Thursday, November 25, 2010

ശബരിമല: മകരവിളക്ക് വഞ്ചന കഠിനം തന്നയ്യപ്പാ

      കേരളത്തിന്റെ ദേവസ്വം ബോര്‍ഡ്‌ നു  തിലകക്കുറി ചാര്‍ത്തികൊണ്ട് ശബരിമല ടൂറിസം തേരോട്ടം തുടരുന്നു.അമ്പലത്തിലെ കാണിക്ക 4 കോടിയും അരവണ വില്പന 3.5 കോടിയും അപ്പ വിപണി 1.5 കോടിയും അടക്കം 12 കോടി രൂപ ആണ് ഇത് വരെ ഈ സീസണ്‍ നേടിയ വരുമാനം. ദിനം പ്രതി ഒരു കോടിയില്‍ അധികം വരുമാനം എന്ന നിലയില്‍ മുന്നേറുന്ന ശബരിമലക്കും അയ്യപ്പ ഭക്തര്‍ക്കും പത്രക്കാരന്റെ അഭിവാദ്യങ്ങള്‍.
                      മണ്ഡല കാലം അവസാനിക്കുമ്പോള്‍ ഇത് എത്ര കോടി കടക്കും എന്ന് പ്രവചിക്കാന്‍ ആര്‍കും ആകില്ല.(വിശേഷിച്ചും ഭക്തി കൂടുക അല്ലാതെ കുറയുന്ന ലക്ഷണം കാനുന്നില്ലാത്തത് കൊണ്ട്). കാനന വാസാ ഇതാണ് സമയം നന്നാവുക എന്ന് പറയുന്നത്. ഇനി ഇതൊന്നും അല്ല,യഥാര്‍ത്ഥ വരവ് കാണാന്‍ ഇരിക്കുന്നത്തെ ഉള്ളു. മകരവിളക്ക് എന്ന അത്ഭുത പ്രതിഭാസം ജന കോടികള്‍ കണ്‍ കുളിര്‍ക്കെ കാണുമ്പോള്‍ ഈ കിട്ടിയതിന്റെ ഇരട്ടി ഉണ്ടാക്കാം.
                   ഈ ഭക്തജന തിരക്കിന്റെയും കോടികളുടെ കണക്കുകളുടെയും ബഹളത്തിനിടയില്‍ നാം സൌകര്യപൂര്‍വ്വം മറന്നുപോയ കുറച്ചു യാഥാര്‍ത്യങ്ങള്‍ ഉണ്ട്.  അത് തെളിയിക്കുന്ന ചില  വീഡിയോ ദ്രിശ്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്..  ശബരിമലയിലെ വിശുദ്ധ പ്രതിഭാസം എന്ന് വിശ്വസിക്കപെടുന്ന മകര വിളക്, മകര ജ്യോതി എന്ന പൊന്‍ മുട്ട ഇടുന്ന രണ്ടു താറാവിന്‍ കുഞ്ഞുങ്ങളെ ഒറ്റ അടിക്ക് വെറും തട്ടിപ് എന്ന് തെളിയിച്ചത്  ഈ വിളക്കുകള്‍ തെളിയിക്കപെടുന്ന പൊന്നമ്പലമെട് എന്ന കുന്നിന്‍ പുറത്ത് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ ആണ്.. മകര വിളക്ക് കൃത്രിമമായി കത്തിക്കുന്ന സ്ഥലവും അതിനു ഉപയോഗിക്കുന്ന സാധന സാമഗ്രികളും അതിലൂടെ നാം കണ്ടു. പിന്നീടും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി.കുറച്ചു നിരീശ്വര വാദികള്‍ അവിടെ പോയി രണ്ടാമത് ഒരു വിളക്ക് കൂടി കത്തിചതായും ആ വര്‍ഷം ഭക്തര്‍ക്ക് ഇരട്ടി പുണ്യം കിട്ടി എന്നോ  മറ്റോ കൂടി പറഞ്ഞു കേള്‍കുന്നു. അതിലൂടെ ഇതിനു പിന്നിലെ ഒരു പാട്  യാഥാര്‍ത്യങ്ങള്‍  പുറത്ത് വന്നു. . എന്നാല്‍ ഇതിനെ ഒക്കെ നേരെ  മുഖം തിരിക്കുകയാണ് സാക്ഷര സാംസ്കാരിക കേരളം ചെയ്തത്.
                  ഈ അടുത്ത് മകര വിളക്  സര്‍ക്കാര്‍ കത്തിക്കുന്നതാണ് എന്ന് അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്‍ വെളിപെടുതിയതുമായി വിവാദങ്ങള്‍ ഉണ്ടായപോഴും വേണ്ടത്ര ചര്‍ച്ചയോ പഠന റിപ്പോര്‍ട്ടുകളോ ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ പുറത്തു വിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തന്ത്രി കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിദ്വാന്‍ ( വിദ്യാഭ്യാസം കൂടിപോയ പ്രശ്നം ഉള്ള ഈ ചെറിയ തിരുമേനിക്ക് പേരിന്റെ  കൂടെ ഈശ്വരന്‍ എന്ന് ചേര്‍ക്കുന്ന ശീലവും  ഉണ്ട് )  പെട്ടെന്ന് മകര ജ്യോതി  പോലെ പൊട്ടി വീഴുകയും മലയാളം ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് അതി വിദഗ്ധമായി ഈ പ്രശ്നത്തില്‍ ഒരു വഴി തിരിവ് ഉണ്ടാക്കുകയും ചെയ്തു.  "മകര വിളക്കിന്റെ  യാഥാര്‍ത്ഥ്യം മാത്രമേ പുറത്തു വന്നുള്ളൂ, മകര ജ്യോതി ബാക്കി ഉണ്ട്, അതാണ്‌ ദൈവീകം" എന്നാണു അദ്ധേഹത്തിന്റെ വാദം. (ഇങ്ങനെ ഒരു വിവാദം വന്നപ്പോള്‍ അതില്‍ വിദഗ്ധ ഉപദേശം നല്‍കാന്‍  ഈ മാന്യനെ ആരാണാവോ ചുമതല പെടുത്തിയത് !!!!.)
                    എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? മകരവിളക്ക് തട്ടിപ്പാണ് എന്ന വസ്തുത പകല്‍ പോലെ തെളിഞ്ഞ സ്ഥിതിക് മകര വിളക്കിന്റെ കാര്യത്തില്‍ കൂടി ശാശ്ത്രീയമായ ഒരു വിലയിരുത്തല്‍ അനിവാര്യമല്ലേ?
                      മകര ജ്യോതി എന്ന നക്ഷത്രം  ഒരു സ്വാഭാവിക പ്രതിഭാസം (മറ്റു ഏതു നക്ഷത്രം പോലെയും) ആണെന്നും അത് ആ സമയത്ത് അവിടെ പ്രത്യക്ഷപെടുന്നതല്ല മറിച്ച്‌ പൊന്നമ്പലമേട് എന്ന ഉയരമുള്ള പര്‍വതത്തിന്റെ മറവില്‍ നിന്നും പുറത്തു വരുന്നതാണ്  എന്നും ശാസ്ത്രിയമായ  തെളിയിക്കപെട്ട വസ്തുത ആണ്. ഈ സമയം കണക്കാകി ആണ് ദേവസ്വം നിയോഗിക്കുന്ന ആളുകള്‍ പൊന്നമ്പലമെട് എന്ന കുന്നില്‍ മുകളിലെ തറയില്‍ ആ വിളക് കത്തിക്കുന്നതും , ചാക്ക് ഇട്ടു മൂടി അത് മൂന്നു തവണ അണക്കുന്നതും എന്നത്  അധികൃതര്‍ സമ്മതിക്കുന്നതും തെളിയിക്കപെട്ടതും  ആണ് .. ഭൂമിയുടെ കറക്കത്തിന്‌ സമാനമായി നക്ഷത്രങ്ങളും നീങ്ങുന്നു  എന്ന വസ്തുത കണക്കില്‍ എടുക്കുക.അങ്ങനെ നോക്കുമ്പോള്‍ വീഡിയോ യില്‍ കാണുന്നത് പോലെ കുന്നിന്‍ മറവില്‍ നിന്നും പുറത്തു വരുന്ന ഈ നക്ഷത്രത്തെ പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപെട്ടതായെ ആര്‍കും തോന്നു. അതിനെ ദൈവീകമായി കണ്ട നമ്മുടെ പൂര്‍വികരെ കുറ്റം പറയാന്‍ പറ്റില്ല.
                     എന്നാല്‍ ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നു. ലോകവും ശാസ്ത്രവും ഇത്രയും വളര്‍ന്നു കഴിഞ്ഞ ഈ കാലഘട്ടത്തില്‍  കോടി  കണക്കിന് മനുഷ്യരെ അറിഞ്ഞു കൊണ്ട് വിഡ്ഢികള്‍ ആക്കുന്നതിനും ഒരു പരിധി ഇല്ലെ?  അവരുടെ വിശ്വാസം തകര്‍ക്കുന്നത് തെറ്റാണ് എന്ന ചിന്ത നമ്മെ എവിടെയും എത്തിക്കില്ല. മറിച്ച്‌ നമുക്ക് ചുറ്റും ഉള്ള ലോകം ശാസ്ത്രത്തിന്റെ വീഥിയില്‍ മുന്നേറുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇതാണോ? ഒരിക്കല്‍ അവര്‍ സത്യം മനസിലാക്കുമ്പോള്‍, വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് പറയാന്‍ മറുപടികള്‍ ഉണ്ടാകില്ല.മകര വിളക്കിന്റെ ദര്‍ശന  സൌഭാഗ്യം prime time സമയത്ത് ലൈവ് ആയി കാണിക്കുന്ന ചാനലുകള്‍ക്കും പിറ്റേന്നു എട്ടു കോളം വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും ഇതില്‍ കുറ്റവാളികള്‍ ആണ്.
                എല്ലാം അറിഞ്ഞു കൊണ്ട് ആളുകള്‍ ആരാധന നടത്തുന്നു എങ്കില്‍ അത് അവരുടെ ഇഷ്ടം. ലോകത്തെ ഇതൊരു ആരധനാലയവും പോലെ ശബരിമലയും നില നില്‍ക്കട്ടെ.ഈ മകര വിളക് കത്തിച്ചില്ല എങ്കില്‍, മകര ജ്യോതിയുടെ സത്യാവസ്ഥ തുറന്നു സമ്മതിച്ചു എങ്കില്‍ നമുക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല.മറിച്ച്‌ നാം ഭാവി തലമുറയോട് ചെയ്യുന്ന വലിയൊരു നന്മ ആകും അത്.

ഒരു കാര്യം കൂടി : എങ്ങനെ ഒക്കെ ആയാലും സര്‍ക്കാര്‍ ഗജനാവിനു ശബരിമല നല്‍കുന്ന സേവനം പ്രശംസനീയം തന്നെ ആണ്. ഇപ്പോള്‍ പറഞ്ഞു കേള്‍കുന്ന ശബരിമല ദര്‍ശനം വര്‍ഷം മുഴുവന്‍ ആക്കുക, സ്ത്രീകള്‍ക്ക് കൂടി ദര്‍ശനം അനുവദിക്കുക  എന്ന ആവശ്യങ്ങള്‍  കൂടി  പരിഗണിച്ചാല്‍ സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടപെട്ട തുക പുഷ്പം പോലെ ഉണ്ടാക്കാം . .

6 comments:

  1. ആര് എന്ത് പറഞ്ഞാലും വിശ്വാസികള്‍ കൂടി കൂടി വരും.. ഈ യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞു.. മകരവിളക്ക്‌ തട്ടിപ്പ് ആണെന്ന്, സായി ബാബാ പറ്റിക്കുകയാണ് എന്ന്, ഇടമറുക് തന്നെ കൊന്നു കാണിക്കാന്‍ മന്ത്രവാദിയെ വെല്ലു വിളിച്ചു. മന്ത്രവാദം തട്ടിപ്പ് ആണെന്ന് ലൈവ് ആയി ലോകത്തെ കാണിച്ചു കൊടുത്തു (വീഡിയോ യൂടുബില്‍) . എന്നിട്ടും മന്ത്രവാദിക്ക് ഇപ്പോഴും തിരക്ക് തന്നെയായിരിക്കും. യുക്തിവാദികള്‍ എന്തൊക്കെ പറഞ്ഞാലും കാണിച്ചു കൊടുത്താലും കാര്യമില്ല.. ഗവണ്മെന്റിനു ഒന്ന് ചെയ്യാം. ഇതെല്ലാം പരമാവധി പ്രോത്സാഹിപ്പിക്കുക. ശബരിമലയും ഗുരുവായൂരും ഒക്കെ കേരളത്തിന്റെ ഭാഗ്യമാണ്. അവിടെ എല്ലാം എയര്‍പോര്‍ട്ട്, സ്റ്റാര്‍ ഹോടലുകള്‍ എല്ലാം ഉണ്ടാക്കി എല്ലാ സൌകര്യവും ഒരുക്കി കൊടുക്കുക സൗദി അറേബ്യ ചെയ്യുന്നത് പോലെ. ഉണ്ണികൃഷ്ണ പണിക്കരെ ശട്ടം കെട്ടിയാല്‍ അതിനുള്ള വകുപ്പൊക്കെ മൂപര്‍ ഗണിച്ചു ശരിയാക്കി തരും. നികുതി പിരിച്ചെടുക്കാന്‍ എന്ത് പാടാണ്. ഇങ്ങനെ ആളുകള്‍ തരുന്ന പൈസ രോടുണ്ടാക്കാനും, പാവങ്ങളുടെ പുനരധിവാസത്തിനും എല്ലാം ഉപയോഗിച്ച് കൂടെ? സ്വാമിമാരെയും അമ്മമാരെയും എല്ലാം പ്രോത്സാഹിപ്പിച്ചു ചില നിബന്ധനകള്‍ ഒക്കെ വെച്ച് tax ഇടുക.. കേരളം സമ്പല്‍ സമ്രിധമാകും. ആര്‍കും ഒരു പ്രശ്നവുമില്ല. വിശ്വാസികളും ഹാപിയവും. എങ്ങനെയായാലും കള്ള് കച്ചവടത്തില്‍ നിന്നും കിട്ടുന്ന നികുതിയെക്കാളും നല്ലത് ആണ് ഇത്. കാരണം കള്ള് ജനങ്ങളുടെ ആരോഗ്യത്തിനും കുടുംബങ്ങളുടെ നാശത്തിനും എല്ലാം കാരണമാവും. വിശ്വാസത്തിന്റെ പ്രശ്നമായത്‌ കൊണ്ട് ആരും എതിര്‍കാനും വരില്ല. ഇനിയെങ്കിലും ഗവന്മെന്ടു ഇതൊക്കെ ചിന്തിക്കും എന്ന് കരുതാം. ടൂറിസവും ഭക്തിയും കേരളത്തിന്റെ വലിയ സാധ്യതയാണ്. ആളുകള്‍ക് ബുദ്ധി വരുന്നതിനു മുമ്പ് (അതൊരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല) ഈ സാദ്ധ്യതകള്‍ എല്ലാം പരമാവധി ചൂഷണം ചെയ്യാം.

    ReplyDelete
  2. Hello Jithin,

    Good article...Respect your views ...Only thing is there can be some other planes of the truth ...

    if you have time could you try readin this?

    http://myth-ilapozhiyumkaalam.blogspot.com/

    thats just my opinion...

    ReplyDelete
  3. പത്രക്കാരാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളെ (വിശ്വാസങ്ങള്‍ എല്ലാം അന്ധം അല്ലെ) തുറന്നുകാട്ടിയതിന് ആശംസകള്‍. കുട്ടികാലത്ത് ഒരു തവണ ഞാനും ആ ദൈവീക വിളക്ക് കാണാന്‍ അച്ഛന്റെ കൂടെ പോയിട്ടുണ്ട്. അന്നെല്ലാം കൂടെയുണ്ടായിരുന്നവര്‍ എല്ലാം വിശ്വസിപ്പിച്ചത് അത് ദൈവം നേരിട്ട് വന്ന് കത്തിക്കുന്നതാണ് എന്നാണ്. ഞാന്‍ ചിന്തിക്കുന്നത് അവരൊക്കെ ഇപ്പോള്‍ ഇങ്ങനെതന്നെ ആണോ വിശ്വസിക്കുന്നത് എന്നാണ്.. വിശ്വാസം.. അതെല്ലേ എല്ലാം (കടപ്പാട്: മലബാര്‍ ഗോള്‍ഡ്‌)

    ReplyDelete
    Replies
    1. ചെറുപ്പത്തില്‍ അത് മാത്രമല്ല ... അമ്പിളി അമ്മാവനെ പിടിച്ചുതരാം എന്നും, മാമു ഉണ്ടില്ലെങ്കില്‍ കൊക്കായി പിടിക്കുമെന്നും ഒക്കെ പറഞ്ഞു തന്നിട്ടുണ്ടാകും.. ശ്രീജിത്ത്‌ അതെല്ലാം ഇപ്പോഴും വിശ്വസിച്ചിരിക്കുകയാണോ???

      അയ്യപ്പന് ചൂട്ടു കത്തിക്കല്‍ അല്ല പണി എന്നും... മലയരായ ചിലര്‍ അവരുടെ ആചാരപ്രകാരം കത്തിക്കുന്നതാണ് ഇതെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ് മാഷേ..ആചാര്യന്മാരെല്ലാം അത് പറഞ്ഞു കഴിഞ്ഞതാണ്..

      Delete
  4. ദൈവം ഉണ്ട്, അത് ഓരോരുത്തരുടെയും മനസ്സിലാണ്.
    നമുക് എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം.

    ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്, ഓരോ അമ്പലങ്ങളിലെയും അന്തരീക്ഷം വ്യതസ്തമാണ്.

    ഗുരുവായൂര്‍ അമ്പലത്തില്‍ 3 മണിക്കൂര്‍ ക്യു നിന്നതിനു ശേഷം കൃഷ്ണനെ കാണുമ്പോള്‍ ദൈവീകമായ പ്രതീതി എനിക്ക് തോനിയിട്ടുണ്ട്. അത് മറ്റു സ്ഥലങ്ങളില്‍ അനുഭവപെടാതതാണ്. എന്നാല്‍ അവിടെയുള്ള തുലാഭാരം എന്ന വഴിപടിനോട് മാനസികമായി യോജിക്കാന്‍ വയ്യ.

    കാരണങ്ങള്‍ പലതായിരിക്കാം.

    ഭക്തിയുടെ പേരും പറഞ്ഞു മറ്റുള്ളവരെ പറ്റിക്കുന്ന ഏര്‍പ്പാടുകളോട് തീരെ യോജിക്കാന്‍ വയ്യ.

    ReplyDelete
  5. http://www.youtube.com/watch?v=2DZIUksctEA

    ReplyDelete

Related Posts Plugin for WordPress, Blogger...