കുറച്ച് ദിവസമായി നമ്മുടെ രാജ്യത്ത് വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും ഒരു പഞ്ഞവും ഇല്ലാതായിരിക്യ.ചാനലുകാര്‍ക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ എന്നാ അവസ്ഥ. എന്നാല്‍ മുഴുവനും തിന്നു തീര്‍ക്കാന്‍ പറ്റുമോ? അതും ഇല്ല. കാരണം ചൂടുള്ള വാര്‍ത്തകളുടെ ആധിക്യം തന്നെ. വന്ന് വന്നിപ്പൊ രാത്രിയിലെ news hour , news 2 hour ആക്കാന്‍ പറ്റുമോ എന്നാലോചികുകയാണ് പല ചാനെലുകളും!!!!.
ഒരു മണിക്കൂറില് തീരുന്നില്ല വാര്‍ത്ത ചര്‍ച്ചകള്‍.
എന്നാല്‍ എവിടെക്കാണ് ഈ വാര്‍ത്തകള്‍ നമ്മെ എത്തിക്കുന്നത്? അല്ലെങ്ങില്‍ എവിടെ ആണ് ഈ ചര്‍ച്ചകള്‍ എത്തി നില്‍കുന്നത്?
IPL ലേലത്തിലലും നടത്തിപ്പിലും ചെയര്‍മാന്‍ ലളിത് മോഡി വന്‍ തുക മുക്കി എന്ന ആരോപണം ഒരു പാട് കാലം ചൂടോടെ വിട്ടഴിക്കപെട്ടു. മോഡിയുടെ രാജി അതിനു അറുതി വരുത്തി.
കൊച്ചി ടീം നു വേണ്ടി രംഗത്ത് ഇറങ്ങിയ വിവാദ രാഷ്ട്രിയ നായകന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ ന്റെ രാജിക്കും വിവാഹത്തിനും (!!) അത് വഴി വച്ചു. വിഷയം അവിടെ തീര്ര്നു. മുക്കിയ പണം പോയ വഴി ഇപ്പൊ ആരും ഓര്‍ക്കുന്നില്ല.
കോമണ്‍ വെല്‍ത്ത് ഗെയിംസ് വാര്‍ത്തയായത് അതില്‍ നമ്മുടെ താരങ്ങളുടെ പ്രകടനം കൊണ്ടല്ല. മറിച്ച് ഗെയിംസ് നടത്തിപ്പിലെ അപാകതകളും അഴിമതിയും കാരണം ആണ്. ആഴ്ചകളോളം കൊണ്ടാടിയ ആ വാര്‍ത്തകള്‍ പക്ഷെ ഗെയിംസ്ന്റെ ആവേശം കാരണം ഏവരും മറന്നു. സ്വാഭാവികമായും മീഡിയയും ആ വാര്‍ത്ത കൈ വിട്ടു. ഇപ്പ്പോള്‍ അവിടെയും ഇവിടെയും കേള്‍കുന്ന പ്രസ്താവനകളും കണക്കുകളും മാത്രമായി കോടികളുടെ അഴിമതിയും ദേശിയ അപമാനവും.
പുറകെ വന്നു ആദര്‍ശ് ഫ്ലാറ്റ് വിവാദം. അതിര്‍ത്തി കാക്കുന്ന പട്ടാളകാരന്റെ പേരില്‍ കോടികളുടെ ബിനാമി തട്ടീപ്. പല ഉന്നതന്‍മാരുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിട്ട് ഒടുവില്‍ ചാവാന്‍ മാറി ചൌഹാന്‍ വന്നതോടെ എല്ലാം ശാന്തം.തട്ടിപ്പിന് പിന്നിലെ മറ്റു വന്‍ തോക്കുകളെ ആരും തിരഞ്ഞില്ല...
അല്ലെങ്കിലെ കട്ടപുറതതായ യെദിയൂരപ്പ മത്രി സഭക് വീണ്ടും ഒരു അടി കൂടി. ഭൂമി തട്ടിപിന്റെ പേരില്‍ യെദിയൂരപ്പയുടെ രാജിക്ക് മുറവിളി. എല്ലാര്വര്‍ക്കും വേണ്ടത് യെദിയൂരപ്പയുടെ രക്തം ആണ്.കര്‍ണാടകയിലെ ഭൂമി തട്ടിപ്പിന്റെ കാണാ കഥകള്‍ ആരും അന്വേഷിച്ചില്ല.
ഗെയിംസ് അഴിമതി വാര്‍ത്ത ആകാതിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. അത് സാധാരനകാരന് ചിന്തിക്കാന്‍ പോലും ആകാത്ത ഒരു തുകയുടെ അഴിമതി കഥ ആണ്. ഒന്നര ലക്ഷം കോടി രൂപയുടെ സ്പെക്ടറും അഴിമതി കേസ്. രാജ്യത്തെ പല സംസ്ഥാനങ്ങളുടെയും വാര്‍ഷിക ബജറ്റ് ലും വലുതാണ് ആ തുക. എങ്ങനെ കൂട്ടി കിഴിച്ച് ഭാഗം വച്ചാലും ഓരോ ഇന്ത്യാകാരന്റെയും പോക്കറ്റ് അടിച്ചു പോയത് 1400 രൂപ.!!!!
വിവാദങ്ങള്‍ക് ഒടുവില്‍ മന്ത്രി രാജാ രാജി വച്ചതോടെ ആ കഥയും അകാല ചരമം പ്രാപിക്കുമോ? രാജയുടെ രാജിയോടെ JPC അന്വേഷണം വെറും പ്രഹസനം ആയി മാറുമോ?
ഒന്ന് ചോദിച്ചോട്ടെ, ഈ നാട്ടില്‍ അഴിമതി ആരോപണങ്ങള്‍ ഉണ്ടാകുന്നത് കേവലം ആരുടെ എങ്കിലും രാജിക്ക് വേണ്ടി മാത്രം ആണോ???????????
No comments:
Post a Comment