ഇംഗ്ലീഷ് ബ്ലോഗിങ്ങ് തുടങ്ങിയിട്ട് മൂന്നു വര്‍ഷത്തോളം ആയെങ്ങിലും മാതൃ ഭാഷയില്‍ കൈ വക്കുന്നത് ആദ്യം ആണ്. ഒരുപാട് വൈകി എന്നറിയാം. എന്നാലും "ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍" എന്നാണല്ലോ? അത് കൊണ്ട് തുടങ്ങികളയാം എന്ന് വച്ചു.
എന്തൊക്കെ വിഷയങ്ങള്‍ കൈകാര്യം ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. വായില്‍ വരുന്നത് എന്തും എഴുതാനാ ഇപ്പൊ തീരുമാനം. കാര്യം നിഷ്പക്ഷം എന്നൊക്കെ പറയും എങ്കിലും എഴുതി വരുമ്പോ തനി നിറം പുറത്തു വന്നാല്‍ ക്ഷമിക്കണം.അത് ജന്മനാ ഉള്ളതാ.
പിന്നെ ഇതില്‍ എഴുതിയ കാര്യങ്ങള്‍ ആരെ എങ്കിലും വിഷമിപ്പികാന്‍ വേണ്ടി അല്ല എന്ന് തുടങ്ങുന്ന ആ സ്ഥിരം പല്ലവി ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഇനി അഥവാ ആരെ എങ്കിലും വിഷമിപ്പിച്ചാല്‍ ഞാന്‍ നുണ പറഞ്ഞു എന്നാകും. അത് കൊണ്ടാ.
എന്തായാലും എല്ലാരും ഈ ബ്ലോഗിനെ പിന്‍തുടരുക. മലയാളം മറക്കാത്ത എല്ലാ മലയാളികള്‍കും സ്വാഗതം
No comments:
Post a Comment