Sunday, November 13, 2011

"തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്രം"!!!!!


       ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെതെന്നു പറയപ്പെടുന്ന മുടിയുടെ സൂക്ഷിപ്പിനായി "ശ അറെ മുബാറക് " എന്ന തിരുകേശ സൂക്ഷിപ്പ് കേന്ദ്രം കോഴിക്കോട് കാരന്തൂരില്‍ പണിതുയര്‍ത്താന്‍ പോകുകയാണ്.     തിരുകേശ സൂക്ഷിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി സമുച്ചയമാണ്‌ പണിതുയര്‍ത്താന്‍ പോകുന്നത്. പള്ളിയെക്കാള്‍ വലിയ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുടി നബിയുടെ അല്ലെന്നും ഇനി ആണെങ്കില്‍ തന്നെ അതിനെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നുമൊക്കെയുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു.  അതൊക്കെ അതിനെ കുറിച്ച് അറിവും വിവരവും ഉള്ളവര്‍ ചെയ്തോട്ടെ.

                        നബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്‌. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?

                        എന്നാല്‍  "തിരുകേശ"ത്തിന്റെ വിശ്വാസ്യതയെ തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതിനു പിന്നിലെ ചേതോ വികാരം വിശ്വാസപരം  മാത്രമാണോ  എന്നത് സംശയമാണ്.  ഈ മുടിപ്പള്ളി നിര്‍മാണത്തിന് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങള്‍ കൂടി ചര്‍ച്ചിക്കെണ്ടിയിരിക്കുന്നു. കോടികളുടെ പണപിരിവാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും "തിരുകേശ"പള്ളിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ആണ്. ഇന്നാട്ടിലും മറുനാട്ടിലുമായി പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ടാണ് തിരുകേശപ്പള്ളിയുടെ നിര്‍മാണം. അങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ്‌ പ്രശ്നം.

                      സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം  മുസ്ലിങ്ങളും  (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്.  കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും,  "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!

                        പൂത്ത കാശുള്ള വിശ്വാസിയെ സ്വര്‍ഗ്ഗ രാജ്യം കാട്ടി പ്രലോഭിപ്പിക്കാം, ജന ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ കോടികളുടെ പള്ളി പണിയുന്നതിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്യുന്നവനെ നരക തീ കാട്ടി വിരട്ടാം . അങ്ങനെ കോടികള്‍ പിരിച്ചു നമുക്ക് തിരുകേശത്തെ സൂക്ഷിക്കാം. കാരണം എന്തൊക്കെയായാലും  ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഒരു കഷ്ണം മുടി കേരളത്തില്‍ എത്തിയതില്‍ നമുക്ക് അഭിമാനിക്കാം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അന്വര്‍ത്തമായത് ശരിക്കും ഇപ്പോളാണ്.

                      "തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്ര"മായി കേരളം മാറിയത്  എങ്ങനെയാണ്?       എന്ത് കൊണ്ട് ഈ ഇതിനായി  കേരളത്തെ തിരഞ്ഞെടുത്തു എന്നത് നാം മറുപടി പറയേണ്ട  വിഷയമാണ്. ഇതെല്ലാം വിറ്റുപോകുന്ന ഒരു അന്തവിശ്വാസ മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ട് എന്നല്ലേ അത് കാണിക്കുന്നത്?

              പൊന്നമ്പലമേട്ടിലെ തീപന്തം കത്തിക്കല്‍ കോടികള്‍ കൊയ്യുന്ന നാടാണിത്. മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും. ഈ സംരക്ഷണം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് മുടിപ്പള്ളിയുമായി ഇറങ്ങാന്‍ AP മുസ്ല്യാര്‍ക്ക് ധൈര്യം നല്‍കിയത് എന്നുറപ്പ്.

                        ഉയര്‍ന്ന ഭൌതികജ്ഞാനവും മുടിഞ്ഞ പ്രബുബ്ധതയും ഉള്ളവരാണ് നമ്മള്‍ മലയാളീസ് എന്നൊരു വിചാരം പൊതുവേയുണ്ട്. കോപ്പാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ മുടിപ്പള്ളിയും പന്തം കൊളുത്തലുമെല്ലാം ഇന്നാട്ടില്‍ നടക്കുമായിരുന്നോ? അതോ ഈ പറഞ്ഞ സവിശേഷതകള്‍ മലയാളിക്ക് നഷ്ടപെടുകയാണോ?
         
              പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ അധികാരമില്ലാതിരുന്ന നാടാണ് കേരളം.
മാറ് മറയ്ക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി സമരം നടന്ന കേരളം . . .
തൊട്ടു കൂടായ്മയും തീണ്ടലും  കൊടികുത്തി വാണ കേരളം. . .
ഇതൊക്കെ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ "കേരളം ഒരു ഭ്രാന്താലയം ആണ്" എന്ന് വിശേഷിപ്പിച്ചത്. അനവധി നിരവധി സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ശേഷമാണ് ആ ചീത്തപ്പെരിനു അല്പമെങ്കിലും മാറ്റം വന്നത്.

                 എന്നാല്‍ ഇന്ന് ദിനേനയെന്നോണം പത്രങ്ങളില്‍ നിറയുന്നത് സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും കഥകളാണ്. അമ്പലത്തില്‍ ദൈവത്തെ കാണാഞ്ഞിട്ടാവാം ആളുകള്‍ ആശ്രമത്തില്‍ ദൈവത്തെ തേടി പോകുന്നത്.  പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടോ വകുപ്പ് മേധാവിയോ ഇരുന്ന ഓഫീസില്‍ അയാള്‍ക്ക് ശേഷം വരുന്ന മേല്ജാതിക്കാര്‍ ശുദ്ധികലശം നടത്തുന്ന വാര്‍ത്തകളും കുറവല്ല. അതായത് നൂറ്റാണ്ടുകളുടെ ദുരിതങ്ങളെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തകര്‍ത്തെറിഞ്ഞ നാം അറിഞ്ഞോ അറിയാതെയോ അവയെ തിരിച്ചു കൊണ്ട് വരികയാണ്.


ലാസ്റ്റ് എഡിഷന്‍: കോടികളുടെ മുതല്‍ മുടക്കില്‍ സര്‍ക്കാരിന്റെയും മത മേധാവികളുടെയും അനുഗ്രഹാശിസുകളോടെ നടക്കുന്ന മുടിക്കച്ചവടവും പന്തം കൊളുത്തലുമെല്ലാം അങ്ങനെ എഴുതിതള്ളാന്‍ ആകില്ല. കാരണം ഒരു പക്ഷെ ഇനി ഇതിന്റെ പേരിലാകും നാളെ കേരളം അറിയപ്പെടാന്‍ പോകുന്നത്.അപ്പോള്‍  വിവേകാനന്ദന്‍ വീണ്ടും ജനിച്ചാല്‍ "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" എന്ന് എഴുതി ഒപ്പിട്ടു തരുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇതിനെയൊക്കെ മുളയിലെ നുള്ളേണ്ടതുണ്ട്...

52 comments:

  1. hahahah

    ഈശ്വരോ രക്ഷതു!

    ReplyDelete
  2. മതിയായ പ്രതികരണങ്ങള്‍ ബ്ലോഗിലെങ്കുലും കാണാന്‍ കഴിയുന്നത്‌ ആശാവഹം..

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കാശിന് വേണ്ടി സ്വന്തം സത്തയെ വലിച്ചെറിയുന്നവരുണ്ടാകുമ്പോൾ ഏതിനും മാർക്കറ്റുണ്ട്. മുടിപള്ളി ഭാവിയിലെ മഖ്ബറയായി ഉയർന്നുവരുന്ന രീതിയിലാണ് കാര്യങ്ങൾ

    ReplyDelete
  5. കേട്ടാ തോന്നും അസൂയ കൊണ്ട എതിര്കുന്നതെന്ന് .

    ReplyDelete
  6. നന്നായി എഴുതി ജിതിന്‍ .,,,
    ആശംസകള്‍

    ReplyDelete
  7. mudi vishwasikale mudippikkan ullathanu.. ath theliyan come here:

    http://youtube.com/abasilcp

    ReplyDelete
  8. ആത്മീയതയും മതവും വില്‍പ്പന ചരക്കാകുമ്പോള്‍ മുടിപ്പള്ളികളും, ഹിമവല്‍ ഭദ്രാനന്ദന്‍മാരും ജന്മമെടുത്തു കൊണ്ടേയിരിക്കും.

    ഏറ്റവും കൂടുതല്‍ അന്ധവിശ്വാസം ഉള്ളവരായി നാം പൊതുവേ തമിഴന്‍മാരെയാണ് വിലയിരുത്താറുള്ളത്. സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ നിര്‍മിച്ചപ്പോള്‍ അതിനെ പുച്ച്ചിക്കാന്‍ തയ്യാറായ മലയാളി അതിനേക്കാള്‍ വലിയ അന്ധതയിലേക്കാണ് എത്തപ്പെട്ടിരിക്കുന്നത്....

    ദൈവത്തിന്റെ സ്വന്തം നാട്, വെളിവില്ലാത്തവരുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു....

    ReplyDelete
  9. ദൈവത്തിന്റെ സ്വന്തം നാട്, വെളിവില്ലാത്തവരുടെ സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുന്നു....

    ReplyDelete
  10. എന്‍റെ കേരളം എത്ര സുന്ദരം ...!!!

    ReplyDelete
  11. nereeshwara vaadikalkkum mattu hainthavarkkum hadeesum aayathum quraanum onnum thiriyillallo..... yukthivaadam kond chinthichaaal paaaathrakaaraan engine palathum thonnum.... keralathil kodikanakkin rooopaa mudakki aalukal palathum kaatti koottunnund...athinonnum eee varkiyavaaadikalkk oru problevum ella....palli undakkumbol krimi kadikkunnu onnu podai,,,,,,,

    ReplyDelete
  12. nereeshwara vaadikalkkum mattu hainthavarkkum hadeesum aayathum quraanum onnum thiriyillallo..... yukthivaadam kond chinthichaaal paaaathrakaaraan engine palathum thonnum.... keralathil kodikanakkin rooopaa mudakki aalukal palathum kaatti koottunnund...athinonnum eee varkiyavaaadikalkk oru problevum ella....palli undakkumbol krimi kadikkunnu onnu podai,,,,,,,

    ReplyDelete
  13. വിശ്വാസങ്ങളെ ചൂഷണം ചെയ്യാൻ കഴിയില്ലെന്നറിയുന്നവരാണ് അന്ധവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നത്. ആത്മീയവ്യാപാരം എന്ന് പേരിട്ട് വിളിക്കപ്പെടുന്ന ഈ തട്ടിപ്പ് പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന മലയാളികളിൽ പരീക്ഷിക്കാനൊരുമ്പെടുന്ന മൗലാനമാർക്ക് പണത്തിലും പ്രശസ്തിയിലുമല്ലാതെ മറ്റൊന്നിലുമല്ല കണ്ണ്! ഈ വിഷയത്തിൽ പ്രതികരിക്കുന്നവരെ പല രീതിയിലും കരിവാരിത്തേക്കുന്നതും അസൂയക്കാരായി മുദ്രകുത്തുന്നതും കാണാറുണ്ട്. എന്തായാലും പ്രതികരിക്കാൻ ഊറ്റം കാണിച്ച പത്രക്കാരന് ലാൽസലാം!

    ReplyDelete
  14. മുടിയുടെ പേരിലുണ്ടാക്കുന്ന പള്ളി അതിന്റെ മൊയലാളി തട്ടിപ്പോയാല്‍ മൂപ്പരുടെ പേരിലുള്ള ജാറമായി മാറും...
    പിന്നെ ഏതു നബി?
    എന്ത് മുടി?
    ഞമ്മക്കും കിട്ടണം കായി...
    കാട്ടിലായിരുന്നെന്കില്‍ വല്ല ഫോരെസ്ട്ടര്മാര്‍ക്കും ചില്ലറ കൊടുത്തു മകര - സോറി... റംസാന്‍ വിളക്ക് കത്തിക്കാംആയിരുന്നു.
    ഈ പള്ളി തമിഴ്‌ നാട്ടില്‍ ഉണ്ടാക്കാതിരുന്നത് ഭാഗ്യം...
    കേരളത്തില്‍ പരസ്യമായി ബോര്‍ഡ്‌ വെക്കാന്‍ പറ്റില്ലായിരുന്നു.
    തട്ടിപ്പിന്റെ കാര്യത്തില്‍ ഏതു മതമായാലും എന്തോന്ന് ജാതിയായാലും ഒറ്റക്കെട്ടാ...
    പള്ളിയായാലും അമ്പലമായാലും ആദ്യം കൈ നീണ്ടു വരും, പിന്നാലെ വരും പ്രസാദമോ എന്ത് കുന്തമായാലും... ചില്ലറ കൊടുത്തില്ലെങ്കില്‍ ഇവനൊക്കെ ദൈവം തന്ന അനുഗ്രഹം തിരിച്ചെടുത്തു കളയുമോ?
    കുറെ കപട ഭക്തന്മാര്‍.. ത്ഫൂ...

    ReplyDelete
  15. ഇന്നോരാല്‍ മുടിയുമായി വന്നു, നാളെ ഒരാള്‍ ഒരു കെട്ടു മുടിയും നഖവുമായി വരും, മറ്റന്നാള്‍... ഇത് തട്ടിപ്പാണെന്ന് തിരിച്ചറിയാനുള്ള ബോധം പോലും വിവരമുള്ളവര്‍ക്ക് നഷ്ടപ്പെടുന്നുവല്ലോ. എന്ത് കൊണ്ടിങ്ങനെ? ഒരു പുതിയ കച്ചവട വസ്തു ഒപ്പിച്ചെടുത്തിരിക്കുകയാണ് കച്ചവടത്തിനു പേര് കേട്ട ഈ പുരോഹിതന്‍. സമൂഹത്തിന് വഴി വിളക്കാകാവുന്ന വല്ലതും ആകാശത്ത് തെളിഞ്ഞു വന്നാല്‍ വിമാനവേധമുതിര്‍ക്കുകയാണ് ഇദ്ദേഹത്തിന്‍റെയും സില്‍ബന്തികളുടെയും ജോലി. അവരെയൊക്കെ തന്‍റെ സ്വന്തമെന്ന് അദ്ദേഹം കരുതുന്ന മതത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. നന്നായി പറഞ്ഞു ജിതിന്‍. വളരെ നന്നായി.

    ReplyDelete
  16. പരമ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പ്രിയ സുഹൃത്തിനു ഒരായിരം നന്ദി ... തുടരുക ... ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം

    ReplyDelete
  17. ഒരു നാട്ടില്‍ ഒരു കള്ളനെ പിടിച്ചു ..പരിഹാരത്തിന് കള്ളന്റെ വാപ്പ മോഇലാരെ അടുത്തു പൊയ് എന്താ പ്രായചിതം ചെയ്യുക എന്ന് ചോതിച്ചു..
    മോഇലാര്‍ ഒരു ഉലക്ക കുത്തനെ നിറുത്തി പറഞ്ഞു ..ഇത് മൂടുവോളം അരി അയാള്‍ക്ക് കൊടുക്കുക ..
    അപ്പോള്‍ കള്ളന്റെ വാപ്പ
    അതല്ല മോഇലാരെ നിങ്ങളെ മോനും ഉണ്ട് കട്ട കൂട്ടത്തില്‍ എന്ന് .
    അപ്പോള്‍ മോഇലാര്‍ ഉലക്ക മറിച്ച് വെച്ച് പറഞ്ഞു
    ഇത്ര അരി കൊടുത്താല്‍ മതി എന്ന്..

    ഇതാണ് കഥ എന്തേ

    ReplyDelete
  18. "മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും."
    സത്യം... നല്ല പോസ്റ്റ്‌ ജിതിന്‍.

    ReplyDelete
  19. അതാണ്‌ സത്യം സുഹൃത്തെ,
    എന്ത് അന്ധ വിശ്വാസങ്ങള്‍ക്കും
    അനായാസം വഴങ്ങി കൊടുക്കാവുന്ന
    തരത്തില്‍ ശരാശരി മലയാളി
    പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു....!

    ReplyDelete
  20. karl marx did say "Religion Is The OPIUM OF THE PEOPLE "...as of india ..its fukin true

    ReplyDelete
  21. "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" .... ആര്‍ക്കും എന്തുമാവാം.. എതിര്‍ക്കുന്നവനെ തല്ലികൊന്നാലും കുഴപ്പമില്ല..

    ReplyDelete
  22. "അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്. കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും, "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!
    (താങ്കളുടെ വാക്കുകള്‍ സത്യത്തെ വിളിചോതുമ്പോഴും മേല്പറഞ്ഞ താങ്കളുടെ അഭിപ്രായം സ്വീകരിക്കുക വയ്യ. കൃത്യമായ അഭിപ്രായം ഉള്ള, ഇതിലെ കാപട്യം അറിയുന്ന ഭൂരിഭാഗം മതവിശ്വാസികളും പുകഞ്ഞ കൊള്ളി പുറത്തു എന്ന രീതിയില്‍ മൌനം പാലിക്കുന്നു എന്നേയുള്ളൂ)
    പ്രവാചകന്‍റെ ജീവിതമാണ് നാം പിന്തുടരേണ്ടത്. അദ്ധേഹത്തിന്റെ ഭൌതികശരീരത്തെയല്ല എന്നത് സ്പഷ്ടമാണ്. ലാളിത്യമായിരുന്നു അദ്ധേഹത്തിന്റെ മുഖമുദ്ര. ഇന്നത്തെ മതനേതാക്കളുമായി ഒത്തുനോക്കുമ്പോള്‍ അറിയാം അദ്ധേഹത്തിന്റെ മഹത്വം.
    പ്രിയ സുഹൃത്തിനു ആശംസകള്‍

    ReplyDelete
  23. തട്ടിപ്പുകളുടെ ലോകത്ത് മറ്റൊരു പെരും തട്ടിപ്പ്."ആകാശത്തിനു കീഴെ ഏറ്റവും നീചവര്‍ഗമായി പന്ധിത സമൂഹം അധ:പതിക്കുന്ന കാല"ത്തെക്കുറിച്ച് പ്രവാചകന്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ടുണ്ട്.

    ReplyDelete
  24. ധാര്‍മിക രോഷം കൊണ്ട് പോസ്റ്റ്‌ ഇട്ട ആളും കമന്റ്‌ എഴുതിയവരും ഉറഞ്ഞു തുല്ലുകയായിരുന്നു . കാന്തപുരം ആണല്ലോ ശഹരെ മുബാറക്‌ മസ്ജിദ്‌ നിര്‍മാണം പ്രക്യപിചിരിക്കുന്നത് ഈ പ്രക്യപനം മുതല്‍ ഇത് വരെയുള്ള ഏത് കാര്യങ്ങളില്‍ ആണ് നിങ്ങള്‍ക്കെല്ലാം തട്ടിപ്പ് ബോദ്യപ്പെട്ടത്‌ ??? അദ്ധേഹവും അദ്ധേഹത്തിന്റെ അനുയായികളും ഏത് അവസരത്തില്‍ ആണ് ശഹരെ മുബാറക്‌ ആരാദ്യമായ വസ്തു ആണെന്ന് പറഞ്ഞത് അത് ആദരണിയം ആണെന്നല്ലേ അദ്ദേഹം പറഞ്ഞിട്ടുള്ളത് അപ്പോള്‍ നിങ്ങള്‍ എല്ലാവരും കൂടെ ആരാദ്യ വസ്തുവാണ് ശഹരെ മുബാരക് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു ഗുരുതര പ്രത്യഗതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന പ്രവണത ആണ് അത്, തട്ടിപ്പ് ഇന്ന് ലോകത് ജീവിച്ചു ഇരിപ്പുള്ള സ്വബോധം ഉള്ള ഒരാളും കാന്തപുരം തട്ടിപ്പ് നടടിയിട്ടുള്ള വ്യക്തി ആണെന്ന് തെളിയിച്ചിട്ടില്ല (വലിയ ഗീര്‍വാണങ്ങള്‍ പലരും പറയാറുണ്ട്) തെളിയിക്കാന്‍ കഴിയും എന്ന് തോന്നുന്നുമില്ല . ചുരുരുക്കിപ്പരഞ്ഞാല്‍ ലേഖകനോടും കമന്ടിയവരോടും ഈ വിനീതന് ചോതിക്കാന്‍ ഉള്ളത് കാന്തപുരത്തിന്റെ ഏതെങ്കിലും ഒരു തട്ടിപ്പ് നിങ്ങള്‍ക്കൊന്നു ചൂണ്ടിക്കാണിച്ചു തരാന്‍ കഴിയുമോ എന്നാണ് ഭാക്കി മറുപടി ശേഷം

    ReplyDelete
  25. ഞാന്‍ ഇട്ട കമന്റ്‌ കാണുന്നില്ലല്ലോ ???

    ReplyDelete
  26. ജിതിന്‍ പറഞ്ഞത് ഒരു വലിയ സത്യമാണ്.,
    കേരളം നൂറ്റാണ്ടുകള്‍ പിറകിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.!

    ReplyDelete
  27. മതത്തിന്റെ പേരിൽ എന്തുമാവാം.. ചോദ്യം ചെയ്യാൻ പാടില്ലാ..അതാണ് ദൈവത്തിന്റെ സ്വന്തം നാട്..!!

    ReplyDelete
  28. പറയേണ്ടത് പറഞ്ഞ പോസ്റ്റ്

    ReplyDelete
  29. എല്ലാം പകല്‍ പോലെ സത്യമാണ് എന്ന് മനസ്സിലായിട്ടും, ഇതിനെല്ലാം ആളെ കിട്ടിന്നു എന്നത് ഒരല്‍ഭുതം തന്നെ. കേരളം ദൈവത്തിന്റെ നാടല്ല. ദൈവങ്ങളുടെ നാടാണ്. എത്ര എത്ര മനുഷ്യ ദൈവങ്ങള്‍.... പല പല ശക്തിയുമായി... കോടീശ്വരന്‍മാരായ ദൈവങ്ങള്‍.....

    ReplyDelete
  30. @shafeekh താങ്കളുടെ അടക്കം കുറെ കമന്റ്‌ സ്പാമില്‍ ആയിരുന്നു.. അത് ശ്രദ്ധിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
    തിരുകേശം എന്ന് പറയുന്ന സാധനത്തിന്റെ വിശ്വാസ്യതയും അതിനെ ആദരി/ആരാധി ക്കുന്നതിലെ ശരി തെറ്റുകളും മതപരമായ വിഷയമാണ്. അതിലേക്ക് കടന്നു ആധികാരികമായി തര്‍ക്കിച്ചു സമയം കളയാന്‍ എനിക്ക് താല്പര്യമില്ല.
    ഇത്തരമൊരു വ്യവസായത്തിന് കേരളം തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ആണ് ചര്‍ച്ച ചെയ്തത്.
    മര്‍കസ്ന്റെ സേവന രംഗത്തെ സംഭാവനകള്‍ കണ്ടിട്ടുണ്ട്. അങ്ങനെ ആതുരര്‍ക്ക് സേവനം നടത്തുന്നതിലെ അര്‍ത്ഥശൂന്യത ബോധ്യപ്പെട്ടിട്ടാണോ ഇത് പോലൊരു പരിപാടിയുമായി മുസ്ല്യാര്‍ ഇറങ്ങിയിരിക്കുന്നത്? അതോ ലക്ഷങ്ങളുടെ ആതുര സേവനത്തിനു ശേഷവും ഇതുപോലൊരു വന്‍ സംരഭത്തിനു മുടക്കാനും മാത്രം പണം കാന്തപുരത്തിന് മിച്ചം വെക്കാന്‍ കഴിഞ്ഞതില്‍ അത്ഭുതം ഉണ്ട്. കോടിക്കണക്കിനു രൂപ ഇതിന്റെ പേരില്‍ പിടിച്ചെടുക്കാനും സാധിക്കുന്നു !!

    കാന്തപുരം നല്ലവനെങ്കില്‍ സുന്നികള്‍ക്ക് നല്ലത്. അതല്ലെങ്കില്‍ ആര്‍കെ തിരൂര്‍ പറഞ്ഞപോലെ

    "മുടിയുടെ പേരിലുണ്ടാക്കുന്ന പള്ളി അതിന്റെ മൊയലാളി തട്ടിപ്പോയാല്‍ മൂപ്പരുടെ പേരിലുള്ള ജാറമായി മാറും...
    പിന്നെ ഏതു നബി?
    എന്ത് മുടി?
    ഞമ്മക്കും കിട്ടണം കായി.."
    .

    ReplyDelete
  31. മര്കസിന്റെ സേവനങ്ങളെ കുറിച്ച് അറിയാം എന്ന് പറയുന്ന താങ്കള്‍ തന്നെ കാന്തപുരം തട്ടിപ്പ് ചെയ്യാന്‍ പോകുന്നു എന്ന് രോഷം കൊള്ളുന്നു .. ഞാന്‍ മുന്നേ തന്നെ നിങ്ങളോട് എല്ലാവരോടുമായി ചോദിച്ചിരുന്നു കാന്തപുരം പണപ്പിരിവ് നടത്തിയിട്ട് തട്ടിപ്പ് നടത്തിയതിനു ഒരു ഉദാഹരണം അതില്‍ എല്ലാവരും മൌനികള്‍ ആണ് ആരോപിക്കാന്‍ എല്ലാവരും മിടുക്കന്മാരും ആണ് ആരോപണ പ്രതിഭകള്‍ ആദ്യം ഏതെങ്കിലും വിഷയത്തില്‍ കാന്തപുരം കാണിച്ച വിശ്വാസ വന്ച്ചനയെയോ തട്ടിപ്പിനെയോ കുറിച്ച് തെളിവ് സഹിതം സംസാരിക്കുക എന്നതാണ് ചെയ്യേണ്ടത് ... പിന്നെ ശഹ്രെ മുബാറക്‌ മസ്ജിത് എന്നത് ലോകത്തിലെ ആദ്യത്തെ തിരുകേശം സൂക്ഷിക്കുന്ന പള്ളിയോന്നുമല്ല നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും കാശ്മീരില്‍ ഒരു പള്ളിയുണ്ട് ഹസ്രത്ത്‌ ബാല്‍ പള്ളി അവിടുത്തെ ഗോവെര്‍മെന്റും ജനങ്ങളും ഒരുപോലെ ആതരിക്കുന്ന ആ മസ്ജിത് ഇത് പോലെ തിരുകേശ സൂക്ഷിപ്പ്നു ഇതിനു മുന്നത്തെ ഉദാഹരണം ആണ് .. അപ്പോള്‍ അത് ഉണ്ട്ടക്കിയ മുതലാളി തട്ടിപോയാല്‍ അദ്ധേഹത്തിന്റെ പേരില്‍ അറിയപ്പെടും എന്ന് വേവലാതി പെടുന്നവരോട് ഞാന്‍ ചോദിക്കട്ടെ നിങ്ങള്ക്ക് തന്നെ അറിയാം കാന്തപുരം ഉസ്തത് വഫാതയാലും അറിയപ്പെടെണ്ട വ്യക്തിയാണ് അത് കൊണ്ടാണ് ഈര്ഷ്യ്തോടെ ആണെങ്കിലും കാന്തപുരം ഉസ്താതിനെ അവിടെ കബരടക്കണം എന്ന് വ്യങ്ങേനെ നിങ്ങള്‍ പറയുന്നത് .. കോടികള്‍ മിച്ചം വെക്കുന്നതും പിരിചെടുക്കുന്നതും ജനങ്ങളുടെ വിഹിതം അനാവിശ്യ വഴികളിലൂടെ കൈക്കലക്കുന്നതും ഇവിടുത്തെ മത പണ്ടിതരെക്കലേറെ രാഷ്ട്രിയ മേലാളന്മാര്‍ ആണ് ... ആര്‍ജവം ഉള്ളവര്‍ ധാര്‍മിക രോഷം പ്രകടിപ്പിക്കേണ്ടത് ആദ്യം അവിടെയായിരുന്നു......

    ReplyDelete
  32. ജിതിൻ നന്നായി പറഞ്ഞു..ഇത്രയും വിവാദം ഉണ്ടാക്കുന്ന ഒരു വിഷയം കേരളത്തിൽ വേണ്ടിയിരുന്നൊ എന്നതാണു വിഷയം. അതിന്റെ സത്യ സന്ധത ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല അതു നല്ലരീതിയിൽ ആയിരുന്നുവെങ്കിൽ. ഇനിയിപ്പൊ തെറ്റാണെന്നറിഞ്ഞാലും പിന്തിരിയാൻ പറ്റാത്ത അവസ്തയിലേക്ക് കാര്യങ്ങൾ എത്തിച്ചു..

    ReplyDelete
  33. It is wisely said that,Religions and GODs were the creations of Minority intelligents to Control the majority fools.Whenever another selfish intelligent individual felt his seat is shaky,the Rligions split and hence every religion has A B C D and Aa etc.Here the free thinkers role arises to enlighten the Truth.

    ReplyDelete
  34. This comment has been removed by the author.

    ReplyDelete
  35. ശിഖണ്ടി >>>>
    കാന്തപുരത്തിന്റെ അനുയായി ഒരു സ്വപ്നം കണ്ടു അത് അദ്ദേഹം മാലോകരോട് പറഞ്ഞു എന്നത് സത്യം ആണ് ഞാനും അത് കേട്ടിട്ടുണ്ട് ..... ഞാന്‍ ചോതിക്കട്ടെ ഇതില്‍ എങ്ങനെ കാന്തപുരം തെട്ടുകാരനാവും അദ്ദേഹം ഇത് പ്രജരിപ്പിചിരുന്നോ ??? സ്വപ്ന ദര്‍ശനത്തിലെ അനുഭവത്തെ കുറിച്ച് അയാള്‍ തന്നെ വിശധീകരിക്കുന്നാതിനു കാന്തപുരത്തിന് നേരെ വിരല്‍ ചൂണ്ടുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത് ... എന്റെ വിഷയം അതല്ല തലയില്ലാത്ത വരതമാനം പറഞ്ഞ സുന്ദര വിഡ്ഢികളോട് എന്റെ സംവാതം """ കാന്തപുരം തട്ടിപ്പ് നടത്തിയതിന്റെ തെളിവ്"""" ഒരണ്ണം കൊണ്ട് വരനമായിരുന്നു എന്നിട്ട് വേണമായിരുന്നു നിങ്ങളൊക്കെ അദ്ധേഹത്തെ വിമര്‍ശിക്കാന്‍.. ബ്ലോഗ്‌ എഴുതിയവനും കമന്റ്‌ എഴുതിയവനും എല്ലാം തോന്നുന്നുണ്ടാവും എന്തോ മഹാത്വരമായ കാര്യം ചെയ്തു എന്ന് എന്നാല്‍ ^^^നിങ്ങള്‍ അറിയുന്നില്ലല്ലോ നിങ്ങള്ക്ക് നിങ്ങളുടെ മനസ്സാക്ഷിയെ വിശ്വസിപ്പിക്കാന്‍ പോന്ന ഒരു തെളിവെങ്കിലും ക്ന്തപുരതിനെതിരെ ഇല്ലല്ലോ എന്നത് ^^^

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. എവിടെയാണ് തട്ടിപ്പിനെ കുറിച്ചുള്ള ശംശയം ഉടലെടുക്കുന്നത് ആതികാരികതയെ കുറിച്ചാണെങ്കില്‍ അത് ആസ്ഥാനത്താണ് നിങ്ങള്ക്ക് ആവിശ്യ മാനെങ്കില്‍ തിരുകേശത്തിന്റെ ഇത് വരെ ഉള്ള കൈമാറ്റ പരമ്പര ഞാന്‍ തരാം (സനത്) അല്ലാതെ വല്ലതിലും ആണെങ്കില്‍ അതൊന്നു പറഞ്ഞു തരൂ ഞാന്‍ പരിഹരിച്ചു തരാം ....

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. @@@@ ശിഖണ്ഡി ഹസ്സന്‍ ഹസരജി ശഹ്രെ മുബരകിന്റെ ആധികാരികതയെ വിമര്ശിംച്ചു കേരളത്തിലേക്ക് ഒരു കത്തയച്ചു എന്ന് പറഞ്ഞ് പത്രക്കാര്ക്ക്ബ മുന്നില്‍ കാണിച്ചു മണിക്കൂറുകള്ക്കരകം ആ കത്തും ആ കത്തിന്റെ ഉള്ളടക്കവും മാറി വേറെ ഒരു കത്ത് ഒരു പൊതു വേദിയില്‍ പത്ര സമ്മേളനം നടത്തിയ നേതാക്കള്‍ തന്നെ പൊക്കി കാണിക്കുകയുണ്ടായി ഇതിലേറെ രസം എന്താണെന്നു വച്ചാല്‍ പ്രസ്തുത കത്ത് ലഭിച്ചത് ഫാക്സ് മുഖേനെ ആണെന്ന് അവര്‍ തന്നെ പറഞ്ഞിരുന്നു ... പക്ഷെ കത്തിന്റെ മഷി നീലയും ആയിരുന്നു മാഷാ അല്ല് അവിടെ തന്നെ തിരുമറി വ്യക്തം ആണല്ലോ ???
    പിന്നെ വേറെ ഒന്ന് അബുദാബി ഇതിസലാതിനടുത്തു ബാര്‍ ഹോട്ടല്‍ തുടങ്ങിയതിനു കുടുംബത്തില്‍ നിന്നും പുരതാക്കപെട്ടവന്‍ ആണ് ഈ ഹസ്സന്‍ ഹസ്രാജി ....
    നിങ്ങള്‍ കൊണ്ട് വന്ന തെളിവിനെ ഘണ്ടിക്കാന്‍ ഇതിലുമേറെ വിഷധീകരിക്കെണ്ടാതില്ലല്ല്ലോ ??? (ഇനിയും ആവിശ്യ മാനെങ്കില്‍ തരാന്‍ ഞാന്‍ തയ്യാറാണ്)
    ഒരു പള്ളി നിര്മിയക്കാന്‍ ഇത്ര പണമേ ഉപയോഗിക്കാവൂ എന്ന ചട്ടങ്ങള്‍ ഒന്നും ഞാന്‍ ഇത് വരെ കേട്ടിട്ടില്ല കാന്തപുരം നിര്മിനക്കുന്ന ആദ്യത്തെ പള്ളിയും അല്ല ഇത് അത് കൊണ്ട് തന്നെ നാല്പതു കോടിക്ക് കാന്തപുരം പള്ളി നിര്മി്ക്കുന്നു എന്നതാണ് നിങ്ങളെ ചോടിപ്പിക്കുനതെന്കില്‍ അതിന്റെ പേരാണോ അസൂയ എന്ന് എന്നെനിക്ക് ന്യായമായും ശംശയിക്കാമല്ലോ അല്ലെ ?????

    ReplyDelete
  40. മതപരമായ വിഷയങ്ങളിൽ തർക്കിക്കുന്നതിൽ താല്പര്യമില്ല എന്നതും പത്രക്കാരനു (ഞാനറിഞ്ഞിടത്തോളം ഒരു മതത്തിലും താല്പര്യമില്ല എന്നതിനാൽ) ഈ പറയപ്പെട്ട പള്ളിയുടെ സാമൂഹിക വശങ്ങൾ കൈകാര്യം ചെയ്യുവാനുള്ള അവകാശവും താങ്കൾ ഭംഗിയായി പ്രയോഗിച്ചിരിക്കുന്നു.... വിശ്വാസികളിൽ ആരാധനാ കാര്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ അനുവദിക്കാത്ത ഒരു മതം ആണു ഇസ്ലാം.. അതു കൊണ്ട് തന്നെ ഇത്തരം പുത്തൻ കാര്യങ്ങൾ അറിവുള്ളവർ എതിർക്കുന്നതും കൂടുതൽ അറിയാത്തവർ മൗനം പാലിക്കുന്നതും.

    എന്തു തന്നെയായാലും എല്ലാറ്റിനും ഇവിടെ (നമ്മുടെ കേരളത്തിൽ ) മാർക്കറ്റ് ഉണ്ട് എന്നു നാം വീണ്ടും വീണ്ടും തെളിയിക്കുന്നു.... അക്കാര്യത്തിൽ "കോയീ കിസീ സെ കം നഹീ"

    ഭാവുകങ്ങൾ

    ReplyDelete
  41. vayichu..
    ee vishayathil coment cheyan alalla ennu thonni. pokunnu. veendum varam..

    ReplyDelete
  42. പത്രക്കാരാ.... പോസ്റ്റ്‌ വായിക്കാന്‍ വൈകിപ്പോയി.. കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു.. അഭിനന്ദനങ്ങള്‍...

    ReplyDelete
  43. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്ന് ചിന്തികുന്ന ഈ കാപാലികന്മാരോട് 'അതിവളവന് അങ്ങാടീലാ കഞ്ഞി' എന്ന് പറയാൻ ഒരാഗ്രഹം. നന്നായി പറഞ്ഞു സുഹൃത്തേ ആശംസകൾ.

    ReplyDelete
  44. നബിയുടെ മൈരു സൂക്ഷിക്കുന്ന ഈ പള്ളി മറ്റു മതസ്ഥര്‍ക്ക് കൂടി തുറന്നു കൊടുക്കണം , കാരണം മൈരു പൂജിക്കാന്‍ അവര്‍ക്കാണ് കുറച്ചു കൂടി അവകാശം , അവര്‍ വിഗ്രഹാരാധകര്‍ ആണല്ലോ .വിഗ്രഹാരാധകര്‍ അല്ല എന്ന് മേനി നടിക്കുന്ന മുസ്ലീങ്ങള്‍ എന്തിനു ഈ രോമം സൂക്ഷിക്കണം ? കള്ള ബടുക്കൂസ് !

    ReplyDelete
  45. theerthum pourohithyathine valatikalakathe chinthikuka samoohame mudiyude peril ap nadthunna nadgangal ........

    ReplyDelete
  46. ആണായി പിറന്ന ആരെങ്കിലും ഉണ്ടോ കാന്തപുരം തട്ടിപ്പ് നടത്തിയതിന് തെളിവ് ഹാജരാക്കാന്‍ ,,, പത്രക്കാരാ , അബ്സാരെ , സമീര്‍ ,ശിഖണ്ടി etc..... കഴിയില്ലെങ്കില്‍ ഇത്തരം ദുരാരോപണം നിര്‍ത്തുന്നതല്ലേ നിങ്ങള്ക്ക് നല്ലത് ......... പിന്നെ വേറെ ഒന്ന് കൂടെ പറയാം കാന്തപുരത്തെ അറിയുന്നവര്‍ക്ക് അറിയാം അല്ലാത്തവര്‍ക്ക് ചൊറിയാം അത്രെ ഉള്ളൂ
    .

    ReplyDelete
  47. sathyam vilichothunna post.

    ReplyDelete

Related Posts Plugin for WordPress, Blogger...