ഈ കഴിഞ്ഞ തദേശ ഭരണ തിരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോള്‍ ആദ്യം ഓര്മ വരുന്നത് വോട്ട് ശതമാനത്തെ പറ്റി ഇരു മുന്നണികളും നടത്തിയ വിലയിരുതലുകളിലെ രസകരമായ കണക്കുകള്‍ ആണ്. മുന്‍ ഇലെക്ഷന്‍ സമയത്തെ കണക്കുകളുമായി താരതംമ്യപെടുത്തി തങ്ങള്‍ ഒരുപാട് മെച്ചപെട്ടു എന്ന് സമര്‍ഥിക്കാന്‍ ഇരുവരും ശ്രമിച്ചു. ഒരു പരിധി വരെ അതില്‍ ഇരു കൂട്ടരും വിജയിച്ചു.
എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നും അല്ല എന്നത് എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. ഇത്തരത്തില്‍ ആര്‍കും മനസിലാകാത്ത സമവാക്യങ്ങള്‍ തിരിച്ചും മറിച്ചു എടുത്തു ഉപയോഗിക്കുമ്പോള്‍ സത്യത്തില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ഗതി മാറി പോവുകയാണ് എല്ലാ രാഷ്ട്രിയ പാര്‍ടികളും.
ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായ വര്‍ഗീയ ദ്രുവീകരണം ഉണ്ടായി എന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ അല്ലെങ്ങില്‍ അത് തുറന്നു പറയുന്നതില്‍ രാഷ്ട്രിയ പാര്‍ടികള്‍ എത്രത്തോളം ധൈര്യം കാണിച്ചു എന്നത് പരിശോധിക്കപെടനം. രാജ്യത്തെ മുഖ്യധാര രാഷ്ട്രിയ പാര്‍ടികളുടെ വിധി തീരുമാനിക്കുന്നത് ഇവിടത്തെ മത മേധാവികള്‍ ആണെന്ന് പറയുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് നാണക്കേടാണ്. വോട്ടെടുപ്പിന് തലേ ദിവസം രാഷ്ട്രിയ നേതാക്കള്‍ പള്ളിയുടെയും അരമനയുടെയും മുന്നില്‍ കൈ നീട്ടുന്നത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.
കേരള രാഷ്ട്രിയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ കൈ കടത്തല്‍ ഇതു അറ്റം വരെ എത്തിയിരിക്കുന്നു എന്നറിയാന്‍ തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്ന ദിവസം KCBC വക്താവ് ഫാദര്‍ സ്റീഫന്‍ ആലത്തറ നടത്തിയ പ്രസതാവന മാത്രം മതി.പള്ളിയെ ധിക്കരിച്ചതിനുള്ള മറുപടിയാണ് പോലും !!!
തിരഞ്ഞെടുപ്പിന് മുനബ് വിവിധ ഹിന്ദു സമുദായ നേതാക്കള്‍ പത്ര സമ്മേളനം വിളിച്ചു കൂട്ടി "ഞങ്ങള്‍ ഇന്ന മുന്നണിക്ക് ഒപ്പമാണ്" എന്ന് പ്രക്യാപിക്കുന്നു. ചില വിരുതന്മാര്‍ ഉണ്ട്, ഞങളെ ആര് സഹായിച്ചോ അവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കും എന്നാണു ഇവരുടെ നിലപാട്. അതായത് ഏതു മുന്നണി നല്‍കുന്ന പെട്ടിക് ആണോ കാണാം കൂടുതല്‍ അവര്‍ക്ക് വോട്ട് ചെയ്യാം എന്നതിനെ ഒന്ന് വളച്ചു കെട്ടി പറയുന്നു. ഒന്ന് ചോദിച്ചോട്ടെ നേതാവേ, ഇവിടെ സമുധായങ്ങല്കും മതങ്ങള്കും മാത്രമേ വോട്ട് ഉള്ളു? ഒരു പൌരന്റെ സമ്മതിദാന അവകാസത്തിനു വിലയിടാന്‍ നിങ്ങള്‍ക്ക് ആര് ലൈസന്‍സ് തന്നു?
ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ മത നേതാക്കള്‍ക്ക് ധൈര്യം വരുന്നു എന്നത് നിലവിലെ രാഷ്ട്രിയത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന ആശങ്ക ഉയര്‍ത്തുന്നു. ഇതിനെതിരെ രാഷ്ട്രിയ പാര്‍ട്ടികള്‍ സദൈര്യം മുന്നോട്ട് വന്നെ മതിയാകൂ.
No comments:
Post a Comment