ഏഷ്യന്‍ ഗെയിംസ് : പുരുഷന്മാരുടെ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോടികള്‍ സുവര്‍ണ്ണ പതക്കം നേടി. സോംദേവ് ദേവ് ബര്‍മന്‍, സനം സിംഗ് സഖ്യം ഒരു ഫോട്ടോ ഫിനിഷ് സൂപ്പര്‍ ടൈ ബ്രേക്ക് വഴി മത്സരം കൈയ്യില്‍ ഒതുക്കി.
ലിയാണ്ടര്‍ പേസ് , മഹേഷ് ഭൂപതി താര ജോടികള്‍ ഉപേക്ഷിച്ച ഏഷ്യന്‍ ഗെയിംസ് ഡബിള്‍സില്‍ പ്രതീക്ഷിക്കാത്ത വിജയം കൊണ്ട് വന്ന ഈ യുവ ജോടികള്‍ ഇന്ത്യന്‍ ടെന്നീസ് വസന്തം അവസാനിച്ചിട്ടില്ല എന്ന് പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ അപ്പുറത് ഏറെ പ്രതീക്ഷ പുലര്‍ത്തിയ സാനിയ മിര്‍സ വിഷ്ണു വര്‍ദ്ധന്‍ സഖ്യം ഫൈനലില്‍ പരാജയപെട്ടു. സിംഗിള്‍സ തോല്‍വിയുടെ ക്ഷീണം മാറാത്ത പോലെ കാണപെട്ട സാനിയ നിര്‍ണായകമായ മാച്ച് പോയിന്റ് കൈവിട്ടത് തന്‍റെ തീരാ ശാപം ആയ ഡബിള്‍ ഫാല്‍റ്റ് വഴി ആയതു ദുഃഖകരമായ കാഴ്ച ആയി.
വനിതകളുടെ 800 മീറ്റര്‍ മഞ്ജീത് കൌര്‍ നാലാം സ്ഥാനം മാത്രം..
No comments:
Post a Comment