Sunday, December 26, 2010

പുലിമടയില്‍ കുറച്ചു യുക്തിവാദം

                          കോഴിക്കോട്  MSM സംഘടിപ്പിച്ച ഒരു ഇസ്ലാം എക്സിബിഷണില്‍  പങ്കെടുത്ത അനുഭവം ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. റൂട്സ് എന്നായിരുന്നു പരിപാടിയുടെ പേര്.മരണാനന്തര ജീവിതത്തിന്റെ വക്താക്കള്‍ ആയ MSM എന്തിന്റെ വേരുകള്‍ ആണ് തേടുന്നത് എന്നറിയാന്‍ ഉള്ള ആകാംക്ഷ ആണ് എന്നെയും എന്റെ സുഹൃത്ത്നെയും അങ്ങോട്ട് ആകര്‍ഷിച്ചത്. പരിപാടി നടക്കുന്ന സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും പരിസരവും ആകെ മാറിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് സമീപ കോളേജിലെ വിദ്യാര്‍ഥി സഖാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ആ സ്ഥലം ഇപ്പോള്‍ പച്ച പരവതാനി വിരിച്ചു അറബികഥയിലെ രാജധാനി പോലെ തോന്നിച്ചു.
                                നബി വചനങ്ങളും ഖുറാന്‍ സൂക്തങ്ങളും ബഹുവര്‍ണ്ണ പോസ്റെരുകളായി    തൂങ്ങിആടുന്നു. ഓരോന്നായി വായിച്ചു മുന്നോട്ട് നീങ്ങിയ ഞങ്ങളെ സഹായിക്കാന്‍ താടി നീട്ടി വളര്‍ത്തിയ, നെറ്റിയില്‍ നിസ്കാര തഴമ്പുള്ള,ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ച, ഒരു മധ്യ വയസ്കന്‍ എത്തി. സര്‍വശക്തനും പരമകാരുണികനും ആയ ദൈവം ഭൂമിയിലേക്ക് അയച്ച വിവിധ പ്രവാചകന്മാരുടെ പേരുകള്‍ എഴുതിയ ബോര്‍ഡ്‌ വായ്ച്ചു അവരുടെ കാലവും പ്രവര്‍ത്തന രീതികളും അദ്ദേഹം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി വിശദീകരിച്ചു തന്നു. "ഇതില്‍ എല്ലാ പ്രവാചകരും  അറബ്  രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?" എന്ന നിര്ധോഷകരമായ ചോദ്യത്തിലൂടെ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്ന പരിപാടിക്ക് ഞങ്ങള്‍ തുടക്കമിട്ടു. . .
                               "ലോകത്തിന്റെ പല ദിക്കിലേക്കും അനേകം പ്രവാചകര്‍ വന്നിടുണ്ട്, അതില്‍ ചിലര്‍ ഇന്ത്യയിലും വന്നേക്കാം, എന്നാല്‍ അത് ആരൊക്കെ ആണ് എന്ന് ഖുറാന്‍ പറയുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞത് ഒരു അല്മാഗതം പോലെ ആണ്. മുപ്പത്തിമുക്കോടി  ഹിന്ദു ദൈവങ്ങളില്‍ ആരെങ്ങിലും ഒരാള്‍ പ്രവാചകന്‍ ആണ് എന്ന ഒരു വാചകം ഖുറാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ത്യയെ  ഒരു ഇസ്ലാം രാഷ്ട്രം ആക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം നഷ്ടപെടുമായിരുന്നോ?   ചോദിച്ചില്ല.  ഇഹലോകത്തെയും പരലോകത്തെയും സര്‍വകാര്യങ്ങളും പതിനാലു നൂറ്റാണ്ട് മുന്പേ പറഞ്ഞു വച്ച ദൈവീക സര്‍വവിജ്ഞാനകോശം  ആയ ഖുറാന്‍ അറബ് സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേധിക്കുന്നതില്‍ പരാജയപെട്ടതിന് അദ്ദേഹം എന്ത് പിഴച്ചു ?
                               ആധുനിക ശാസ്ത്ര ശാഖകള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടു പിടിച്ച പല സത്യങ്ങളും 1400 വര്‍ഷം മുന്‍പ് ഖുറാനില്‍ എഴുതിവച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പല പോസ്റ്ററുകള്‍ ചൂണ്ടികാട്ടി അദ്ദേഹം വിശധീകരിച്ച് തന്നു. "എന്നാല്‍ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്ങില്‍ ഇത്തരം ഗവേഷണങ്ങള്‍ക് ഉപയോഗിച്ച പണവും സമയവും ലാഭിക്കമായിരുന്നില്ല്ലേ?" എന്ന ചോദ്യത്തിനു മറുപടി "ഈ വിഷയങ്ങള്‍ ബാഹ്യലോകം  ചര്‍ച്ച ചെയ്യപെടുന്നത് ഇപ്പോള്‍ അല്ലെ? ഏത് കൊണ്ടാണ് ഇപ്പോള്‍ ഇത് ഞങ്ങള്‍ പറയുന്നത് എന്നായിരുന്നു . "ഇത് ഇപ്പൊ എല്ലാം പുറത്ത് വന്നു കഴിഞ്ഞപ്പോ പോസ്റെരുമായി ഇറങ്ങുന്നത് പഴയ ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞു  "അയിന്റെ ആള് ഞമ്മള്‍ ആണേ" എന്ന് പറഞ്ഞു ആന കുഞ്ഞിന്റെ പിത്രുതം ഏറ്റെടുത്ത പോലെ അല്ലെ?" എന്ന് കൂടി ചോദിക്കണം എന്നുണ്ടായിരുന്നു.   
                                      ഖുറാന്‍ ദൈവീകം ആണ് എന്നതിന്റെ ഏക തെളിവായി അദ്ദേഹം പറഞ്ഞത്  (വെല്ലുവിളിച്ചത് എന്ന് തന്നെ പറയാം) പരിശുദ്ധ ഖുറാനില്‍ ഒരു തെറ്റ് പോലും ഇല്ല എന്ന സ്ഥിരം പല്ലവിയുമായാണ്. ഖുറാന്‍ അടക്കമുള്ള എല്ലാ മത ഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും ഏറ്റവും വലിയ ആശ്രയവും ആത്മവിശ്വാസവും ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്നത് തന്നെ ആണ്. ഹോസ്റ്റല്‍ മുറികളിലെ പാതിരാ ചര്‍ച്ചകളില്‍ ഇത് പല തവണ ഞങ്ങള്‍ തെളിയിച്ചതും ആണ്. എന്നാലും സുഹൃത്ത് സദസ്സുകളില്‍ പറയും പോലെ ഇവിടെ പറയുന്നതിലെ ഔചിത്യം ഞങ്ങളെ അലട്ടി. ഒടുവില്‍ രണ്ടും കല്പ്പിച്ചു ചോദ്യം എറിഞ്ഞു. സൂര്യന്‍ അസ്തമിക്കുന്നതിനെ പറ്റി സൂറത്ത് 18:86 പ്രകാരം "സൂര്യാസ്തമയ സ്ഥലത്ത് എത്തിയ സുല്‍- ഖുര്നൈന്‍ എന്ന യാത്രക്കാരന്‍ സൂര്യന്‍ ഒരു ചളികുണ്ടിനു അപ്പുറം മറയുന്നതായി കണ്ടു" എന്ന് പറയുന്നതിനെ പറ്റി എന്ത് പറയുന്നു? ഒരു നിമിഷത്തെ നിശബ്ദതയും വിളറിയ ഒരു പുഞ്ചിരിയും ആയിരുന്നു മറുപടി. കലാനാഥന്‍ മാസ്ററെ പോലുള്ളവരുടെ സ്ഥിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു റെഡിമൈഡ് ഉത്തരം ചുണ്ടിന്റെ അറ്റത്ത് നിര്‍ത്തിയാകണം അദ്ദേഹം അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്. അതിനാല്‍ ആകും  ഇതിനുള്ള മറുപടി അദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു, "മുകളിലെ കൌണ്സിലിംഗ് സെന്ററില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള മറുപടി ലഭിക്കും" എന്ന് പറഞ്ഞു അദ്ദേഹം തടി തപ്പി. താടി വച്ച ഒരു പണ്ഡിതനെ വാഗ്വാതത്തില്‍ തോല്‍പ്പിച്ചതിന്റെ അതിയായ അഹങ്കാരം ഞങ്ങളെ മദിച്ചു.
                                           അടുത്ത സെഷന്‍ "ഖുറാനും ബൈബിളും തമ്മില്‍ ഉള്ള അകലം എന്ത്" എന്ന് വ്യക്തമാക്കുന്നതായിരുന്നു.  ഇത്തവണ സുന്ദരനും സുമുഗനും കഷ്ടപ്പെട്ട് താടി വളര്തുന്നവനും ആയ ഒരു ചെറുപ്പക്കാരന്‍ ആണ് ഞങ്ങളുടെ മുന്നില്‍ പൊട്ടി വീണത്. നേരത്തെ കണ്ട താടിക്കാരന്‍ പറഞ്ഞു വിട്ടതാണ് എന്ന് തോന്നുകയേ ഇല്ല. തന്‍റെ അറിവ് വെളിപ്പെടുത്തുന്നതില്‍ അതിയായ ആനന്ദവും ഉത്സാഹവും അയാള്‍ക് ഉണ്ടായിരുന്നു. ആനയുടെ വാലിലെ രോമം മാത്രം എടുത്ത് കാണിച്ചു കൊണ്ട് ആന മെലിഞ്ഞു പോയി  എന്ന് പറയുന്ന പോലെ ആയിരുന്നു പോസ്റെരുകളിലെ ബൈബിള്‍ വിമര്‍ശനം. വിശാലമായ ഒരു അദ്ധ്യായത്തിന്റെ  ഉള്ളില്‍ നിന്നും ഒരു വരി മാത്രം അടര്‍ത്തിയെടുത് അത് വികൃതമായി വ്യാക്യാനിക്കുക.എന്നാല്‍ ബൈബിളില്‍ വിമര്‍ശനാല്‍മകമായ അറിവ് ധാരാളം ഉള്ള എന്റെ സുഹൃത്തിന്റെ മുന്നില്‍ ആ യുവാവ് വിയര്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസം ആയിരന്നു. 
                      ഇത്ര ആയപോളെക്കും കുട്ടികള്‍ അടക്കം സാമാന്യം നല്ല ഒരു കൂട്ടം ശ്രോതാക്കള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ബൈബിള്‍ വിമര്‍ശകന്‍ ആയ വളണ്ടിയരെ സഹായിക്കാന്‍ രണ്ടു മൂന്ന് പേര്‍ കൂടി എത്തുകയും ചെയ്തു. ഞങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ശ്രോതാക്കളെ പിന്തിരിപ്പിക്കാന്‍ വളണ്ടിയര്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. 
ഒടുവില്‍ നേരത്തെ പറഞ്ഞ കൌണ്സിലിംഗ് സെന്റെരിലെക് ഉള്ള വഴി കാണിച്ചു തരാനേ അവര്‍ക്കും സാധിച്ചുള്ളൂ. ഞങ്ങള്‍ അഹങ്കാരത്തിന്റെ  ഉത്തുങ്കശ്രിന്ങ്കഗളില്‍ എത്തി.  
                         അടുത്ത സെക്ഷന്‍ "ഖുറാനും ഹിന്ദു മതവും തമ്മില്‍ ഉള്ള അകലം" ആയിരുന്നു.പ്രോടോകോള്‍ പ്രകാരം ഹിന്ദു ആയ ഞാന്‍ ആണല്ലോ ഇതില്‍ തല ഇടേണ്ടത് ? എന്നാല്‍ ഹിന്ദു മതവുമായി എനിക്കുള്ള പരിചയം എന്ന് പറയാവുന്നത് പണ്ട് ടെലിവിഷനില്‍ ജയ് ഹനുമാന്‍ പോലെ ഉള്ള സീരിയലുകള്‍ കണ്ടത് മാത്രം ആണ്. അതിനാല്‍ തന്നെ ആ ഭാഗത്തേക്  പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി. 
                                    ഇത്ര നേരം വളണ്ടിയര്‍ സുഹ്രത്തുക്കള്‍ കരുതിയത് ഞങള്‍ രണ്ടു ഇസ്ലാം വിമര്സകര്‍ ആണെന്നായിരുന്നു. എല്ലാ മതങ്ങളെയും  വിമര്‍ശിച്  ഞങ്ങളുടെ മതനിരപെക്ഷത അവരെ ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ഞങ്ങളെ എത്തിച്ചത് സൃഷ്ടിവാദവുമായി ബന്ധപെട്ട ചര്‍ച്ചകളിലേക്ക് ആണ്. ആ ചര്‍ച്ച എത്ര നീണ്ടാലും എവിടെയും എത്തില്ല എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ പിടിച്ച മുയലിനു  4 കൊമ്പു എന്ന നിലപാടില്‍ നിന്നും ആ സുഹൃത്തുക്കള്‍ പിന്മാറില്ല എന്നത് തന്നെ പ്രശ്നം.
                                    അങ്ങനെ  ഒടുവില്‍ കൌണ്സിലിംഗ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ എത്തി നോക്കി. നെഞ്ചിനു താഴെ വരെ എത്തുന്ന താടിയും മുട്ടിനു താഴെ മാത്രം എത്തുന്ന പാന്റ്സും ധരിച്ച ഒരു പണ്ഡിതന്‍ ആയിരുന്നു  അകത്ത്.  പുലിമടയില്‍ കയറി തല വച്ചു കൊടുക്കുന്നത് മണ്ടത്തരം ആണെന്ന ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് പറഞ്ഞു. സത്യം പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടി മാറ്റപെടുന്ന ഒരു അവസ്ഥയെ പറ്റിയുള്ള ഭയം ഞങളുടെ മനസ്സിന്റെ ഏതോ കോണില്‍ ചിറകടിച്ചു എന്നത് തന്നെ ആകാം കാരണം. മുകളിലെ നിലയില്‍ ഒരുക്കിയ ഇരുണ്ട മുറിയില്‍ ഇരുന്നു വീഡിയോ ഷോ കാണുമ്പോളും ആ ഭയം ഞങ്ങളില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അധിക സമയം ഇനി അവിടെ തുടരുന്നതിനെ പറ്റി അകാരണമായ ഭയം ഞങ്ങളെ പിന്തുടര്‍ന്നു. മാധ്യമങ്ങളും  സാമ്രാജ്യത്വ ശക്തികളും  അത്തരം ഒരു ഇമേജ് ആണല്ലോ ഈ മതത്തിനു ചാര്‍ത്തികൊടുത്തത്. 
                                     അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. അത്ര നേരാന്‍ തര്‍ക്കിച്ചു നിന്ന MSM പ്രവര്‍ത്തകരോട് യാത്ര പറയാന്‍ അവരുടെ അടുതെത്തി.എന്നാല്‍ ഞങ്ങളുടെ  പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചു കൊണ്ട് അത്രനേരം നടത്തിയ വാഗ്വതങ്ങള്‍ ഉണ്ടായ ലക്ഷണമേ  ഇല്ലാത്ത തരത്തില്‍  അതീവ ഹൃദ്യമായ പെരുമാറ്റം ആണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പുറത്ത് കടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരു സമ്മാനം ഉള്ളതായി അവര്‍ പറഞ്ഞു.  ഭയത്തിന്റെ ചിറകൊടി ഞാന്‍ വ്യക്തമായും കേട്ടു..എന്നാല്‍ സമ്മാനം മറ്റൊന്നും ആയിരുന്നില്ല. നബിനിന്ദയെ പറ്റി എം.എം അക്ബര്‍ എഴുതിയ   ഒരു പുസ്തകവും ഒരു സി.ഡി യും കുറച്ചു ലഘുലേഖകളും ആയിരുന്നു അവരുടെ സ്നേഹസമ്മാനം.. 
  
വാല്‍കഷ്ണം: അടുത്ത് തന്നെ ഉള്ള സെക്ഷനില്‍ വളണ്ടിയര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ ആയിരുന്നു. തന്‍റെ മേല്‍നോട്ടത്തില്‍ ഉള്ള പോസ്റ്ററുകള്‍ വായിക്കാതെ മുന്നോട്ട് നീങ്ങിയ രണ്ടു പര്‍ദ ദാരികളോട് അവര്‍  പറയുന്നത്  കേട്ടു ," ഇദ് വായിച്ചിട്ട് പോയ്ക്കൊളീ , അല്ലെങ്ങില്‍ ആളോള് ഓരോന്ന് ചോയിക്കുമ്പോ ഇങ്ങക്ക് മുണ്ടാട്ടം മുട്ടി പോവും"..

26 comments:

 1. എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്‌. അവിടെ അപാരശാസ്ത്രജ്ഞാനം ആയിരുന്നു.
  ഞാൻ തർക്കത്തിനധികം നിന്നില്ല, ഒന്നുരണ്ടിടത്ത്‌ മാത്രം കൊച്ചുചോദ്യങ്ങൾ ചോദിച്ചു.

  സ്വന്തം മതത്തെ രക്ഷിച്ചുനിർത്താൻ എന്തിനാണാവൊ ഇത്രയും വെപ്രാളം. ഇക്കാര്യത്തിൽ എല്ലാം കണക്കാണ്‌.

  ReplyDelete
  Replies
  1. അവര്‍ പറഞ്ഞത് ഞാന്‍ കേട്ടില്ല, അവരുടെ ചോദ്യത്തിനു മറുപടി പറയാന്‍ എനിക്കറിയില്ല, സംശയത്തിനു മറുപടി തരുന്ന സ്ഥലത്ത് പോയില്ല, കൂടുതല്‍ വായിക്കാന്‍ നിന്നില്ല ........, ഇതു വായിച്ചപ്പോള്‍ തന്നെ നിങ്ങളെ കുറിച്ചു ഏകദേശ ധാരണ എല്ലാവര്ക്കും കിട്ടിക്കാണും. അന്ന് ആ സംശയ നിവാരണം നടത്തിയിരുന്നെങ്കില്‍ ഇങ്ങിനെ ബ്ലോഗ്‌ എഴുതേണ്ട ഗതിഗേട് ഉണ്ടാവുമായിരുന്നില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

   Delete
  2. I am giving a drop, If you try you will reach in sea. You can take it or reject.
   there is no important ''who I am'

   http://www.youtube.com/watch?v=EY8GMX-5GWA

   Delete
 2. . "ഇതില്‍ എല്ലാ പ്രവാചകരും അറബ് രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?----ഈ ചോദ്യം തന്നെ ലേഖകന്റെ ചിന്താപരമായ അടിമത്ത്വവും നിഷേധാത്മകമായല്ലാതെ ഇസ്ലാമിനെകുരിച്ചോ മറ്റു മതങ്ങളെ പറ്റിയോ ഒന്നും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക്‌ അവസരം കൊടുക്കുന്നു ......... നന്ദി ...

  ReplyDelete
 3. ഒരു മതത്തെയും താഴ്ത്തികെട്ടാന്‍ ഉള്ള ഉദ്ധെശ്യം എനിക്ക് ഇല്ല സുഹ്രതെ. സ്വന്തം വിശ്വാസങ്ങള്‍ കൊട്ടിഘോഷിച്ചു നടക്കാന്‍ നിങ്ങള്‍ക്ക് അവകാശം ഉള്ളത് പോലെ അതിന്റെ പൊള്ളത്തരം തുറന്നു കാട്ടാന്‍ മറ്റുള്ളവര്‍ക്കും അവകാശം ഉള്ള കാര്യം മറക്കരുത്. വിശ്വാസങ്ങളെ വഴിവക്കില്‍ വച്ചുവില്പന തുടങ്ങിയതില്‍ പിന്നെ ആണ് ഇസ്ലാം ഇത്രമേല്‍ വിമര്‍ശിക്കപെടുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് കരുതി ഇതു നേരവും കരഞ്ഞു കൊണ്ടിരികുന്നത് അരോചകം ആണ്.

  ReplyDelete
 4. sure kamal. but i prefer one open chat here in this comment box.

  ReplyDelete
 5. hey news paper man !
  plz visit this site...:)
  http://www.islampadanam.com/

  ReplyDelete
 6. sure my friend. but i have to take a leave now, will be back in one day. for the time beiing have a look at
  http://www.1000mistakes.com/1000mistakes/index.phpalso

  ReplyDelete
 7. well,ur blog is nice ,,, nice articles

  ReplyDelete
 8. http://www.islampadanam.com/quran/Quran_Special_2002/Lekanagal/Kootil.pdf

  ReplyDelete
 9. hey...u tld me that u r a "nireesharavathi"....but wot i find here is different.....some biasment...(frm sbn)

  ReplyDelete
 10. Dear Jithin,

  Please red the below article regarding the Quran 18:86

  http://www.bismikaallahuma.org/archives/2005/quranic-commentary-on-sura-al-kahf-1886/

  More details you can read below
  http://www.answering-christianity.com/sunrise_sunset.htm

  ReplyDelete
 11. http://www.thenmave.blogspot.com

  ഖുര്‍ആന്‍ എന്നത് സര്‍വശക്തനായ സര്‍വജ്ഞാനിയായ സൃഷ്ടാവിന്റെ വചനം ആണ് എന്നാണു മുസ്ലിംകളുടെ വിശ്വാസം. ശാസ്ത്രം എന്നത് മനുഷ്യന്‍ പ്രപഞ്ചത്തിലെ രഹസ്യങ്ങള്‍ തന്നെ കൊണ്ടാവുന്ന രീതിയില്‍ അറിയാല്‍ നടത്തുന്ന ശ്രമവും. അതിനാല്‍ തന്നെ സൃഷ്ടാവ് പറഞ്ഞ ഒന്നിനോടും മനുഷ്യന്‍ സ്വന്തം രീതിയില്‍ കണ്ടെത്തിയ ജ്ഞാനം ഏറ്റുമുട്ടുകയില്ല. ഖണ്ഡിതമായി തെളിയിക്കപ്പെട്ട പ്രപഞ്ച സത്യങ്ങള്‍ മാത്രം ആണ് ഞാന്‍ ഉദ്ദേശിച്ചത് . ഖണ്ഡിതമായി തെളിയിക്കപ്പെടാത്ത ശാസ്ത്രത്തിലെ നിഗമനങ്ങള്‍ സിദ്ധാന്തങ്ങള്‍ എന്നിവ ee പറഞ്ഞതില്‍ പെടില്ല . കാരണം അവ ഖണ്ഡിതമായി തെളിയിക്കപ്പെട്ടില്ല എന്നത് തന്നെ..

  ഖുര്‍ആന്‍ ഇറക്കിയത് സൃഷ്ടാവ് അല്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല . ഇതാണ് മുസ്ലിംകളുടെ വാദം . ഇതല്ലാതെ എല്ലാ ശാസ്ത്ര ജ്ഞാനവും ഖുറാനില്‍ ഇറക്കിയിട്ടുണ്ടെന്നോ ഖുര്‍ആന്‍ പറയുന്നത് കേട്ടാണ് മനുഷ്യന്‍ കണ്ടെത്തുന്നത് എന്നോ അല്ല. ഖുര്‍ആന്‍ പറഞ്ഞ ഒന്നിനെയും ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യത്തിനു എതിര്‍ ആയി കാണില്ല എന്ന് മാത്രം.

  മറ്റൊന്ന് ചിലര്‍ ചോദിക്കും . പലതും ശാസ്ത്രം കണ്ടെത്തിയതിനു ശേഷമാണ് ഖുറാനില്‍ ഉണ്ടെന്നും പറഞ്ഞു വരുന്നത് എന്നൊക്കെ .. യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെ ആണല്ലോ വേണ്ടത് . കാരണം ഖുര്‍ആന്‍ വായിക്കാത്ത ഒരാള്‍ ശാസ്ത്രതിന്റെതായ രീതിയില്‍ സ്വതന്ത്രമായും മുന്‍ധാരണ ഇല്ലാതെയും അന്വേഷണം നടത്തി കണ്ടു പിടിച്ച ഒരു കാര്യം പിന്നീട് ആ വസ്തുത മനസ്സില്‍ വെച്ച് ഖുര്‍ആന്‍ വായിച്ചു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു ഞാന്‍ കണ്ടെത്തിയ തെളിയിച്ച സത്യത്തിനു വിരുദ്ധമായി ഒന്നും ഈ ഗ്രന്ഥം പറയുന്നില്ല അതിനാല്‍ ഇത് ദൈവത്തില്‍ നിന്ന് തന്നെ ആണ് എന്ന് . മറിച്ചു ഒരാള്‍ ഖുര്‍ആനില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കി അത് ശാസ്ത്രത്തിലൂടെ തെളിയിക്കാന്‍ ശ്രമിച്ചാല്‍ ആളുകള്‍ പറയില്ലേ അത് ഖുര്‍ആനിനോട് ഒപ്പിക്കാന്‍ വേണ്ടി ശാസ്ത്രത്തില്‍ തിരുകി ക്കയട്ടിയതാണ് എന്ന് ...?

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. SEE FALSENESS OF THAT RELIGION HERE
  -----------------------------------
  Hei friends,
  Go through the following websites. It will give you the reality and EXACT I slamic history and belief. You can find the complete falseness of that religion.
  ALISINA.org
  and
  FAITHFREEDOM.org

  ReplyDelete
 14. http://nasthikanayadaivam.blogspot.com

  ReplyDelete
 15. പ്രിയ സുഹൃത്ത്‌ ജിതിന്‍ അഭിനന്ദനങ്ങള്‍... നല്ല ലേഖനം എഴുത്ത് തുടരുക.
  ഞാന്‍ : ദൈവ വിശ്വാസിയല്ല (ആയിരുന്നു ഒരുകാലത്ത് ) മത വിശ്വാസിയും അല്ല (ഒരിക്കലും ആയിരുന്നില്ല) എല്ലാ മതത്തിന്റെയും നല്ല ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടോപം അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ക്കാന്‍ ഒരിക്കലും മടികാണിക്കാറില്ല (നിര്‍ഭാഗ്യവശാല്‍ മിക്കവാറും എതിര്‍ക്കാനാണ് അവസരം ലഭിച്ചിട്ടുള്ളത് ) സൌദിയില്‍ ജോലിചെയ്യുന്ന ഞാന്‍ ഒരു ദിവസം യാദൃശ്ചീകമായി എന്‍റെ സഹപ്രവര്‍ത്തകനായ ഒരു മത പണ്ടിതനുമായി ദൈവത്തെക്കുറിച്ചു സംസാരിക്കാന്‍ ഇടയായി. ഞാന്‍ അവിസ്വാസിയാനെന്നു അറിഞ്ഞുകൊണ്ടുതന്നെ അദ്ദേഹം എനിക്ക് ദൈവീക ദര്‍ശനം നല്‍കാന്‍ തുടങ്ങി. ദൈവമാണ് സര്‍വ്വ ലോകത്തിന്റെയും നാഥന്‍, ഇവിടെ ഒരില അനങ്ങുന്നത് കൂടി ദൈവത്തിന്റെ തീരുമാനപ്രകാരമാണ് . ദൈവഹിതം അല്ലാതെ ഇവിടെ ഒന്നും നടക്കില്ല. ഞാന്‍ ഒന്ന് ഇടക്ക് കേറി കൈ കാണിച്ചുകൊണ്ട് ചോതിച്ചു അപ്പൊ ദൈവമാണ് ഈ ലോകത്തെ ഏറ്റവും വലിയ പാപി അല്ലേ? ആയിരക്കണക്കിന് ജനങ്ങള്‍ ദിവസവും മരണപ്പെടുന്നു. ഇസ്രായേലിലും ഇറാഖിലും എന്നുവേണ്ട ലോകത്തിന്റെ സകല മൂലയിലും ദിവസവും ബോംബും രോച്കെട്ടും പൊട്ടി ആളുകള്‍ മരിക്കുന്നു. അപകടങ്ങളില്‍ കയ്യും കാലും നഷ്ടപ്പെടുന്നു, ഒരു നേരത്തെ വിശപ്പ്‌ മാറ്റാന്‍ ആഹാരമില്ലാതെ കൊടും പട്ടിണി മൂലവും രോഗങ്ങള്‍ പിടിപെട്ടും മരിക്കുന്നു.ഇതൊക്കെയും ദൈവം തന്നെ തീരുമാനിച്ചു നടപ്പില്‍ ആക്കുന്നതല്ലേ? എന്തുകൊണ്ട് ദൈവത്തിനു ഇവിടെ ശാന്തിയും സമാധാനവും നടപ്പിലാക്കിക്കൂടാ?ദൈവത്തിനു എന്തുകൊണ്ട് ഈ മനുഷ്യരുടെ ബുദ്ധി നേരെയാക്കിക്കൂടാ? അദ്ദേഹം ഒന്ന് പരുങ്ങി പ്പിന്നെ പ്പതുക്കെ പ്പതുക്കെ എന്തൊക്കെയോ അവിടെയും ഇവിടെയും തൊടാതെ പറയാന്‍ തുടങ്ങി പാവം ആകെ ഒന്ന് വെയര്‍ത്തുവോ? പെട്ടന്ന് ദൈവം അദ്ധേഹത്തിന്റെ മൊബൈലില്‍ ഒരു ഇന്‍ കമിംഗ് കാള്‍ ആയി വന്നു ഞാന്‍ എന്ന ചെകുത്താനില്‍ നിന്നും അദ്ധേഹത്തെ രെക്ഷിച്ചു.

  ReplyDelete
 16. സഹോദരാ താങ്ങളുടെ എല്ലാ സംശയങ്ങള്കും ക്രിത്യമായ വിശദീകരണം ഉണ്ട് ,
  ക്ഷമയോടെ ഒന്ന് കേള്‍ക്കയും ചിന്ദികുകയും ചെയ്താല്‍ മതി,
  ശേഷം തങ്ങള്‍ക് ഇഷ്ടമുള്ള തീരുമാനം എടുകാം , കാരണം
  "There is no compulsion in religion" (la ikraha fi'd din: Qur'an)

  so pls visit & see this

  http://www.youtube.com/watch?v=sxeQmr0huwA

  http://www.youtube.com/watch?v=sZqZpTR4sA4

  this videos contains all the topics you put forward, hope you visit, pray to Almighty GOD to guide us to True path..........

  ReplyDelete
 17. പത്രക്കാരാ.. വീണ്ടും പഴയ ഹോസ്റ്റല്‍ ചര്‍ച്ചകളെ ഓര്‍മിപ്പിച്ചതിനു നന്ദി..ശരി എന്നത് ഒന്ന് മാത്രമേ ഉണ്ടാകുകയുള്ളൂ...അത് ഇസ്ലാം തന്നെ എന്നൊക്കെയുള്ള വാദങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ട്..പത്രക്കാരന്‍ പങ്കെടുത്ത സംവാദത്തില്‍ പങ്കെടുത്ത ഭൂരി ഭാഗവും പ്രൊഫഷണല്‍ കോളേജ്‌ വിദ്യാര്‍ഥികളോ മറ്റോ ആയതിനാല്‍ ആണ് ചര്‍ച്ചകള്‍ സമാധാനപരമായി മുന്നോട്ടു പോയത്.. ഇതേ ആശയങ്ങള്‍ തന്നെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ബഹുഭൂരിപക്ഷം ജനത സ്വാംശീകരിക്കുന്നത് ഈ രീതിയില്‍ ആവില്ല.. അതിനാല്‍ അവരുടെ പ്രവര്‍ത്തികളും സമാധാനപരം ആവണം എന്നില്ല..

  ReplyDelete
 18. താങ്കളുടെ ലേഖനങ്ങളില്‍ എന്നും ചില "പുച്ഛ" ഭാവങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. എങ്കിലും ലേഖനങ്ങള്‍ അതിന്റേതായ രീതിയില്‍ കൊള്ളാം. ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത് വെച്ചല്ല ശാസ്ത്രം കണ്ടെത്തുന്നത്. പക്ഷെ ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങളില്‍ ഖുര്‍ആനില്‍ നിന്നും പിന്നീട് ശാസ്ത്രവും ജനങ്ങളും മനസ്സിലാക്കുന്നു. അപ്പോള്‍ അതിന്റെ ദൈവീകത മനസ്സിലാക്കുവാന്‍ സാധിക്കും. താങ്കള്‍ പറയാറുള്ളത് പോലെ എല്ലാം തള്ളി പറയാതെ ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കുന്നത് നന്നായിരിക്കും. ഒന്നോ രണ്ടോ വ്യക്തികളെ നോക്കി പൊതുവേ നമുക്ക് ഒന്നിനെയും വിലയിരുത്തുവാന്‍ സാധ്യമല്ല. എല്ലാത്തിനും ചില പ്രമാണങ്ങള്‍ ഉണ്ട്. ഇസ്ലാമിന് അത് ഖുര്‍ആന്‍ ആണ്. ദൈവത്തെ ഉള്‍കൊണ്ട ഒരാള്‍ക്കായിരിക്കും അതിലെ ആശയങ്ങളെ കൂടുതല്‍ ഉള്‍കൊള്ളവാന്‍ സാധിക്കൂ. പിന്നെ താങ്കള്‍ വിമര്‍ശന വിധേയമായത് മാത്രം പഠിച്ചു വെച്ചാണ് ചോദ്യ ശരങ്ങള്‍ എയ്തതെന്നു തോന്നുന്നു. എങ്ങും പോകേണ്ടതില്ല, സ്വയം ജീവന്റെ ഉറവിടവും അന്ത്യവും പിന്നെ നീതിയും അനീതിയും ചുറ്റുപാടും ആകാശവും ഭൂമിയും ഒക്കതിനെയും എങ്ങിനെയാണ് ആരാണ് നിയന്ത്രിക്കുന്നതെന്നും എല്ലാം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ചലിക്കുകയോ ജീവിക്കുകയോ ചെയ്യുന്നതും ചിന്തിക്കുക.

  ReplyDelete
 19. മനുഷ്യോല്പ്പത്തി മുതല്‍ ആളുകള്‍ മതത്തിന്റെ കുപ്പായം അണിയുന്നു ..അത് നിങ്ങളെത്തന്നെ മറച്ചുവെക്കുന്നു ..പകരം നിങ്ങള്‍ നിങ്ങളാകൂ ...നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ അല്ല ....നിങ്ങള്‍ - നിങ്ങളെ അറിയുന്ന നിമിഷം വരെയും, ‍ ..അന്വേഷിപ്പിന്‍ ...കണ്ടെത്തുവിന്...അഹം ബ്രഹ്മം .....അനല്‍ ഹഖ് .....‍

  ReplyDelete
 20. ഇതിലുള്ള വാൽ മാക്രികളാ‍ണ് ശരിക്കും മാർക്ക് ചെയ്യപ്പെടേണ്ടത് കേട്ടൊ ഭായ്

  ReplyDelete
 21. kaafiRukaLe kollaNam; varggaviRodhikaLe kollaNam; saayudhasamaram pattillenkil janaadhipathyam nOkkaam. namukku bhooripaksham kiTTiyaal pinne mattoraaLe aTuppikkaruthu.
  Maarxu mathavum islaam mathavum okke kaNakkuthanne. onnil thalachchOrinte orubhaagam maravippikkum; mattEthil thaazhe orattam veTTikkaLayum; vythyaasam athramaathram!

  ReplyDelete
 22. Yea, it is nice words and you are trying to tell something, however you wanna understand something about religion, belief, holly books etc becouse it is our guide line to move forward. As you said that you are comrade, ofcourse me also but I can't agree with you regarding this topic because you are limited with those subject and you are playing like a kid, thats not good. Try to understand that any communist leader or followers are not against any religion or any thoughts which is not against humanity. Communism is trying to make a socialist society without any criteria, trying to keep uniformity... so we don't want to argue with anyone unnecessary......... It's anonymous message but i have a good father.

  ReplyDelete

Related Posts Plugin for WordPress, Blogger...