍ എന്നൊരു പക്ഷമുണ്ടെന്ന് പലപ്പോഴും നിങ്ങളും ഞങ്ങളും മറന്നുപോകുന്നു. നിങ്ങളൂടെ അക്രമത്തിലും അതിന്നെതിരായ ഞങ്ങളൂടെ ആക്രമത്തിലും ബലിയാടുകളാക്കപ്പെടുന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളാണ്. ഒരു പകപോക്കലിനല്ലാതെ ജനങ്ങളുടെ മനസ്സറിഞ്ഞു അവര്‍ക്കുവേണ്ടിയാണ് ഈ പ്രക്ഷോഭമെന്ന് നിങ്ങള്ക്ക് തെളിയിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ എന്നും നിങ്ങളൂടെ കൂടെയുണ്ടാവും.

  ReplyDelete
 5. രാഷ്ട്രീയക്കാരന്‍ സമരം ചെയ്യുന്നതും തല്ലു കൊള്ളുന്നതും അവനോ അവന്റെ കുടുംബത്തിനോ വേണ്ടി മാത്രമല്ലെന്നും ഗാലറിയില്‍ ഇരുന്നു കയ്യടിക്കുകയും കൂക്കി വിളിക്കുകയും കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന ഈ പറയുന്ന so called പൊതു ജനത്തിന് വേണ്ടിയാണെന്നും പൊതു ജനവും മനസ്സിലാക്കണം. ...
  കളത്തിനു പുറത്തിരുന്നു കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. അത് പക്ഷേ ആണുങ്ങള്‍ക്ക് പറഞ്ഞതല്ല...

  ReplyDelete
 6. ഉണരുക, പൊരുതുക അടിമത്തത്തിന്റെ കാണാച്ചങ്ങലകള്‍ക്കെതിരേ... നമുക്കും ജീവിക്കാനുള്ള അവകാശത്തിനായി. ജനങ്ങളാല്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി നീതിയുക്തമായി ഭരിക്കപ്പെടുന്നൊരിന്ത്യക്കു വേണ്ടി.

  http://anilphil.blogspot.com/2011/09/blog-post_18.html

  ReplyDelete
 7. ഇന്നലെ നടന്ന ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ.... പെട്രോള്‍ വില വര്‍ധനവിന് എതിരെ ഈ രണ്ജ്യാതെ മുഴുവന്‍ ആളുകള്കും വേണ്ടി ഞങ്ങള്‍ നടത്തിയ പ്രതിഷെത്ത പരിപാടിക് എതിരെ ആദ്യം പരാതിപെട്ടത്‌ അവിട കൂടി നിന്ന ആളുകള്തന്നെ.... ഇങ്ങനെ വരുമ്പോഴ പറഞ്ഞു പോകുനത് ഞങ്ങളും നിങ്ങളും എന്ന് ..അതിലും രാഷ്ട്രീയം കളിക്കാനും ചിലരും . അരാഷ്ട്രീയവാതം നടിക്കുന്ന തിമിരം ബാതിച്ചവരും ഉള്ള ഈ സമൂഹത്തില്‍ പറയാത്ത തരമില്ല ഞങ്ങളും നിങ്ങളും എന്ന്

  ReplyDelete
 8. അങ്ങിനെയൊരു സോകോള്‍ഡ് പൊതുജനത്ത്തിന്‍റെ നന്മയ്ക്കു വേണ്ടിയാണ് അവരുടെകൂടി വിയര്‍പ്പിന്റെ പങ്കായ പൊതുസ്വത്ത് നശിപ്പിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

  ReplyDelete
 9. @prayaan ഞങ്ങള്‍ പൊതു മുതല്‍ നശിപ്പിക്കുന്നുണ്ട്. ശരിയാണ്..
  6 ലക്ഷം കോടി രൂപയുടെ പൊതുമുതല്‍ കട്ടുമുടിച്ച സര്‍ക്കാരിനെതിരെ സമരം ചെയ്യുമ്പോള്‍ മുന്നൂറു രൂപയുള്ള ബസ്സിന്റെ ചില്ല് തകര്‍ക്കുന്നുണ്ട്.
  ആരാണ് തെറ്റുകാര്‍? ഞങ്ങളോ? പറയൂ

  ReplyDelete
 10. മുന്നൂറു രൂപയുടെ ചില്ല് തകര്‍ക്കുന്നുണ്ട്. അതോടൊപ്പം ഒരു ദിവസം തീര്‍ത്തും പ്രയോജനരഹിതമാക്കുന്നുമുണ്ട്. നാളിതു വരെ നടന്ന ഹര്‍ത്താലുകള്‍ കൊണ്ട് ആരെങ്കിലും എന്തെങ്കിലും നേടിയിട്ടുണ്ടോ?- അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിച്ചു പോയതാണ്.
  പ്രതിഷേധിക്കാന്‍ ഏതൊരു പൌരനും അവകാശമുണ്ട്‌. പക്ഷെ അത് മറ്റു പൌരന്മാരുടെ സ്വാതന്ത്രത്തിനു വിലങ്ങു വച്ചാവണമോ?
  പൊതുസ്വത്ത് നശിപ്പിചിട്ടാവാണോ?
  കൂലിപ്പണിക്കാരന്റെ കഞ്ഞിയില്‍ മണ്ണ് ഇട്ടിട്ടാവാണോ ?
  ജങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു ഭരിക്കുന്ന സര്‍ക്കാരും, ജങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞു സമരം ചെയ്യുന്ന പ്രതിഷേധക്കാരും...
  അവസാനം ജനങ്ങള്‍ക്ക്‌ വേണ്ടി കണ്ണീരു കുടിക്കുന്നത് ജനങ്ങള്‍ മാത്രം.
  രാഷ്ട്രീയ ബോധം ഉണ്ടെന്നു സ്വയം പ്രഖ്യാപിച്ചു അരാജകത്വത്തിന് കുട പിടിക്കുന്ന സുഹൃത്തുക്കളെ , നിങ്ങളല്ലേ യഥാര്‍ത്ഥ തിമിരം ബാധിച്ചവര്‍ . (അതോ നിങ്ങള്‍ യഥാര്‍ത്ഥ അവസരവാദികളോ?)

  ReplyDelete
 11. വികാരം കൊള്ളാന്‍ വരട്ടെ മക്കളെ...ഇന്നലത്തെ ബന്ദിന്റെ ബാക്കിപത്രം എന്താണ്??അതോ കേരളത്തില്‍ മാത്രമേ ഉള്ളോ ഈ ചിന്തിക്കുന്ന ജനങ്ങള്‍??അതോ പെട്രോളിന്റെ വില ഇവിടെ മാത്രമേ കൂടിയുല്ലോ???ഹര്‍ത്താല്‍ നടത്തി ഇതുവരെ എത്ര വില കുറച്ചു...???ആര്‍ക്കും ഒരു ഗുണവും ഇല്ല..എന്നല്ല ഗുണം ഉണ്ട്..പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നവര്‍ക്ക്..പിന്നെ ,അല്ലെങ്കില്‍ തന്നെ മടിയന്മാരായ കുറെ ഉധ്യോഗസ്തര്‍ക്ക്...പിന്നെ വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടല്‍ മുതലാളിമാര്‍ക്ക്...ഇത് വിപ്ലവം ആണ്..പക്ഷെ ചായക്കോപ്പയില്‍ ആണെന്ന് മാത്രം..

  ReplyDelete
 12. വിപ്ലവം, സമരം, അക്രമം, അടിച്ചു പൊളിക്കൽ..... കുറച്ചുകൂടി പ്രത്യുല്പാദനകരമായി ചിന്തിച്ചുകൂടേ സഖാവേ?
  ജനാധിപത്യ പരമായ / സമാധാന സമരങ്ങളോക്കെ അന്യം വന്നു പോയോ?? തെരഞ്ഞെടുപ്പും ജന പ്രതിനിധികളും ഇവിടെ വെറും നോക്കു കുത്തികൾ ആയിമാറുന്നു എന്നു വേണ്ടേ ഇതൊക്കെ കാണുമ്പോൾ മനസ്സിലാക്കാൻ..!!! ഭരണം നടത്തപ്പെടുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല എന്ന് അതേതു പാർട്ടിക്കാരായാലും സമ്മതിക്കേണ്ട ഗതികേടിലെത്തിയിരിക്കുന്നു.... അങ്ങിനെ വരുമ്പോൾ പുതു തലമുറ അരാഷ്ട്രീയവാദികളായി മാറുന്നു എന്ന പുതു പഠനങ്ങൾ അതിശയോക്തിയല്ല തന്നെ....

  വിപ്ലവം ... വിപ്ലവം... സർവത്ര വിപ്ലം....

  ReplyDelete
 13. കോടികളുടെ അഴിമതി വിഷയമാകുന്നില്ല, അതിനെതിരെ സമരം ചെയ്തതിലെ തെറ്റുകുറ്റങ്ങള്‍ തലനാരിഴ കീരിപരിശോദിക്കാന്‍ ആണ് എല്ലാര്‍ക്കും താല്പര്യം. ഇത് രാഷ്ട്രീയ അന്ധതയാണ്. ലജ്ജാകരം !!!!

  ReplyDelete
 14. Dear pathrakkaran frnd,
  your blog is pretty much true. This is whatZ happening here in India. But the problem here is we are not united to talk agains ,or to act against it. You guys can't see everything thru a 'political eye'. Nothing will happen, if you harthal one day or break the glaases of some ksrtc's or even burn to fire them. Don't forget that you too included among the 'so called' public.
  The govermnt should stand for ,should do things for the favour of people, not only for the financial growth of the country.
  Let's DO something, instead of speaking some FUCKING politics guyz.
  ps: I'm a congress suporter basicaly.my family as well. But this is not what congress should be. this country can no more suffer anti social ministers like chidambaram or kabil sibal..n there are a few more. We ned people like antony,mamta n jayram ramesh...in the central.

  ReplyDelete
 15. രാഷ്ട്രീയ നേതാക്കന്മാര്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് ജനങ്ങള്‍ പീഡിപ്പിക്കപ്പെടണം എന്നത് ന്യായമാണോ. അവരെ തെരഞ്ഞെടുത്തത് നല്ലത് ചെയ്യുവാനാണ്. അതവര്‍ ചെയ്യുന്നില്ലെങ്കില്‍ അവരെയാണ് ശിക്ഷിക്കേണ്ടത്. അല്ലാതെ ജനങ്ങളെ ബുധിമുട്ടിച്ച്ചാണോ. സമരത്തിനെ അനുകൂലിക്കാതെ അല്ല. അനുകൂലിക്കുന്നു. പക്ഷെ അതും ജനാധിപത്യമാകണം. ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് കൂടി പരിഗണിക്കേണ്ടേ. എന്തിനും ഏതിനും ഞാനും പത്രക്കാരനും അടങ്ങുന്നവര്‍ തന്നെ അനുഭവിക്കണം എന്നത് ശരിയാണോ. (ഈ കല്ലെറിയലിന്നു ഒരു പാര്‍ട്ടിയും മോശമില്ല കേരളത്തില്‍ )

  ReplyDelete
 16. സമരം ചെയ്‌താല്‍ അത് ജനത്തെ ദ്രോഹിക്കള്‍ ഭരണ വര്‍ഗം എന്ത് തോന്നി വാസം കാണിച്ചാലും അതൊക്കെ നല്ല കാര്യം ഹഹഹ

  ReplyDelete
 17. ഒരു പക്ഷെ, ആഴ്ചകളും മാസങ്ങളും നമ്മുടെ 'ക്ഷുഭിത യൗവ്വനങ്ങള്‍ ' തെരുവിലിറങ്ങി കല്ല്‌ , വടിവാള്‍ , കുറുവടി , ബോംബ്‌ ഇത്യാദി ആയുധങ്ങള്‍ പ്രയോഗിച്ചാലും നടക്കാത്തത് അണ്ണാ ഹസാരെ എന്ന ഒരു വൃദ്ധന്‍ നേടിയെടുത്ത മാര്‍ഗം കണ്ടല്ലോ, അല്ലെ? ഇതും ലജ്ജാവഹം ആയിരിക്കും.. സാരമില്ല.
  മാത്രമല്ല, 'അവര്‍ കോടികള്‍ കട്ടെടുക്കുന്നു- ഞങ്ങള്‍ക്കെന്താ ഒരു ചില്ലുടച്ചാല്‍ ' - എന്ന മട്ടിലുള്ള ചിന്താഗതി അപകടം പിടിച്ചതല്ലേ പത്രക്കാരാ. ഗുരുവിന്റെ ഒരുകാല് മറ്റവന്‍ തള്ളി ഓടിച്ചു, പിന്നെ എനിയ്ക്കെന്താ ഒരു വിരല്‍ ഓടിച്ചാല് എന്നാണോ ഇതിന്നര്‍ഥം?
  അന്ന്യന്‍ സിനിമയിലെ 'അഞ്ചു പൈസ' കണക്കു പത്രക്കാരന്‍ കേട്ടിട്ടുണ്ടാവുമല്ലോ അല്ലെ?
  അഴിമതിയെ/ ദുര്‍ഭരണത്തെ ഇവിടെയാരും സാധൂകരിയ്ക്കുന്നില്ല എന്ന് മനസ്സിലാക്കുക. അതോടൊപ്പം നിങ്ങളുടെ മാര്‍ഗത്തെയും.
  കോണ്‍ഗ്രസോ , ബിജെപിയോ അല്ല ഇനി സഖാക്കള്‍ തന്നെ ഭരിച്ചാലും 'കോരന്റെ കഞ്ഞി' കുമ്പിളിലും കോരന്റെ മക്കള്‍ക്ക്‌ മരുന്ന് മേടിയ്ക്കാനുള്ള കാശ് ഭരിയ്ക്കുന്നവന്റെ മക്കള്‍ക്ക്‌ കളിപ്പാട്ടം മേടിയ്ക്കാനും ചെലവാകും എന്ന് അറിയാവുന്നത് കൊണ്ട് അപേക്ഷിക്കുന്നു.
  'അവര്‍ നിങ്ങള്‍ വളരെയധികം ദ്രോഹിചില്ലേ , ഇനി ഞങ്ങള്‍ ഒരല്പം ദ്രോഹിചോട്ടെ ' എന്ന മനോഭാവം ദയവായി 'അക്രമികള്‍ '/'സമരക്കാര്‍ ' ഒന്ന് ഒഴിവാക്കണം. എങ്ങനെ വന്നാലും, കോല് ചെണ്ടപ്പുറത്ത് തന്നെയാണല്ലോ .

  ReplyDelete
 18. സമരം കൊള്ളാം.പക്ഷേ,സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല.
  ‘നാട്ടില്‍ ഇങ്ങനെ ഒരു പ്രസ്ഥാനം ഉള്ളതുകൊണ്ട വീട്ടില്‍ RSSകാര്‍ കയറി നിരങ്ങത്തത്.‘ sam- ന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നു.

  ReplyDelete
 19. അനീതിക്കെതിരെ ശബ്ദമുയര്‍ത്താതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്.

  ReplyDelete
 20. പത്രക്കാരാ..
  വീറും വാശിയുമൊക്കെ കൊള്ളാം...
  അംജിതിന്റെ വാദങ്ങളോട് യോജിക്കുന്നു
  ജനാധിപത്യത്തിന്റെ എല്ലാ തരത്തിലുമുള്ള അവകാശങ്ങളും പിടിച്ചു വാങ്ങി പൊതു മുതല്‍ നശിപ്പിക്കുന്നതിനോട് എങ്ങനെയാണ് യോജിക്കുക..

  അഴിമതി നടത്തുന്ന 'തെണ്ടി'വര്‍ഗത്തോടുള്ള ദേഷ്യം തീര്‍ക്കേണ്ടത് ചെടിച്ചട്ടികളോടല്ല.
  എത്രയോ രൂപ മുടക്കി വാങ്ങിയ വണ്ടി കത്തിച്ചു 'ആഘോഷമാക്കുന്നതിനെയല്ല' വിപ്ലവം എന്ന് പറയുന്നത്..

  ഒരുപദ്രവവും ചെയ്യാത്ത ചെടിച്ചട്ടികളെ എറിഞ്ഞുടക്കുന്നതിനെ എങ്ങനെയാണ് യോജിക്കുക......

  നാളെ തണലാവേണ്ട ചെറു മരങ്ങള്‍ പിഴുതെറിയുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക..

  നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്താം..
  പക്ഷെ ആരാണ് നീതി ചെയ്യുന്നത്..
  മനുഷ്യന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ കുതിര കയറുന്ന എസ് എഫ് ഐ ക്കാരെ എനിക്ക് നല്ലവണ്ണം അറിയാം..
  അതിനെയും തികച്ചും പ്രാദേശികമായ പ്രശ്നം എന്ന് പറഞ്ഞു അവഗണിക്കുന്നത് കാണുമ്പോഴാണ് ദേഷ്യം വരുന്നത്,..

  എസ് എഫ് ഐ ക്കാരെ നല്ല വഴിക്ക് തിരിച്ചു വിടെണ്ടത് നിങ്ങളുടെ തന്നെ ബാധ്യതയാണ്..
  മദ്യത്തിനെതിരെ സമരം നടത്തിയിട്ട് വൈകീട്ട് പാട്ടും പാടി മദ്യവും അകത്താക്കി പിരിയുന്നതാണ് പത്രക്കാരന് വിപ്ലവമെങ്കില്‍ ഇനി ഞാനെന്തു പറയാന്‍.....


  (ഇതൊരിക്കലും അഴിമാതിക്കാരനുള്ള ഗുഡ്‌ സര്ട്ടിഫിക്കറ്റല്ല)

  ReplyDelete
 21. what r we going to get by rampage / damaging ...
  wen they rule parties are alike to the public...adamant. and scams continue ...we should come together bt nt by means like this...

  ReplyDelete
 22. പത്രക്കാരാ , എന്തും പറഞ്ഞോട്ടെ. സാരമില്ല. ശക്തമായ സമരപരിപാടികളാണ് വേണ്ടത്. ഒരു ഹർത്താൽ മാത്രം പോരാ. സ്ഥിരം സമരം വേണം. മറ്റെങ്ങുമില്ലാത്ത വില നമ്മുടെ രാജ്യത്ത് മാത്രം. ചിലർ ചോദിക്കുന്നു.ഹർത്താൽ നടത്തിയാൽ വില കുറ്യുമോ എന്ന് . പ്രതീഷേധസമരം നടത്തിയിട്ട് ഇങ്ങനെ. അപ്പോൾ മുണ്ടാണ്ടിരുന്നാലുള്ള അവസ്ഥയെ കുറിച്ച് ഒരു നിമിഷം ചിന്തിക്കൂ .സമരവിരോധികളെ. ഹർത്താൽ വിരോധികളെ.

  ReplyDelete
 23. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്! അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഹർത്താലും സമരങ്ങളും നടത്തുമ്പോൾ ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്. നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ് വിരുദ്ധർ ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക. മുതലാളിത്ത സമൂഹങ്ങളിൽ ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും ജീവിതങ്ങൾ കണ്ടു നോക്കൂ. കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം! ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

  ReplyDelete
 24. ആദ്യം ആ ഡാഷ് മക്കളെ അധികാരത്തിൽ നിന്നും ഇറക്കണം. എന്നാലേ കാര്യങ്ങളൊക്കെ ഒന്ന് മാറൂ.... (കേന്ദ്രത്തിലെ കാര്യമാണേ...)

  ReplyDelete
 25. നമ്മുടെ ഇന്ത്യ അഴിമാതിക്കാരുടെയും സങ്കുചിത മനസ്തിതിക്കരുടെയും ഒരു ഇന്ത്യ ആണ് ഇപ്പോള്‍. . ജനങ്ങള്‍ കോര്‍പ്പറേറ്റ് കമ്പന്യ്ക്കാര്‍ക്കുവേണ്ടി തിരഞ്ഞെടുത്ത ഗോവെന്മേന്റ്റ്....നാറുന്ന രാഷ്ട്രീയവും വര്‍ഗീയതയും വിളിച്ചു പറയുന്ന ജനങ്ങള്‍..ഇതിനൊരു മാറ്റം വേണ്ടേ??..ഇടതുപക്ഷ ചിന്താഗതികള്‍ നല്ലതാണ്..ജനങ്ങളുടെ സൈഡില്‍ നില്‍ക്കുന്നതുമാണ്..പക്ഷെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ ഇന്നാരുണ്ട്??...ഞാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്ട്ടിക്കരനെന്ന്നു പറയുകയും അതെ സമയം തന്നെ , എന്ത് ആദര്‍ശത്തിന്റെ മേലാണോ ആ പാര്‍ട്ടി കെട്ടിപ്പടുത്ത്, അതിന്റെ ഒരു കണിക പോലും പ്രവര്‍ത്തിയില്‍ കാണിക്കാത്ത കുറെ എഭ്യന്മാരാണ് ഇന്ന് ആ പാര്ട്ടിയിലുല്ലത്. എന്താണ് ഇതിനൊരു പോംവഴി?? ...അന്ന ഹസാരെ ആരുമാകട്ടെ..അദ്ധേഹത്തിന്റെ ഒരു നിര്‍ദേശം ഇന്ത്യയുടെ പ്രതുചായയെ മാറ്റിമറിക്കാന്‍ കേള്പ്പുല്ലാതാണ്. - തിരഞ്ഞെടുത്ത പ്രധിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശം.. ഏതെങ്കിലും ജനപ്രധിനിധി , അത് മന്ത്രിയോ എമ്മെല്ലെയോ ആകട്ടെ, ജനങ്ങള്‍ക്ക്‌ എതിരായി പ്രവര്‍ത്തിച്ചാല്‍ കട്ടേം പ്പടോം മടക്കണം. അതിനു ജീവനില്‍ക്കൊതിയുള്ള ഒരു പാര്‍ട്ടിയും സപ്പോര്‍ട്ട് ചെയ്യില്ലാനു നമ്മക്കും അറിയാം ഹസ്സരെക്കും അറിയാം.. പക്ഷെ അതാണ്‌ ലോക്പാലിനേക്കാള്‍ മുന്‍പേ വേണ്ട നിയമ നിര്‍മാണം.

  ReplyDelete
 26. റിജോ, അവന്മാര്‍ ഇറങ്ങിയാല്‍ ആരുണ്ട് പകരം? ദേശം മൊത്തം വര്‍ഗീയ വിഷം വമിപ്പിക്കുന്ന ആര്‍.എസ.എസും ബി.ജെ.പിയുമോ?? ...തീര്‍ച്ചയായും അതൊരു നല്ല നിര്‍ദേശം അല്ല..നരേന്ദ്ര മോഡി നല്ല ഭരണ കര്‍ത്താവാണ്..അതോടൊപ്പം തന്നെ ഒരു വിഷവുമാണ്. ..അവര്‍ക്കണേല്‍ മോഡി ആലാതെ അടുത്ത തിരഞ്ഞെടുപ്പില്‍ ഉയര്തിക്കാനിക്കാന്‍ വേറെ ആരും ഇല്ല താനും. ഗോവെന്മേന്റ്റ് അല്ല മാറേണ്ടത്..ആളുകളാണ്. കബില്‍ സിബളിനെപ്പോലെ കോര്‍പ്പറേറ്റ് കമ്പനികളുടെ കൂലികള്‍..അല്ലേല്‍ ചിടംബരതെപ്പോലുള്ള ആളുകള്‍..ആസൂത്രണ കമ്മീഷന്‍ അലുവാലിയ..പകരം വരട്ടെ, നല്ല ആളുകള്‍.

  ReplyDelete
 27. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്! അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഹർത്താലും സമരങ്ങളും നടത്തുമ്പോൾ ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്. നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ് വിരുദ്ധർ ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക. മുതലാളിത്ത സമൂഹങ്ങളിൽ ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും ജീവിതങ്ങൾ കണ്ടു നോക്കൂ. കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം! ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

  ReplyDelete
 28. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്! അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഹർത്താലും സമരങ്ങളും നടത്തുമ്പോൾ ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്. നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

  ReplyDelete
 29. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ് വിരുദ്ധർ ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക. മുതലാളിത്ത സമൂഹങ്ങളിൽ ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും ജീവിതങ്ങൾ കണ്ടു നോക്കൂ. കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല.

  ReplyDelete
 30. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം! ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

  ReplyDelete
 31. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമാദ്യം ശബ്ദമുയർത്തിയവരോട് അന്നത്തെ ചില മൂരാച്ചികളും ബ്രിട്ടീഷുകാരുടെ കാവൽ നായ്ക്കളും പറഞ്ഞിരുന്നു; നിനക്കൊന്നും ഒരു ചൊരപ്പുമില്ലേടാ, ഇതുകൊണ്ടൊക്കെ നീയൊക്കെ എന്തു നേടാൻ പോകുന്നുവെന്ന്; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അവനവന്റെ കാര്യം നോക്കി നടക്കിനെടാ എന്ന്! അതുപോലെ ഇന്നിന്റെ മൂരാച്ചികൾ, മുതലാളിത്തത്തിന്റെ കുഴലൂത്തുകാർ, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢികൾ, അരാഷ്ട്രീയ വാദികൾ ഒക്കെ പറയും; സമരങ്ങൾ ആഭാസമാണെന്നും ഹർത്താലിലും വലിയ അപരാധമില്ലെന്നുമൊക്കെ. (ഹർത്താലിൽ ചെയ്യേണ്ട വിട്ടുവീഴ്ചകൾ സംബന്ധിച്ച് ഞാൻ വ്യത്യസ്താഭിപ്രായം മുമ്പേ രേഖപെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്കായി!) എലിയെ പേടിച്ച് ഇല്ലം ചുടുമ്പോലെ അക്രമമുണ്ടകുമെന്നു കരുതി സമരങ്ങളേ ഉപേക്ഷിച്ച്, രാജ്യത്ത് എന്തു നടന്നാലും ഒരു പ്രതികരണവുമില്ലാതെയിരിക്കാൻ മാത്രം ഷണ്ഡത്തരം കമ്മ്യൂണിസ്റ്റുകാർക്കില്ല.കാരണം അത് ഒരു പ്രതിരോധപ്രസ്ഥാനമാണ്. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഹർത്താലും സമരങ്ങളും നടത്തുമ്പോൾ ഇത്രയും നീറ്റൽ ആർക്കുമില്ലല്ലോ! രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾക്ക് ഭരണാധികാരികൾ തന്നെ ആഹ്വാനം നടത്തുമ്പോൽ ഇവരുടെ നാവുകൾ താഴ്ന്നു പോകുന്നതെന്തുകൊണ്ടാണ്? ആറു ലക്ഷം കോടി രൂപ വെട്ടിച്ച് ജയിലിൽ കിടക്കുന്നവരെ മിടുക്കന്മാരെന്നാകും ഇവറ്റകൾ വിശേഷിപ്പിക്കുക. മാർക്സിസ്റ്റുകാരൻ അണ്ടർവേർഡ് ഇട്ടിട്ടുണ്ടോ എന്നു പൊക്കി നോക്കാൻ ഒരുപാട് പേരുണ്ട്. നിക്കർ അല്പം കീറിയിരുന്നാൽ പിന്നെ അതിനെ പൊടിപ്പും തൊങ്ങലും ചേർത്ത് ആക്ഷേപങ്ങളും കലിപ്പുകളും. മാർക്സിറ്റുകാരല്ലാത്തവർ മുണ്ടില്ലാതെ അഴിഞ്ഞാടിയാലും ബലേ ഭേഷ്, ബലേ ഭേഷ് എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മാർക്സിസ്റ്റുകാർ ആർക്കെങ്കിലും കുടിയ്ക്കാൻ അല്പം ദാഹജലം നൽകിയാൽ മൂത്രം കുടിപ്പിച്ചെന്നു പറയും. കമ്മ്യൂ‍ണിസ്റ്റ് വിരുദ്ധർ ആരെയെങ്കിലും മൂത്രം കുടിപ്പിച്ചാലോ പുണ്യവെള്ളം കൊടുത്തുവെന്നാകും പറയുക. മുതലാളിത്ത സമൂഹങ്ങളിൽ ഇടതുപക്ഷങ്ങൾക്കിടയിൽ സ്വാഭാവികമായ ചില വലതുപക്ഷവ്യതിയാനങ്ങൾ സംഭവിക്കാം. അത് ഇവിടെയുമുണ്ട്. ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ടാണ് അത്തരം പാളിച്ചകൾ ഉണ്ടാകുക. എന്ന് വച്ച് കമ്മ്യൂണിസ്റ്റുകളേ വെറുക്കപ്പെടേണ്ടവരാണ് എന്ന നിലയിൽ ചർച്ച സംഘടിപ്പിക്കുന്നവർ ഇരിക്കുന്ന കമ്പ് മുറിക്കുന്നവരാണ്.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച അറിയില്ല. ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ ദളിതരുടെയും, മതന്യൂന പക്ഷങ്ങളുടെയും, തൊഴിലാളികലുടെയും, നിരക്ഷരരുടെയും ജീവിതങ്ങൾ കണ്ടു നോക്കൂ. കമ്മ്യൂണിസം അവിടങ്ങളിൽ ഇല്ലാത്തതിന്റെ ദോഷം മനസിലാകും. ഹിന്ദുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിക്കാത്ത മുസ്ലിമും, മുസ്ലിം ഇരിക്കുന്ന ആട്ടൊറിക്ഷയിൽ കയറാത്ത ഹിന്ദുവിനെയും ഒക്കെ നിങ്ങൾക്ക് കാണാം. തമിഴ്നാട്ടിൽ വേലി കെട്ടി അയിത്തം കല്പിച്ചിരുന്ന ദളിതർക്കു വേണ്ടി ശബ്ദിക്കാൻ അവിടെ ഇത്തിരിയോളം മാത്രമുള്ള മാർക്സിസ്റ്റുകാരേ ഉള്ളൂ ഇപ്പോഴും.ചാനലുകളീൽ നിങ്ങൾ കണ്ടിട്ടില്ലേ? ചിലർക്ക് കടിക്കുമ്പോൾ ചൊറിഞ്ഞ് ആശ്വസിക്കും. ചിലർക്ക് കടിക്കുമ്പോൾ പത്ത് മാർക്സിസ്റ്റ് വിരോധം പറയും. അപ്പോൾ കടിമാറും. ക്രിയാത്മകമായ വിമർശനങ്ങൾ വഴി ഇടതുപക്ഷത്തെ ശക്തിഉപ്പെടുത്തി സമൂഹത്തിന്റെ പ്രതിരോധശക്തി നിലനിർത്താൻ നോക്കൂ സുഹൃത്തുക്കളേ. അല്ലാതെ സദാ അന്ധമായ മാർക്സിസ്റ്റ് വിരോധവും കൊണ്ടിരുന്നിട്ട് കാര്യമൊന്നുമില്ല. ഇപ്പോൾ ബംഗാളിലും കേരളത്തിലും ഭരണമില്ല. കാരണം എന്തെങ്കിലുമാകട്ടെ. അത് നമുക്ക് വേറെതന്നെ ചർച്ച ചെയ്യാം. പക്ഷെ ഈ തിരിച്ചടികൾ ഒക്കെ താൽക്കാലികങ്ങൾ ആണ്. ഇനി സി.പി.എം കേരളത്തിൽ അധികാരത്തിലേ വരില്ലെന്ന് എത്രവട്ടം പലരും സ്വപ്നം കണ്ടതാണ്. എന്നിട്ടിപ്പോൾ നോക്കൂ രണ്ട് സീറ്റിന്റെ ബലത്തിൽ ആടിഉലാവുകയാണൊരു ഭരണ “ഭാരം”. ഉമ്മൻ ചാണ്ടിസാറിന് തലയിൽ കൊള്ളുന്നില്ല. മാർക്സിസ്റ്റുകാർ ചെയ്യുന്നതൊക്കെ മോശം. അതേ കാര്യങ്ങൾ മറ്റുള്ളവർ ചെയ്താലോ? അത് കേമം! ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം!

  ReplyDelete
 32. ഇവിടെ ഞാൻ കമന്റിടുന്നതൊന്നും കാണുന്നില്ലല്ലോ ജിതിൻ!എന്തോ പ്രോബ്ലെം! ഞാനെന്റെ അഭിപ്രായ ബ്ലോഗിൽ ഇടാം!http://easajimabhiprayangal.blogspot.com

  ReplyDelete
 33. ഞങ്ങള്‍ ചെടിച്ചട്ടി പൊട്ടിച്ചു... ഒരു ചില്ല് തകര്‍ത്തു... അടിക്കാന്‍ വന്ന പോലീസുകാരെ സഹികെട്ടപ്പോള്‍ എറിഞ്ജോടിച്ചു. ശരി ഇതൊക്കെ ചെയ്ത ഞങ്ങള്‍ അക്രമകാരികള്‍. സമ്മതിക്കുന്നു. പക്ഷെ, മാര്‍ഗം എന്തായാലും ജനദ്രോഹികലായ ഭരണക്കാര്‍ക്കെതിരെ ഞങ്ങള്‍ ഇങ്ങനെ എങ്കിലും പ്രതിഷേധിച്ചു.
  ഇതൊക്കെ അക്രമം ആണെന്ന് പറഞ്ഞു ഞങ്ങളെ അധിക്ഷേപിക്കുന്ന അന്യരാഷ്ട്രീയ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഭരണത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിഞ്ഞു ഈ പകല്ക്കൊല്ലക്കെതിരെ? വിമോച്ചനസമാരക്കാലത്ത് സഖാക്കല്‍ക്കെതിരെ ഭീകരമായ അക്രമം അഴിച്ചുവിട്ട കൊണ്ഗ്രെസ്സുകാര്‍... അവര്‍ അക്രമകാരികലല്ലേ? ഇന്നും നാട്ടില്‍ എവിടെയും അവരുടെ പിന്മുറക്കാര്‍ അക്രമം കാണിക്കുന്നില്ലെ? സ്വന്തം പാര്‍ട്ടി നേതാവിനെ തുണി പരിച്ചടിച്ചത് അക്രമത്തിന്റെ പരിധിയില്‍ വരില്ലേ? നാദാപുരത്ത് ബോംബുണ്ടാക്കി മരിച്ച ലീഗുകാര്‍ അഹിംസാ വാദികലായിരുന്നോ? ഗര്‍ഭിണിയുടെ വയര്കീരി ശിശുവിനെ ത്രിശൂലത്തില്‍ കോര്ത്തവര്‍ പാവങ്ങളോ? നാട്ടിലെങ്ങും ബോംബു വെച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന തീവ്രവാദികളെ നിങ്ങളൊന്നും കാണുന്നില്ലേ? ചടങ്ങ് പ്രകാരമുള്ള അപലപനം അല്ലാതെ ഈ വര്‍ഗീയ സംഘടനകള്‍ക്കെതിരെ നിങ്ങള്‍ ഒന്നും മിണ്ടാരില്ലല്ലോ?
  പിന്നെ, അക്രമത്തിനെതിരെ, രാഷ്ട്രീയത്തിനെതിരെ രോഷം കൊള്ളുന്ന എല്ലാം കണക്കായി കാണുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ പറയുന്നു പ്രതിഷേധിക്കാന്‍ ഇതല്ല വഴി എന്ന്... ജനങ്ങള്‍ നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഒപ്പം ഇല്ലെന്നു... എങ്കില്‍ നിങ്ങള്‍ പറഞ്ഞു തരൂ പ്രതിഷേധിക്കാനുള്ള വഴി. നിങ്ങള്‍ക്കറിയാമെന്നു നിങ്ങള്‍ പറയുന്ന അതിലെത് വഴിയിലാണ് നിങ്ങള്‍ പ്രതിഷേധിച്ചത്? എ.സി.റൂമിലെ കമ്പ്യൂട്ടറിന് മുന്നില്‍ പെപ്സി കുടിച്ചു, ലേയ്സ് കൊറിച്ചു ഫേസ്‌ ബുക്കില്‍ പോസ്ട്ടിട്ടിട്ടോ? ദുരിതം സമ്മാനിക്കുന്ന ഭരണവര്‍ഗതിനെതിരെ തെരുവിലെ വെയിലില്‍ ഇറങ്ങി നിന്ന് ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞു, ഒരു തുള്ളി വിയര്‍പ്പെന്കിലും നഷ്ടപ്പെടുത്താന്‍... നിങ്ങള്‍ എപ്പോഴെന്കിലും തയ്യാരായിട്ടുണ്ടോ? എന്നിട്ട് പോരെ പക്ഷമില്ലാത്ത ജനത്തിന്റെ പ്രതിനിധികലെന്നു പറഞ്ഞു ഇടതുകന്നിലൂടെ കാണുന്നത് മാത്രം വിമര്‍ശനാത്മകമായി കാണുന്ന മേലനങ്ങാത സമാധാനപ്രിയര്‍ക്കു ഞങ്ങളെ കുറ്റം പറയാന്‍?
  ഞങ്ങളുടെ ശബ്ദവും വിയര്‍പ്പും ചോരയും ഞങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇന്നാട്ടിലെ പക്ഷമില്ലെന്നു നിങ്ങള്‍ പറയുന്ന, എന്നാല്‍ എന്നും അവരുടെ ഹൃദയപക്ഷമായ ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടുള്ള സാധാരണക്കാരന് വേണ്ടി തന്നെയാണ്. അവസാന ശ്വാസം വരെ ഈ കൈകള്‍ താഴാതെ അവര്‍ക്കുവേണ്ടി ഉയര്ന്നുകൊണ്ടിരിക്കും...
  ഈ ശബ്ദം പതറാതെ അവര്‍ക്ക് വേണ്ടി മുഴങ്ങിക്കൊണ്ടിരിക്കും..
  പ്രതിഷേധത്തെ വെറും അക്രമമായി തരാം താഴ്തുന്നതിനു മുന്‍പ് കണ്ണാടിക്ക് മുന്നില്‍ പോയി സ്വയം ചോദിക്കുക... നിങ്ങള്‍ എന്ത് ചെയ്തു?

  ReplyDelete
 34. ivide paranja abhiprayangal ellam njan vayichu ente chila abhiprayangal njan ivede rekhappeduthunnu harthal kondu enthanu karyam ennu chodicha friendnu utharam kittiyittundakum ennu njan karuthunnu ennalum parayam oru harthal kondu janangale budhimuttikkuka ennathalla udesam pakaram a oru divasam keralam nischalamayal athukondulla govermentinte nashttamanu uddesam enkil mathrame govermentinu ee oru karythil sradha undakoo. Pinne pradhishedhangal 4 alukale vilichu kootti prakadanavum pothuyogavum mathravum nadathiyal govermente sradhikkumennu thonnunnundo? Pakaram 2 goverment property nasichal avar ee vishayam sradhikkille pinne pothumudhal naippikkuka ennathu dyfi yudeyum sfi yudeyudeyum ajandayalla athu pothu janathinte vikaramanu. Pinne Anna Hasarayude karyam Gandhiyananennu parayunnu Ac muriyilirunnalla sathyagraham nadathiyath Ghandiye konna hyndava bheekarar ayira kanakkinu islam sahodharangale konnodukkiyapozhum ee hasare ivide illayirunno? Ithil ninnu thanne namukku manasilakam ithinte pinnile ajanda oru lokpal kondu azhimathi nilkkumo? Enthu ko ndu central governmentinte nayangal mattan parayunnilla indiayile manthrimare theerumanikkunnathu amerikkayum kuthaka companykalum ithinethire prathikarikkende?

  ReplyDelete
 35. ബലേഭേഷ് ഷിബിന്‍ജിത്!!
  താങ്കളാണ് ഞങ്ങ പറഞ്ഞ പൌരന്‍

  ReplyDelete
 36. അനീതിക്കെതിരെ ശബ്ദിക്കണം.. ജനങ്ങള്‍ക്ക് വേണ്ടിയാവണം സമരങ്ങള്‍.. അക്രമവും ജനദ്രോഹവും എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല.

  ReplyDelete
 37. സമരങ്ങള്‍ വേണം . അക്രമം വേണ്ട ..ഞാന്‍ വാല്യക്കാരന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നു.

  ReplyDelete
 38. >>രാഷ്ട്രീയക്കാരന്‍ സമരം ചെയ്യുന്നതും തല്ലു കൊള്ളുന്നതും അവനോ അവന്റെ കുടുംബത്തിനോ വേണ്ടി മാത്രമല്ലെന്നും ഗാലറിയില്‍ ഇരുന്നു കയ്യടിക്കുകയും കൂക്കി വിളിക്കുകയും കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന ഈ പറയുന്ന so called പൊതു ജനത്തിന് വേണ്ടിയാണെന്ന പൊതുജനവും മനസ്സിലാക്കണം.<< പൊന്നനിയാ, പൊതുജനത്തിന് വേണ്ടിയാണോ ജനങ്ങളുടെ തന്നെ വണ്ടി കല്ലെറിഞ്ഞു തകര്‍ക്കുന്നത് ! ജനങ്ങള്‍ ജനങ്ങളാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടി എന്നൊക്കെ പറയുന്നത് അപ്പൊ ഇതാണല്ലേ !!!

  ReplyDelete
 39. വായിച്ചു !! ചര്‍ച്ച നടക്കട്ടെ !!

  ReplyDelete

Related Posts Plugin for WordPress, Blogger...