കുര് ആന്‍ വിമര്‍ശനം: ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍
ഇത് പത്രക്കാരന്റെ പോസ്റ്റ് അല്ല. ഈ പോസ്റ്റ് ഉള്ള ലിങ്ക് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇത് ആ ബ്ലോഗ് ന്റെ ഉടമസ്ഥന് ആയ ശ്രീ ജബ്ബാര്‍ ന്റെ അറിവോ സംമധാമോ ഇല്ലാതെ തീര്‍ത്തും നല്ല ഉധേസത്തോടെ മാത്രം പത്രക്കാരന് എടുത്ത ഒരു സ്വാതന്ധ്ര്യം ആണ്. ലിങ്കില്‍ ക്ലിക്കിയാല്‍ ആ ബ്ലോഗിലേക്ക് പോകാം
Monday, November 29, 2010
ജഗന്റെ രാഷ്ട്രിയം, YSR കോണ്‍ഗ്രസ് ഏത് വരെ ?

കണ്ടാല്‍ ഒരു ലുക്ക് ഇല്ലെങ്കിലും പയ്യന് ആള് പുലി തന്നെ... സ്വന്തം അച്ഛന്റെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കുന്ന ആദ്യത്തെ മകന് ആയി ഉടന്‍ തന്നെ ജഗന് ഗിന്നസ് ബുക്കില്‍ കയറികൂടും എന്ന് ജന സംസാരം ഉണ്ട്. രാജിയുടെയും പാര്‍ട്ടി പ്രക്യപനതിന്റെയും വീഡിയോ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു കൊടുത്തോ ആവോ?
അല്ലെങ്കിലും ഗിന്നസ് ബുക്ക് അല്ല ജഗന്റെ ലക്ഷ്യം എന്ന് നമുക്കും അറിയാം. ആന്ധ്ര എന്ന കൊച്ചു സംസ്ഥാനത്തെ ഒരു കൊച്ചു മുഖ്യമന്ത്രി കസേര, അത്രേ വേണ്ടു. ഒരു പാട് കാലം ആയി കിരീടം വക്കാത്ത യുവരാജാവായി വാണു, തന്റെ കാലശേഷം ആ കസേര തരാമെന്നു അച്ഛന് പറഞ്ഞതാ, അതിനു അമ്മ MLA യും ചെറിയച്ചന് MLA യും സാക്ഷി TV യും സാക്ഷി ആണ്. പക്ഷെ അങ്ങ് ഡല്‍ഹി യില്‍ ഇരിക്കുന്ന വരുത്തി മദാമ്മക്ക് ഉണ്ടോ ഇത് വല്ലതും അറിയുന്നു?
മൂക്കള ഒലിപ്പിച്ചു നടന്ന ദേശിയ പാര്‍ടിയെ കൈ പിടിച്ചുയര്‍ത്തി അധികാരത്തില്‍ എത്തിച്ചത് ജഗന്റെ അച്ഛന് റെഡി ആണെന്ന് പറഞ്ഞിട്ടെന്താ? അച്ഛന് മരിച്ചപ്പോ രാജ ഭരണ നിയമ പ്രകാരം മകന് കിട്ടേണ്ട മുഖ്യ മന്ത്രി പണി തട്ടിപറച്ചാല് ആര് സഹിക്കും? മുത്തച്ഛന്റെ പ്രായം ഉള്ള ഒരാളെ ആണ് ആദ്യം മുഖ്യമന്ത്രി ആക്കിയത്. തെലുംഗന പ്രശ്നവും അധികാര വടംവലിയും കൊണ്ട് പൊരുതി മുട്ടിയ അങ്ങേരു ഏതാണ്ട് പണ്ട് കേരളത്തിലെ ആന്റണി യുടെ ഗതി ആയപ്പോ കസേരയും വിട്ടെറിഞ്ഞ് പോയി. പോയ പാതി പോകാത്ത പാതി ദേശിയ നേതാക്കള്‍ വിമാനം ചാര്ട്ടെര് ചെയ്തു വന്ന് റെഡി സമുദായത്തില്‍ പിറന്ന ഏതോ ഒരുത്തനെ പിടിച്ചു ആ കസേരയില്‍ ഇരുത്തി.
അതിപ്പോ ജഗന് പ്രതീക്ഷിച്ചില്ല. ഉള്ള നേരം കൊണ്ട് സ്വന്തം ചാനല്‍ വഴി ഡല്‍ഹിയില്‍ ഉള്ള സകലരയൂം തന്തക് വിളിച്ചു കഴിഞ്ഞിരുന്നു. അതിന്റെ പേരില്‍ അച്ചടക്ക നടപടി ഏത് നിമിഷവും വരാം, അതായത് അവര്‍ എടുത്ത് പുറത്തിടാം എന്ന്. അതാ ഗതി കേട്ട ജഗന് ഇറങ്ങി പോന്നത്. പോരുന്ന പോക്കില്‍ അമ്മയുടെ MLA സ്ഥാനവും തന്റെ MP സ്ഥാനവും വലിച്ചെറിയുകയും ചെയ്തു. പുതിയ പാര്‍ട്ടി യും ഉണ്ടാക്കി.
പ്രാദേശിക രാഷ്ടിയത്തിനു എന്നും കുട പിടിച്ചു കൊടുത്ത ചരിത്രം ഉള്ള ആന്ധ്രയില്‍ ജഗന്റെ പാര്‍ടി ചലനം സൃഷ്ടിക്കും എന്ന് ഉറപ്പാണ്. നിലവില്‍ 20 MLA മാരുടെ പിന്തുണ തനിക്കു ഉണ്ടെന്നാണ് ജഗന്റെ അവകാശ വാദം. YSR നോട് ജനങ്ങള്‍ക് ഉള്ള മമത പരമാവതി മുതലെടുതാല് ഈ പാര്‍ട്ടി ആന്ധ്രയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ പോലും പര്യാപ്തമാകും. പ്രജാരാജ്യം എന്ന സൂപ്പര്‍സ്റ്റാര്‍ പാര്‍ടിയെ ഒക്കെ കൂട്ട് പിടിച്ചു ഇത്തവണ കോണ്‍ഗ്രസ് രക്ഷപെട്ടു എന്ന് വരാം. എന്നാല്‍ ഇനി ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജഗന് കരുത്ത് കാണിക്കും എന്നുറപ്പാണ്. അച്ഛന്റെ വിയോഗം താങ്ങാന്‍ ആകാതെ ആത്മഹത്യ ചെയ്തവരോട് അനുകമ്പ കാണിക്കാന്‍ എന്ന പേരില്‍ ജഗന് നടത്തിയ യാത്ര കോണ്‍ഗ്രസ് ന്റെ ശക്തമായ എതിര്‍പ്പും അറസ്റ്റ്ഉം എല്ലാം മറികടന്നു ജനങ്ങളെ ഇറക്കി മറിച്ചത് ചേര്‍ത്ത് വായിക്കുമ്പോള്‍ ജഗന് ഇത് കാലേകൂട്ടി ഉറപ്പിച്ചതാണ് എന്ന് മനസിലാക്കാം.
പാര്‍ട്ടി പ്രക്യപിച്ചതിനു പിറകെ ട്വിറ്റെര്‍, ഫേസ്ബുക്ക് അടക്കം ഉള്ള മാധ്യമങ്ങള്‍ വഴി തന്റെ പാര്‍ട്ടിയെ ജനങ്ങളില്‍ എത്തിക്കാന്‍ ജഗന് ശ്രമങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ത്യന്‍ രാഷ്ടിയത്തിനു പുതിയ അനുഭവം ആണ്. വെറും രാഷ്ത്രിയ, അധികാര മോഹങ്ങള്‍ മാത്രമല്ല ജഗന് എങ്കില്‍, അച്ഛന് തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിന്യും എങ്കില്‍ അത് ഒരു യുവ രാഷ്ട്രിയ നേതാവിന്റെ ഉദയം ആയിരിക്കും. മറിച്ചു പ്രായത്തിന്റെയും അപക്വതയുടെയും പരാധീനതകള്‍ മറികടക്കുന്നതില്‍ ജഗന് പരാജയപെട്ടാല്‍ അത് ഒരു ഒരു രാഷ്ട്രിയ നീതികേടാകും...
പത്രക്കാരന്: ഈ YSR കോണ്‍ഗ്രസ് എന്ന് കേട്ടാല്‍ ഒന്നും ഞങ്ങള്‍ മലയാളീസ് കുലുങ്ങില്ല. അല്ലെങ്ങില്‍ തന്നെ ഇംഗ്ലീഷ് അക്ഷരമാലയില്‍ ഏതാണ്ട് എല്ലാ അക്ഷരങ്ങളിലും ഇവ്ടിടെ കോണ്‍ഗ്രസ് ഉണ്ട്. ആന്ധ്രകാരന്‍ പയ്യന് അങ്ങനെ പലതും കാണിക്കും. ആ പരിപ്പ് കേരളത്തില്‍ വേവില്ല എന്നത് K മുരളീധരനും നന്നായി അറിയാം. (അനുഭവം ഗുരു).അത് കൊണ്ട് ആ പൂതി മനസ്സില്‍ വച്ചുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ പനിക്കണ്ട.
Sunday, November 28, 2010
വീക്ക്ലീസ് തുറന്നു വിട്ട ഭൂതം
ലോക പോലീസ് ആയി നടക്കുന്ന അമേരിക്കക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടി ആണ് വീക്ക്ലീസ്( http://wikileaks.org/ ) വെബ്സൈറ്റ് പുറത്ത് കൊണ്ട് വരുന്ന രഹസ്യ രേഖകള്‍. അടുത്ത് അവര്‍ പുറത്ത് വിട്ട അഫ്ഗാന്,ഇറാക്ക് യുദ്ധങ്ങളെ സംബന്ധിച്ച രേഖകള്‍ തന്നെ അമേരിക്കയുടെ ഉറക്കം കെടുത്തിയതാണ്. അതിന്റെ ഇരട്ടി ആഘാതം ഉളവാക്കാന്‍ പോന്നതവയാനത്രേ ഇനി പുറത്ത് വരാന്‍ ഇരിക്കുനത്. ലക്ഷക്കണക്കിനു റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനും മാത്രം എന്താണാവോ ഇവന്മാര്ക്ക് രഹസ്യം എന്ന് ആരും സംശയികണ്ട. ഇതല്ല ഇതിന്റെ അപ്പുറത്തെ ചെറ്റത്തരം കാണിക്കുന്നവരാ ഞങ്ങള്‍ എന്ന് സാം അങ്കിള്‍ വെറുതെ പറയുന്നതല്ല എന്ന് ആ രേഖകള്‍ കണ്ട എല്ലാരും പറഞ്ഞത്രേ.
തേച്ചാലും മാച്ചാലും പോകാത്ത ചീത്തപ്പേര് ഉണ്ടാക്കാന്‍ പോന്നതാണ് ഈ രേഖകള്‍ എന്ന് അമേരിക്കന്‍ ഭരണകൂടത്തിനും അറിയാം. അതുകൊണ്ട് പ്രലോഭനം കൊണ്ടും ഭീഷണി കൊണ്ടും വികിലീക്സ് പിള്ളേരെ ഒതുക്കാന്‍ അങ്കിള്‍ സാം പഠിച്ച പണി പത്തൊന്‍പതും നോക്കുന്നുണ്ട്. ഈ രേഖകള്‍ ലോകത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്, അത് കൊണ്ട് (അത് കൊണ്ട് മാത്രം ) ഇവ പുറത്ത് വിടരുതേ എന്ന് സെന്റിമെന്റ്സ് വരെ ഇറക്കി നോക്കി. എന്നാല്‍ അത് കൊണ്ടൊന്നും കാര്യം നടക്കുന്ന ലക്ഷണം കാണുന്നില്ല എന്ന് മാത്രം.
ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലഘനങ്ങളും പുറത്തു കൊണ്ട് വരാന്‍ വേണ്ടി ജൂലിയന്‍ അസാജെ എന്ന പത്രപ്രവര്ത്തകന് തുടങ്ങി വച്ചതാണ് ഈ വെബ്സൈറ്റ്. ഇത് പോലെ ഓരോ വിക്രിതികള്‍ ഇവര്‍ ഇടക്ക് കാണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കളി കാര്യമായെന്നു മാത്രം. കറുത്ത കോട്ടിട്ട എക്സിക്യൂട്ടീവ് ഗുണ്ടകളെ പേടിച്ചു ജൂലിയന്‍ അസാജെ ഒളിവില്‍ ആണെന്നാണ് കേള്കുന്നത്.
എന്നാല്‍ ഇതൊന്നും അഫ്ഗാന്‍കാരെ അത്ര ബാധിച്ച മട്ട് കാണുന്നില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. (അസൂയ കൊണ്ടാണോ എന്നറിയില്ല !!! ) രഹസ്യ തടവറകളും അവിടത്തെ പീഡനങ്ങളും ഒകെ പുറത്തു വന്നതിനെ പറ്റി " ഇതൊന്നും ഇത്ര വലിയ രഹസ്യം അല്ല,ഞങ്ങള്‍ക്ക് ഇത് പണ്ടേ അറിയുന്നതാണ്" എന്നതാണത്രെ അവരുടെ പ്രതികരണം. പക്ഷെ അഫ്ഗാന് പാവ ഭരണാധികാരി നൂരി മാലിക്കി ഇതിനെ പ്രാധാന്യത്തോടെ കണ്ടിരിക്കുന്നു.തന്റെ കസേര തെറിപ്പിക്കാന്‍ ഉള്ള ശ്രമം ആണെന്നാ ഇതിനെ അദ്ദേഹം വിലയിരുത്തിയത്. (ഇയാള്‍ രാഷ്ട്രിയം പഠിച്ചത് കേരളത്തില്‍ നിന്നാണോ?)
എന്തായാലും കുടുങ്ങുമ്പോ ഒന്നിച്ചു കുടുങ്ങാം എന്ന് കരുതി ആകും അമേരിക്ക സ്വന്തം സഖ്യ കക്ഷികള്‍ക്ക് മുന്നറിയിപ് കൊടുത്തു കഴിഞ്ഞു. അവരോടു ചെയ്ത വിശ്വാസ വന്ജനകളും പുറത്തു വരും എന്ന പേടിയും അമേരിക്കയെ കലശലായി അലട്ടുന്നുണ്ട്. അന്വേഷണാത്മക പത്രപ്രവതനതിന്റെ മാതൃക കാണിച്ചു തന്ന വികിലീക്സ് അഭിനന്ദനം അര്‍ഹിക്കുന്നു.
പത്രക്കാരന് : അമേരിക്കയുടെ പുതിയ കൂട്ടുകാരന് ആയ ഇന്ത്യയിലും ഇവന്മാര് പണി തുടങ്ങിയോ എന്ന് സംശയം ഉണ്ട്. ആദര്‍ശ് ഫ്ലാറ്റ് വിവാദത്തിലെ ചില സുപ്രധാന തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ കളവു പോയി എന്നാണു ഇപ്പൊ നഗര വികസന സമിതി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. അത് എന്തായാലും വീക്ക്ലീസ് ഒന്നും അല്ല. ഇവിടത്തെ ഏതെങ്കിലും ഡൂക്കിലീസ് ആകാനെ വഴിയുള്ളൂ . . .

Saturday, November 27, 2010
പത്രക്കാരന് പേര് മാറ്റം, മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ ?
പത്രക്കാരന് ചെറിയൊരു പേരുമാറ്റം നടത്തി. മലയാള വിദ്വാന്മാര് നോക്കിയാലും ഇംഗ്ലീഷ് വിദ്വാന്മാര് നോക്കിയാലും കുഴപ്പം പറയില്ല എങ്കിലും ഒരു മംഗ്ലീഷ് ആംഗിള്‍ നിന്ന് നോക്കിയാല്‍ പത്രക്കാരന് വെറും പത്രകാരന് ആയി തോന്നുന്നോ എന്ന സംശയം ആണ് ഇതിനു കാരണം. പുതിയ കുട്ടിക്ക് പേര് ഇടുമ്പോ കാരണവര്മാര് ആരും അടുത്ത് ഇല്ലാത്തതിന്റെ കുഴപ്പമാണ് എന്ന് കൂട്ടിയാല്‍ മതി. വായനക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു...
അത് കൊണ്ട് http://pathrakaaran.blogspot.com/ എന്ന പഴയ അഡ്രസ് മാറി ഇപ്പൊ http://pathrakkaaran.blogspot.com/ എന്ന പുതു പുത്തന്‍ അഡ്രസ് ആണ് പത്രക്കാരന്. മാന്യ വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ ?
Friday, November 26, 2010
ഈ വരയുടെ ഏത് വശത്ത് നിന്നാല്‍ രണ്ടു രൂപയുടെ അരി കിട്ടും ?
രഞ്ജന്‍ : "എന്താ മുകേഷ് ? സന്തോഷമായില്ലേ? നിങ്ങള്‍ക്ക് വേണ്ടത് എല്ലാം കിട്ടിയല്ലോ".
മുകേഷ് : "സന്തോഷം രഞ്ജന്‍.നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇനി ഇപ്പോള്‍ കോണ്‍ഗ്രസ് ആണ് നമ്മുടെ കട".......
2009 മെയ് മാസത്തില്‍ രണ്ടാം UPA സര്‍ക്കാര്‍ അധികാരം ഏറ്റതിന്റെ സന്തോഷം പങ്കിടുന്ന രണ്ടു പേര് ഒന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയി യുടെ മരുമകന് രഞ്ജന്‍ ബട്ടാജാര്യ, മറ്റേതു ബിസിനസ് പ്രമുഘന്‍ മുകേഷ് അംബാനി. അതെ കോണ്‍ഗ്രസ് നെ അവര്‍ക്ക് ആവശ്യം ഉള്ള സാധനങ്ങള്‍ വില്കാനും വാങ്ങാനും ഉള്ള കട ആയിട്ടാണ് ഇവര്‍ കാണുന്നതും ഉപയോഗപെടുതുന്നതും.
ഇന്ന് പത്രത്തില്‍ കണ്ട ഒരു ലേഖനത്തിന്റെ ചുരുക്കം ആണ് മുകളില്‍ കണ്ടത് . ...
പത്രക്കാരന്: മന്മോഹന് സിംഗ് സോണിയ വരച്ച വരയില്‍ മാത്രമേ നില്ക്കൂ എന്ന് എല്ലാവര്ക്കും അറിയാം.. എന്നാല്‍ സോണിയ ആ വര എവിടെ വരക്കണം എന്ന് തീരുമാനിക്കുന്നത് അംബാനി മാരെ പോലുള്ള കോര്‍പ്പറേറ്റ്കളും ചില മൂന്നാം കിട ഇട നിലക്കാരും ആണെന്നുള്ളത് ഒരു പുതിയ അറിവായി.
ഒന്ന് ചോദിക്കട്ടെ ? ഈ വരയുടെ ഏത് വശത്ത് നിന്നാല്‍ രണ്ടു രൂപയുടെ അരി കിട്ടും ?
മുകേഷ് : "സന്തോഷം രഞ്ജന്‍.നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഇനി ഇപ്പോള്‍ കോണ്‍ഗ്രസ് ആണ് നമ്മുടെ കട".......

ഇന്ന് പത്രത്തില്‍ കണ്ട ഒരു ലേഖനത്തിന്റെ ചുരുക്കം ആണ് മുകളില്‍ കണ്ടത് . ...
പത്രക്കാരന്: മന്മോഹന് സിംഗ് സോണിയ വരച്ച വരയില്‍ മാത്രമേ നില്ക്കൂ എന്ന് എല്ലാവര്ക്കും അറിയാം.. എന്നാല്‍ സോണിയ ആ വര എവിടെ വരക്കണം എന്ന് തീരുമാനിക്കുന്നത് അംബാനി മാരെ പോലുള്ള കോര്‍പ്പറേറ്റ്കളും ചില മൂന്നാം കിട ഇട നിലക്കാരും ആണെന്നുള്ളത് ഒരു പുതിയ അറിവായി.
ഒന്ന് ചോദിക്കട്ടെ ? ഈ വരയുടെ ഏത് വശത്ത് നിന്നാല്‍ രണ്ടു രൂപയുടെ അരി കിട്ടും ?
Thursday, November 25, 2010
ശബരിമല: മകരവിളക്ക് വഞ്ചന കഠിനം തന്നയ്യപ്പാ
കേരളത്തിന്റെ ദേവസ്വം ബോര്‍ഡ് നു തിലകക്കുറി ചാര്ത്തികൊണ്ട് ശബരിമല ടൂറിസം തേരോട്ടം തുടരുന്നു.അമ്പലത്തിലെ കാണിക്ക 4 കോടിയും അരവണ വില്പന 3.5 കോടിയും അപ്പ വിപണി 1.5 കോടിയും അടക്കം 12 കോടി രൂപ ആണ് ഇത് വരെ ഈ സീസണ് നേടിയ വരുമാനം. ദിനം പ്രതി ഒരു കോടിയില്‍ അധികം വരുമാനം എന്ന നിലയില്‍ മുന്നേറുന്ന ശബരിമലക്കും അയ്യപ്പ ഭക്തര്‍ക്കും പത്രക്കാരന്റെ അഭിവാദ്യങ്ങള്‍.
മണ്ഡല കാലം അവസാനിക്കുമ്പോള്‍ ഇത് എത്ര കോടി കടക്കും എന്ന് പ്രവചിക്കാന്‍ ആര്‍കും ആകില്ല.(വിശേഷിച്ചും ഭക്തി കൂടുക അല്ലാതെ കുറയുന്ന ലക്ഷണം കാനുന്നില്ലാത്തത് കൊണ്ട്). കാനന വാസാ ഇതാണ് സമയം നന്നാവുക എന്ന് പറയുന്നത്. ഇനി ഇതൊന്നും അല്ല,യഥാര്‍ത്ഥ വരവ് കാണാന്‍ ഇരിക്കുന്നത്തെ ഉള്ളു. മകരവിളക്ക് എന്ന അത്ഭുത പ്രതിഭാസം ജന കോടികള്‍ കണ് കുളിര്‍ക്കെ കാണുമ്പോള്‍ ഈ കിട്ടിയതിന്റെ ഇരട്ടി ഉണ്ടാക്കാം.
ഈ ഭക്തജന തിരക്കിന്റെയും കോടികളുടെ കണക്കുകളുടെയും ബഹളത്തിനിടയില്‍ നാം സൌകര്യപൂര്‍വ്വം മറന്നുപോയ കുറച്ചു യാഥാര്ത്യങ്ങള് ഉണ്ട്. അത് തെളിയിക്കുന്ന ചില വീഡിയോ ദ്രിശ്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.. ശബരിമലയിലെ വിശുദ്ധ പ്രതിഭാസം എന്ന് വിശ്വസിക്കപെടുന്ന മകര വിളക്, മകര ജ്യോതി എന്ന പൊന്‍ മുട്ട ഇടുന്ന രണ്ടു താറാവിന് കുഞ്ഞുങ്ങളെ ഒറ്റ അടിക്ക് വെറും തട്ടിപ് എന്ന് തെളിയിച്ചത് ഈ വിളക്കുകള്‍ തെളിയിക്കപെടുന്ന പൊന്നമ്പലമെട് എന്ന കുന്നിന് പുറത്ത് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ ആണ്.. മകര വിളക്ക് കൃത്രിമമായി കത്തിക്കുന്ന സ്ഥലവും അതിനു ഉപയോഗിക്കുന്ന സാധന സാമഗ്രികളും അതിലൂടെ നാം കണ്ടു. പിന്നീടും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി.കുറച്ചു നിരീശ്വര വാദികള്‍ അവിടെ പോയി രണ്ടാമത് ഒരു വിളക്ക് കൂടി കത്തിചതായും ആ വര്‍ഷം ഭക്തര്‍ക്ക് ഇരട്ടി പുണ്യം കിട്ടി എന്നോ മറ്റോ കൂടി പറഞ്ഞു കേള്കുന്നു. അതിലൂടെ ഇതിനു പിന്നിലെ ഒരു പാട് യാഥാര്ത്യങ്ങള് പുറത്ത് വന്നു. . എന്നാല്‍ ഇതിനെ ഒക്കെ നേരെ മുഖം തിരിക്കുകയാണ് സാക്ഷര സാംസ്കാരിക കേരളം ചെയ്തത്.
ഈ അടുത്ത് മകര വിളക് സര്‍ക്കാര്‍ കത്തിക്കുന്നതാണ് എന്ന് അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന് വെളിപെടുതിയതുമായി വിവാദങ്ങള്‍ ഉണ്ടായപോഴും വേണ്ടത്ര ചര്‍ച്ചയോ പഠന റിപ്പോര്‍ട്ടുകളോ ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത പുറത്തു വിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തന്ത്രി കുടുംബത്തിലെ ഇളമുറ തമ്പുരാന് എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിദ്വാന് ( വിദ്യാഭ്യാസം കൂടിപോയ പ്രശ്നം ഉള്ള ഈ ചെറിയ തിരുമേനിക്ക് പേരിന്റെ കൂടെ ഈശ്വരന് എന്ന് ചേര്‍ക്കുന്ന ശീലവും ഉണ്ട് ) പെട്ടെന്ന് മകര ജ്യോതി പോലെ പൊട്ടി വീഴുകയും മലയാളം ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് അതി വിദഗ്ധമായി ഈ പ്രശ്നത്തില്‍ ഒരു വഴി തിരിവ് ഉണ്ടാക്കുകയും ചെയ്തു. "മകര വിളക്കിന്റെ യാഥാര്‍ത്ഥ്യം മാത്രമേ പുറത്തു വന്നുള്ളൂ, മകര ജ്യോതി ബാക്കി ഉണ്ട്, അതാണ് ദൈവീകം" എന്നാണു അദ്ധേഹത്തിന്റെ വാദം. (ഇങ്ങനെ ഒരു വിവാദം വന്നപ്പോള്‍ അതില്‍ വിദഗ്ധ ഉപദേശം നല്കാന് ഈ മാന്യനെ ആരാണാവോ ചുമതല പെടുത്തിയത് !!!!.)
എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? മകരവിളക്ക് തട്ടിപ്പാണ് എന്ന വസ്തുത പകല്‍ പോലെ തെളിഞ്ഞ സ്ഥിതിക് മകര വിളക്കിന്റെ കാര്യത്തില്‍ കൂടി ശാശ്ത്രീയമായ ഒരു വിലയിരുത്തല്‍ അനിവാര്യമല്ലേ?
മകര ജ്യോതി എന്ന നക്ഷത്രം ഒരു സ്വാഭാവിക പ്രതിഭാസം (മറ്റു ഏതു നക്ഷത്രം പോലെയും) ആണെന്നും അത് ആ സമയത്ത് അവിടെ പ്രത്യക്ഷപെടുന്നതല്ല മറിച്ച് പൊന്നമ്പലമേട് എന്ന ഉയരമുള്ള പര്‍വതത്തിന്റെ മറവില്‍ നിന്നും പുറത്തു വരുന്നതാണ് എന്നും ശാസ്ത്രിയമായ തെളിയിക്കപെട്ട വസ്തുത ആണ്. ഈ സമയം കണക്കാകി ആണ് ദേവസ്വം നിയോഗിക്കുന്ന ആളുകള്‍ പൊന്നമ്പലമെട് എന്ന കുന്നില്‍ മുകളിലെ തറയില്‍ ആ വിളക് കത്തിക്കുന്നതും , ചാക്ക് ഇട്ടു മൂടി അത് മൂന്നു തവണ അണക്കുന്നതും എന്നത് അധികൃതര്‍ സമ്മതിക്കുന്നതും തെളിയിക്കപെട്ടതും ആണ് .. ഭൂമിയുടെ കറക്കത്തിന് സമാനമായി നക്ഷത്രങ്ങളും നീങ്ങുന്നു എന്ന വസ്തുത കണക്കില്‍ എടുക്കുക.അങ്ങനെ നോക്കുമ്പോള്‍ വീഡിയോ യില്‍ കാണുന്നത് പോലെ കുന്നിന് മറവില്‍ നിന്നും പുറത്തു വരുന്ന ഈ നക്ഷത്രത്തെ പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപെട്ടതായെ ആര്‍കും തോന്നു. അതിനെ ദൈവീകമായി കണ്ട നമ്മുടെ പൂര്‍വികരെ കുറ്റം പറയാന്‍ പറ്റില്ല.
എന്നാല്‍ ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നു. ലോകവും ശാസ്ത്രവും ഇത്രയും വളര്‍ന്നു കഴിഞ്ഞ ഈ കാലഘട്ടത്തില്‍ കോടി കണക്കിന് മനുഷ്യരെ അറിഞ്ഞു കൊണ്ട് വിഡ്ഢികള്‍ ആക്കുന്നതിനും ഒരു പരിധി ഇല്ലെ? അവരുടെ വിശ്വാസം തകര്‍ക്കുന്നത് തെറ്റാണ് എന്ന ചിന്ത നമ്മെ എവിടെയും എത്തിക്കില്ല. മറിച്ച് നമുക്ക് ചുറ്റും ഉള്ള ലോകം ശാസ്ത്രത്തിന്റെ വീഥിയില്‍ മുന്നേറുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇതാണോ? ഒരിക്കല്‍ അവര്‍ സത്യം മനസിലാക്കുമ്പോള്‍, വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് പറയാന്‍ മറുപടികള്‍ ഉണ്ടാകില്ല.മകര വിളക്കിന്റെ ദര്‍ശന സൌഭാഗ്യം prime time സമയത്ത് ലൈവ് ആയി കാണിക്കുന്ന ചാനലുകള്‍ക്കും പിറ്റേന്നു എട്ടു കോളം വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും ഇതില്‍ കുറ്റവാളികള്‍ ആണ്.
എല്ലാം അറിഞ്ഞു കൊണ്ട് ആളുകള്‍ ആരാധന നടത്തുന്നു എങ്കില്‍ അത് അവരുടെ ഇഷ്ടം. ലോകത്തെ ഇതൊരു ആരധനാലയവും പോലെ ശബരിമലയും നില നില്ക്കട്ടെ.ഈ മകര വിളക് കത്തിച്ചില്ല എങ്കില്‍, മകര ജ്യോതിയുടെ സത്യാവസ്ഥ തുറന്നു സമ്മതിച്ചു എങ്കില്‍ നമുക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല.മറിച്ച് നാം ഭാവി തലമുറയോട് ചെയ്യുന്ന വലിയൊരു നന്മ ആകും അത്.
ഒരു കാര്യം കൂടി : എങ്ങനെ ഒക്കെ ആയാലും സര്‍ക്കാര്‍ ഗജനാവിനു ശബരിമല നല്കുന്ന സേവനം പ്രശംസനീയം തന്നെ ആണ്. ഇപ്പോള്‍ പറഞ്ഞു കേള്കുന്ന ശബരിമല ദര്‍ശനം വര്‍ഷം മുഴുവന്‍ ആക്കുക, സ്ത്രീകള്‍ക്ക് കൂടി ദര്‍ശനം അനുവദിക്കുക എന്ന ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാല്‍ സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടപെട്ട തുക പുഷ്പം പോലെ ഉണ്ടാക്കാം . .

Labels:
എഡിറ്റര്‍ പറയുന്നു,
മതം,
യുക്തിവാദം,
ശബരിമല സ്പെഷ്യല്‍
Wednesday, November 24, 2010
Tuesday, November 23, 2010
തദേശ തിരഞ്ഞെടുപ്പ് : കേരളത്തിലെ (മത) രാഷ്ട്രിയ പാഠങ്ങള്‍ . . .
ഈ കഴിഞ്ഞ തദേശ ഭരണ തിരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോള്‍ ആദ്യം ഓര്മ വരുന്നത് വോട്ട് ശതമാനത്തെ പറ്റി ഇരു മുന്നണികളും നടത്തിയ വിലയിരുതലുകളിലെ രസകരമായ കണക്കുകള്‍ ആണ്. മുന്‍ ഇലെക്ഷന് സമയത്തെ കണക്കുകളുമായി താരതംമ്യപെടുത്തി തങ്ങള്‍ ഒരുപാട് മെച്ചപെട്ടു എന്ന് സമര്‍ഥിക്കാന്‍ ഇരുവരും ശ്രമിച്ചു. ഒരു പരിധി വരെ അതില്‍ ഇരു കൂട്ടരും വിജയിച്ചു.
എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നും അല്ല എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ഇത്തരത്തില്‍ ആര്‍കും മനസിലാകാത്ത സമവാക്യങ്ങള്‍ തിരിച്ചും മറിച്ചു എടുത്തു ഉപയോഗിക്കുമ്പോള്‍ സത്യത്തില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഗതി മാറി പോവുകയാണ് എല്ലാ രാഷ്ട്രിയ പാര്‍ടികളും.
ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ വര്‍ഗീയ ദ്രുവീകരണം ഉണ്ടായി എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ അല്ലെങ്ങില്‍ അത് തുറന്നു പറയുന്നതില്‍ രാഷ്ട്രിയ പാര്‍ടികള്‍ എത്രത്തോളം ധൈര്യം കാണിച്ചു എന്നത് പരിശോധിക്കപെടനം. രാജ്യത്തെ മുഖ്യധാര രാഷ്ട്രിയ പാര്‍ടികളുടെ വിധി തീരുമാനിക്കുന്നത് ഇവിടത്തെ മത മേധാവികള്‍ ആണെന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് നാണക്കേടാണ്. വോട്ടെടുപ്പിന് തലേ ദിവസം രാഷ്ട്രിയ നേതാക്കള്‍ പള്ളിയുടെയും അരമനയുടെയും മുന്നില്‍ കൈ നീട്ടുന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.
കേരള രാഷ്ട്രിയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ കൈ കടത്തല്‍ ഇതു അറ്റം വരെ എത്തിയിരിക്കുന്നു എന്നറിയാന്‍ തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്ന ദിവസം KCBC വക്താവ് ഫാദര്‍ സ്റീഫന് ആലത്തറ നടത്തിയ പ്രസതാവന മാത്രം മതി.പള്ളിയെ ധിക്കരിച്ചതിനുള്ള മറുപടിയാണ് പോലും !!!
തിരഞ്ഞെടുപ്പിന് മുനബ് വിവിധ ഹിന്ദു സമുദായ നേതാക്കള്‍ പത്ര സമ്മേളനം വിളിച്ചു കൂട്ടി "ഞങ്ങള്‍ ഇന്ന മുന്നണിക്ക് ഒപ്പമാണ്" എന്ന് പ്രക്യാപിക്കുന്നു. ചില വിരുതന്മാര് ഉണ്ട്, ഞങളെ ആര് സഹായിച്ചോ അവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കും എന്നാണു ഇവരുടെ നിലപാട്. അതായത് ഏതു മുന്നണി നല്കുന്ന പെട്ടിക് ആണോ കാണാം കൂടുതല്‍ അവര്‍ക്ക് വോട്ട് ചെയ്യാം എന്നതിനെ ഒന്ന് വളച്ചു കെട്ടി പറയുന്നു. ഒന്ന് ചോദിച്ചോട്ടെ നേതാവേ, ഇവിടെ സമുധായങ്ങല്കും മതങ്ങള്കും മാത്രമേ വോട്ട് ഉള്ളു? ഒരു പൌരന്റെ സമ്മതിദാന അവകാസത്തിനു വിലയിടാന്‍ നിങ്ങള്‍ക്ക് ആര് ലൈസന്‍സ് തന്നു?
ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മത നേതാക്കള്‍ക്ക് ധൈര്യം വരുന്നു എന്നത് നിലവിലെ രാഷ്ട്രിയത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന ആശങ്ക ഉയര്‍ത്തുന്നു. ഇതിനെതിരെ രാഷ്ട്രിയ പാര്‍ട്ടികള്‍ സദൈര്യം മുന്നോട്ട് വന്നെ മതിയാകൂ.

ചില പോളിട്രിക്കല്‍ ചിന്തകള്‍
പിണറായി വിജയനെ അപകീര്ത്തിപെടുത്താന് മെയില്‍ അയച്ചവരെ പിടികൂടുന്നതില്‍ നമ്മുടെ സൈബര്‍ പോലീസെ ന്റെ കഴിവ് സമ്മതിക്കണം. ആദ്യം വീടിന്റെ ഫോട്ടോ, പിന്നെ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്ന കാര്‍ട്ടൂണ്‍, എല്ലാം റെക്കോര്‍ഡ് വേഗതയില്‍ പിടികൂടിയ സൈബര്‍ പോലീസ് ഈ നാടിനെ സൈബര്‍ കുറ്റവാളികളുടെ ശവ പറംബ് ആകി മാറ്റി. എന്നാല്‍ ഇതിനു എത്രത്തോളം ന്യായീകരണം ഉണ്ട്? സ്വന്തം ഇന്‍ ബോക്സില്‍ വന്ന മെയില്‍ സുഹ്രത്തിന്റെ മെയില്‍ ലേക്ക് ഫോര്‍വേഡ് ചെയ്തതാണ് ഇവര ചെയ്ത അക്ഷന്ധവ്യമായ കുറ്റം. ഒരു നേതാവിനേയോ പാര്‍ട്ടിയെയോ പട്ടി അപവാദം പറയുന്നതും അവരെ വിഡ്ഢികള്‍ ആക്കി ചിത്രീകരിക്കുന്നതും നല്ല നടപടി അല്ല. സമ്മതിച്ചു. എന്നാല്‍ വെറും തമാശയുടെ പേരില്‍ ചെയ്യുന്ന ഈ പരിപാടികളുടെ പുറകെ പോകുന്ന ആരും ദിവസേന ഇത് ശീലമാക്കിയ ചിലരെ കണ്ടില്ല എന്ന് നടിക്കുന്നു.
അതെ, നമ്മുടെ സ്വീകരണമുറിയില്‍ കയറി വന്ന് നാം ബഹുമാനിക്കുന്ന നേതാകളെ അവരുടെ പാര്‍ടിയെ എല്ലാം വീഡിയോ എഡിറ്റിംഗ് കല ഉപയോഗിച്ച് കൊണ്ട് തേജോ വധം ചെയ്യുന്ന ചിലര്‍. വാര്‍ത്ത പരിപാടികള്ളിടയിലെ ഐറ്റം നംബര് എന്നൊക്കെ പറയുന്ന ചില പേക്കൂത്തുകള്‍. മലയാളത്തിലെ എല്ലാ മുഖ്യ ധാരാ ചന്നെലുകല്കും ഉണ്ട് ഇങ്ങനെ ഒരു പരിപാടി. ചിലവര്‍ക്ക് ഒന്നല്ല രണ്ടല്ല ഒരുപാട് ഉണ്ട്.
ഇന്ത്യ വിഷന്‍ ന്റെ പൊളിട്രിക്സ് , വാരാന്ത്യം, തുടങ്ങിയവ. മനോരമക്ക് തിരുവാ എതിര്‍വാ അങ്ങനെ പോകുന്നു പരിപാടികള്‍. പ്രമുഖ നേതാക്കളുടെ , അതും ഇടതു പക്ഷ നേതാക്കളെ (പേര് ദോഷം മാറ്റാന്‍ വേണ്ടി ചിലപ്പോ ചില വലതന്മാരെയും ) വീഡിയോ ഓഡിയോ,ചിത്രങ്ങള്‍ ഒകെ കൂട്ടി ചേര്‍ത്തും വെട്ടി മാറ്റിയും ഇവര്‍ കാണിക്കുന്ന കൊപ്രായങ്ങളെ ആരും പരാതി പറയുന്നില്ല.ല്ല. ഹാസ്യ വിമര്സനം എന്ന ലാബെലില്‍ ഇവര്‍ ചെയ്യുന്നത് വ്യക്തി ഹത്യ ആണ്.ഈ പറയുന്ന മെയിലില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി ആണ് ഇത്തരം പരിപടികളിലെ വിമര്സനം. ഇതിനെതിരെ എന്ത് കൊണ്ട് ആരും പരാതി പറയുന്നില്ല? പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും എന്തും ചെയ്യമെന്നാണോ?
അങ്ങനെ അല്ലെങ്ങില്‍ ചെയ്യേണ്ടത് ഇത്തരം പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ട് വരിക എന്നതാണ്. അത് ചാനല്‍ പ്രവര്‍ത്തനത്തിന്റെ നിലവാരം കൂട്ടുകയെ ഉള്ളു.

Monday, November 22, 2010
അഴിമതി ഉണ്ടോ, ഒരു രാജി എടുക്കാന്‍ ?
കുറച്ച് ദിവസമായി നമ്മുടെ രാജ്യത്ത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഒരു പഞ്ഞവും ഇല്ലാതായിരിക്യ.ചാനലുകാര്‍ക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്നാ അവസ്ഥ. എന്നാല്‍ മുഴുവനും തിന്നു തീര്‍ക്കാന്‍ പറ്റുമോ? അതും ഇല്ല. കാരണം ചൂടുള്ള വാര്‍ത്തകളുടെ ആധിക്യം തന്നെ. വന്ന് വന്നിപ്പൊ രാത്രിയിലെ news hour , news 2 hour ആക്കാന്‍ പറ്റുമോ എന്നാലോചികുകയാണ് പല ചാനെലുകളും!!!!.
ഒരു മണിക്കൂറില്‍ തീരുന്നില്ല വാര്‍ത്ത ചര്‍ച്ചകള്‍.
എന്നാല്‍ എവിടെക്കാണ് ഈ വാര്‍ത്തകള്‍ നമ്മെ എത്തിക്കുന്നത്? അല്ലെങ്ങില്‍ എവിടെ ആണ് ഈ ചര്‍ച്ചകള്‍ എത്തി നില്കുന്നത്?
IPL ലേലത്തിലലും നടത്തിപ്പിലും ചെയര്മാന് ലളിത് മോഡി വന്‍ തുക മുക്കി എന്ന ആരോപണം ഒരു പാട് കാലം ചൂടോടെ വിട്ടഴിക്കപെട്ടു. മോഡിയുടെ രാജി അതിനു അറുതി വരുത്തി.
കൊച്ചി ടീം നു വേണ്ടി രംഗത്ത് ഇറങ്ങിയ വിവാദ രാഷ്ട്രിയ നായകന് കേന്ദ്ര മന്ത്രി ശശി തരൂര്‍ ന്റെ രാജിക്കും വിവാഹത്തിനും (!!) അത് വഴി വച്ചു. വിഷയം അവിടെ തീര്ര്നു. മുക്കിയ പണം പോയ വഴി ഇപ്പൊ ആരും ഓര്‍ക്കുന്നില്ല.
കോമണ്‍ വെല്‍ത്ത് ഗെയിംസ് വാര്‍ത്തയായത് അതില്‍ നമ്മുടെ താരങ്ങളുടെ പ്രകടനം കൊണ്ടല്ല. മറിച്ച് ഗെയിംസ് നടത്തിപ്പിലെ അപാകതകളും അഴിമതിയും കാരണം ആണ്. ആഴ്ചകളോളം കൊണ്ടാടിയ ആ വാര്‍ത്തകള്‍ പക്ഷെ ഗെയിംസ്ന്റെ ആവേശം കാരണം ഏവരും മറന്നു. സ്വാഭാവികമായും മീഡിയയും ആ വാര്‍ത്ത കൈ വിട്ടു. ഇപ്പ്പോള്‍ അവിടെയും ഇവിടെയും കേള്കുന്ന പ്രസ്താവനകളും കണക്കുകളും മാത്രമായി കോടികളുടെ അഴിമതിയും ദേശിയ അപമാനവും.

പുറകെ വന്നു ആദര്‍ശ് ഫ്ലാറ്റ് വിവാദം. അതിര്‍ത്തി കാക്കുന്ന പട്ടാളകാരന്റെ പേരില്‍ കോടികളുടെ ബിനാമി തട്ടീപ്. പല ഉന്നതന്മാരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിട്ട് ഒടുവില്‍ ചാവാന്‍ മാറി ചൌഹാന് വന്നതോടെ എല്ലാം ശാന്തം.തട്ടിപ്പിന് പിന്നിലെ മറ്റു വന്‍ തോക്കുകളെ ആരും തിരഞ്ഞില്ല...
അല്ലെങ്കിലെ കട്ടപുറതതായ യെദിയൂരപ്പ മത്രി സഭക് വീണ്ടും ഒരു അടി കൂടി. ഭൂമി തട്ടിപിന്റെ പേരില്‍ യെദിയൂരപ്പയുടെ രാജിക്ക് മുറവിളി. എല്ലാര്‍വര്‍ക്കും വേണ്ടത് യെദിയൂരപ്പയുടെ രക്തം ആണ്.കര്‍ണാടകയിലെ ഭൂമി തട്ടിപ്പിന്റെ കാണാ കഥകള്‍ ആരും അന്വേഷിച്ചില്ല.
ഗെയിംസ് അഴിമതി വാര്‍ത്ത ആകാതിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് സാധാരനകാരന് ചിന്തിക്കാന്‍ പോലും ആകാത്ത ഒരു തുകയുടെ അഴിമതി കഥ ആണ്. ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ടറും അഴിമതി കേസ്. രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റ് ലും വലുതാണ് ആ തുക. എങ്ങനെ കൂട്ടി കിഴിച്ച് ഭാഗം വച്ചാലും ഓരോ ഇന്ത്യാകാരന്റെയും പോക്കറ്റ് അടിച്ചു പോയത് 1400 രൂപ.!!!!
വിവാദങ്ങള്‍ക് ഒടുവില്‍ മന്ത്രി രാജാ രാജി വച്ചതോടെ ആ കഥയും അകാല ചരമം പ്രാപിക്കുമോ? രാജയുടെ രാജിയോടെ JPC അന്വേഷണം വെറും പ്രഹസനം ആയി മാറുമോ?
ഒന്ന് ചോദിച്ചോട്ടെ, ഈ നാട്ടില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടാകുന്നത് കേവലം ആരുടെ എങ്കിലും രാജിക്ക് വേണ്ടി മാത്രം ആണോ???????????
ഒരു മണിക്കൂറില്‍ തീരുന്നില്ല വാര്‍ത്ത ചര്‍ച്ചകള്‍.
എന്നാല്‍ എവിടെക്കാണ് ഈ വാര്‍ത്തകള്‍ നമ്മെ എത്തിക്കുന്നത്? അല്ലെങ്ങില്‍ എവിടെ ആണ് ഈ ചര്‍ച്ചകള്‍ എത്തി നില്കുന്നത്?
IPL ലേലത്തിലലും നടത്തിപ്പിലും ചെയര്മാന് ലളിത് മോഡി വന്‍ തുക മുക്കി എന്ന ആരോപണം ഒരു പാട് കാലം ചൂടോടെ വിട്ടഴിക്കപെട്ടു. മോഡിയുടെ രാജി അതിനു അറുതി വരുത്തി.
കൊച്ചി ടീം നു വേണ്ടി രംഗത്ത് ഇറങ്ങിയ വിവാദ രാഷ്ട്രിയ നായകന് കേന്ദ്ര മന്ത്രി ശശി തരൂര്‍ ന്റെ രാജിക്കും വിവാഹത്തിനും (!!) അത് വഴി വച്ചു. വിഷയം അവിടെ തീര്ര്നു. മുക്കിയ പണം പോയ വഴി ഇപ്പൊ ആരും ഓര്‍ക്കുന്നില്ല.

അല്ലെങ്കിലെ കട്ടപുറതതായ യെദിയൂരപ്പ മത്രി സഭക് വീണ്ടും ഒരു അടി കൂടി. ഭൂമി തട്ടിപിന്റെ പേരില്‍ യെദിയൂരപ്പയുടെ രാജിക്ക് മുറവിളി. എല്ലാര്‍വര്‍ക്കും വേണ്ടത് യെദിയൂരപ്പയുടെ രക്തം ആണ്.കര്‍ണാടകയിലെ ഭൂമി തട്ടിപ്പിന്റെ കാണാ കഥകള്‍ ആരും അന്വേഷിച്ചില്ല.
ഗെയിംസ് അഴിമതി വാര്‍ത്ത ആകാതിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് സാധാരനകാരന് ചിന്തിക്കാന്‍ പോലും ആകാത്ത ഒരു തുകയുടെ അഴിമതി കഥ ആണ്. ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ടറും അഴിമതി കേസ്. രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റ് ലും വലുതാണ് ആ തുക. എങ്ങനെ കൂട്ടി കിഴിച്ച് ഭാഗം വച്ചാലും ഓരോ ഇന്ത്യാകാരന്റെയും പോക്കറ്റ് അടിച്ചു പോയത് 1400 രൂപ.!!!!
വിവാദങ്ങള്‍ക് ഒടുവില്‍ മന്ത്രി രാജാ രാജി വച്ചതോടെ ആ കഥയും അകാല ചരമം പ്രാപിക്കുമോ? രാജയുടെ രാജിയോടെ JPC അന്വേഷണം വെറും പ്രഹസനം ആയി മാറുമോ?
ഒന്ന് ചോദിച്ചോട്ടെ, ഈ നാട്ടില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടാകുന്നത് കേവലം ആരുടെ എങ്കിലും രാജിക്ക് വേണ്ടി മാത്രം ആണോ???????????
ഏഷ്യന്‍ ഗെയിംസ് : ഇന്ത്യക്ക് ഇന്ന് പുഞ്ചിരിയും കണ്ണീരും
ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോടികള്‍ സുവര്‍ണ്ണ പതക്കം നേടി. സോംദേവ് ദേവ് ബര്മന്, സനം സിംഗ് സഖ്യം ഒരു ഫോട്ടോ ഫിനിഷ് സൂപ്പര്‍ ടൈ ബ്രേക്ക് വഴി മത്സരം കൈയ്യില്‍ ഒതുക്കി.
ലിയാണ്ടര്‍ പേസ് , മഹേഷ് ഭൂപതി താര ജോടികള്‍ ഉപേക്ഷിച്ച ഏഷ്യന്‍ ഗെയിംസ് ഡബിള്‍സില്‍ പ്രതീക്ഷിക്കാത്ത വിജയം കൊണ്ട് വന്ന ഈ യുവ ജോടികള്‍ ഇന്ത്യന്‍ ടെന്നീസ് വസന്തം അവസാനിച്ചിട്ടില്ല എന്ന് പ്രതീക്ഷ നല്കുന്നു.
എന്നാല്‍ അപ്പുറത് ഏറെ പ്രതീക്ഷ പുലര്‍ത്തിയ സാനിയ മിര്‍സ വിഷ്ണു വര്ദ്ധന് സഖ്യം ഫൈനലില്‍ പരാജയപെട്ടു. സിംഗിള്‍സ തോല്‍വിയുടെ ക്ഷീണം മാറാത്ത പോലെ കാണപെട്ട സാനിയ നിര്‍ണായകമായ മാച്ച് പോയിന്റ് കൈവിട്ടത് തന്റെ തീരാ ശാപം ആയ ഡബിള്‍ ഫാല്റ്റ് വഴി ആയതു ദുഃഖകരമായ കാഴ്ച ആയി.
വനിതകളുടെ 800 മീറ്റര്‍ മഞ്ജീത് കൌര്‍ നാലാം സ്ഥാനം മാത്രം..

മലയാളം മറക്കാത്ത എല്ലാ മലയാളികള്കും സ്വാഗതം
ഇംഗ്ലീഷ് ബ്ലോഗിങ്ങ് തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളം ആയെങ്ങിലും മാതൃ ഭാഷയില്‍ കൈ വക്കുന്നത് ആദ്യം ആണ്. ഒരുപാട് വൈകി എന്നറിയാം. എന്നാലും "ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍" എന്നാണല്ലോ? അത് കൊണ്ട് തുടങ്ങികളയാം എന്ന് വച്ചു.
എന്തൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. വായില്‍ വരുന്നത് എന്തും എഴുതാനാ ഇപ്പൊ തീരുമാനം. കാര്യം നിഷ്പക്ഷം എന്നൊക്കെ പറയും എങ്കിലും എഴുതി വരുമ്പോ തനി നിറം പുറത്തു വന്നാല്‍ ക്ഷമിക്കണം.അത് ജന്മനാ ഉള്ളതാ.
പിന്നെ ഇതില്‍ എഴുതിയ കാര്യങ്ങള്‍ ആരെ എങ്കിലും വിഷമിപ്പികാന്‍ വേണ്ടി അല്ല എന്ന് തുടങ്ങുന്ന ആ സ്ഥിരം പല്ലവി ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇനി അഥവാ ആരെ എങ്കിലും വിഷമിപ്പിച്ചാല്‍ ഞാന്‍ നുണ പറഞ്ഞു എന്നാകും. അത് കൊണ്ടാ.
എന്തായാലും എല്ലാരും ഈ ബ്ലോഗിനെ പിന്തുടരുക. മലയാളം മറക്കാത്ത എല്ലാ മലയാളികള്കും സ്വാഗതം

നമസ്കാരം. മാന്യ പ്രേക്ഷകര്‍ക്ക് സ്വാഗതം
വാര്‍ത്തകള്‍ വായിക്കുന്നത് ജിതിന്.
Subscribe to:
Posts (Atom)

This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.