Tuesday, November 23, 2010

ചില പോളിട്രിക്കല്‍ ചിന്തകള്‍

              പിണറായി വിജയനെ അപകീര്‍ത്തിപെടുത്താന്‍ മെയില്‍ അയച്ചവരെ പിടികൂടുന്നതില്‍ നമ്മുടെ സൈബര്‍ പോലീസെ ന്റെ കഴിവ് സമ്മതിക്കണം. ആദ്യം വീടിന്റെ ഫോട്ടോ, പിന്നെ തിരഞ്ഞെടുപ്പ്  തോല്‍വി വിലയിരുത്തുന്ന കാര്‍ട്ടൂണ്‍, എല്ലാം റെക്കോര്‍ഡ്‌ വേഗതയില്‍ പിടികൂടിയ സൈബര്‍ പോലീസ് ഈ നാടിനെ സൈബര്‍ കുറ്റവാളികളുടെ ശവ പറംബ് ആകി മാറ്റി. എന്നാല്‍ ഇതിനു എത്രത്തോളം ന്യായീകരണം ഉണ്ട്? സ്വന്തം ഇന്‍ ബോക്സില്‍ വന്ന മെയില്‍ സുഹ്രത്തിന്റെ മെയില്‍ ലേക്ക് ഫോര്‍വേഡ് ചെയ്തതാണ് ഇവര ചെയ്ത അക്ഷന്ധവ്യമായ കുറ്റം. ഒരു നേതാവിനേയോ പാര്‍ട്ടിയെയോ പട്ടി അപവാദം പറയുന്നതും അവരെ വിഡ്ഢികള്‍ ആക്കി ചിത്രീകരിക്കുന്നതും നല്ല നടപടി അല്ല. സമ്മതിച്ചു. എന്നാല്‍ വെറും തമാശയുടെ പേരില്‍ ചെയ്യുന്ന ഈ പരിപാടികളുടെ പുറകെ പോകുന്ന ആരും ദിവസേന ഇത് ശീലമാക്കിയ ചിലരെ കണ്ടില്ല എന്ന് നടിക്കുന്നു.
              അതെ, നമ്മുടെ സ്വീകരണമുറിയില്‍ കയറി വന്ന് നാം ബഹുമാനിക്കുന്ന നേതാകളെ അവരുടെ പാര്‍ടിയെ എല്ലാം വീഡിയോ എഡിറ്റിംഗ് കല ഉപയോഗിച്ച് കൊണ്ട് തേജോ വധം ചെയ്യുന്ന ചിലര്‍. വാര്‍ത്ത പരിപാടികള്ളിടയിലെ ഐറ്റം നംബര്‍ എന്നൊക്കെ പറയുന്ന ചില പേക്കൂത്തുകള്‍. മലയാളത്തിലെ എല്ലാ മുഖ്യ ധാരാ ചന്നെലുകല്കും ഉണ്ട് ഇങ്ങനെ ഒരു പരിപാടി. ചിലവര്‍ക്ക് ഒന്നല്ല രണ്ടല്ല ഒരുപാട് ഉണ്ട്.
           ഇന്ത്യ വിഷന്‍ ന്റെ പൊളിട്രിക്സ്‌ , വാരാന്ത്യം, തുടങ്ങിയവ. മനോരമക്ക് തിരുവാ എതിര്‍വാ അങ്ങനെ പോകുന്നു പരിപാടികള്‍. പ്രമുഖ നേതാക്കളുടെ , അതും ഇടതു പക്ഷ നേതാക്കളെ (പേര് ദോഷം മാറ്റാന്‍ വേണ്ടി ചിലപ്പോ ചില വലതന്‍മാരെയും ) വീഡിയോ ഓഡിയോ,ചിത്രങ്ങള്‍ ഒകെ കൂട്ടി ചേര്‍ത്തും വെട്ടി മാറ്റിയും ഇവര്‍ കാണിക്കുന്ന കൊപ്രായങ്ങളെ  ആരും പരാതി പറയുന്നില്ല.ല്ല. ഹാസ്യ വിമര്സനം എന്ന ലാബെലില്‍ ഇവര്‍ ചെയ്യുന്നത് വ്യക്തി ഹത്യ ആണ്.ഈ പറയുന്ന മെയിലില്‍ ഉള്ളതിന്റെ എത്രയോ ഇരട്ടി ആണ് ഇത്തരം പരിപടികളിലെ വിമര്സനം. ഇതിനെതിരെ എന്ത്  കൊണ്ട് ആരും പരാതി പറയുന്നില്ല? പത്ര പ്രവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും എന്തും ചെയ്യമെന്നാണോ?
അങ്ങനെ അല്ലെങ്ങില്‍ ചെയ്യേണ്ടത് ഇത്തരം പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ട് വരിക എന്നതാണ്. അത് ചാനല്‍ പ്രവര്‍ത്തനത്തിന്റെ നിലവാരം കൂട്ടുകയെ ഉള്ളു.

6 comments:

 1. The blog is very good!
  Congratulations!
  http://nelsonsouzza.blogspot.com

  ReplyDelete
 2. പൊളിട്രിക്സ് എന്ന പരിപാടിയാണ് ഇന്ന് കേരളത്തിലെ ഏറ്റവും മോശം പരിപാടികളിൽ ഒന്ന്. അത് ചെയ്യുന്ന ആ താടിക്കാരന്റെ മുഖം കാണുന്നത്രയും വെറുപ്പ് വേറെ ഒന്നിനോടും ഇല്ല. ഇന്ത്യാവിഷന്റെ പ്രകടമായ ഇടത് വിരോധം തന്നെയാണ് ഇതിനൊക്കെ കാരണം. ഇതിൽ ചില വലതന്മാരെ വല്ലപ്പോഴും കാണിക്കാറും ഉണ്ട്. ഇത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ബാലകൃഷ്ണപിള്ളയെ വെറുതേ വിടാൻ വേണ്ടി 75 വയസ്സ് തികഞ്ഞ എല്ലാ പ്രതികളെയും വെറുതെ വിടുന്നു എന്നു പറഞ്ഞതു പോലെ മറ്റൊരു മുഖമാണ്.

  ReplyDelete
 3. നിങ്ങള്‍ ഇവിടെ എന്താ ചെയ്യുന്നത്..?? നിങ്ങളുടെ ചാനലിലെ "അഴിച്ചു പണി"യെ പറ്റി ഇതില്‍ പറയുന്നില്ലല്ലോ... അതാണ്‌ ലോകത്തിലെ ഏറ്റവും മോശം പരിപാടി.. ഇതൊക്കെ കണ്ടിരിക്കാനെങ്കിലും കൊള്ളാം..

  ReplyDelete
 4. സാക്ഷിക്കെന്താ കൊമ്പുണ്ടോ?

  ReplyDelete
 5. അതെ പരുപാടി തുടങ്ങുമ്പോള്‍ കാരാട്ടിന്റെ പോര്‍ട്രൈറ്റ്‌ കാണിക്കുന്നത് എന്തിനാ? അങ്ങേര്‍ക്കു മറ്റുള്ളവര്‍ക്കുള്ള എന്ത് പ്രത്യേകതയാ ഉള്ളത്?

  ReplyDelete
 6. അഴിച്ചു പണി യാണ്‌ കഴിയനിട്ടാനോ....ഇപ്പോ ബ്ലോഗ് വഴി വിമര്‍ശിക്കൂനത്‌ത

  ReplyDelete

Related Posts Plugin for WordPress, Blogger...