.jpg)
പിന്നീട് സരബ്ജിത് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം പാകിസ്താൻ ജയിലിൽ കഴിയുകയും ഒടുവിൽ സഹ തടവുകാരായ പാകിസ്ഥാൻകാരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യക്കാരാൻ. അതിർത്തി ലംന്ഘിച്ചതിനും സ്പോടന കേസില പ്രതി ചെർക്കപ്പെടുന്നതിനും അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ ഇരയാക്കപ്പെടുകായിരുന്നു സരബ്ജിത്. എന്നാൽ സരബ്ജിത് കൊലചെയ്യപെടുന്നത് ചരിത്രത്തിൽ ആദ്യമായി ഒരു ജനാതിപത്യ സർക്കാർ പാകിസ്ഥാനിൽ കാലാവധി പൂർത്തിയാക്കുകയും അവിടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയും ചെയ്ത സാഹചര്യത്തിലാണ്. പാക്കിസ്താനിൽ ഏറ്റവും എളുപ്പം വിറ്റുപോകുന്ന ചരക്കാണ് ഇൻഡോ-പാക് പ്രശ്നം. പ്രചരണം കൊഴുപ്പിക്കാൻ അവര്‍ക്കൊരു സനാവുല്ലയെ വേണമായിരുന്നു, സരബിലൂടെ അതവർ നേടിയെടുത്തു. നമ്മൾ ആ കെണിയിൽ വീണു കൊടുത്തു എന്നതാകും ശരി.
എന്നാൽ ഈ രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നോക്കികണ്ടത് ? ഒരു ജ്യോതിയ്ക്കോ സൌമ്യയ്ക്കോ ലഭിച്ച ഈ മാധ്യമ,ഭരണകൂട,ജന ശ്രദ്ധ നേടിയെടുക്കാൻ അന്ന് സട്നാമിനോ ഇന്ന് സരബിണോ സാധിക്കാതിരുന്നത് എന്തുകൊണ്ട്?
അവിടെയാണ് ജനം വിഡ്ഢികൾ ആക്കപ്പെടുന്നത്. എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
ഒരു സരബ്ജിത്തും ജ്യോതിയും ഒക്കെ കൊണ്ടാടപ്പെടുമ്പോൾ കൊണ്ടാടപ്പെടുമ്പോൾ അര്‍ഹതയുള്ള പല വിഷയങ്ങളും വിസ്മരിയ്ക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ തന്നെ പലരുടെയും താല്പര്യങ്ങലാൽ വെള്ളം ചേർക്കപ്പെടുന്നു. അങ്ങനെ പലതിനും മറയാക്കാൻ,പരിച്ചയാക്കാൻ വാർത്തകൾ സൃഷ്ട്ടിക്കപ്പെടുകയും അകാല ചരമം പ്രാപിക്കപ്പെടുയും ചെയ്യന്നു. നമുക്ക് മുന്നില്‍ എൻഡോസൽഫാനും മുല്ലപ്പെരിയാറും ഇറ്റാലിയൻ നാവികരുമുണ്ട്.
ഭരണകൂടത്തിനു ഇത് പയറ്റി തെളിഞ്ഞ തന്ത്രമാണ്.ഈയിടെ അവസാനിച്ച പാർലിമെന്റ് സമ്മേളനം അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. ഈ സമ്മേളനത്തിന്റെ മൂന്നു ആഴ്ച കാലയളവിൽ സഭ സമ്മേളിച്ചത് പത്തു മണിക്കൂർ മാത്രമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സമയം!! വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രതിപക്ഷ ബഹളം തന്നെ കാരണം. സഭ നടത്തികൊണ്ട് പോകേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിനവർ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ പ്രൊകൊപിപ്പിച്ചു സഭാന്തരീക്ഷം കലുഷിതമാക്കി നില നിർത്താനാണ് ശ്രമിച്ചത്. സ്വയം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന സര്‍ക്കാരിന്റെ തന്ത്രപരമായ ഒളിച്ചോട്ടം. ഇതിനിടയിൽ ചർചപൊലും ചെയ്യാതെ പാസ്സാക്കപ്പെട്ട ബില്ലുകളെത്ര ? ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങളെത്ര? ഒരു മാധ്യമവും അതിന്റെ പുറകെ പോവില്ല, ഒരു പൊതുജന കഴുതയും അത് തിരിച്ചറിയുകയുമില്ല.
ലാസ്റ്റ് എഡിഷൻ: അതെ, എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.
എന്തും വില്പനയ്ക്ക്
ReplyDeleteവാർത്തകൾ വിൽക്കുവാൻ ഉള്ളതാണ്
ReplyDeletekaalika praadaanyamulla kaaryangal charcha cheyyunna nalloru blog .
ReplyDeleteliked it very much .
keep posting .
all the best .
അതെ...
ReplyDeleteഎന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ്
ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്.
ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല.