Wednesday, August 21, 2013

കോഴിക്കോടന്‍ മീറ്റ്‌, ഒരു ബിരിയാണി ഉണ്ടാക്കിയ കഥ !!!


                 സംഭവബഹുലമായ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ ശുഭപര്യവസായിയായി. പരിപാടിയില്‍ ഒരുപാട് ബ്ലോഗ്ഗെര്‍മാരും ഫേസ്ബുക്ക്‌ പുലികളും ആവേശപൂര്‍വ്വം പങ്കെടുത്തതിലും നല്ല അഭിപ്രായം മാത്രം പറഞ്ഞതിലും പെരുത്ത് സന്തോഷം.          

                മര്യാദയ്ക്ക് മഴയും ആസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരു നട്ടപാതിരായ്ക്കാണ് കോഴിക്കൊടൊരു ഓണ്‍ലൈന്‍ മീറ്റ്‌ നടത്തണമെന്നൊരു പരിപാടിയുമായി ഫൈസല്‍ കൊണ്ടോട്ടിയും ശ്രീജിത്ത്‌ കൊണ്ടോട്ടിയും ഷജീര്‍ മുണ്ടോളിയും അടക്കമുള്ള ഗള്‍ഫ് ബ്ലോഗ്ഗെര്‍മാര്‍ വിളിക്കുന്നത്. മൂന്നു  ബ്ലോഗ്‌ മീറ്റുകളില്‍ മുന്‍പ് പങ്കെടുക്കുകയും കുറ്റം പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും ഒരു മീറ്റ് നടത്തിപ്പിന്‍റെ എട്ടിന്‍റെ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതും പാലക്കാട് പട്ടാമ്പിക്കാരന്‍ ആയ ഞാന്‍ ഒരു കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റിന്‍റെ സഹസംവിധായകന്‍ ആവുക!!! പക്ഷേ കോയിക്കോട്ടങ്ങാടി  നമ്മുടെ സ്വന്തം അങ്ങാടി ആയതുകൊണ്ട് സസന്തോഷം ഓക്കെ പറഞ്ഞു.

               ബേപ്പൂര്‍ സുല്‍ത്താന്‍റെ സ്വന്തം നാടായ ബേപ്പൂര്‍ ഭാഗത്തായാണ്‌ ആദ്യം മീറ്റ്‌ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചത്, മനസ്സിനിണങ്ങിയ സ്ഥലം കിട്ടാതായപ്പോ ആ പരിപാടി ഉപേക്ഷിച്ചു. പിന്നീടാണ് യാത്രാ സൗകര്യം അടക്കം പരിഗണിച്ചു കൊണ്ട്കോഴിക്കോടിന്‍റെ തിരക്കില്‍ നിന്നല്പംമാറി ഫറോക്ക് ചെറുവണ്ണൂര്‍ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ വേദിയായി തീരുമാനിച്ചത്.കഴിഞ്ഞ അഞ്ചാറു വര്‍ഷമായി താമസിക്കുന്നതും കുറച്ചധികം കാലം സജീവ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തിയതുമായ സ്ഥലം ആയതുകൊണ്ട് പട്ടാമ്പിയേക്കാള്‍ പരിചിതമാണ് ഫറോക്ക് എന്നതും ധൈര്യമായി.

             അങ്ങനെ പ്രവാസവും ബ്ലോഗ്ഗ്‌ എഴുത്തും അവസാനിപ്പിച്ച് നാട്ടില്‍ ബിസിനെസ്സ് നടത്താന്‍  തിരിഞ്ഞു കളിക്കുന്ന ബ്ലോഗ്ഗര്‍ തിരിച്ചിലാനെ പിടികൂടി. പിന്നെ   ഹാള്‍ ബുക്ക്‌ ചെയ്യാനും ഭക്ഷണം ഏര്‍പ്പാടാക്കാനും ഹോട്ടലുകള്‍ അന്വേഷിക്കാനും വാര്‍ത്ത കൊടുക്കാനും മീറ്റിന്‍റെ പെരുമ്പറ കൊട്ടുംപോലുള്ള തിരിച്ചിലാന്‍റെ പുള്‍സര്‍ ബൈക്കില്‍ ഞങ്ങള്‍ നാട്ടിലാകെ മണ്ടി നടന്നു. മീറ്റ്‌ ഹാളും കോയിബിരിയാണിയും ബ്ലോഗ്‌ മാഹാത്മ്യം വിളമ്പി ചുളു വിലയ്ക്ക് അടിച്ചെടുത്തതോടെ പിന്നീടെല്ലാം പെട്ടെന്നായി.  ബ്ലോഗ്ഗും ഫേസ്ബുക്കും വഴി പരസ്യം കൊടുത്തും ഐഎസ്ഡി വിളിച്ചും ആളെകൂട്ടാന്‍ ദുഫായിക്കാരും കച്ചകെട്ടി ഇറങ്ങിയതോടെ മീറ്റിനു കൊടികേറി.

                   ഓണ്‍ലൈന്‍ മീറ്റ്‌ എന്ന് പേരിട്ടത് ബ്ലോഗ്ഗിനു പുറത്ത് ഫേസ്ബുക്കിലും ട്വിട്ടെരിലും ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്. അതേതായാലും ഒരു പരിധി വരെ ഏറ്റു. ഒരു പ
രിധി വരെ മാത്രം. ബ്ലോഗ്ഗില്‍ എഴുതുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ബന്ധം  ഫേസ്ബുക്കില്‍ ലൈക്ക് അടിച്ച് അര്‍മാദിക്കുന്നവരില്‍ തുലോം കാണ്മാനില്ല എന്ന് പറഞ്ഞെ പറ്റൂ.  പരസ്പരം കാണാനും സൗഹൃദം പങ്കുവെക്കാനും ഉള്ള സുവര്‍ണ്ണാവസരത്തെ ബ്ലോഗ്‌ ഇതര ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ തീരെ അവഗണിച്ചു എന്നതാണ് അനുഭവം.

http://www.youtube.com/watch?v=QFjga9vsY5M

                പക്ഷേ ഏറെ ആവേശം ജനിപ്പിച്ച മറ്റൊരു കാര്യം ബ്ലോഗ്ഗിനെയും ഓണ്‍ലൈന്‍ എഴുത്തിനെയും പറ്റി അറിയാനും ഈ കൂട്ടായ്മയുടെ ഭാഗമാകാനും വേണ്ടി എത്തിയ ഒരു വലിയ എണ്ണം ആളുകളാണ്. അതും മീറ്റിന്‍റെ രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഓണ്‍ലൈന്‍ ലോകത്തിനു പുറത്ത് പത്രമാധ്യമങ്ങളിലൂടെ ഈ പരിപാടിയുടെ അറിയിപ്പുകള്‍ വന്നത് എന്നതുകൂടി കണക്കില്‍ എടുക്കുമ്പോള്‍. ദേശാഭിമാനിയുടെയും മാതൃഭൂമിയുടെയും ചെറിയ കോളം വാര്‍ത്തകണ്ട് ഏറെ ആകാംഷയോടെ  സംഘാടകരെ വിളിച്ചവര്‍ ഒരുപാടാണ്‌. ഓണ്‍ലൈന്‍ എഴുത്തിനെ അടുത്തറിയാന്‍ മീറ്റിനു എത്തിയവരില്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയെര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉണ്ടായിരുന്നു. ഈ മീറ്റ് സഫലമായതും അവരുടെ പങ്കാളിത്തത്താല്‍ ആണ്. പ്രിന്‍റ് മീഡിയ വഴിയും കോഴിക്കോട് കേന്ദ്രീകരിച്ചു മറ്റു വഴികളിലൂടെയും കൂടുതല്‍ പ്രചാരണം കൊടുക്കാന്‍ സാധിക്കാത്തതില്‍ ഏറെ വിഷമം തോന്നിയത് മീറ്റിനു തലേ ദിവസം രാത്രി പന്ത്രണ്ടിനോട് അടുത്ത് പരസ്യം കണ്ട ഒരാള്‍ ഒട്ടൊരു അങ്കലാപ്പോടെ വിളിച്ചപ്പോളാണ്, റെജിസ്സ്ട്രഷന്‍ സമയം കഴിഞ്ഞോ എന്നാണു വൈകി വിളിച്ചതിലുള്ള ക്ഷമാപണത്തോടൊപ്പം അദ്ദേഹം ചോദിച്ചത്!!!

            ഒരുപാട് പ്രതികൂലഘടകങ്ങള്‍ ഉള്ളതിനാലാകാം പല ബ്ലോഗ്ഗെര്‍മാര്‍ക്കും പരിപാടിയില്‍ എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. തുറന്ന മനസ്സോടെ പറയട്ടെ, ആ ഘടകങ്ങള്‍ക്കൊക്കെ അപ്പുറത്തേക്ക് ഓണ്‍ലൈന്‍ എഴുത്തുകാരുടെ വിശാലമായ കൂട്ടായ്മയ്ക്ക് കളമൊരുക്കാന്‍ അടുത്ത മീറ്റ്‌ ആകുംപോളെക്കുംനമുക്ക്സാധിക്കും എന്ന് എനിക്കുറപ്പാണ്. ചില്ലറ സൌന്ദര്യപിണക്കങ്ങള്‍  ഇന്നും ശൈശവദശ പിന്നിടാത്ത ഈ-എഴുത്തിനെ അപഹാസ്യമാക്കുംവിധം മാറ്റരുത് എന്ന അപേക്ഷയെയുള്ളൂ.

               ഒരുപാട് തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത്  മീറ്റിന് എത്തിയ ജയന്‍ ഡോക്ടര്‍ക്കും സജിം മാഷിനും ഷെരീഫ് ഇക്കയ്ക്കും അതുപോലെ പലര്‍ക്കും നന്ദി പറയാതെ വയ്യ. ബ്ലോഗ്‌ ശില്പശാല വിജയകരമാക്കിയ സാബു കൊട്ടോട്ടി, വിശക്കുന്ന വയറുകളെ മാജിക് കാട്ടി മയക്കിയ മജീഷ്യന്‍ പ്രദീപ്‌ ഹുടിനോ,  മീറ്റ്‌ ഉത്ഘാടനം ചെയ്ത ശ്രീ വി ആര്‍ സുധീഷ്‌ ഏവര്‍ക്കും നന്ദി. പുസ്തകം പ്രകാശനം ചെയ്ത ബ്ലോഗ്ഗര്‍ ശിവകാമിയ്ക്ക് അഭിനന്ദനങ്ങളും.  അതുപോലെ നാട്ടിലെത്താന്‍ കാത്തിരിക്കുംപോളും അങ്ങ് ദൂരെ ഇരുന്ന് മീറ്റിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വവും നിര്‍ദേശങ്ങളും നല്‍കിയ നാട്ടിലെത്തിയ ഉടന്‍ ഓടിയെത്തി സംഘാടനത്തിന് നേതൃത്വം നല്‍കിയ ബ്ലോഗ്ഗെര്‍മാര്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി, ഫൈസല്‍ കൊണ്ടോട്ടി, ഇസ്മയില്‍ ചെമ്മാട്, ഷജീര്‍ മുണ്ടോളി, ഇംതിയാസ് ആചാര്യന്‍, റഷീദ് പുന്നശ്ശേരി,ഫൈസല്‍ ബാബു, പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഗംഭീരമായ മീറ്റ്‌ ലോഗോ ഡിസൈന്‍ ചെയ്ത് മീറ്റിന്‍റെ ഭാഗമായ ബിജു കൊട്ടില, മീറ്റ്‌ "മ" റേഡിയോ വഴി തത്സമയം സംപ്രേക്ഷണം ചെയ്ത ദേവന്‍ തൊടുപുഴ.. അങ്ങനെ ഓരോരുത്തരും ആണ് ഈ മീറ്റ്‌ സാധ്യമാക്കിയത്.

                 മറ്റൊന്ന് നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് ഈ മീറ്റിനു ലഭിച്ച മാധ്യമ പിന്തുണയാണ്. റിപ്പോര്ട്ടര്‍, മനോരമ, പ്രാദേശിക ചാനല്‍ KCL തുടങ്ങിയ ചാനലുകള്‍, വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി, മാതൃഭൂമി, മനോരമ, കൌമുദി അടക്കമുള്ള പത്രങ്ങള്‍, ഇവരും ഈ മാദ്ധ്യമത്തെ ജനങ്ങളില്‍ എത്തിച്ചു.  മീറ്റ്‌ വാര്‍ത്ത അത്യധികം പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ചാനലിന് പ്രത്യേക നന്ദി.


ലാസ്റ്റ് എഡിഷന്‍:  ഈറ്റിനുള്ള കോഴിയെ പിടിക്കാന്‍ ഓടുന്ന തിരക്കിനിടയില്‍ അധികമാരെയും പരിചയപ്പെടാനും  സംസാരിക്കാനും സാധിച്ചില്ല എന്ന വിഷമം ബാക്കിയുണ്ട്.  പിന്നെ മീറ്റിനും ഗ്രൂപ്പിനും ബിരിയാണിക്കും അപ്പുറത്തേക്ക് ഒരു നിമിഷം മാത്രം ഓര്‍മയുണ്ട്, ഓണ്‍ലൈന്‍ എഴുത്തിനെ പറ്റിയറിയാന്‍ വന്ന് ആദ്യാവസാനം ആവേശപൂര്‍വ്വം പങ്കെടുത്ത് പോകാന്‍ നേരം "ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടെന്ന് അറിയാന്‍ ഏറെ വൈകി, ഒരു അടുത്ത ബന്ധു വീട്ടിലെ കല്ല്യാണത്തില്‍ പങ്കെടുക്കും പോലെ, ഇത്ര അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളുകള്‍!!! പങ്കെടുക്കാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷം" എന്ന് പറഞ്ഞ് പ്രായാധിക്യത്തിന്‍റെ ചുളിവ് വീണ ആ കൈകള്‍ എന്‍റെ കൈകള്‍ കൂട്ടി പിടിച്ച ആ നിമിഷം!!! അത് മാത്രം മതി ഈ കൂട്ടായ്മയുടെ ലോകം ഇവിടെ അവസാനിക്കില്ല എന്ന് ഉറപ്പിക്കാന്‍. . 

25 comments:

  1. അഭിനന്ദനങ്ങൾ !!!!

    ReplyDelete
  2. നന്നായി എഴുതി. അഭിനന്ദനങ്ങള്‍..

    ReplyDelete
  3. പത്രക്കരാ........എന്നെ അങ്ങ് കൊല്ല്.....:)

    ReplyDelete
  4. നന്നായി.
    അവസാനം എഴുതിയ കാര്യം ആവേശം പകരുന്നു!

    ReplyDelete
  5. " "ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടെന്ന് അറിയാന്‍ ഏറെ വൈകി, ഒരു അടുത്ത ബന്ധു വീട്ടിലെ കല്ല്യാണത്തില്‍ പങ്കെടുക്കും പോലെ, ഇത്ര അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളുകള്‍!!! പങ്കെടുക്കാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷം" എന്ന് പറഞ്ഞ് പ്രായാധിക്യത്തിന്‍റെ ചുളിവ് വീണ ആ കൈകള്‍ എന്‍റെ കൈകള്‍ കൂട്ടി പിടിച്ച ആ നിമിഷം!!! അത് മാത്രം മതി"


    അഭിനന്ദനങ്ങള്‍ പത്രക്കരാ!

    ReplyDelete
  6. naattil undayirunnel onnu pangedukkayirunnu ennu ippol thonunnu pangedutha bloggermaarude postum podippum thongalum ellam kandapole oru missing feel :) paripaadi gambeeram aaythil aasamsakal

    ReplyDelete
  7. അത് മാത്രം മതി ഈ കൂട്ടായ്മയുടെ ലോകം ഇവിടെ അവസാനിക്കില്ല എന്ന് ഉറപ്പിക്കാന്‍. .

    അസൂയയുണ്ട് - എന്നാ ചെയ്യാനാ

    ReplyDelete
  8. ഓരോ മീറ്റ്‌ പോസ്റ്റ്‌ വായിക്കുമ്പോഴും വീണ്ടും ഒരു മീറ്റില്‍ പങ്കെടുക്കാനും കൂടുതല്‍ ആളുകളെ പരിജയപെടാനും ഉള്ള ഒരു ആകാംഷ ജനിക്കുന്നു... ഇന്നി എന്നാണാവോ അടുത്ത ഒരു മീറ്റ്‌

    ReplyDelete
  9. Pathrakkaran sherikkum pathrathilokke ayi..mmm

    ReplyDelete
  10. SUPER AAKKI JITHINEE.....

    ReplyDelete
  11. ജിതിന്‍... മീറ്റ്‌ വന്‍ വിജയമായതില്‍ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍...
    മികച്ച ഈ വിവരണത്തിനും.

    ReplyDelete
  12. പങ്കെടുക്കാന്‍ കഴിയാതിരുന്നതിലുള്ള അസൂയക്കൊപ്പം അഭിനന്ദനങ്ങളും

    ReplyDelete
  13. ഓരോ മീറ്റുകളും, ഇങ്ങനെ പറയാതെ പറഞ്ഞ്, ചിലതൊക്കെ ബാക്കിവെക്കുന്നു.
    ഇനി എന്നാണ് ഒരു മീറ്റിനു പങ്കെടുക്കാന്‍ കഴിയുക എന്ന ആകാംഷയില്‍, ഇത് വായിക്കുമ്പോള്‍ അതില്‍ പങ്കെടുത്ത അതേ അനുഭൂതിയോടെ മനസ്സ് നിറയുന്നു.
    വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി, പത്രാധിപ..

    ReplyDelete
  14. ജിതിന്‍ പരിപാടി നന്നായി സംഘടിപ്പിച്ചു. മധ്യമങ്ങളില്‍ നന്നായി പ്രേസെന്റ്റ്‌ ചെയ്യുകയും ചെയ്തു. അഭിനന്ദനം.

    ReplyDelete
  15. നോക്കിക്കോ.. ഒരു ആഫ്രിക്കന്‍ ബ്ലോഗ്‌ മീറ്റ്‌ ഞാനും നടത്തും.. അഹ.

    ReplyDelete
  16. നന്ദി.... സംഘാടകര്‍ക്ക് ഈ ഉദ്ദേശ്യം സഫലമാക്കിയത്തിനു...

    പങ്കെടുക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ദേവൂട്ടി....
    പത്രക്കാരന്‍ അങ്ങിനെ ടിവിയിലും വന്നു...

    ReplyDelete
  17. ഇളമുറക്കാരനായ ഈ സംഘാടകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ സങ്കടമുണ്ട്. തുടര്‍ന്നും സംഘാടക പാടവം തെളിയിക്കുക. മീറ്റുകള്‍ സംഘടിപ്പിക്കുക. ജയ്‌ ജിതീന്‍

    ReplyDelete
  18. ബ്ലോഗ് മീറ്റ്കൾ നടത്തുവാൻ നല്ലൊരു സംഘാടകൻ കൂടിയായി
    അതാണീ പത്രക്കാരൻ അല്ലേ ജിതിൻ
    നന്നായി എഴുതിയിരിക്കുന്നൂ കേട്ടൊ ഭായ്

    ReplyDelete
  19. അങ്ങനെ എനിക്കും ഒരു ദിവസം വന്നു അഞ്ചു കൊല്ലമായി ബ്ലോഗെഴുതാന്‍ തുടങ്ങിയിട്ട്.പക്ഷെ ഒരു ബ്ലോഗു മീറ്റില്‍ പങ്കെടുത്തത് ആദ്യം.സന്തോഷം അടക്കാന്‍ പറ്റുന്നില്ല

    ReplyDelete
  20. നീ ആളു മിടുക്കനാ ജിതിന്‍ , സംഘാടനത്തില്‍ നിന്റെ മികവിന് നൂറു മാര്‍ക്ക് , അപ്പോള്‍ അടുത്ത മീറ്റ്‌ എന്നാണു ??

    ReplyDelete
  21. വരാന്‍ കഴിയാത്തതിലെ ദുഖം മുന്‍പേ രേഖപ്പെടുത്തിയിരുന്നു... ഇപ്പോള്‍ ഒരിക്കല്‍ കൂടി .. :)

    ReplyDelete
  22. വരാന്‍ കഴിഞ്ഞില്ല, ആശംസകൾ മാത്രം

    ReplyDelete

Related Posts Plugin for WordPress, Blogger...