ലോക പോലീസ് ആയി നടക്കുന്ന അമേരിക്കക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടി ആണ് വീക്ക്‌ലീസ്( http://wikileaks.org/ ) വെബ്സൈറ്റ് പുറത്ത് കൊണ്ട് വരുന്ന രഹസ്യ രേഖകള്‍. അടുത്ത് അവര്‍ പുറത്ത് വിട്ട അഫ്ഗാന്‍,ഇറാക്ക് യുദ്ധങ്ങളെ സംബന്ധിച്ച രേഖകള്‍ തന്നെ അമേരിക്കയുടെ ഉറക്കം കെടുത്തിയതാണ്. അതിന്റെ ഇരട്ടി ആഘാതം ഉളവാക്കാന്‍ പോന്നതവയാനത്രേ ഇനി പുറത്ത് വരാന്‍ ഇരിക്കുനത്. ലക്ഷക്കണക്കിനു റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനും മാത്രം എന്താണാവോ ഇവന്മാര്‍ക്ക് രഹസ്യം എന്ന് ആരും സംശയികണ്ട. ഇതല്ല ഇതിന്റെ അപ്പുറത്തെ ചെറ്റത്തരം കാണിക്കുന്നവരാ ഞങ്ങള്‍ എന്ന് സാം അങ്കിള്‍ വെറുതെ പറയുന്നതല്ല എന്ന് ആ രേഖകള്‍ കണ്ട എല്ലാരും പറഞ്ഞത്രേ.
തേച്ചാലും മാച്ചാലും പോകാത്ത ചീത്തപ്പേര് ഉണ്ടാക്കാന്‍ പോന്നതാണ് ഈ രേഖകള്‍ എന്ന് അമേരിക്കന്‍ ഭരണകൂടത്തിനും അറിയാം. അതുകൊണ്ട് പ്രലോഭനം കൊണ്ടും ഭീഷണി കൊണ്ടും വികിലീക്സ് പിള്ളേരെ ഒതുക്കാന്‍ അങ്കിള്‍ സാം പഠിച്ച പണി പത്തൊന്‍പതും നോക്കുന്നുണ്ട്. ഈ രേഖകള്‍ ലോകത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്, അത് കൊണ്ട് (അത് കൊണ്ട് മാത്രം ) ഇവ പുറത്ത് വിടരുതേ എന്ന് സെന്റിമെന്റ്സ് വരെ ഇറക്കി നോക്കി. എന്നാല്‍ അത് കൊണ്ടൊന്നും കാര്യം നടക്കുന്ന ലക്ഷണം കാണുന്നില്ല എന്ന് മാത്രം.
ഭരണകൂട ഭീകരതയും മനുഷ്യാവകാശ ലഘനങ്ങളും പുറത്തു കൊണ്ട് വരാന്‍ വേണ്ടി ജൂലിയന്‍ അസാജെ എന്ന പത്രപ്രവര്‍ത്തകന്‍ തുടങ്ങി വച്ചതാണ് ഈ വെബ്സൈറ്റ്. ഇത് പോലെ ഓരോ വിക്രിതികള്‍ ഇവര്‍ ഇടക്ക് കാണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കളി കാര്യമായെന്നു മാത്രം. കറുത്ത കോട്ടിട്ട എക്സിക്യൂട്ടീവ് ഗുണ്ടകളെ പേടിച്ചു ജൂലിയന്‍ അസാജെ ഒളിവില്‍ ആണെന്നാണ് കേള്കുന്നത്.
എന്നാല്‍ ഇതൊന്നും അഫ്ഗാന്‍കാരെ അത്ര ബാധിച്ച മട്ട് കാണുന്നില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ പറയുന്നത്. (അസൂയ കൊണ്ടാണോ എന്നറിയില്ല !!! ) രഹസ്യ തടവറകളും അവിടത്തെ പീഡനങ്ങളും ഒകെ പുറത്തു വന്നതിനെ പറ്റി " ഇതൊന്നും ഇത്ര വലിയ രഹസ്യം അല്ല,ഞങ്ങള്‍ക്ക് ഇത് പണ്ടേ അറിയുന്നതാണ്" എന്നതാണത്രെ അവരുടെ പ്രതികരണം. പക്ഷെ അഫ്ഗാന്‍ പാവ ഭരണാധികാരി നൂരി മാലിക്കി ഇതിനെ പ്രാധാന്യത്തോടെ കണ്ടിരിക്കുന്നു.തന്റെ കസേര തെറിപ്പിക്കാന്‍ ഉള്ള ശ്രമം ആണെന്നാ ഇതിനെ അദ്ദേഹം വിലയിരുത്തിയത്. (ഇയാള് രാഷ്ട്രിയം പഠിച്ചത് കേരളത്തില്‍ നിന്നാണോ?)
എന്തായാലും കുടുങ്ങുമ്പോ ഒന്നിച്ചു കുടുങ്ങാം എന്ന് കരുതി ആകും അമേരിക്ക സ്വന്തം സഖ്യ കക്ഷികള്‍ക്ക് മുന്നറിയിപ് കൊടുത്തു കഴിഞ്ഞു. അവരോടു ചെയ്ത വിശ്വാസ വന്ജനകളും പുറത്തു വരും എന്ന പേടിയും അമേരിക്കയെ കലശലായി അലട്ടുന്നുണ്ട്. അന്വേഷണാത്മക പത്രപ്രവതനതിന്റെ മാതൃക കാണിച്ചു തന്ന വികിലീക്സ് അഭിനന്ദനം അര്‍ഹിക്കുന്നു.
പത്രക്കാരന്‍ : അമേരിക്കയുടെ പുതിയ കൂട്ടുകാരന്‍ ആയ ഇന്ത്യയിലും ഇവന്മാര്‍ പണി തുടങ്ങിയോ എന്ന് സംശയം ഉണ്ട്. ആദര്‍ശ് ഫ്ലാറ്റ് വിവാദത്തിലെ ചില സുപ്രധാന തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ കളവു പോയി എന്നാണു ഇപ്പൊ നഗര വികസന സമിതി കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. അത് എന്തായാലും വീക്ക്‌ലീസ് ഒന്നും അല്ല. ഇവിടത്തെ ഏതെങ്കിലും ഡൂക്കിലീസ് ആകാനെ വഴിയുള്ളൂ . . .
No comments:
Post a Comment